Latest Updates
-
ഇന്നത്തെ നക്ഷത്രഫലം: മെയ് 6-ന് ഭാഗ്യം ആർക്കൊപ്പം? കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന മാറ്റങ്ങൾ ഇതാ! -
ഇന്നത്തെ രാശിഫലം: 12 രാശിക്കാർക്കും വമ്പൻ മാറ്റങ്ങൾ, ഭാഗ്യം കൂടെയുണ്ടാകുമോ? സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
അഞ്ച് ആഴ്ചത്തെ കഠിനവ്രതം; തൃഷാല ദത്തിന്റെ പുതിയ ലുക്ക് കണ്ട് ഞെട്ടി സോഷ്യൽ മീഡിയ! -
കടുത്ത ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും! -
കത്തുന്ന വെയിലിൽ തളരരുത്; ഈ നാടൻ പാനീയങ്ങൾ കരുതിയാൽ ചൂടിനെ തോൽപ്പിക്കാം! -
ഡൽഹിയിൽ മഴയുടെ ആശ്വാസം; ഉഷ്ണതരംഗം തിരിച്ചെത്തുന്നതിന് മുൻപ് പുറത്തിറങ്ങാൻ പറ്റിയ സമയം! -
വേനൽച്ചൂടിൽ തളരാതിരിക്കാൻ ഗർഭിണികൾ ശ്രദ്ധിക്കണം; ഈ ഭക്ഷണശീലങ്ങൾ കുഞ്ഞിനും സുരക്ഷയേകും! -
ആമസോൺ സെയിൽ വരുന്നു; ഫിറ്റ്നസ് ഗാഡ്ജെറ്റുകൾ ഇനി പകുതി വിലയിൽ സ്വന്തമാക്കാം! -
മഴയും വെയിലും ഒരുപോലെ; ഈ കാലാവസ്ഥയിൽ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ എന്തുചെയ്യണം? -
മെറ്റ് ഗാലയിൽ തിളങ്ങാൻ താരങ്ങൾ പട്ടിണിയോ? ആരും അറിയാത്ത ആ 'ഡീ-ബ്ലോട്ട്' രഹസ്യം ഇതാണ്
പ്രശ്നങ്ങളില്ല, ഇഷ്ടംപോലെ സ്വാതന്ത്ര്യം; വിവാഹം കഴിക്കാതെ ജീവിക്കുന്നതിന്റെ 10 ഗുണങ്ങള്‍
വിവാഹ ബന്ധത്തിന്റെ ഗുണങ്ങളെക്കുറിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ടാകണം. ബന്ധങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ സന്തോഷം നിറയ്ക്കുമെന്ന് ഉറപ്പാണ്, അത് ശാസ്ത്രീയമായും ശരിയാണ്. പക്ഷേ അത് വളരെയധികം സമ്മര്‍ദ്ദവും നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാക്കുന്നു. എന്നാല്‍ അവിവാഹിതരായിരിക്കുന്നതിലൂടെയും നിരവധി നേട്ടങ്ങള്‍ ഉണ്ടെന്ന് നിങ്ങള്‍ക്കറിയാമോ? അവിവാഹിതനായിരിക്കുക എന്നത് അത്ര മോശമായ കാര്യമല്ലെന്ന് മനസിലാക്കുക.
അവിവാഹിതനായിരിക്കുന്നതിലൂടെയും ധാരാളം ഗുണങ്ങളുണ്ട്, മിക്ക ആളുകള്‍ക്കും അവയെക്കുറിച്ച് അറിയില്ല. അവിവാഹിതരായ ആളുകള്‍ക്ക് മികച്ച രീതിയില്‍ സ്വയം ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയുമെന്നും അവരുടെ സന്തോഷത്തിനായി മറ്റുള്ളവരെ ആശ്രയിക്കേണ്ടതില്ലെന്നും ഒരു പഠനം പറയുന്നു. അവിവാഹിതരായിരിക്കുന്നതിന്റെ ഗുണങ്ങള്‍ എന്തൊക്കെയാണ് ഈ ലേഖനത്തില്‍ നിങ്ങള്‍ക്ക് വായിച്ചറിയാം.

സാമ്പത്തിക പ്രശ്നം കുറവ്
അവിവാഹിതനായിരിക്കുക എന്നതിനര്‍ത്ഥം നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങളില്‍ നിങ്ങള്‍ക്ക് വളരെയധികം ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയും എന്നാണ്. നിങ്ങള്‍ സാമൂഹികമായും സാമ്പത്തികമായും സ്വതന്ത്രരായി തുടരുന്നു. ഇത്തരക്കാരില്‍ കടബാധ്യത കുറവായിരിക്കും. അവര്‍ക്ക് മെച്ചപ്പെട്ട ജീവിതശൈലി നയിക്കാന്‍ കഴിയും. മറ്റുള്ളവര്‍ക്കായി പണം ചെലവഴിക്കേണ്ട സാഹചര്യം അവര്‍ക്കില്ല. അധ്വാനിച്ച് നേടുന്ന പണം സ്വന്തം ജീവിത സുഖങ്ങള്‍ക്കായി മാത്രം ചെലവഴിച്ചാല്‍ മതി. മറ്റുള്ളവരെക്കുറിച്ച് യാതൊന്നും ചിന്തിക്കേണ്ടതുമില്ല.
നിങ്ങള്‍ക്കായി സമയം ചെലവഴിക്കാനാകുന്നു
നിങ്ങള്‍ ഒരു ബന്ധത്തിലായിരിക്കുമ്പോള്‍, നിങ്ങളുടെ പങ്കാളിയെക്കൂടി കണക്കിലെടുക്കുകയും അതിനനുസരിച്ച് സമയം ചെലവഴിക്കുകയും വേണം. എന്നാല്‍, അവിവാഹിതരായ ആളുകള്‍ തങ്ങള്‍ക്കായി സമയം ചെലവഴിക്കുകയും അവര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നത് ചെയ്യുകയും ചെയ്യുന്നു. അവര്‍ ഭക്ഷണം കഴിക്കാന്‍ ആഗ്രഹിക്കുന്ന സമയത്ത് അവര്‍ കഴിക്കുന്നു. അവര്‍ ആഗ്രഹിക്കുന്നിടത്തേക്ക് പോകുന്നു. എവിടെയും മറ്റുള്ളവരെ കണക്കിലെടുക്കാതെ സ്വന്തം ഷെഡ്യൂള്‍ ഉണ്ടാക്കി ജീവിക്കാനാകുന്നു.

സമ്മര്‍ദ്ദം കുറഞ്ഞ ജീവിതം
അവിവാഹിതരായി തുടരുന്ന മിക്ക വ്യക്തികള്‍ക്കും അവരുടെ ജീവിതത്തില്‍ സമ്മര്‍ദ്ദം കുറവായിരിക്കും. ഇത് മറ്റ് കാരണങ്ങളാലും സംഭവിക്കുന്നു. അവിവാഹിതര്‍ക്ക് വിവാഹിതരേക്കാള്‍ ഉത്തരവാദിത്തം കുറവാണ്. കുടുംബത്തില്‍ നിന്ന് ഉത്തരവാദിത്തങ്ങള്‍ ലഭിച്ചാലും, വിവാഹശേഷം ഒരു സ്ത്രീയും പുരുഷനും സഹിക്കേണ്ടിവരുന്ന അത്രയും സമ്മര്‍ദ്ദം ഇവര്‍ക്കില്ല. അതിനാല്‍ നിങ്ങളുടെ ജീവിതം മികച്ച രീതിയില്‍ ആസൂത്രണം ചെയ്യാനും സമ്മര്‍ദ്ദമില്ലാത്ത ജീവിതം നയിക്കാനും നിങ്ങള്‍ക്ക് സാധിക്കും.
കൂടുതല്‍ സന്തോഷം
അവിവാഹിതരായ ആളുകള്‍, പ്രത്യേകിച്ച് സ്ത്രീകള്‍ വളരെയേറെ സന്തുഷ്ടരാണെന്നാണ് പല പഠനങ്ങളും സൂചിപ്പിക്കുന്നത്. വിവാഹശേഷം സ്ത്രീകള്‍ കൂടുതല്‍ വിട്ടുവീഴ്ചകള്‍ ചെയ്യേണ്ടിവരുമെന്നും അതിനാല്‍ അവര്‍ ഒറ്റയ്ക്കുള്ള ജീവിതത്തിലാണ് കൂടുതല്‍ സന്തുഷ്ടരെന്നും പറയപ്പെടുന്നു. ഏകാന്തതയില്‍ സ്ത്രീകള്‍ക്ക് സമ്മര്‍ദ്ദം കുറവാണ്, അത്തരമൊരു സാഹചര്യത്തില്‍ അവര്‍ക്ക് മെച്ചപ്പെട്ട ജീവിതം നയിക്കാനും കഴിയും. അവിവാഹിതരായ വ്യക്തികള്‍ക്ക് അവരുടെ ലക്ഷ്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കൂടുതല്‍ സമയം ലഭിക്കുന്നു.

