Latest Updates
-
മെയ് 8-ന് നൈക്കയിൽ വൻ ഓഫറുകൾ; കത്തുന്ന വെയിലിൽ ചർമ്മം സംരക്ഷിക്കാൻ ഈ സ്കിൻകെയർ ഡീലുകൾ മിസ്സാക്കരുത്! -
മെയ് മാസത്തിലെ കഠിനമായ ചൂട്: കഷായങ്ങൾ കുടിക്കുന്നത് അപകടമോ? ഈ പാനീയങ്ങൾ ശീലമാക്കൂ, ഉന്മേഷത്തോടെയിരിക്കാം! -
കഠിനമായ ചൂടിൽ വ്യായാമം ചെയ്യുന്നവരാണോ? ഈ തെറ്റുകൾ വരുത്തിയാൽ ഹൃദയത്തിന് പണി കിട്ടും! -
കോട്ടയിലെ സിസേറിയൻ മരണം: ആശുപത്രിയിലെ ആ അനാസ്ഥ ആരുടെ ജീവനാണ് കവർന്നത്? -
ഉഷ്ണതരംഗം കടുക്കുന്നു! നോമ്പും വ്യായാമവും ഇങ്ങനെ മാറ്റിയാൽ തളർച്ചയില്ലാതെ വേനൽക്കാലം അതിജീവിക്കാം -
കത്തുന്ന വെയിലും മഴയും; ചർമ്മവും മുടിയും കേടാകാതെ കാക്കാൻ ഈ പൊടിക്കൈകൾ അറിഞ്ഞിരിക്കൂ -
മെയ് 7-ലെ നക്ഷത്രമാറ്റം: പൂരാടം മാറി ഉത്രാടം എത്തുമ്പോൾ, ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നേട്ടങ്ങൾ ഇരട്ടിയാകും! -
2026 മെയ് 7: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ കുതിച്ചുചാട്ടം; ഭാഗ്യം തേടിയെത്തുന്ന രാശികൾ! -
ചന്ദ്രന്റെ തിരുവോണം മാറ്റം: ഈ നക്ഷത്രക്കാർക്ക് ഇന്ന് തൊഴിൽ നേട്ടവും സാമ്പത്തിക ഭാഗ്യവും! -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ജാഗ്രത വേണം
ഇഷ്ടമില്ലാതിരുന്നിട്ടും ആ ബന്ധത്തില്‍ തന്നെ തുടരുന്നതിന് പിന്നിലെ 7കാരണങ്ങള്‍
ദാമ്പത്യ ജീവിതത്തില്‍ പലപ്പോഴും ബന്ധങ്ങള്‍ക്ക് ഉള്ള പ്രാധാന്യം നിസ്സാരമല്ല. എല്ലാ ബന്ധങ്ങളുടേയും അടിസ്ഥാനം എന്ന് പറയുന്നതും ദാമ്പത്യ ജീവിതത്തിലെ പരസ്പര വിശ്വാസവും സ്നേഹവും തന്നെയാണ്. എപ്പോഴും എന്തിനോടും വൈകാരികമായുള്ള ഒരു ഇടപെടല്‍ തന്നെയാണ് ദാമ്പത്യ ജീവിതം സുന്ദരമായി മുന്നോട്ട് കൊണ്ട് പോവുന്നതും. ചിലരില്‍ പക്ഷേ പ്രണയത്തിന്റെ തീവ്രത നഷ്ടപ്പെട്ടാല്‍ അത് ജീവിതത്തില്‍ വിള്ളലുകള്‍ വീഴ്ത്തുന്നു. എന്നാല്‍ ചിലരെങ്കിലും ഇഷ്ടമില്ലാതിരുന്നിട്ടും അതേ ബന്ധത്തില്‍ തന്നെ തുടരാന്‍ നിര്‍ബന്ധിതരാവുന്നു.
