Latest Updates
-
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം
ദാമ്പത്യത്തില്‍ ഈ നാളുകാര്‍ക്ക് ഇതെല്ലാം തലയിലെഴുത്ത്: തേച്ചാലും മായ്ച്ചാലും മാറില്ല
വിവാഹം എന്നത് വളരെയധികം ആലോചിച്ച് ചിന്തിച്ച് എടുക്കേണ്ട തീരുമാനമാണ്. പലപ്പോഴും ചെറിയ പാളിച്ച മതി നിങ്ങളുടെ ജീവിതത്തില്‍ അത് പ്രതിസന്ധിയുണ്ടാക്കാന്‍. എന്നാല്‍ എത്രയൊക്കെ ചിന്തിച്ച് ആലോചിച്ച് വിവാഹം കഴിച്ചാലും ചിലരില്‍ മാറാതെ നില്ക്കുന്ന ചില വെല്ലുവിളികള്‍ ഉണ്ട്. അവയെക്കുറിച്ച് പലരും ചിന്തിക്കുന്നില്ല. ജ്യോതിഷത്തില്‍ ഒരു വ്യക്തിയുടെ ജീവിതത്തിലെ ജനനം മുതല്‍ മരണം വരെയുള്ള കാര്യങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്നു. പലപ്പോഴും നക്ഷത്രപ്രകാരം ദാമ്പത്യത്തില്‍ അനുയോജ്യതയുണ്ടെങ്കിലും ചിലര്‍ക്ക് അത് മോശമായി ഭവിക്കുന്നു.
ദാമ്പത്യ ജീവിതത്തില്‍ വെല്ലുവിളികള്‍ നേരിടുന്ന ചില നക്ഷത്രക്കാരുണ്ട്. ഇവര്‍ ആരൊക്കെയെന്നും ഏതൊക്കെയെന്നും എന്തൊക്കെയാണ് നേരിടുന്ന പ്രശ്നങ്ങള്‍ എന്നും നമുക്ക് നോക്കാം. ചില ജന്മ നക്ഷത്രങ്ങളും അവര്‍ നേരിടാന്‍ സാധ്യതയുള്ള പ്രശ്നങ്ങളും നമുക്ക് പര്യവേക്ഷണം ചെയ്യാം. അതിന് നിങ്ങളെ ഈ ലേഖനം സഹായിക്കുന്നു.

അശ്വതി
അശ്വതി നക്ഷത്രത്തില്‍ ജനിച്ച ആളുകള്‍ വളരെയധികം ഊര്‍ജ്ജസ്വലരും, സാഹസികരും, ആയിരിക്കും. മാത്രമല്ല ഇവരുടെ ആവേശകരമായ പെരുമാറ്റവും നിരന്തരമായ മാറ്റത്തിനായുള്ള ആഗ്രഹവും കാരണം പലപ്പോഴും ദാമ്പത്യത്തിലും ഇവര്‍ പ്രതിസന്ധികള്‍ അനുഭവിക്കും. ഇതിന്റെ ഫലമായി ഒരു ബന്ധത്തില്‍ ഇവര്‍ക്ക് വൈകാരിക അടുപ്പം സൃഷ്ടിക്കാന്‍ സാധിക്കുകയില്ല.ഇത് ദാമ്പത്യ പരാജയത്തിലേക്ക് എത്തിക്കും.
രോഹിണി
രോഹിണി നക്ഷത്രത്തില്‍ ജനിച്ചവര്‍ പലപ്പോഴും ആകര്‍ഷണീയരായിരിക്കും. ഏത് കാര്യത്തിലും ഇവര്‍ മുന്നിലുണ്ടാവും. എന്നാല്‍ ആഴത്തിലുള്ള വൈകാരിക ബന്ധങ്ങള്‍ ഇഷ്ടപ്പെടുന്നവരായതിനാല്‍ പലപ്പോഴും അത്തരം മാറ്റങ്ങളിലേക്ക് എത്തിയില്ലെങ്കില്‍ അത് ഇവരില്‍ നിരാശയുണ്ടാക്കും. ഈ വികാരങ്ങള്‍ സംഘര്‍ഷത്തിന് കാരണമാകും, കൂടാതെ പങ്കാളിയെ പൂര്‍ണ്ണമായി വിശ്വസിക്കുന്നതില്‍ അവര്‍ക്ക് ബുദ്ധിമുട്ടുകള്‍ ഉണ്ടാവുകയും ചെയ്യുന്നു.
