Latest Updates
-
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ
വിവാഹ ശേഷം ഭര്‍ത്താവ് ഭാര്യയില്‍ നിന്ന് ആഗ്രഹിക്കും പ്രധാനപ്പെട്ട 6 കാര്യങ്ങള്‍
വിവാഹം എന്നത് രണ്ട് വ്യക്തികളേക്കാള്‍ രണ്ട് കുടുംബങ്ങള്‍ തമ്മില്‍ ഒന്നാകുന്നതാണ്. ജാതകപ്പൊരുത്തവും മറ്റും നോക്കി വിവാഹം കഴിക്കുന്നതിന് മുന്‍പ് മനപ്പൊരുത്തത്തെക്കുറിച്ച് ചിന്തിച്ച് തുടങ്ങണം. അതിന് ശേഷം മാത്രമാണ് വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത്. പലപ്പോഴും പലരും മനപ്പൊരുത്തത്തേക്കാള് പ്രാധാന്യം നല്‍കുന്നത് ജാതകപ്പൊരുത്തത്തിന് ആകയാല്‍ ആണ് ഇന്ന് വിവാഹത്തേക്കാള്‍ വിവാഹമോചനത്തിലേക്ക് എത്തുന്നത്.
എങ്കിലും ബന്ധങ്ങളില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ക്ക് പലപ്പോഴും നിങ്ങള്‍ തന്നെ ഒരു കാരണമാകുന്നുണ്ട്. അവയില്‍ ഭര്‍ത്താവ് ഭാര്യയില്‍ നിന്നും ആഗ്രഹിക്കുന്ന ചില ന്യായമായ കാര്യങ്ങളുണ്ട്. അവ എന്തൊക്കെയെന്നതിനെക്കുറിച്ച് നമുക്ക് നോക്കാം. പ്രത്യേകിച്ച് നാല്‍പ്പതുകള്‍ക്ക് ശേഷം പലരിലും പല വിധത്തിലുള്ള മാറ്റങ്ങളും ഉണ്ടാവുന്നു. അത് ബന്ധത്തിലായാലും ആരോഗ്യത്തിന്റെ കാര്യത്തിലായാലും എല്ലാം. എന്നാല്‍ അതില്‍ നിന്നെല്ലാം നാം മനസ്സിലാക്കേണ്ട ചിലതുണ്ട്. അവയെക്കുറിച്ച് നോക്കാം.

വിശ്വാസം
വിശ്വാസം എന്നത് വളരെയധികം അത്യാവശ്യമായി ബന്ധങ്ങളില്‍ വേണ്ടതാണ്. ഇത് ഭാര്യക്ക് മാത്രമല്ല ഭര്‍ത്താവിനും അനിവാര്യം തന്നെയാണ്. എന്നാല്‍ പലപ്പോഴും പ്രായം കൂടുന്തോറും ഭര്ത്താക്കന്മാര് തന്റെ ഭാര്യയുടെ വിശ്വാസ്യത കൂടുതല്‍ ആഗ്രഹിക്കുന്നു. പലപ്പോഴും ഈ പ്രായത്തില്‍ വിവാഹമോചനത്തിലേക്ക് കടക്കുന്നതിനെ കുറക്കാന്‍ ഇത്തരം കാര്യങ്ങള്‍ സഹായിക്കുന്നു.
സത്യസന്ധത
സത്യസന്ധതയാണ് മറ്റൊന്ന്. അത് ഏത് ബന്ധത്തിലും അനിവാര്യം തന്നെയാണ്. പലപ്പോഴും ഇന്നത്തെ കാലത്ത് കാണാന്‍ സാധിക്കാത്തതും ഇത് തന്നെയാണ്. പക്ഷേ പുരുഷന് എപ്പോഴും സത്യസന്ധത ഒരു ബന്ധത്തില്‍ ആഗ്രഹിക്കുന്നു. എന്നാല്‍ ഇതൊരിക്കലും പുരുഷന്റെ മാത്രം കുത്തകയല്ല. സ്ത്രീകളും ഇതേ സത്യസന്ധത പുരുഷനില്‍ നിന്ന് ആഗ്രഹിക്കുന്നു. കൃത്യമായി ആശയവിനിമയം നടത്തുന്നത് വഴി ബന്ധങ്ങള്‍ കൂടുതല്‍ ദൃഢമാവും.
