Latest Updates
-
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ? -
ഒക്ടോബർ 6-ന് ആകാശത്ത് അപൂർവ്വ കാഴ്ച: ചന്ദ്രനും വ്യാഴവും ഒന്നിക്കുന്നു, നിങ്ങളുടെ രാശിഫലം അറിയാം -
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം
അഭിമുഖത്തിനെത്തിയ പെൺകുട്ടിയോട് പ്രണയം; സൂപ്പർ സ്റ്റാർ രജിനികാന്ത് ലതയെ സ്വന്തമാക്കിയത് ഇങ്ങനെ
സിനിമയിലെ ആക്ഷനും ഫാമിലി ഡ്രാമയും മാത്രമല്ല, ജീവിതത്തില്‍ ഒരു പച്ചയായ മനുഷ്യനാണ് സൂപ്പര്‍സ്റ്റാര്‍ രജിനികാന്ത്. കുടുംബ ബന്ധങ്ങള്‍ക്ക് വളരെയധികം പ്രാധാന്യം നല്കുന്ന രജിനികാന്തിന് ഭാര്യയും മക്കളും ജീവനാണ്. ഭാര്യയ്ക്കുവേണ്ടി മദ്യപാനവും പുകവലിയും നിര്‍ത്തിയ താരമാണ് രജിനികാന്ത്. പൊതു സദസ്സില്‍ വെച്ച് യാതൊരുമടിയും കൂടാതെ, താന്‍ പുകവലിയ്ക്കും മദ്യപാനത്തിലും എത്രത്തോളം അടിമയായിരുന്നൂ എന്നും, ഇത് മാറ്റിയെടുത്തത് തന്റെ ഭാര്യയുടെ സ്നേഹമാണെന്നും അദ്ദേഹം സമ്മതിക്കുകയുണ്ടായി. ലത രംഗാചാരിയുടെയും രജിനികാന്തിന്റെയും ദാമ്പത്യം മനോഹരമാക്കുന്നതും ഇവര്‍ തമ്മിലുള്ള സ്നേഹവും പരസ്പര ധാരണകളുമാണ്. വിവാഹത്തിന് മുന്‍പ് തുടങ്ങിയ ഈ പ്രണയം ഇന്നും ഇവര്‍ കാത്ത് സൂക്ഷിക്കുന്നു. ഇവരുടെ പ്രണയ കഥയുടെ ആരംഭം ഇങ്ങനെ

ആദ്യം കണ്ട നിമിഷം
1980-ല്‍ തില്ലു മല്ലു എന്ന സിനിമയുടെ ഷൂട്ടിംഗ് ലോക്കേഷന്‍. അന്ന് രജിനികാന്തിനെ കാണാന്‍ ഒരു പെണ്‍കുട്ടി എത്തുകയാണ്. ഒരു കോളേജ് വിദ്യാര്‍ത്ഥിനി. അഭിമുഖത്തിനായി എത്തിയതാണ്. പെണ്‍കുട്ടിയ്ക്ക് അഭിമുഖത്തിനായി അനുമതിയും നല്കി. അന്ന് അഭിമുഖം നടത്താനെത്തിയ പെണ്‍കുട്ടിയാണ് ലത രംഗാചാകി. ചെന്നൈയിലെ എത്തിരാജ് കോളജിലെ ഇംഗ്ലീഷ് സാഹിത്യ വിഭാഗത്തിലെ വിദ്യാര്‍ത്ഥിനിയാണ് ലത. അഭിമുഖം നടത്തുന്നതിനിടയില്‍ മറ്റാരോടും തോന്നാത്ത ഒരു പ്രത്യേക ഇഷ്ടം ഈ പെണ്കുട്ടയോട് തോന്നുകയാണ്. ആ ഇന്റര്‍വ്യൂ നടക്കുമ്പോള്‍ തന്നെ താരം ഇക്കാര്യം ആ പെണ്‍കുട്ടിയോട് തുറന്ന് സംസാരിക്കുകയും ചെയ്തും. പെട്ടെന്ന് പെണ്‍കുട്ടി പകച്ചുവെങ്കിലും, തന്റെ മാതാപിതാക്കളോട് സംസാരിച്ച ശേഷം അറിയിക്കാം എന്നും പറഞ്ഞ് ചിരിച്ചുകൊണ്ട് ആ പെണ്‍കുട്ടി അവിടെ നിന്നും അകന്നു.
