Latest Updates
-
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ? -
ഒക്ടോബർ 6-ന് ആകാശത്ത് അപൂർവ്വ കാഴ്ച: ചന്ദ്രനും വ്യാഴവും ഒന്നിക്കുന്നു, നിങ്ങളുടെ രാശിഫലം അറിയാം -
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം
എത്രയൊക്കെ അടുപ്പമെങ്കിലും ഭാര്യയോട് പോലും പറയാത്ത രഹസ്യങ്ങളാണ് ഇത്
ഭാര്യയോട് പോലും ഭര്‍ത്താവ് പറയാത്ത ചില രഹസ്യങ്ങള്‍ ഉണ്ട്. ദാമ്പത്യ ജീവിതത്തില്‍ പലപ്പോഴും രഹസ്യങ്ങള്‍ക്ക് യാതൊരു പങ്കും ഇല്ല എന്ന് പറയും. എങ്കിലും അവരവരുടേതായ ഇടത്തില്‍ അല്പം രഹസ്യങ്ങള്‍ സൂക്ഷിക്കുന്നവര്‍ നിരവധിയാണ്. പലപ്പോഴും ഭാര്യമാരോട് പോലും പറയാത്ത ചില രഹസ്യങ്ങളുണ്ട്. ഇതാണ് ദാമ്പത്യ ബന്ധത്തില്‍ ചില ഘട്ടങ്ങളില്‍ എങ്കിലും വിള്ളലുകള്‍ ഉണ്ടാക്കുന്നത്.
വിശ്വാസത്തിലും ആശയവിനിമയത്തിലും അധിഷ്ഠിതമായ ഒരു കാര്യമാണ് ദാമ്പത്യം എന്ന കാര്യത്തില്‍ സംശയം വേണ്ട. പലപ്പോഴും രഹസ്യങ്ങള്‍ സൂക്ഷിക്കുന്ന ചിലരുണ്ട്. അവരോട് അകല്‍ച്ചയും സൂക്ഷിക്കുന്ന ഭര്ത്താക്കന്മാര് നിസ്സാരമല്ല. എന്തൊക്കെയാണ് സാമ്പത്തിക ആശങ്കകള്‍ വരെ ഉണ്ടാക്കുന്ന ഇത്തരം രഹസ്യങ്ങള്‍ എന്ന് നക്കാവുന്നതാണ്. കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ.

സാമ്പത്തിക ആശങ്കകള്‍
പല ഭര്ത്താക്കന്മാരും സാമ്പത്തിക കാര്യങ്ങളെക്കുറിച്ച് ആശങ്കാകുലരായിരിക്കും. എന്നാല്‍ ഇത് പലപ്പോഴും ഭാര്യമാരുമായി പങ്ക് വെക്കുന്നതിന് ഇവര്‍ തയ്യാറാവുകയില്ല. കാരണം ഇത് അവരിലും അനാവശ്യ സമ്മര്‍ദ്ദം സൃഷ്ടിക്കുന്നു. അതുകൊണ്ട് തന്നെ അല്പം ശ്രദ്ധിക്കേണ്ടതാണ്. കാരണം ഭാവിയിലെ അനാവശ്യ ആശങ്കകള്‍ ഇല്ലാതാക്കുന്നതിന് വേണ്ടിയാണ് പലപ്പോഴുംഇത്തരം കാര്യങ്ങള്‍ ഭാര്യയോട് പലരും പറയാതിരിക്കുന്നത്.