പലപ്പോഴും ദാമ്പത്യ ജീവിതത്തില്‍ പലരും നേരിടുന്ന ഒരു വെല്ലുവിളിയാണ് ഇഷ്ടമില്ലാതെ ബന്ധം തുടരുക എന്നത്. ഒരു മാറ്റമുണ്ടാക്കാന്‍ നിങ്ങള്‍ ശ്രമിക്കുമ്പോള്‍ എന്താണ് ചെയ്യേണ്ടത് എന്ന് അറിയാതെ കഷ്ടപ്പെട്ട് മുന്നോട്ട് പോവാന്‍ പലപ്പോഴും നിര്‍ബന്ധിതരാവുന്നു. എന്നാല്‍ ഇത്തരം അവസ്ഥകള്‍ക്ക് പിന്നില്‍ ചില കാരണങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്നത് തിരിച്ചറിയുകയാണ് ആദ്യത്തെ കാര്യം.

കഷ്ടപ്പാട്
പലപ്പോഴും ബന്ധങ്ങള്‍ കഷ്ടപ്പെട്ട് മുന്നോട്ട് കൊണ്ട് പോവേണ്ടതിലെ ആവശ്യകത പല വിധത്തില്‍ ആണ് ഉള്ളത്. ഒരു ബന്ധത്തില്‍ സന്തോഷവും സങ്കടവും ഒരുപോലെ ഉണ്ടായേക്കാം. എന്നാല്‍ അത് ആ വ്യക്തിയുടെ വ്യക്തിസ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യുന്ന തലത്തിലേക്ക് എത്തുമ്പോഴാണ് പലരും ബന്ധത്തില്‍ നിന്ന് പിന്മാറുന്നത്. എന്നാല്‍ ഒരു ബന്ധത്തില്‍ നിന്ന് വിട്ടുപോരുമ്പോഴുള്ള മാനസികമായും ശാരീരികമായും ഉണ്ടാവുന്ന കഷ്ടപ്പാടാണ് പലപ്പോഴും അതേ ബന്ധത്തില്‍ തന്നെ തുടരാന്‍ നിര്‍ബന്ധിതരാക്കുന്നത്.
ഏറ്റവും മികച്ചത് ഇത് തന്നെ
സുഖമായാലും ദു:ഖമായാലും തനിക്കുള്ളതില്‍ വെച്ച് ഏറ്റവും മികച്ചത് ഇത് തന്നെയാണ് എന്ന ചിന്ത പലരിലും ഉണ്ടാവുന്നു. ഇതാണ് പലപ്പോഴും നിങ്ങളുടെ മാനസികാരോഗ്യത്തെ പ്രതിസന്ധിയിലാക്കുന്നത്. ഇഷ്ടമില്ലെങ്കിലും ഒരേ ബന്ധത്തില്‍ തന്നെ തുടരാന്‍ പലപ്പോഴും ഇത് ആ വ്യക്തിയെ നിര്‍ബന്ധിതമാക്കുന്നു. പങ്കാളിയെ ആകര്‍ഷിക്കാന്‍ സാധിക്കാത്ത തരത്തിലേക്ക് കാര്യങ്ങള്‍ എത്തുമ്പോള്‍ അഡ്ജസ്റ്റ് ചെയ്ത് നില്‍ക്കുന്നതിന് പലരും നിര്‍ബന്ധിതരാവുന്നു.
പരിചയം
ആളുകള്‍ ചെറുപ്പത്തില്‍ വിവാഹം കഴിക്കുമ്പോള്‍ പലപ്പോഴും തന്നെ സംരക്ഷിക്കുന്ന വ്യക്തിയുടെ സ്വഭാവസവിശേഷതകള്‍ ഉള്‍ക്കൊള്ളുന്ന അവസ്ഥയിലേക്ക് ഇവര്‍ ആകര്‍ഷിക്കപ്പെടുന്നു. എന്നാല്‍ പ്രായവും പക്വതയും വര്‍ദ്ധിക്കുക വഴി പലപ്പോഴും ഇതില്‍ മാറ്റം വരുന്നു. എന്നാല്‍ പിന്നീട് പ്രശ്നങ്ങളുണ്ടായാലും ആ വ്യക്തിയെ വിട്ടു പോവാതിരിക്കാന്‍ തരത്തില്‍ ഉള്ള അടുപ്പമാണ് വീണ്ടും അതേ ബന്ധത്തില്‍ തന്നെ തുടരുന്നതിന് പിന്നില്‍.
