Latest Updates
-
ഒക്ടോബർ 5-ന് അപൂർവ്വ 'സർവ്വാർത്ഥ സിദ്ധി യോഗം'; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം! -
രവിപുഷ്യ യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുമോ? തിളക്കം നിലനിർത്താൻ ഈ മുൻകരുതലുകൾ പരീക്ഷിക്കൂ -
സൂര്യ-ശനി നേർക്കുനേർ: ഇന്ന് വൈകുന്നേരം 5:56-ന് ഈ രാശിക്കാർ അതീവ ശ്രദ്ധ പുലർത്തുക -
ശുക്രന്റെ വക്രഗതി 2026: ഈ രാശിക്കാർക്ക് കഷ്ടകാലം, വലിയ തീരുമാനങ്ങൾ എടുക്കും മുൻപ് ശ്രദ്ധിക്കുക! -
ഗജകേസരി രാജയോഗം: ഇന്ന് രാത്രി മുതൽ ഈ രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും ധനനേട്ടത്തിലും വൻ മാറ്റം -
ഗുജറാത്തിലും അസമിലും യുസിസി: ലിവ്-ഇൻ, വിവാഹ രജിസ്ട്രേഷനിൽ മാറ്റം വരുന്നുണ്ടോ? -
ഒക്ടോബർ 4-10: ഈ ആഴ്ച ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ; നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 4 നക്ഷത്രഫലം: പുണർതം നാളിലെ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 ഒക്ടോബർ 3 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ, നേട്ടങ്ങൾ നിങ്ങളെ തേടിയെത്തും!
പങ്കാളിയെ സ്വന്തം ഇഷ്ടത്തിനൊത്ത് ശ്വാസം മുട്ടിക്കുന്നവര്‍, ഈ രാശിക്കാരെ പ്രണയിക്കും മുന്‍പ് ഒന്ന് സൂക്ഷിക്കുക
Possessiveness in Relationships: പ്രണയത്തില്‍ എല്ലാവരും സ്വീറ്റല്ല. സ്വന്തം താല്പര്യങ്ങള്ക്കൊത്ത് പങ്കാളിയെ മാറ്റിയെടുക്കാന്‍ ആഗ്രഹിക്കുന്നവരും, ശ്രമിക്കുന്നവരും ധാരാളമാണ്. ഇവിടെ താന്‍ പറയുന്നത് മാത്രമാണ് ശരി എന്ന ചിന്തയാല്‍ പങ്കാളിയുടെ മേല്‍ സ്വന്തം ഇഷ്ടങ്ങളും അഭിപ്രായങ്ങളും അടിച്ചേല്‍പ്പിക്കുന്നവരും ധാരാളമാണ്. സ്ത്രീയെന്നോ, പുരുഷനെന്നോ വ്യത്യാസമില്ലാതെ ഈ പ്രവണത ഇന്ന് മിക്കവരിലും കണ്ടുവരുന്നു. ഈ സ്വഭാവത്തെ ചോദ്യം ചെയ്താല്‍ പലപ്പോഴും, ഇതാണ് യഥാര്‍ത്ഥ പ്രണയം എന്നായിരിക്കും മറുപടി. സ്നേഹം ഉള്ളവരാണ് ഇത്തരം രീതിയില്‍ പെരുമാറൂ, എന്നും പറഞ്ഞ് സ്വന്തം ഭാഗം ന്യായീകരിക്കും.

ജ്യോതിഷപ്രകാരം, ഇത്തരം സ്വഭാവം കണ്ടുവരുന്ന ചില രാശിക്കാരെ കുറിച്ച് പറയുന്നുണ്ട്. ഈ രാശിക്കാരില്‍ ഈ രാശിക്കാരെ പ്രണയിച്ചാല്‍ ജീവിതത്തില്‍ പല പ്രശ്നങ്ങളും ഉണ്ടാകുന്നതായിരിക്കും. സാവധാനത്തില്‍ സമാധാനവും നിങ്ങളില്‍ നിന്നും നഷ്ടപ്പെടും. ഈ രാശിക്കാര്‍ ഇവരാണ്.
വൃശ്ചികം
പങ്കാളിയോട് ആത്മാര്‍ത്ഥത പുലര്‍ത്തുമെങ്കിലും സ്വന്തം ഇഷ്ടത്തിനൊത്ത് പങ്കാളിയെ മാറ്റിയെടുക്കാന്‍ ആഗ്രഹിക്കുന്നവരായിരിക്കും വൃശ്ചികം രാശിക്കാര്‍. പങ്കാളിയുടെ അഭിപ്രായങ്ങളെ മാനിക്കാന്‍ താല്പര്യപ്പെടാത്തവരും. സ്വന്തം ചിന്തകളും, അഭിപ്രായങ്ങളും മാത്രമാമ് ശരിയ എന്ന് ചിന്തിക്കുന്നവരുമാണ് വൃശ്ചികം രാശിക്കാര്‍. അതിനാല്‍ തന്നെ, ഇവര്‍ക്കിടയില്‍ പ്രശ്നങ്ങള്‍ പതിവാകാനുള്ള സാധ്യതയും കൂടുതലായിരിക്കും. ഏതെങ്കിലും ഒരു ഘടകം ഇഷ്ടപ്പെട്ടതിന്റെ പേരിലായിരിക്കും ഈ രാശിക്കാര്‍ ഒരു വ്യക്തിയുമായി പ്രണയത്തിലാകുന്നത്. പ്രണയത്തിലായതിനുശേഷം പങ്കാളിയുടെ താല്പര്യങ്ങള് സാവധാനത്തില്‍ മനസ്സിലാക്കി, അതിനെ മാറ്റിയെടുക്കാനുള്ള ശ്രമങ്ങളും ഇവര്‍ നടത്തുന്നതായിരിക്കും. ഇത് പ്രണയ ബന്ധത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാകുന്നതിന് കാരണമാണ്.
ഇടവം
പ്രണയത്തില്‍ മാത്രമല്ല, ദാമ്പത്യത്തിലും അമിതമായി പൊസസ്സീവ്നെസ്സ് കാത്ത് സൂക്ഷിക്കുന്ന രാശിക്കാരാണ് ഇടവം രാശിക്കാര്‍. പങ്കാളിയെ സ്വന്തം ഇഷ്ടത്തിനൊത്ത് മാറ്റിയെടുക്കാന്‍ നിരന്തരം ശ്രമിക്കുയും, പങ്കാളിയില്‍ നിന്നും ഏതെങ്കിലും തരത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടായാല്‍ അവ കുറ്റപ്പെടുത്തുകയും, ദേഷ്യപ്പെടുകയും ചെയ്യുന്ന രാശിക്കാരാണ് ഇടവം രാശിക്കാര്‍. കുറച്ച് നേരം സ്നേഹവും, എന്നാല്‍ അതേ സമയം പങ്കാളിയില്‍ നിരന്തരം കുറ്റങ്ങള്‍ കണ്ടുപിടിക്കാന്‍ താല്പര്യപ്പെടുന്നവര് കൂടിയാണ് ഇടവം രാശിക്കാര്‍.
ചിങ്ങം
പങ്കാളിയോടുള്ള അമിതമായ സ്നേഹത്താല്‍, പങ്കാളി തന്നെവിട്ട് പോകുമോ എന്ന ഭയം നിരന്തരം വേട്ടയാടുന്ന രാശിക്കാരാണ് ചിങ്ങം രാശിക്കാര്‍. അതിനാല്‍, പങ്കാളി മറ്റൊരു വ്യക്തിയോട് മിണ്ടിയാല്‍ പോലും അതില്‍ സംശയം പ്രകടിപ്പിക്കുന്നവരായിരിക്കും ഇവര്‍. പങ്കാളി ചെയ്യുന്ന എല്ലാ കാര്യങ്ങളും നിരീക്ഷിക്കുകയും, ഏതെങ്കിലും തരത്തില്‍ തന്നെ വഞ്ചിക്കാന്‍ പദ്ധതിയുണ്ടോ എന്ന് ചിന്തിക്കുകയും ചെയ്യുന്ന രാശിക്കാരാണ് ചിങ്ങം രാശിക്കാര്‍.
കര്‍ക്കിടകം
അതിവൈകാരികമായി ഓരോ കാര്യങ്ങളില്‍ പ്രതികരിക്കുന്ന രാശിക്കാരാണ് കര്‍ക്കിടകം രാശിക്കാര്‍. അതിനാല്‍ തന്നെ, പ്രണയത്തിലും പങ്കാളിയെ അകമഴിഞ്ഞ് പ്രണയിക്കും. എന്നാല്‍, പങ്കാളിയുടെ സ്വാതന്ത്രത്തിന് വിലങ്ങുതടിയാകുന്ന ഒട്ടനവധി കാര്യങ്ങള്‍ ഇവര്‍ ചെയ്യുകയും ചെയ്യും. ചിലപ്പോള്‍ വാശിപിടിക്കാം. സാഹചര്യം മനസ്സിലാക്കി പെരുമാറാതെയിരിക്കാം. കൂടാതെ, എല്ലായ്പ്പോഴും പങ്കാളി തന്നോട് മിണ്ടണം തുടങ്ങിയ നിബന്ധനകളും ഇവരില്‍ നിന്നും ഉണ്ടാകാം.



Click it and Unblock the Notifications