പ്രണയത്തിലേയ്ക്ക്
ലതയും ബെംഗളൂരുവില്‍ ആയിരുന്നു താമസം, ബെഗളൂരുവില്‍ ലതയുടെ മാതാപിതാക്കള്‍ക്ക് വീടും ഉണ്ടായിരുന്നു. രജിനികാന്ത് മുന്‍പ് ബെംഗളൂരു ട്രോന്‍സ്പോര്‍ട്ട് സര്‍വ്വീസില്‍ പ്രവര്‍ത്തിച്ചിരുന്നതിനാല്‍ തന്നെ, ഇവര്‍ തമ്മിലുള്ള ബോണ്ടും വളരെ പെട്ടെന്ന് വര്‍ക്കായി. ഇവരുടെ ഇഷ്ടങ്ങളിലും അതുപോലെ, കുറേ കാര്യങ്ങളിലും സാമത്യകളും കണ്ടെത്താന്‍ സാധിച്ചു. ഇതെല്ലാം വളരെ വേഗത്തില്‍ ഇരുകൂട്ടരെയും പരസ്പരം അടുപ്പിച്ചു. കൂടാതെ, രജിനികാന്തിനെപ്പോലെ ഒരു സൂപ്പര്‍ സ്റ്റാര്‍ വിവാഹാഭ്യര്‍ത്ഥന നടത്തിയതും, രജിനികാന്തിന്റെ വ്യക്തിത്വം നല്ലതായതിനാലും ലതയ്ക്കും വിവാഹത്തില്‍ താല്പര്യം ഉണ്ടായിരുന്നു. അന്ന് ലതയുടെ സഹോദരി ഒരു തമിഴ് താരത്തെയാണ് വിവാഹം കഴിച്ചിരിക്കുനന്തെന്ന് രജിനികാന്ത് മനസ്സിലാക്കി. ആ തമിഴ് താരത്തിന്റെ സഹായത്തോടെ ലതയുടെ മാതാപിതാക്കളെ കാണുകയും, അവരില്‍ നിന്നും പോസറ്റീവ് അഭിപ്രായം ലഭിക്കുകയും ചെയ്തു.
വിവാഹം
1981-ല്‍ ഫെബ്രുവരി 26 ന് ലതയുടെയും രജിനികാന്തിന്റെയും പ്രണയം പൂവണിഞ്ഞു. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രം ക്ഷണിക്കപ്പെട്ട ചടങ്ങില്‍ ഇരുവരും വിവാഹിതരായി. ഇന്നും മനോഹരമായ ദാമ്പത്യ ജീവിതം നയിക്കാന്‍ ഈ താരരാജാവിന് സാധിക്കുന്നു. 1991-ല്‍ സംഗീതത്തില്‍ ലത കരിയര്‍ അരംഭിച്ചു. പിന്നീട്, സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ഒരു ചാരിറ്റബിള്‍ സ്കൂളും പണിതു. എത്ര തിരുക്കളുകള്ക്കിടയിലും ദാമ്പത്യത്തില്‍ വിള്ളല്‍ വരാതെ മനോഹരമായി കൊണ്ടുനടക്കാന്‍ ഈ ദമ്പതികള്‍ക്ക് ഇന്നും സാധിക്കുന്നു. അതിനു പിന്നിലെ പ്രധാന കാരണം, ഇവര്‍ തമ്മിലുള്ള ആത്മബന്ധവും, സ്നേഹവും തന്നെ.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