സ്വതന്ത്രമായി യാത്ര ചെയ്യാനാകുന്നു
ഒരു ബന്ധത്തിലായിരിക്കുമ്പോള്‍ പലപ്പോഴും പങ്കാളിയോടൊപ്പം യാത്ര പോകാറുണ്ട്. നിങ്ങളുടെ പങ്കാളിക്ക് സമയമില്ലെങ്കില്‍, അവര്‍ ഫ്രീ ആകുന്നതുവരെ നിങ്ങള്‍ കാത്തിരിക്കുക. അത്തരമൊരു സാഹചര്യത്തില്‍, യാത്ര ചെയ്യാനുള്ള ആഗ്രഹം ഉണ്ടായിട്ടും നിങ്ങള്‍ക്ക് എവിടേക്കും യാത്ര ചെയ്യാന്‍ കഴിയില്ല. എന്നാല്‍ നിങ്ങള്‍ അവിവാഹിതരാണെങ്കില്‍ നിങ്ങള്‍ക്ക് എപ്പോള്‍ വേണമെങ്കിലും എവിടെയും യാത്ര ചെയ്യാം. നിങ്ങള്‍ക്ക് ഒറ്റയ്ക്ക് സ്വതന്ത്രമായി നിങ്ങളുടെ യാത്രകള്‍ ആസ്വദിക്കാന്‍ സാധിക്കും.
സ്വന്തം ഇഷ്ടം പോലെ ജീവിക്കാം
പലപ്പോഴും ഒരു ബന്ധത്തില്‍, ആളുകള്‍ അവരുടെ ഇഷ്ടങ്ങളും അനിഷ്ടങ്ങളും മറന്ന് പങ്കാളിയുടെ സന്തോഷത്തില്‍ മാത്രം ശ്രദ്ധിക്കുന്നു. പങ്കാളി അവരില്‍ നിന്ന് പ്രതീക്ഷിക്കുന്നത് അനുസരിച്ച് അവര്‍ ജീവിക്കാന്‍ തുടങ്ങുന്നു. എന്നാല്‍ നിങ്ങള്‍ അവിവാഹിതരാണെങ്കില്‍ നിങ്ങളുടെ ഇഷ്ടപ്രകാരം നിങ്ങള്‍ക്ക് ജീവിക്കാം. നിങ്ങള്‍ക്ക് ഇഷ്ടമുള്ളത് ധരിക്കാം, കഴിക്കാം, ഇഷ്ടമുള്ള ജീവിതശൈലി ആസ്വദിക്കാം. നിങ്ങള്‍ അവിവാഹിതരായിരിക്കുമ്പോള്, നിങ്ങള്‍ക്കായി ധാരാളം സമയം ലഭിക്കുന്നു.
നന്നായി ഉറങ്ങുന്നു
നിങ്ങള്‍ ഒരു ബന്ധത്തിലായിരിക്കുമ്പോള്‍, നിങ്ങളുടെ പങ്കാളിയെക്കുറിച്ച് എല്ലാം അറിയാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നു. അവരോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ ആഗ്രഹിക്കുന്നു. അത്തരമൊരു സാഹചര്യത്തില്‍, നിങ്ങള്‍ പലപ്പോഴും അവരുമായി രാത്രി വൈകും വരെ സംസാരിച്ചിരിക്കും. എന്നാല്‍ നിങ്ങള്‍ അവിവാഹിതരായിരിക്കുമ്പോള്, നിങ്ങള്‍ക്ക് ഈ കാര്യങ്ങളെക്കുറിച്ചൊന്നും ചിന്തിക്കേണ്ട. നിങ്ങള്‍ക്ക് രാത്രി ആവോളം സുഖമായി ഉറങ്ങാം. മാനസികമായും ശാരീരികമായും ആരോഗ്യത്തോടെയിരിക്കാനും നിങ്ങള്‍ക്ക് കഴിയും.

കരിയറില്‍ കൂടുതല്‍ ശ്രദ്ധ
അവിവാഹിതരായ സ്ത്രീകളെക്കുറിച്ച് നമ്മള് സംസാരിക്കുകയാണെങ്കില്‍, അവര്‍ക്ക് അവരുടെ കരിയറില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയും. അവരുടെ ശ്രദ്ധ പൂര്‍ണ്ണമായും അവരുടെ ജോലിയിലായിരിക്കും. നല്ലൊരു കരിയര്‍ കെട്ടിപ്പടുക്കാന്‍ അവര്‍ക്ക് ഇതിലൂടെ സാധിക്കുന്നു.
ജീവിതം രസകരം
അവിവാഹിതരായ ആളുകള്‍ ഏതെങ്കിലും തരത്തിലുള്ള കാര്യങ്ങള്‍ ചെയ്യുന്നതിനു മുമ്പ് അവരുടെ കുടുംബത്തെക്കുറിച്ചോ കുട്ടികളെക്കുറിച്ചോ ചിന്തിക്കേണ്ടതില്ല. അവര്‍ക്ക് എപ്പോള്‍ വേണമെങ്കിലും എവിടെ വേണമെങ്കിലും പോകാം. ഇത് മാത്രമല്ല, അവര്‍ക്ക് ജീവിതം കൂടുതല്‍ ആസ്വദിക്കാനും കഴിയും. ആഗ്രഹിക്കുന്നതെന്തും മറിച്ചൊന്ന് ചിന്തിക്കാതെ ചെയ്യാനുള്ള സ്വാതന്ത്രം അവര്‍ക്കുണ്ടാകുന്നു.



Click it and Unblock the Notifications