മറ്റുള്ളവരെ സംരക്ഷിക്കുന്നതിന്
മറ്റുള്ളവരെ സംരക്ഷിക്കുന്നതിന് വേണ്ടിയും പലപ്പോഴും ഒരു ബന്ധം ഉപേക്ഷിക്കാന്‍ ഒരു വ്യക്തി തയ്യാറാവുകയില്ല. പലപ്പോഴും താന്‍ ബന്ധം ഉപേക്ഷിച്ചാല്‍ ഉണ്ടാവുന്ന സാഹചര്യവും മക്കളെക്കുറിച്ചുള്ള ആവലാതികളും എല്ലാമാണ് പലരും എത്രയൊക്കെ ടോക്സിക് ആണെങ്കിലും അതേ ബന്ധത്തില്‍ തുടരുന്നതിന് കാരണമാകുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ ബന്ധങ്ങളില്‍ വലിയ വെല്ലുവിളികള്‍ ഉയര്‍ത്തുന്നു.
ഒറ്റപ്പെടല്‍
ഒറ്റപ്പെടലാണ് മറ്റൊരു കാര്യം. താന്‍ എത്രയൊക്കെ മോശമായ ബന്ധത്തിലാണ് എന്ന് സ്വയം തിരിച്ചറിഞ്ഞാലും പലപ്പോഴും ആ ബന്ധം ഉപേക്ഷിച്ചാല്‍ ഒറ്റപ്പെടലും ഏകാന്തതയും അനുഭവിക്കേണ്ടി വരും എന്ന ചിന്ത പലപ്പോഴും ഇവരില്‍ അതേ ബന്ധത്തില്‍ തുടരാന്‍ നിര്‍ബന്ധിതരാക്കുന്നു. അത് സാമ്പത്തിക പിന്തുണ നഷ്ടപ്പെടുന്നതോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും തരത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാവുമെന്നതോ ആയ ഭയത്തെയാണ് സൂചിപ്പിക്കുന്നതും.
അടുപ്പം
പ്രിയപ്പെട്ടവരോടുള്ള അടുപ്പവും ഒരു വലിയ കാരണം തന്നെയാണ്. എന്തുകൊണ്ടെന്നാല്‍ ബന്ധം ഉപേക്ഷിക്കപ്പെട്ടാല്‍ അത് പലപ്പോഴും തന്റെ പ്രിയപ്പെട്ടവരുമായും ഉള്ള ബന്ധം ഇല്ലാതാവും എന്നതാണ് ഇവരെ അതേ ബന്ധത്തില്‍ തന്നെ തുടരുന്നതിന് പ്രേരിപ്പിക്കുന്നത്. എന്നാല്‍ അസംതൃപ്തിയോടെ ഒരു ബന്ധത്തില്‍ തുടര്‍ന്ന് പോവുക എന്നത് മരണത്തിന് തുല്യമാണ്.
സാമ്പത്തിക സാമൂഹിക ചുറ്റുപാട്
സാമ്പത്തിക സാമൂഹിക ചുറ്റുപാടുകള്‍ മോശമാവുന്നതും പലപ്പോഴും ഒരു ബന്ധത്തില്‍ നിര്‍ബന്ധിതമായും തുടരുന്നതിന് പങ്കാളികളെ പ്രേരിപ്പിക്കുന്നു. എന്നാല്‍ ഇതൊരിക്കലും ഒരു താല്‍പ്പര്യമില്ലാത്ത ഒരു ബന്ധം തുടര്‍ന്ന് പോവുന്നതിന് ഒരു കാരണമേ അല്ല. നിങ്ങള്‍ക്ക് തുടര്‍ന്ന് കൊണ്ട് പോവാന്‍ മാനസിക ശാരീരിക ബുദ്ധിമുട്ടുകള്‍ ഒരു ബന്ധത്തില്‍ ഉണ്ടായാല്‍ അതില്‍ നിന്നും ഒഴിവാകുക എന്നത് തന്നെയാണ് എപ്പോഴും ചെയ്യേണ്ട കാര്യം.
PC: Unsplash



Click it and Unblock the Notifications