Latest Updates
-
സാമ്പത്തിക നേട്ടവും പ്രണയസാഫല്യവും: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യത്തിന്റെ ദിനം, നിങ്ങളുടെ രാശിയുണ്ടോ? -
മെയ് 30 നക്ഷത്രഫലം: സാമ്പത്തിക നേട്ടവും കരിയർ മാറ്റങ്ങളും, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം തെളിയുമോ? -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും പ്രണയത്തിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
കഠിനമായ ചൂടിൽ പുറത്തിറങ്ങി വ്യായാമം ചെയ്യരുത്! വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
സാമ്പത്തിക നേട്ടത്തിന് വഴിതുറക്കുന്നു; ശിവയോഗവും ശുക്ര പ്രദോഷവും ചേരുന്ന ഈ സമയം നിങ്ങൾക്കറിയാമോ? -
49-ാം വയസ്സിലും മല്ലിക ഷെരാവത്തിന്റെ ഈ ഫിറ്റ്നസ് രഹസ്യം; വീഗൻ ഡയറ്റും യോഗയും കൊണ്ട് താരം ഞെട്ടിക്കുന്നത് ഇങ്ങനെ! -
സൺസ്ക്രീൻ ഒഴിവാക്കണോ? സോഷ്യൽ മീഡിയയിലെ ഈ ട്രെൻഡ് ചർമ്മത്തിന് വരുത്തുന്ന അപകടം ചെറുതല്ല, അറിയേണ്ടതെല്ലാം -
വെറും വെള്ളം കുടിച്ചാൽ മതിയോ? കടുത്ത വേനലിൽ ജീവൻ രക്ഷിക്കാൻ ഈ പാനീയങ്ങൾ നിർബന്ധം! -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമാണോ? പേശികളുടെ ആരോഗ്യത്തിനായി ഈ മാറ്റങ്ങൾ അടിയന്തരമായി വരുത്തൂ! -
കടുത്ത ചൂടിൽ ഗർഭിണികൾക്കും പിസിഒഎസ് ഉള്ളവർക്കും എന്ത് സംഭവിക്കും? അറിയേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ!
അവിവാഹിതരായ പുരുഷന്മാര്ക്ക് വിവാഹിതകളോട് പ്രത്യേക താല്‍പ്പര്യം: 7 കാരണങ്ങള്‍
വിവാഹം എന്നത് വളരെയധികം ആലോചിച്ച് എടുക്കേണ്ട ഒരു തീരുമാനമാണ്. എന്നാല്‍ ചില അവസരങ്ങളില്‍ എടുത്ത തീരുമാനം തെറ്റായിപ്പോയി എന്ന് ചിന്തിക്കുന്നവര്‍ ധാരാളമുണ്ട്. പലപ്പോഴും അവിവാഹിതരായ പുരുഷന്മാര്ക്ക് വിവാഹിതരായ സ്ത്രീകളോട് ഒരു പ്രത്യേക ഇഷ്ടവും താല്‍പ്പര്യവും ഉണ്ടായിരിക്കും. ഇതിന് പിന്നില്‍ നിരവധി കാരണങ്ങളുണ്ടാവാം. പ്രണയത്തിന് അതിരുകളോ ജാതിയോ മതമോ ഇല്ലെന്ന് പറയാറുണ്ട്. എന്നാല്‍ ഇത്തരം കാര്യങ്ങള്‍ പ്രോത്സാഹിപ്പിക്കപ്പെടുന്നതുമല്ല എന്നതും അറിയണം.
അവിവാഹിതരായ ആണ്‍കുട്ടികളെ സംബന്ധിച്ചിടത്തോളം വിവാഹിതരായ സ്ത്രീകളോട് ഇവര്‍ക്ക് താല്‍പ്പര്യങ്ങള്‍ ഉണ്ടായിരിക്കും. പ്രധാനമായും ചില കാരണങ്ങള്‍ ഇതിന് പിന്നിലുണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാം. അവിവാഹിരായ പുരുഷന്മാര്ക്ക് എന്തുകൊണ്ടാണ് വിവാഹം കഴിഞ്ഞ സ്ത്രീകളോട് താല്‍പ്പര്യം കൂടുതല്‍ എന്ന് നമുക്ക് നോക്കാം. അതിന് പറയുന്ന ചില കാരണങ്ങളും...

പക്വതയുള്ളവരെന്ന ചിന്ത
പ്രായം കൂടുന്തോറും പക്വതയുണ്ടാവും എന്നൊരു ചിന്തയാണ് ഇത്തരം കാര്യങ്ങള്‍ക്ക് തീര്‍പ്പ് കല്‍പ്പിക്കുന്നത്. പലപ്പോഴും ചെറുപ്പക്കാര്‍ക്കിടയില്‍ ഉണ്ടാവുന്ന പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നാണ് ഇത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ പ്രായവും പക്വതയും തമ്മില്‍ യാതൊരു ബന്ധവും ഇല്ലെന്നത് ആദ്യം മനസ്സിലാക്കണം. പ്രായവും പക്വതയും തമ്മില്‍ അശേഷം ബന്ധമില്ലെന്ന് പലരുടേയും പെരുമാറ്റത്തില്‍ നിന്ന് തന്നെ നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും.