മകയിരം
മകയിരം നക്ഷത്രക്കാര്‍ വളരെയധികം ബുദ്ധിമാന്മാരായിരിക്കും. എന്നാല്‍ ഇവര്‍ ഒരു കാര്യത്തെ കാര്യമായി കൈകാര്യം ചെയ്യുമ്പോള്‍ അത് അമിതമായ ചിന്തയിലേക്ക് എത്തിക്കും. ഇത് പലപ്പോഴും ദാമ്പത്യത്തില്‍ കൂടുതല്‍ തെറ്റിദ്ധാരണകള്‍ക്കോ അനാവശ്യമായ പിരിമുറുക്കത്തിനോ കാരണമാകും.അത് പലപ്പോഴും നിങ്ങളുടെ ബന്ധത്തെ തകര്‍ക്കുന്നു.
തിരുവാതിര
തിരുവാതിര നക്ഷത്രക്കാര്‍ പലപ്പോഴും വൈകാരികമായി ചിന്തിക്കുന്നവരായിരിക്കും. അത് പലപ്പോഴും ദാമ്പത്യത്തില്‍ പ്രശ്നങ്ങളുണ്ടാക്കുന്നു. അതിന്റെ ഫലമായി മാനസികാവസ്ഥയിലെ മാറ്റങ്ങള്‍ സംഭവിക്കുന്നത് വഴി പലപ്പോഴും വൈകാരിക പൊട്ടിത്തെറികള്‍ക്കുള്ള സാധ്യത തള്ളിക്കളയാന്‍ സാധിക്കുകയില്ല. ഇത് ദാമ്പത്യ പ്രശ്നങ്ങളും വെല്ലുവിളികളും ഉണ്ടാക്കാം.
ഉത്രം
ഉത്രം നക്ഷത്രക്കാര്‍ എപ്പോഴുംവളരെയധികം ഉത്തരവാദിത്വം ഏറ്റെടുക്കുന്നവരും പ്രായോഗികമായി ചിന്തിക്കുന്നവരും ആയിരിക്കും. എന്നാല്‍ ഒരു ബന്ധത്തിലും അമിതമായി വിമര്‍ശനം ഏറ്റെടുക്കുന്നതിന് ഇവര്‍ തയ്യാറാവുകയില്ല. അത് പലപ്പോഴും കൂടുതല്‍ പ്രശ്നങ്ങള്‍ ഇവരുടെ ദാമ്പത്യത്തില്‍ ഉണ്ടാക്കും. പങ്കാളിയുടെ പോരായ്മകളോ കുറവുകളോ പറയുന്ന വ്യക്തിയാണെങ്കില്‍ അവരുടെ ജീവിതം പ്രശ്നത്തിലാക്കുന്നത് ഇത്തരം ചിന്തകളാണ്.
അത്തം
അത്തം നക്ഷത്രക്കാരായവരും ബുദ്ധിശക്തിയുടെ കാര്യത്തില്‍ മുന്നിലായിരിക്കും. എന്നാല്‍ ഇവര്‍ പലപ്പോഴും പല കാര്യത്തിലും വേണ്ടത്ര ചിന്തിക്കാതെ പ്രവര്‍ത്തിക്കുന്നു. കൂടാതെ ദാമ്പത്യജീവിതത്തില്‍ ഇവര്‍ വൈകാരിക അകലവും പാലിക്കുന്നു. ഇതെല്ലാം പലപ്പോഴും പങ്കാളിയുടെ ജീവിതത്തേയും ചിന്തയേയും പ്രശ്നത്തിലാക്കും. ഇത് ബന്ധം മികച്ച രീതിയില്‍ തുടര്‍ന്ന് പോവുന്നതില്‍ പ്രശ്നങ്ങളുണ്ടാക്കും.
ചോതി
ചോതി നക്ഷത്രക്കാര്‍ വളരെയധികം സമര്‍ത്ഥരായിരിക്കും. പല കാര്യത്തിലും ഇവര്‍ മുന്‍പന്തിയില്‍ നില്ക്കുന്നു. എന്നാല്‍ ദാമ്പത്യത്തില്‍ പലപ്പോഴും ഇവര്‍ക്ക് തെറ്റുപറ്റാം. അത് ജീവിതത്തില്‍ നിരവധി വെല്ലുവിളികള്‍ സൃഷ്ടിക്കും. പലപ്പോഴും ഇതിനെ പലരും തിരിച്ചറിയുന്നില്ല എന്നതാണ് സത്യം. പക്ഷേ ചോതി നക്ഷത്രക്കാര്‍ അതിനെ അംഗീകരിക്കുകയും മുന്നോട്ട് പോവുന്നതില്‍ ആശങ്ക പ്രകടിപ്പിക്കുകയും ചെയ്യും. കൂടാതെ സര്‍വ്വ സ്വാതന്ത്ര്യം ആഗ്രഹിക്കുന്നതിനാല്‍ ഇവരുടെ ജീവിതത്തില്‍ നിന്ന് കെട്ടുപാടുകള്‍ പ്രതിരോധിക്കാനാണ് പലപ്പോഴും ചോതി നക്ഷത്രക്കാര്‍ ശ്രമിക്കുന്നതും.



Click it and Unblock the Notifications