വ്യക്തിഗത അരക്ഷിതാവസ്ഥ
ഭര്ത്താക്കന്മാര് തങ്ങളുടെ അരക്ഷിതാവസ്ഥ മറച്ചുവെക്കുകയും അത് ഭാര്യയില്‍ നിന്ന് രഹസ്യമായി സൂക്ഷിക്കുകയും ചെയ്യാം. പലപ്പോഴും അവര്‍ വികാരങ്ങള്‍ എല്ലാം തന്നെ രഹസ്യമായി സൂക്ഷിക്കുന്നതിലേക്ക് എത്തുന്നു. അവരുടെ പരാധീനതകള്‍ പലപ്പോഴും പങ്കു വെക്കുക എന്നത് അത്ര നല്ല ഒരു കാര്യമായി അവര്‍ കരുതുന്നില്ല. അതുകൊണ്ട് തന്നെ പങ്കാളിയുടെ കണ്ണില്‍ പലപ്പോഴും ഭര്ത്താക്കന്മാര് ഒരു രഹസ്യം സൂക്ഷിക്കുന്ന വ്യക്തിയായി മാറുന്നു.
ആരോഗ്യ പ്രശ്നങ്ങള്‍
ഭര്ത്താക്കന്മാര് നിശബ്ദത പാലിക്കുന്ന മറ്റൊരു കാര്യമാണ് അവര്‍ക്കുണ്ടാവുന്ന ആരോഗ്യ പ്രശ്നങ്ങള്‍. പലപ്പോഴും പങ്കാളികളെ വിഷമിപ്പിക്കേണ്ട എന്ന് കരുതി ഇത്തരം കാര്യങ്ങള്‍ ഭാര്യമാരോട് പറയുകയില്ല. കാരണം അവര്‍ക്ക് അത് താങ്ങാന്‍ സാധിക്കണം എന്നില്ല. അതുകൊണ്ട് തന്നെ ഇത് ചിലപ്പോള്‍ ചികിത്സയെ വിഷമിപ്പിക്കുന്ന അവസ്ഥയിലേക്ക് വരെ എത്തിയേക്കാം. അതുകൊണ്ട് തന്നെ ശ്രദ്ധിക്കണം.
മുന്‍കാല ബന്ധങ്ങള്‍
പലപ്പോഴും മുന്‍കാല ബന്ധങ്ങള്‍ ഭാര്യമാരില്‍ നിന്ന് മറച്ച് വെക്കുന്നവരാണ് പലരും. ഇത്തരം കാര്യങ്ങളില്‍ അമിതമായി പങ്ക് വെക്കുന്നത് അസൂയയും കുശുമ്പും തെറ്റിദ്ധാരണയും നിങ്ങളുടെ ദാമ്പത്യത്തില്‍ ഉണ്ടാക്കാം. എന്നാല്‍ ഇത് സംഭവിക്കാതിരിക്കുന്നതിന് വേണ്ടി ഭര്ത്താക്കന്മാര് പലപ്പോഴും ഇത്തരം ബന്ധങ്ങളെക്കുറിച്ച് പറയുന്നില്ല. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്പം ശ്രദ്ധിക്കണം.
വൈകാരിക മാറ്റങ്ങള്‍
പലപ്പോഴും വൈകാരികമായുണ്ടാവുന്ന മാറ്റങ്ങള്‍ പല വിധത്തിലുള്ള പ്രതിസന്ധികള്‍ പുരുഷന്മാരില് ഉണ്ടാക്കുന്നു. പുരുഷന്മാര് പലപ്പോഴും ഇത്തരം കാര്യങ്ങള്‍ ഒഴിവാക്കുന്നതിലേക്ക് എത്തുന്നു. ദു:ഖം, ഉത്കണ്ഠ, വിഷാദം എന്നിവയൊന്നും പലപ്പോഴും പുരുഷന്മാര് സ്ത്രീകളോട് തുറന്ന് പറയാന്‍ മടിക്കുന്നു. സ്വന്തമായി തന്നെ ഇത്തരം കാര്യങ്ങളെ കൈകാര്യം ചെയ്യുന്നതിന് ഇവര്‍ ശ്രമിക്കുന്നു. കാരണം ഇത് തുറന്ന് പറയുന്നത് തങ്ങളുടെ ബലഹീനതയായി ഇവര്‍ കണക്കാക്കുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