പരസ്പരം മനസ്സിലാക്കല്‍
പരസ്പരം മനസ്സിലാക്കുന്നതാണ് മറ്റൊന്ന്. അത് ഭാര്യയാണെങ്കിലും ഭര്‍ത്താവാണെങ്കിലും പരസ്പരം മനസ്സിലാക്കുന്നതിന് ശ്രദ്ധിക്കണം. എന്നാല്‍ അത് പലപ്പോഴും നടക്കാത്തതാണ് നിങ്ങളുടെ ബന്ധങ്ങളില്‍ വിള്ളല്‍ വീഴ്ത്തുന്നത്. തുടക്കത്തിലേ പരസ്പരം മനസ്സിലാക്കുന്നതിന് ശ്രദ്ധിക്കുന്നതിലൂടെ നിങ്ങള്‍ക്ക് ബന്ധങ്ങളെ ആഴത്തില്‍ മനസ്സിലാക്കുന്നതിനും മുന്നോട്ട് പോവുന്നതിനും സാധിക്കുന്നു.
പരസ്പരം കെയര്‍ ചെയ്യുക
പരസ്പരം കെയര്‍ ചെയ്യുന്നത് എന്തുകൊണ്ടും ഒരു ബന്ധത്തിലെ അനിവാര്യ ഘടകമാണ്. പരസ്പരം കെയര്‍ ചെയ്യുന്നതും അത് വഴി മുന്നോട്ട് പോവുന്നതും എല്ലാം നിങ്ങളുടെ ബന്ധത്തിന്റെ ആഴത്തെയാണ് സൂചിപ്പിക്കുന്നത്. പ്രിയപ്പെട്ടവരോടൊപ്പം സമയം ചിലവഴിക്കുക, പരസ്പരം കാര്യങ്ങള്‍ മനസ്സിലാക്കുക എന്നത് തന്നെയാണ് ഒരു ബന്ധത്തിന്റെ അടിസ്ഥാനം.
ബഹുമാനം
പരസ്പര ബഹുമാനം ഒരു ബന്ധത്തില്‍ അനിവാര്യമാണ്. അല്ലാത്ത പക്ഷം ആ ബന്ധം മുന്നോട്ട് പോവില്ല. കാരണം പരസ്പം ബഹുമാനത്തോടെ മുന്നോട്ട് പോവുക എന്നത് ഭാര്യയുടെ മാത്രമല്ല ഭര്‍ത്താവിന്റേയും ഉത്തരവാദിത്വമാണ്. അതുകൊണ്ട് തന്നെ കൃത്യമായി ഇത്തരം കാര്യങ്ങള്‍ ജീവിതത്തില്‍ നടപ്പിലാക്കുക. ഇത് വഴി നിങ്ങള്‍ക്ക് പല കാര്യങ്ങളും മനസ്സിലാക്കുന്നതിനും ബന്ധം മികച്ച രീതിയില്‍ മുന്നോട്ട് കൊണ്ട് പോവുന്നതിനും സാധിക്കുന്നു.
സ്നേഹം
സ്നേഹം എന്നത് വളരെയധികം ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട ഒന്നാണ്. അല്ലാത്ത പക്ഷം അതില്‍ എന്തെങ്കിലും തരത്തിലുള്ള പാളിച്ചകള്‍ വന്നാല്‍ അത് ജീവിതത്തില്‍ താളപ്പിഴകള്‍ വരുത്തുന്നു.. അതുകൊണ്ട് തന്നെ ഭാര്യക്ക് ഭര്‍ത്താവിനോട് മാത്രമല്ല ഭര്‍ത്താവിന് ഭാര്യയോടും ഇതേ സ്നേഹം വേണ.ം എന്നാല്‍ മാത്രമേ നല്ല രീതിയില്‍ ഒരു ബന്ധം മുന്നോട്ട് പോവുകയുള്ളൂ. അതുകൊണ്ട് തന്നെ മുകളില്‍ പറഞ്ഞ ഇത്രയും കാര്യങ്ങള്‍ നാം ഓരോരുത്തരും ശ്രദ്ധിക്കണം.



Click it and Unblock the Notifications
