Latest Updates
-
മഴക്കാലത്തും സൺസ്ക്രീൻ നിർബന്ധമോ? ചർമ്മം സുരക്ഷിതമാക്കാൻ ഈ പുതിയ രീതികൾ പരീക്ഷിക്കൂ -
ചാട്ടവും ഓട്ടവുമില്ല, തൃഷയുടെ ഈ വർക്കൗട്ട് ചെയ്താൽ ശരീരം മാറും; മഴക്കാലത്ത് വീട്ടിലിരുന്ന് പരീക്ഷിക്കാം -
ചൊവ്വ ഇടവം രാശിയിലേക്ക്: സാമ്പത്തിക നേട്ടത്തിനായി ഈ മാറ്റങ്ങൾ ശ്രദ്ധിക്കൂ! -
ഇന്ന് വൈകുന്നേരം മുതൽ രവി യോഗം: കരിയറിലും സാമ്പത്തിക നേട്ടങ്ങളിലും വൻ മാറ്റങ്ങൾ, ഈ സമയം നഷ്ടപ്പെടുത്തരുത്! -
2026 ജൂൺ 17-23: ഈ 5 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം, കരിയറിൽ വൻ കുതിപ്പ്; ശുഭസമയങ്ങൾ ഇതാ! -
പുണർതം മുതൽ പൂയം വരെ: ഇന്നത്തെ നക്ഷത്രമാറ്റം നിങ്ങളുടെ സാമ്പത്തിക സ്ഥിതിയിലും കരിയറിലും വരുത്തുന്ന അപ്രതീക്ഷിത മാറ്റങ്ങൾ എന്തെല്ലാം? -
12 രാശിക്കാർക്കും നിർണ്ണായക ചൊവ്വാഴ്ച: സാമ്പത്തിക നേട്ടവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം -
മഴക്കാലത്ത് വയറിലെ കൊഴുപ്പ് കുറയ്ക്കാം; യോഗാ ദിനത്തിൽ തുടങ്ങാം ഈ 10 മിനിറ്റ് വർക്കൗട്ട്! -
2026 ജൂൺ 17-ന് ഗജകേസരി യോഗം: കരിയറിലും സാമ്പത്തിക നേട്ടങ്ങളിലും വൻ കുതിച്ചുചാട്ടത്തിന് തയ്യാറെടുക്കൂ! -
ചുമ മരുന്നുകൾക്ക് ഇനി ഡോക്ടറുടെ കുറിപ്പടി നിർബന്ധം; വീട്ടിലെ ഈ വിദ്യകൾ പരീക്ഷിക്കൂ!
ഉള്ള് തുറന്ന് പ്രണയം പറയാന്‍ പോവുകയാണോ? പ്രോപ്പോസ് ചെയ്യും മുന്‍പ് ഇക്കാര്യങ്ങള്‍ മറക്കണ്ട
Propose day 2025: ഒരു മനുഷ്യന് ഒരിക്കലെങ്കിലും അനുഭവിക്കേണ്ട വികാരമാണ് പ്രണയം. സ്വയം മറ്റുള്ളവരെ എത്രത്തോളം സ്നേഹിക്കാന്‍ സാധിക്കും എന്നതിന്റെ ഒരു തിരിച്ചറിവ് കൂടിയാണ് പ്രണയം. പ്രണയത്തിന് പല ഘട്ടങ്ങളുണ്ട്. മനസ്സില്‍ സ്നേഹം തോന്നുന്ന നിമിഷം, അത് പറയുന്ന നിമിഷം, അതും കഴിഞ്ഞ് പ്രണയം ആസ്വദിക്കുന്ന ദിനങ്ങള്‍... ഇതില്‍ ഏതൊരു വ്യക്തിയും കുറച്ച് നെഞ്ചിടിപ്പോടെ കടന്നു പോകുന്നത് പ്രോപ്പോസ് ചെയ്യുമ്പോഴായിരിക്കും. 'നോ' പറയുമോ? അതോ, 'യെസ്' പറയുമോ? എന്നിങ്ങനെയെനുള്ള ടെന്‍ഷനും, പേടിയും എല്ലാം നിറഞ്ഞ്...മൊത്തത്തില്‍ ഒരു വെപ്രാളം പിടിച്ച നിമിഷം തന്നെയായിരിക്കും അത്.

തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വ്യക്തിയെ പ്രോപ്പോസ് ചെയ്യുമ്പോള്‍ പലരും രണ്ട് ദിവസം മുന്‍പേ ഇതിനായുള്ള ഒരുക്കങ്ങള്‍ തുടങ്ങും. വസ്ത്രം ഏത് ധരിക്കണം എന്നത് മുതല്‍ പെര്‍ഫ്യൂം വരെ തിരഞ്ഞെടുക്കുന്നവരുണ്ട്. എന്നാല്‍, ഇവ മാത്രം പോര! മറ്റു ചില കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കേണ്ടതുണ്ട്. അവ എന്തെല്ലാമെന്ന് നോക്കാം.
സാഹചര്യം
പ്രോപ്പോസ് ചെയ്യാന്‍ പറ്റിയ സാഹചര്യം സ്വയം സൃഷ്ടിച്ചെടുക്കാന്‍ ശ്രമിക്കണം. ഇതിനായി മുന്‍കൂട്ടി പ്ലാന്‍ ചെയ്യാവുന്നതാണ്. എവിടെ വെച്ച് എങ്ങനെ പ്രോപ്പോസ് ചെയ്യണം എന്നതിനെക്കുറിച്ച് ഒരു ധാരണ ഉണ്ടാക്കി എടുക്കുന്നത് നല്ലതായിരിക്കും. കുറേ വ്യക്തികളുടെ അഭിപ്രായം തേടുന്നതിന് പകരം, സ്വയം മനസ്സിന് തോന്നുന്ന ശരിയ്ക്കൊത്ത് ചെയ്യുക. പലരും അവരുടെ ഇഷ്ടങ്ങള്‍ക്കും താല്പര്യങ്ങള്ക്കും ഒത്തുള്ള അഭിപ്രായങ്ങളായിരിക്കും നിങ്ങള്‍ക്ക് നല്‍കുക. എന്നാല്‍, ഇവയ്ക്ക് പകരം, നിങ്ങളുടെ താല്പര്യങ്ങളെയും ഇഷ്ടങ്ങളെയും പരിഗണിക്കുക. ഒപ്പം ഇഷ്ടമുള്ള വ്യക്തിയുടെ സ്വഭാവം അനുസരിച്ച് അതിനൊത്ത് പ്രോപ്പോസ് ചെയ്യാന്‍ തീരുമാനിക്കുന്നത് നല്ലതായിരിക്കും.
ലുക്ക്
നിങ്ങള്‍ പരസ്പരം സ്ഥിരം കാണുന്ന വ്യക്തികളായിരിക്കാം. എന്നാല്‍, പ്രോപ്പോസ് ചെയ്യുന്ന ദിവസം ഏത് വസ്ത്രം ധരിച്ചിരിക്കുന്നു, അതുപോലെ, നിങ്ങളുടെ ലുക്ക് എങ്ങനെ, എന്നീ കാര്യങ്ങളെല്ലാം അവര്‍ കൃത്യമായി ശ്രദ്ധിക്കും. അതിനാല്‍, ഡീസന്റ് വസ്ത്രം ധരിക്കുക. ലൈറ്റ് നിറത്തിലുള്ള, ഒരു പോസറ്റീവ് വൈബ് നല്കുന്ന നിറങ്ങളുള്ള വസ്ത്രങ്ങള്‍ ധരിക്കുക. വസ്ത്രങ്ങള്‍ ശരിയായ വിധത്തില്‍ പെയര്‍ ചെയ്യുക. വസ്ത്രത്തിനൊത്ത് ഹെയര്‍ സ്റ്റൈല്‍ ചെയ്യുക. ഇത്രയും കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഇഷ്ടമുള്ള വ്യക്തി നിങ്ങളെ ശ്രദ്ധിക്കുന്നതായിരിക്കും.
സമീപിക്കുമ്പോള്‍
ശാന്തമായ സമീപനമായിരിക്കും ഏറ്റവും നല്ലത്. അധികം തപ്പലൊന്നും ഇല്ലാതെ, വൃത്തിയില്‍ കാര്യം അവതരിപ്പിക്കുക. നിങ്ങള്‍ക്ക് ആ വ്യക്തിയെക്കുറിച്ച് തോന്നിയിട്ടുള്ളതും, മനസ്സിലാക്കിയതുമായ കാര്യങ്ങള്‍ മുഖത്ത് നോക്കി പറയുക. അതുപോലെ എന്തുകൊണ്ട് ഇഷ്ടം തോന്നി എന്നും പറയാവുന്നതാണ്. നിങ്ങളുടെതായ സ്പേയ്സില്‍ നിന്നുകൊണ്ട് പറയുന്നതായിരിക്കും കുറച്ചും കൂടെ നല്ലത്.
വൃത്തി
പ്രോപ്പോസ് ചെയ്യാന്‍ പോകുന്നതിന് മുന്‍പ് കുറച്ച് വൃത്തി പാലിക്കുക. വസ്ത്രങ്ങള്‍ സെറ്റാക്കുന്നതുപോലെ, അയേണ്‍ ചെയ്യാന്‍ മറക്കരുത്. പെര്‍ഫ്യൂം അടിക്കുമ്പോള്‍ ലൈറ്റ് സ്മെല് അടിക്കുക. പല്ലുകള്‍ വൃത്തിയില്‍ സൂക്ഷിക്കുക. വായനാറ്റം ഒഴിവാക്കുക. നന്നായി വെള്ളം കുടിക്കുക. ശീതളപാനീയങ്ങള്‍ ഒഴിവാക്കുക. നഖം വെട്ടി വൃത്തിയാക്കി സൂക്ഷിക്കുക. ചെരിപ്പ് ക്ലീനാക്കുക. കണ്ടാല്‍ ക്ലീന്‍ ലുക്ക് തോന്നണം.
പ്രോപ്പോസ് ചെയ്യുമ്പോള്‍
പ്രോപ്പോസ് ചെയ്യാന്‍ ഗിഫ്റ്റ് നല്‍കണം എന്ന് നിര്‍ബന്ധമല്ല. നിങ്ങള്‍ രണ്ട് പേരും സമാധാനപരമായതും, പോസറ്റീവ് വൈബ് ഉള്ളതുമായ അന്തരീക്ഷത്തില്‍ നിന്നുകൊണ്ട് മനസ്സ് തുറന്ന് ദീര്‍ഘനേരം സംസാരിക്കുക. പ്രോപ്പോസ് ചെയ്യുമ്പോള്‍ ഉത്തരം യെസ്, അന്നോ, നോ എന്നോ ആയാലും പുഞ്ചിരിച്ചുകൊണ്ട് സ്വീകരിക്കുക. ഒരു ഹെല്‍ത്തിയായിട്ടുള്ള അന്തരീക്ഷം നിലനിര്‍ത്തുക. ഇതെല്ലാം നിങ്ങളില്‍ മതിപ്പ് വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകുന്നതാണ്.



Click it and Unblock the Notifications