ഭാര്യയും ഭര്‍ത്താവും അറിയേണ്ട കാര്യം; വിവാഹേതര ബന്ധത്തിന് വഴിവയ്ക്കുന്ന 10 കാരണങ്ങള്‍

ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള ബന്ധം വിശ്വാസത്തിന്റെ അതിലോലമായ ചരടിനാല്‍ ബന്ധിച്ചിരിക്കുകയാണ്. ഒരു ചെറിയ വിശ്വാസക്കുറവ് പോലും ഉണ്ടായാല്‍ ദാമ്പത്യ ജീവിതത്തില്‍ വിള്ളലുണ്ടാകും. വിവാഹിതരായ ദമ്പതികള്‍ക്കിടയില്‍ മൂന്നാമതൊരാള്‍ പെട്ടെന്ന് കടന്നുവരുമ്പോഴാണ് സാധാരണയായി പ്രശ്‌നങ്ങള്‍ വരുന്നത്. ചിലര്‍ വിവാഹിതരായിരുന്നിട്ടുകൂടി വിവാഹേതര ബന്ധങ്ങളില്‍ ഏര്‍പ്പെടുന്നു. വിവാഹേതര ബന്ധം എന്നത് ഇന്ത്യയില്‍ നിയമപരമായ കുറ്റമല്ല. എന്നാല്‍ ധാര്‍മ്മികതയുടെ അടിസ്ഥാനത്തില്‍ അത് തെറ്റായ ഒന്നായി കണക്കാക്കുന്നു.

കാരണം നിങ്ങള്‍ നിങ്ങളുടെ ജീവിത പങ്കാളിയെ വഞ്ചിച്ചിട്ടാണ് വിവാഹേതര ബന്ധത്തിലേക്ക് കടക്കുന്നത്. പ്രണയവിവാഹമായാലും ചിലര്‍ വിവാഹത്തിന് ശേഷം മറ്റൊരു സ്ത്രീയിലേക്കോ പുരുഷനിലേക്കോ ആകൃഷ്ടരാവുകയും ആ ആകര്‍ഷണം വിവാഹേതര ബന്ധമായി മാറുകയും ചെയ്യുന്നു. ഇത് ആരുടെ ജീവിതത്തിലും ജീവിതത്തിന്റെ ഏത് ഘട്ടത്തിലും വേണമെങ്കില്‍ സംഭവിക്കാം.

തികച്ചും സന്തുഷ്ടമായ ദാമ്പത്യജീവിതം നയിച്ചിട്ടും, ചിലപ്പോള്‍ പങ്കാളി വിവാഹേതര ബന്ധങ്ങളിലേക്ക് വീഴുന്നു. ഭര്‍ത്താവോ ഭാര്യയോ ഇത്തരമൊരു പ്രവൃത്തി ചെയ്യുന്നത് എന്തുകൊണ്ടാണെന്ന് ഇവിടെ നിങ്ങള്‍ക്ക് വായിച്ചറിയാം. വിവാഹേതര ബന്ധങ്ങളിലേക്ക് വഴിവയ്ക്കുന്ന ചില കാരണങ്ങള്‍ ഇതാ.

Why Some Husband Or Wife Involve In Extra-Marital Affairs; Here Are The Possible Reasons

തിടുക്കത്തിലുള്ള വിവാഹം
ചെറുപ്പത്തില്‍ തന്നെ വിവാഹം കഴിക്കുക എന്നത് നമ്മുടെ സമൂഹം അംഗീകരിക്കുന്ന വസ്തുതയാണ്. 20 വയസ്സിന് അടുത്ത് വിവാഹം കഴിക്കുന്ന ആളുകള്‍, 35-40 വയസ്സ് ആകുമ്പോഴേക്കും, അവര്‍ ജീവിതം ആസ്വദിച്ചില്ലെന്ന് തോന്നിത്തുടങ്ങും. ജീവിതത്തില്‍ കുറച്ച് ത്രില്‍ നിറയ്ക്കുന്നതിലായിരിക്കും പിന്നീട് അവരുടെ ശ്രദ്ധ. അതുപോലെതന്നെ, സമൂഹത്തിന്റെയോ മാതാപിതാക്കളുടെയോ സമ്മര്‍ദത്തിന് വഴങ്ങി വിവാഹം കഴിക്കുന്നവര്‍ക്ക് പലപ്പോഴും പങ്കാളിയോട് വൈകാരികമായി അടുപ്പം തോന്നിയേക്കില്ല. അത്തരം ഘട്ടത്തില്‍ അവര്‍ മറ്റൊരാളിലേക്ക് ചായാന്‍ തുടങ്ങുന്നു.

മാറ്റത്തെ നേരിടാനുള്ള കഴിവില്ലായ്മ
വിവാഹത്തിന് ശേഷം ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങളുണ്ടാകുന്നു. സാമൂഹികവും ശാരീരികവും വൈകാരികവുമായ മാറ്റങ്ങള്‍ ഇരുവര്‍ക്കും ഉണ്ടാകുന്നു. ജീവിതം വളരെ വേഗത്തില്‍ മാറുകയും കാലം പെട്ടെന്ന് കടന്നുപോയതായും നിങ്ങള്‍ക്ക് തോന്നുന്നു. അത്തരം അവസ്ഥകള്‍ ബാലന്‍സ് ചെയ്യാന്‍ കഴിയാത്തവര്‍, വിവാഹ ബന്ധം നിയന്ത്രിക്കുന്നതില്‍ ബുദ്ധിമുട്ട് നേരിടുന്നു. ഇതുകാരണം അവരുടെ ചായ്‌വ് മറ്റേതെങ്കിലും ദിശയിലേക്കും നീങ്ങുന്നു.

Why Some Husband Or Wife Involve In Extra-Marital Affairs; Here Are The Possible Reasons

ശ്രദ്ധക്കുറവ്
സ്ത്രീയായാലും പുരുഷനായാലും വിവാഹശേഷം ജീവിതപങ്കാളിയുടെ പങ്കാളിത്തം ജീവിതത്തില്‍ ഇല്ലെങ്കില്‍ ഏകാന്തത അനുഭവപ്പെടും. ശ്രദ്ധക്കുറവ് ഇതില്‍ വലിയ പങ്കുവഹിക്കുന്നു. ദമ്പതികള്‍ അവരുടെ ഓരോ കാര്യത്തിനും പങ്കാളിയുടെ ശ്രദ്ധ ആഗ്രഹിക്കുന്നു. അവര്‍ക്ക് പൂര്‍ണ്ണ ശ്രദ്ധ നല്‍കിയില്ലെങ്കില്‍, ആത്മവിശ്വാസം കുറയാന്‍ തുടങ്ങുന്നു, അത്തരമൊരു സാഹചര്യത്തില്‍, അവര്‍ മറ്റൊരാളില്‍ അവരുടെ സന്തോഷം കണ്ടെത്തുന്നു. അങ്ങനെ വിവാഹേതര ബന്ധവും ആരംഭിക്കുന്നു.

തെറ്റായ വിവാഹം
തെറ്റായ കാരണങ്ങളാലും വിവാഹം പോലെയുള്ള ഒരു പവിത്രമായ ബന്ധം രൂപപ്പെടാം. ആണ്‍കുട്ടി വളരെ സുന്ദരനാണ്, പെണ്‍കുട്ടി കാഴ്ചയില്‍ വളരെ സുന്ദരിയാണ്, പെണ്‍കുട്ടിയുടെ/ ആണ്‍കുട്ടിയുടെ കുടുംബം വളരെ സമ്പന്നമാണ്, പെണ്ണിന്റെ ജോലി വളരെ മികച്ചതാണ്.. അങ്ങനെ വിവാഹത്തിന് വഴിവയ്ക്കുന്ന നിരവധി കാരണങ്ങളുണ്ട്.

വിവാഹത്തിനു ശേഷം ഇത്തരം കാര്യങ്ങള്‍ ചില ബന്ധങ്ങളില്‍ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. പങ്കാളി തങ്ങള്‍ക്ക് യോജിച്ചതു തന്നെയാണോ എന്ന ചിന്ത പിന്നീടായിരിക്കും വരുന്നത്. അത്തരം ഘട്ടത്തില്‍ വിവാഹേതര ബന്ധങ്ങള്‍ക്കുള്ള സാധ്യതയും കൂടുന്നു.

Why Some Husband Or Wife Involve In Extra-Marital Affairs; Here Are The Possible Reasons

വൈകാരിക അടുപ്പം കുറയുന്നു
സമയം കടന്നുപോകുമ്പോള്‍, ഭാര്യാഭര്‍ത്താക്കന്‍മാര്‍ തമ്മിലുള്ള വൈകാരിക അടുപ്പം കുറഞ്ഞേക്കാം, ചിലപ്പോള്‍ ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളില്‍, ഒരാള്‍ മറ്റൊരാളെ ചിലപ്പോള്‍ പിന്തുണയ്ക്കാതെ വരികയോ തള്ളിപ്പറയുകയോ ചെയ്‌തേക്കാം. വിഷമ ഘട്ടങ്ങളില്‍ പങ്കാളിയുടെ സ്‌നേഹവും പിന്തുണയും ലഭിച്ചില്ലെങ്കില്‍, വൈകാരിക പിന്തുണയ്ക്കായി അവര്‍ മറ്റൊരാളെ കണ്ടെത്തുന്നു.

ദാമ്പത്യ ജീവിതത്തിലെ പ്രശ്‌നങ്ങള്‍
ദാമ്പത്യജീവിതം നല്ലതല്ലെങ്കില്‍ ചിലപ്പോള്‍ പങ്കാളികള്‍ മറ്റ് പ്രണയബന്ധത്തില്‍ വീഴുന്നു. ദാമ്പത്യ ബന്ധത്തില്‍ കയ്‌പേറിയാല്‍ മിക്കവരും തന്നെ മെച്ചപ്പെട്ട മറ്റൊരു ജീവിതം തേടുന്നു. ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള പിണക്കം ഒരു സാധാരണ കാര്യമാണ്, എന്നാല്‍ അത് ദീര്‍ഘകാലം നിലനിര്‍ത്തുന്നത് മോശമാണ്. ചില സ്ത്രീകള്‍ക്ക് വിവാഹേതര ബന്ധം ഒരു പീഡന ദാമ്പത്യത്തില്‍ നിന്ന് രക്ഷപ്പെടാനുള്ള ഏക മാര്‍ഗമായിരിക്കാം. ഗാര്‍ഹിക പീഡനം, മദ്യപാനിയായ പങ്കാളി, വൈവാഹിക ബലാത്സംഗം എന്നിവയെല്ലാം അവളെ ബാധിച്ചേക്കാം.

Why Some Husband Or Wife Involve In Extra-Marital Affairs; Here Are The Possible Reasons

ശാരീരിക അസംതൃപ്തി
ചില സ്ത്രീകളെ സംബന്ധിച്ചിടത്തോളം, സംതൃപ്തി എന്ന വാക്കിന് വ്യക്തമായ അര്‍ത്ഥമില്ല, അവര്‍ക്ക് ലൈംഗിക ദാഹം കൂടുതലാണ്. സ്ത്രീകള്‍ വിവാഹത്തിന് പുറത്തുള്ള ബന്ധം അന്വേഷിക്കുന്നതിനുള്ള ഒരു കാരണമായിരിക്കാം ഇത്. മിക്ക വിവാഹേതര ബന്ധങ്ങളുടെയും കാരണം ശാരീരിക സംതൃപ്തിയുടെ അഭാവമാണ് പ്രധാന കാരണമെന്ന് വിദഗ്ധര്‍ പറയുന്നു. ദാമ്പത്യം തകരാനുള്ള പ്രധാന കാരണങ്ങളിലൊന്നാണിത്.

ഭാര്യയുമായുള്ള ലൈഗിക ജീവിതം തൃപ്തികരമല്ലെങ്കില്‍ പുരുഷനും മറ്റ് പങ്കാളിയെ തേടി ഇറങ്ങുന്നു. എതിര്‍ലിംഗത്തിലുള്ളവരുമായി കുറച്ച് സ്‌പേസ് പങ്കിടാന്‍ അവസരം ലഭിച്ചാല്‍ അത് വിവാഹേതര ബന്ധമായി മാറാനുള്ള സാധ്യതയുണ്ട്.

കുടുംബാസൂത്രണത്തിലെ പാളിച്ച
വിവാഹത്തിന്റെ തുടക്കത്തില്‍ കുടുംബാസൂത്രണത്തെക്കുറിച്ച് വ്യക്തമായ ചിന്തകളൊന്നും പുലര്‍ത്താത്തവര്‍ പെട്ടെന്ന് ഒരു കുഞ്ഞിനെക്കൂടി അവരുടെ ജീവിതത്തിലെത്തിക്കുന്നു. മാതാപിതാക്കളായ ശേഷം അവര്‍ക്ക് ഉത്തരവാദിത്തങ്ങള്‍ വളരുകയും ജീവിതം ആസ്വദിക്കാന്‍ കഴിയാതെ വരികയും ചെയ്യുന്നു. കാലക്രമേണ ഇത് ഒരു പുതിയ ബന്ധം തേടാനുള്ള കാരണമായി മാറുന്നു.

Why Some Husband Or Wife Involve In Extra-Marital Affairs; Here Are The Possible Reasons

രോഗം
പങ്കാളികളില്‍ ആര്‍ക്കെങ്കിലും ഗുരുതരമായ രോഗമുണ്ടെങ്കില്‍, അവരുടെ പങ്കാളിക്ക് ജീവിതം ആസ്വദിക്കാന്‍ കഴിയാതെ വരികയും മറ്റൊരാളിലേക്ക് ആകര്‍ഷിക്കപ്പെടുകയും ചെയ്യുന്നു.

മുന്‍കാല പ്രണയം
ചിലപ്പോള്‍ വിവാഹത്തിന് മുമ്പായി പങ്കാളിക്ക് മറ്റൊരു വ്യക്തിയോട് പ്രണയമുണ്ടായിരിക്കാം. വിവാഹശേഷം ഇരുവരും കണ്ടുമുട്ടുമ്പോള്‍ ഒരു തീപ്പൊരി വീണ്ടും ജ്വലിച്ചേക്കാം. ഇത് വീണ്ടും അവര്‍ തമ്മില്‍ ഒരു ബന്ധം പൂവണിയാനുള്ള കാരണമായിരിക്കാം. തീര്‍ച്ചയായും, ഇതെല്ലാം നിങ്ങളുടെ ദാമ്പത്യ ബന്ധം എങ്ങനെ മുന്നോട്ട് പോകുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു. ദാമ്പത്യബന്ധം അത്ര സന്തുഷ്ടകരമല്ലെങ്കില്‍ പുരുഷനായാലും സ്ത്രീയായലും മുന്‍കാല പ്രണയ പങ്കാളിയോട് കൂടുതല്‍ അടുക്കുന്നു.

സ്‌നേഹത്തിന്റെ അഭാവം
ദാമ്പത്യ ബന്ധത്തില്‍ പങ്കാളികള്‍ തമ്മില്‍ പരസ്പരം സ്‌നേഹമില്ലെങ്കില്‍, അത്തരം ബന്ധങ്ങള്‍ എത്രയും വേഗം നാശത്തിലേക്ക് വീഴുന്നു. യഥാര്‍ത്ഥ പ്രണയം ഇല്ലെങ്കിലോ, ഇരുപങ്കാളികളും ഒരു നല്ല ദാമ്പത്യബന്ധം സ്ഥാപിക്കുന്നതില്‍ പരാജയപ്പെടുമ്പോഴോ വിവാഹേതര ബന്ധത്തിന് സാധ്യത കൂടുതലാണ്.

Why Some Husband Or Wife Involve In Extra-Marital Affairs; Here Are The Possible Reasons

വിരസത
ചിലര്‍ക്ക് അവരുടെ ദാമ്പത്യ ജീവിതത്തിലെ വിനോദങ്ങള്‍ കാലക്രമേണ നഷ്ടപ്പെടുന്നു. ജീവിതത്തില്‍ എന്തെങ്കിലും ആവേശം ഉണ്ടാകണമെന്ന് അവര്‍ക്ക് തോന്നുന്നു. ഈ ആഗ്രഹം അവരെ വിവാഹേതര ബന്ധങ്ങളിലേക്ക് തള്ളിവിടുന്നു.

സാമ്പത്തിക പ്രശ്‌നം
പലപ്പോഴും സാമ്പത്തിക പ്രതിസന്ധിയോ പങ്കാളിക്ക് ആവശ്യാനുസരണം പണം ലഭിക്കാത്തതോ വിവാഹേതര ബന്ധത്തിന് കാരണമാകുന്നു. കാരണം, ഈ സാഹചര്യത്തില്‍, അവരുടെ ആവശ്യങ്ങള്‍ എവിടെ നിന്ന് നിറവേറ്റപ്പെടുന്നുവോ, ആ ഭാഗത്തേക്ക് ചായ്വ് കൂടുന്നു.

Story first published: Monday, June 12, 2023, 12:15 [IST]
X
Desktop Bottom Promotion