Latest Updates
-
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും പ്രണയത്തിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
കഠിനമായ ചൂടിൽ പുറത്തിറങ്ങി വ്യായാമം ചെയ്യരുത്! വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
സാമ്പത്തിക നേട്ടത്തിന് വഴിതുറക്കുന്നു; ശിവയോഗവും ശുക്ര പ്രദോഷവും ചേരുന്ന ഈ സമയം നിങ്ങൾക്കറിയാമോ? -
49-ാം വയസ്സിലും മല്ലിക ഷെരാവത്തിന്റെ ഈ ഫിറ്റ്നസ് രഹസ്യം; വീഗൻ ഡയറ്റും യോഗയും കൊണ്ട് താരം ഞെട്ടിക്കുന്നത് ഇങ്ങനെ! -
സൺസ്ക്രീൻ ഒഴിവാക്കണോ? സോഷ്യൽ മീഡിയയിലെ ഈ ട്രെൻഡ് ചർമ്മത്തിന് വരുത്തുന്ന അപകടം ചെറുതല്ല, അറിയേണ്ടതെല്ലാം -
വെറും വെള്ളം കുടിച്ചാൽ മതിയോ? കടുത്ത വേനലിൽ ജീവൻ രക്ഷിക്കാൻ ഈ പാനീയങ്ങൾ നിർബന്ധം! -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമാണോ? പേശികളുടെ ആരോഗ്യത്തിനായി ഈ മാറ്റങ്ങൾ അടിയന്തരമായി വരുത്തൂ! -
കടുത്ത ചൂടിൽ ഗർഭിണികൾക്കും പിസിഒഎസ് ഉള്ളവർക്കും എന്ത് സംഭവിക്കും? അറിയേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ! -
കാലാവസ്ഥ മാറുമ്പോൾ തടി കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
കടുത്ത ചൂടും ഈർപ്പവും ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? ഈ ലളിതമായ മാറ്റങ്ങൾ വരുത്തിയാൽ മതി!
'നോ' പറയുന്ന ഭാര്യയെ മെരുക്കേണ്ടതിങ്ങനെ, ഭര്‍ത്താവറിയേണ്ട ടോപ് സീക്രട്സ്
ഭര്‍ത്താവിന്റെ തീരുമാനത്തെ എപ്പോഴും എതിര്‍ക്കുന്ന ഒരു ഭാര്യയാണോ നിങ്ങള്‍? അത് മാത്രമല്ല ഭര്‍ത്താവിന്റെ തീരുമാനത്തെ എതിര്‍ക്കുന്നതോടൊപ്പം ബഹുമാനിക്കുക കൂടി ചെയ്യാത്ത ഭാര്യയാണെങ്കിലും അവര്‍ക്കുള്ളതാണ് ഈ ലേഖനം. കാരണം പല സ്ത്രീകളും ഭര്‍ത്താവ് എടുക്കുന്ന തീരുമാനത്തെ അല്ലെങ്കില്‍ അവരുടെ വാക്കിനെ അംഗീകരിക്കുന്നില്ല. സ്വന്തം തീരുമാനങ്ങളില്‍ മാത്രമാണ് ഇവര്‍ മുന്നോട്ട് പോവുന്നത്. പരസ്പരം ബഹുമാനിക്കുകയോ കാര്യങ്ങളെക്കുറിച്ച് സംസാരിക്കുകയോ തീരുമാനങ്ങള്‍ ഒരുമിച്ചെടുക്കുകയോ ചെയ്യുന്നില്ല.
ഇത് ബന്ധത്തില്‍ പ്രശ്നങ്ങളുണ്ടാക്കുന്നു എന്ന് മാത്രമല്ല അത് ബന്ധത്തെ കൂടുതല്‍ പ്രതിസന്ധിയിലേക്കും ആക്കുന്നു. മനുഷ്യരുടെ മനസ്സില്‍ ദേഷ്യം തോന്നിയാല്‍ അത് മാറുന്നതിന് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഭാര്യയും ഭര്‍ത്താവും എപ്പോഴും പരസ്പരം ബഹുമാനിക്കുകയും പരസ്പരം എല്ലാ കാര്യങ്ങളിലും സംസാരിക്കുകയും ഒരുമിച്ച് തീരുമാനം എടുക്കുകയും വേണം. വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തിയെങ്കില്‍ പരസ്പര ബഹുമാനവും സ്നേഹവും ഉള്ള ഒരു വ്യക്തിയെ വിവാഹം കഴിക്കുന്നതിന് ശ്രദ്ധിക്കാം. ഇത്തരത്തിലുള്ള ഭാര്യയുടെ സ്വഭാവം മാറ്റിയെടുക്കുന്നതിന് എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങളെന്ന് നോക്കാം.

ആദ്യം സംസാരിക്കുക
പരസ്പരം എല്ലാ കാര്യവും തുറന്ന് സംസാരിക്കുന്നതിന് ശ്രദ്ധിക്കുക. ഇത് തന്നെയാണ് ആദ്യത്തെ കാര്യം. എന്താണ് ഭാര്യയില്‍ നിന്ന് ഭര്‍ത്താവ് ആഗ്രഹിക്കുന്നത് എന്ന കാര്യം കൃത്യമായി ഭര്‍ത്താവ് സംസാരിക്കേണ്ടതാണ്. അതുകൊണ്ട് തന്നെ കൂടുതല്‍ സമയം ആലോചിച്ച് ചിന്തിക്കാതെ ഇത്തരം കാര്യങ്ങളെക്കുറിച്ച് ഭാര്യയോട് തുറന്ന് പറയുക. എന്നാല്‍ ഒരു പരിധി വരെ നിങ്ങളുടെ ദാമ്പത്യ ജീവിതം മികച്ച രീതിയില്‍ മുന്നോട്ട് പോവുന്നു. നിങ്ങള്‍ തുറന്ന് സംസാരിക്കാത്തിടത്തോളം കാലം പലപ്പോഴും ദമ്പതികള്‍ തമ്മിലുള്ള അകലം വര്‍ദ്ധിക്കും.