ആത്മവിശ്വാസം
വിവാഹ ശേഷം സ്ത്രീകള്‍ പൊതുവേ ആത്മവിശ്വാസം കൂടിയവരാണ് എന്നാണ് പറയുന്നത്. ഇത് പലപ്പോഴും ചെറുപ്പക്കാരായ പുരുഷന്മാരില് ആകര്‍ഷണമുണ്ടാക്കുന്നു. ആത്മവിശ്വാസം വര്‍ദ്ധിച്ച സ്ത്രീ കൂടെയുണ്ടാവുന്നത് നിങ്ങളിലും ആത്മവിശ്വാസം കൂട്ടും എന്നൊരു ചിന്തയും ഇതിന് പുറകിലുണ്ട്. ഇത്തരം പ്രവണത ആണ്‍കുട്ടികളില്‍ മതിപ്പുളവാക്കുന്നു. അതും ഇത്തരം ആകര്‍ഷണത്തിന് പിന്നിലെ ഒരു കാരണമാണ്.
സൗന്ദര്യം പ്രധാനം
സൗന്ദര്യ സംരക്ഷണത്തിന് വിവാഹത്തിന് ശേഷമാണ് പലരും പ്രാധാന്യം നല്‍കുന്നത് എന്നൊരു ചിന്ത പലരിലും ഉണ്ട്. എന്നാല്‍ അത് അത്ര ശരിയായ ഒരു ധാരണയല്ല. സൗന്ദര്യ സംരക്ഷണത്തിന് ഒിക്കലും വിവാഹമോ പ്രായമോ ഒന്നും ഒരു മാനദണ്ഡമല്ല എന്നതാണ് സത്യം. എന്നാല്‍ സൗന്ദര്യത്തിന് പ്രാധാന്യം നല്കുന്ന സ്ത്രീകളെ പൊതുവേ ആണ്‍കുട്ടികള്‍ക്ക് ഇഷ്ടമാണ് എന്നാണ് പറയുന്നത്.
വസ്ത്രധാരണം
വസ്ത്രധാരണ രീതിയും വളരെയധികം ശ്രദ്ധിക്കപ്പെടുന്ന ഒന്നാണ്. വിവാഹിതരായ സ്ത്രീകള്‍ക്ക് അവരുടെ വസ്ത്രധാരണം കൂടുതല്‍ നന്നാക്കാനും ശ്രദ്ധിക്കാനും സാധിക്കും എന്നാണ് പൊതുവേയുള്ള ധാരണ. എന്നാല്‍ അതൊരു തെറ്റായ ധാരണയാണ്. ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കുന്നവരാണ് പുരുഷന്മാര്. ഇതൊരു പ്രധാന ആകര്‍ഷണമായി പലരും പറയുന്നു.
കാര്യങ്ങള്‍ കൃത്യമായി പറയുന്നു
പലപ്പോഴും കാര്യങ്ങള്‍ കൃത്യമായി തുറന്ന് പറയുന്നത് വിവാഹിതരായ സ്ത്രീകളാണ് എന്നൊരു ധാരണ പൊതുവേ ഉണ്ട്. ഇത് അത്ര ശരിയായ ഒരു കാര്യമല്ലെങ്കില്‍ പോലും പലരും ഇപ്രകാരം ഒരു അഭിപ്രായമുള്ളവരാണ്. ഇത് ആണ്‍കുട്ടികളില്‍ താല്‍പ്പര്യം വര്‍ദ്ധിപ്പിക്കുന്നു എന്നും വിവാഹിതരായ സ്ത്രീകൡലേക്ക് അടുക്കാന്‍ കാരണമാകുന്നു എന്നുമാണ് പറയുന്നത്.
കെയറിംഗ് മനോഭാവം
പലപ്പോഴും വിവാഹിതരായവര്‍ അല്പം കെയറിംഗ് മനോഭാവം കൂടുതലുള്ളവരായിരിക്കും. എന്നാല്‍ ഇത്തരത്തില്‍ ഉള്ള സ്ത്രീകളിലേക്ക് പുരുഷന്മാര് പെട്ടെന്ന് ആകര്‍ഷിക്കപ്പെടുന്നു എന്നാണ് പറയുന്നത്. ഈ ചിന്ത തന്നെ പലപ്പോഴും തെറ്റായ ഒന്നാണ് എന്നത് പലരും മനസ്സിലാക്കുന്നില്ല. വിവാഹത്തിന് ശേഷം ഇത്തരം മാറ്റങ്ങള്‍ ഉണ്ടാവുന്നതിലൂടെയാണ് കുടുംബം തന്നെ ആരോഗ്യകരമായി മുന്നോട്ട് പോവുന്നത്.
അച്ചടക്കമുള്ളവര്‍
പലപ്പോഴും ഇത്തരം ചിന്ത കൊണ്ട് നടക്കുന്ന പുരുഷന്മാര് ഒട്ടും കുറവല്ല. വിവാഹത്തിന് ശേഷംസ്ത്രീകള് അച്ചടക്കമുള്ളവരായിരിക്കും എന്ന ഒരു ചിന്തയോടെ മുന്നോട്ട് പോവുന്ന ആണ്‍കുട്ടികളാണ് ഇവരില്‍ പെട്ടെന്ന് ആകൃഷ്ടരാവുന്നത്. ഇവര്‍ എല്ലാ കാര്യത്തിലും അച്ചടക്കം കാത്തുസൂക്ഷിക്കുന്നു എന്നാണ് പറയപ്പെടുന്നത്. സാമ്പത്തിക കാര്യങ്ങളിലും ഇവര്‍ക്ക് അച്ചടക്കം കൂടുതലായിരിക്കും. അതാണ് ആണ്‍കുട്ടികളെ ഇവരിലേക്ക് ആകര്‍ഷിക്കുന്നത്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications