Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
ഈ ചെറിയ ശീലങ്ങള്‍ നിങ്ങളുടെ ദാമ്പത്യം മനോഹരമാക്കും
സന്തോഷകരമായി ദാമ്പത്യം നിലനിര്‍ത്താന്‍ എല്ലാവര്ക്കും സാധിക്കണമെന്നില്ല. പങ്കാളികള്‍ക്കിടയിലെ ചെറിയ പ്രശ്നങ്ങള്‍ പലപ്പോഴും ദാമ്പത്യത്തില്‍ വിള്ളലുകള്‍ വരുത്തുന്നതിന് കാരണമാകാറുണ്ട്. ചിലര്‍ ദേഷ്യവും ഇഷ്ടക്കേടും സഹിച്ച് പങ്കാളിയുടെ കൂടെ നില്‍ക്കുന്നവരും ഉണ്ട്. എന്നാല്‍, ഈ പ്രശ്നങ്ങളൊന്നും ഇല്ലാതെ തന്നെ, ദാമ്പത്യം മനോഹരമായി നിലനിര്‍ത്താന്‍ സാധിക്കുന്നതാണ്. ഇതിനായി എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്ന് നോക്കാം.

സ്നേഹം
സ്നേഹം ഇല്ലെങ്കില്‍ ഏതൊരു ബന്ധത്തിനും അധികം ആയുസ്സും ഉണ്ടായിരിക്കുകയില്ല. സ്നേഹമാണ് ഒരു ബന്ധത്തിന്റെ അടിത്തറ. അടിത്തറയ്ക്ക് ഉറപ്പില്ലെങ്കില്‍ അതിനുമുകളില്‍ എത്രപണിതാലും നിലനില്‍പ്പ് അസാധ്യമാണ്. അതിനാല്‍, ദമ്പതികള്‍ക്കിടയില്‍ സ്നേഹം നിലനിര്‍ത്തുക എന്നതാണ്. ഏറ്റവും പ്രധാനപ്പെട്ട കാര്യം. സ്നേഹം ഉണ്ടെങ്കില്‍ എല്ലാം ശരിയാവുകയും ചെയ്യും. അതിനാല്‍, ദാമ്പത്യം മനോഹരമാക്കാണമെങ്കില് സ്നേഹം നിലനിര്‍ത്താനുള്ള മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തണം. ഇതിനായി എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കാം എന്ന് നോക്കാം.
സമ്മാനങ്ങള്‍
തന്റെ പങ്കാളിയോട് സ്നേഹം തുറന്ന് കാണിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് പരസ്പരം സമ്മാനങ്ങള്‍ നല്‍കുക എന്നത്. പങ്കാളിയ്ക്ക് ഇഷ്ടമുള്ളതും, എന്നാല്‍, നിങ്ങളെ എല്ലാകാലത്തും ഓര്‍ക്കുന്ന വിധത്തിലുള്ള വളരെ ക്യൂട്ട് സമ്മാനങ്ങള്‍ സര്‍പ്രൈസ് സമ്മാനങ്ങളായി പങ്കാളിയ്ക്ക് നല്‍കുക. പരസ്പരം ഇത്തരത്തില്‍ സമ്മാനങ്ങള്‍ നല്‍കുന്നത്, പങ്കാളിയുടെ മനസ്സില്‍ സന്തോഷം നിറയ്ക്കുന്നു. നിങ്ങളോടുള്ള മതിപ്പും, സ്നേഹവും വര്‍ദ്ധിക്കുന്നു.
സാമ്പത്തിക വിഷയങ്ങള്‍
ഒറു ബന്ധത്തില്‍ ഏറ്റവുമധികം പ്രശ്നങ്ങള്‍ കൊണ്ടുവരുന്നത് സാമ്പത്തിക പ്രശ്നങ്ങളാണ്. ഒരു വ്യക്തിയുടെ തലയില്‍ എല്ലാ സാമ്പത്തിക ഭാരവും ഏല്‍പ്പിക്കുന്നത് ഒട്ടനവധി തര്‍ക്കങ്ങളിലേയ്ക്ക് നയിക്കുന്നു. അതിനാല്‍, പങ്കാളികള്‍ പരസ്പരം സാമ്പത്തിക കാര്യങ്ങളില്‍ പങ്കാളികളാകാന്‍ ശ്രദ്ധിക്കുക. എല്ലാവിധ സാമ്പത്തിക പ്രശ്നങ്ങളും മനസ്സിലാക്കുകയ പങ്കാളിയോട് ഇതിനെപ്പറ്റി സംസാരിക്കുക. ഇരുകൂട്ടരും ചേര്‍ന്ന് ഓരോ പ്രശ്നങ്ങള്‍ക്കുള്ള പരിഹാരങ്ങളും കണ്ടെത്തുക. ഇത്തരത്തില്‍ ചെയ്യുന്നത്, ദാമ്പത്യത്തില്‍ സ്നേഹവും പരസ്പര ബഹുമാനവും നിലനില്ക്കാന് സഹായിക്കുന്നതാണ്.
ഒന്നിച്ചുള്ള നിമിഷങ്ങള്‍
വിവാഹം കഴിയുന്നതോടെ കുടുംബത്തിന് അമിതമ പ്രാധാന്യം നല്കുന്ന ഒട്ടനവധി ദമ്പതികള്‍ നമുക്കിടയില്‍ ഉണ്ട്. എന്നാല്‍, ദാമ്പത്യം മനോഹരമാക്കാനും, ദമ്പതികള്‍ക്കിടയിലെ സ്നേഹം എല്ലാകാലത്തും നിലനില്ക്കാനും കുടുംബം മാത്രം പോര! നിങ്ങള്‍ പരസ്പരം ഒന്നിച്ചിരിക്കുകയും, സംസാരിക്കുകയും, മനസ്സിലുള്ള കാര്യങ്ങള്‍ തുറന്ന് സംസാരിക്കുകയും ചെയ്യണം. ഒപ്പം പുറത്ത് പോകണം. യാത്രകള്‍ ചെയ്യണം. ഇത്തരത്തില്‍ നിങ്ങള്‍ക്ക് പരസ്പരം സമയം കണ്ടെത്തണം. എത്ര തിരക്കുകള്‍ക്കിടയിലും നിങ്ങള്‍ക്കുവേണ്ടി ജീവിക്കണം. ഈ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മാത്രമാണ് ദാമ്പത്യവും മനോഹരമായി നിലനില്ക്കു. സ്നേഹവും സന്തോഷവും ദാമ്പത്യത്തില്‍ കണ്ടെത്താന്‍ നിങ്ങള്‍ക്ക് സാധിക്കുകയുള്ളൂ.
സഹായിക്കുക
എല്ലാ കാര്യങ്ങളും പരസ്പരം ഷെയര്‍ ചെയ്യാന്‍ പഠിക്കണം. സാമ്പത്തിക കാര്യങ്ങള്‍ പോലെ തന്നെ, വീട്ടിലെ കാര്യങ്ങളും, പണികളും ഇരുകൂട്ടരും ചേര്‍ന്ന് സന്തോഷത്തോടെ ചെയ്യണം. പങ്കാളികള്‍ പരസ്പരം സഹായിക്കണം. അടുക്കളിയില്‍ ഭാര്യയോടൊപ്പം ഭര്‍ത്താവ് നില്‍ക്കുകയും, അവരെ സഹായിക്കുകയും ചെയ്യുന്നത് ബന്ധം വളര്‍ത്താന്‍ സഹായിക്കുന്നു. വിള്ളലുകള്‍ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. സാമ്പത്തിക പ്രതിസന്ധികള്‍ ഇല്ലാതാക്കാനും. പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടാനും സഹായിക്കുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