ന്യായമായ വാക്കുകള്‍
നിങ്ങള്‍ എന്ത് പറഞ്ഞാലും അതിനെ മുഖവിലക്കെടുക്കാത്ത ബഹുമാനിക്കാത്ത ഒരു പങ്കാളിയാണെങ്കില്‍ അതിനെ കൃത്യമായി പറഞ്ഞ് മനസ്സിലാക്കുന്നതിന് ശ്രദ്ധിക്കണം. ഒരിക്കലും അന്യായമായി ദേഷ്യപ്പെടുകയോ അല്ലെങ്കില്‍ അതിനെ മോശം രീതിയില്‍ കൊണ്ട് പോവുന്നതിന് ശ്രമിക്കുകയോ ചെയ്യരുത്. ഇത് കൂടുതല്‍ പ്രശ്നങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നു. അതുകണ്ട് തന്നെ സംസാരിക്കുമ്പോള്‍ ന്യായമായ രീതിയില്‍ സംസാരിക്കുന്നതിന് ശ്രദ്ധിക്കണം. മാത്രമല്ല അത് കൃത്യമായിരിക്കുന്നതിനും ശ്രദ്ധിക്കണം.
തെറ്റായ തീരുമാനങ്ങളില്‍ പ്രതിഷേധിക്കുക
ഭര്‍ത്താവിന്റെ എല്ലാ തെറ്റായ തീരുമാനങ്ങളും അംഗീകരിക്കണം എന്നതും ശരിയല്ല. എന്നാല്‍ എല്ലാ കാലവും പങ്കാളിയുടെ എല്ലാ വാക്കുകളും അംഗീകരിക്കുന്ന വ്യക്തിയാണെങ്കില്‍ പലപ്പോഴും ഇനിയുള്ള തീരുമാനങ്ങളും തള്ളിക്കളയാന്‍ ഒരു സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ അവന്റെ തീരുമാനങ്ങളൊന്നും നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ടില്ലെങ്കില്‍, അത് അവനോട് കൃത്യമായി പറഞ്ഞ് മനസ്സിലാക്കുക. എന്തുകൊണ്ടാണ് നിങ്ങള്‍ക്ക് തീരുമാനം അംഗീകരിക്കാന്‍ കഴിയാത്തതെന്ന് വിശദീകരിക്കുക. എന്നാല്‍ ഇതൊരിക്കലും ദേഷ്യപ്പെട്ട് പറയരുത്.പകരം വളരെ സൗമ്യമായി സംസാരിക്കുക.
ബന്ധങ്ങളിലെ അകലങ്ങള്‍
പലപ്പോഴും ബന്ധങ്ങളില്‍ അകലം വരുമ്പോള്‍ പരസ്പരം ഇത്തരം തീരുമാനങ്ങള്‍ അംഗീകരിക്കുന്നതില്‍ ബുദ്ധിമുട്ടുണ്ടാവുന്നു. ഇത് നിങ്ങളുടെ ഭാര്യ അംഗീകരിക്കണം എന്നില്ല. അതുകൊണ്ട് തന്നെ നമ്മള് വളരെയധികം അറിഞ്ഞിരിക്കണം. എന്തുകൊണ്ടാണ് അവര്‍ ഇത്തരത്തില്‍ പെരുമാറുന്നത് എന്ന കാര്യം തിരിച്ചറിഞ്ഞ് പ്രതികരിക്കണം. നിങ്ങള്‍ അടുത്തുമ്പോള് ഇത്തരം കാര്യങ്ങളെക്കുറിച്ച് സംസാരിക്കുകയും കഴിയുമെങ്കില്‍ ഒരുമിച്ച് എവിടെയെങ്കിലും പോകുകയും ചെയ്യുക. ഇത് ബന്ധങ്ങള്‍ കൂടുതല്‍ ദൃഢമാക്കുന്നു.
വിദഗ്ദ്ധോപദേശം നേടുക
നൂറു തവണ ശ്രമിച്ചിട്ടും സ്ത്രീകളുടെ മനസ്സ് മാറ്റാന്‍ കഴിയാത്ത അവസ്ഥയാണോ നിങ്ങള്‍ക്കും? എന്നാല്‍ ആ ബന്ധം തുടര്‍ന്ന് പോവാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ എത്രയും വേഗം നല്ലൊരു വിദഗ്ധോപദേശം തേടുന്നതിന് ശ്രദ്ധിക്കണം. ഏത് തരത്തിലുള്ള പ്രശ്നമാണ് അവരെ ബാധിച്ചിരിക്കുന്നത് എന്ന് കൃത്യമായി അവരോട് വിശദീകരിക്കുക. ചിലപ്പോള്‍ ലഘുവായ പരിഹാരത്തിലൂടെ ഈ പ്രശ്നത്തെ എല്ലാം പരിഹരിക്കാന്‍ സാധിക്കുന്നു. എന്നാല്‍ ഇതെല്ലാം ഭാര്യയുടെ കൂടെ സമ്മതത്തോടെ വേണം എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം.



Click it and Unblock the Notifications