Latest Updates
-
മഴക്കാലത്തെ കടുത്ത ഈർപ്പം ആർത്തവകാലത്ത് അസ്വസ്ഥതയുണ്ടാക്കുന്നുണ്ടോ? ഈ മുൻകരുതലുകൾ നിങ്ങളെ രക്ഷിക്കും! -
ചിങ്ങം രാശിയിലേക്ക് ചൊവ്വയുടെ പ്രവേശം: ഈ 5 രാശിക്കാർക്ക് ഇനി സുവർണ്ണകാലം, ഭാഗ്യം കൂടെയുണ്ടാകും! -
ബുധൻ കർക്കടകത്തിലേക്ക്: ജൂൺ 22 മുതൽ സാമ്പത്തിക ഇടപാടുകളിൽ ഈ തെറ്റുകൾ വരുത്തരുത് -
ജൂൺ 19: ഹർഷണ യോഗം മാറി വജ്ര യോഗം; ഈ രാശിക്കാർക്ക് ഇന്ന് നിർണ്ണായക സമയം, രാഹുകാലം ശ്രദ്ധിക്കൂ! -
ജൂൺ 19: സർവാർത്ഥ സിദ്ധി യോഗത്തിന്റെ കരുത്തിൽ ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
ജൂൺ 19 രാശിഫലം: സാമ്പത്തിക നേട്ടവും ഭാഗ്യവും തേടിയെത്തുന്ന രാശിക്കാർ ഇവർ; ഇന്നത്തെ ശുഭമുഹൂർത്തം അറിയാം -
നൈകയിൽ ഇനി എഐ മാജിക്; സ്കിൻകെയർ ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കാൻ ഇനി ചാറ്റ് ജിപിടി കൂടെയുണ്ടാകും -
മഴക്കാലത്ത് ഷിഗെല്ല ഭീതി; വീട്ടിൽ തന്നെ പ്രതിരോധിക്കാം, ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ! -
ജിമ്മിൽ പോകുന്നവർ ശ്രദ്ധിക്കുക! അനധികൃത മരുന്നുകൾ നൽകിയാൽ ഇനി ജയിൽ ഉറപ്പ്; പുതിയ നിയമം വരുന്നു -
നീറ്റ്-യുജി പരീക്ഷാഹാളിൽ ആർത്തവവും പിസിഒഎസും വെല്ലുവിളിയാകുമോ? പെൺകുട്ടികൾക്കായി ഇതാ ഒരു സർവൈവൽ കിറ്റ്!
കൊടുക്കുന്ന സ്നേഹത്തിന്റെ നൂറിലൊരംശം പോലും തിരികെ കിട്ടില്ല: നിങ്ങളുടെ പങ്കാളി ഈ നക്ഷത്രത്തിലാണോ?
ദാമ്പത്യ ജീവിതത്തില്‍ പരസ്പര സ്നേഹവും വിശ്വാസവും തന്നെയാണ് ഏറ്റവും അടിസ്ഥാനപരമായ കാര്യങ്ങള്‍. എന്നാല്‍ ഇത് രണ്ടും നഷ്ടപ്പെടുമ്പോള്‍ അവിടെ പ്രശ്നങ്ങളും ആരംഭിക്കുന്നു. പലപ്പോഴും ദാമ്പത്യ ജീവിതം രണ്ട് വഴിക്ക് പോവുന്നതിന്റെ ആദ്യത്തെ കാരണം എന്ന് പറയുന്നത് പരസ്പര സ്നേഹമില്ലായ്മയും മനസ്സിലാക്കുന്നതിനുള്ള കഴിവില്ലാത്തതും ആണ്. എന്നാല്‍ ചില അവസരങ്ങളില്‍ അതിനെ ജ്യോതിഷത്തോട് ബന്ധപ്പെടുത്ത് പറയാറുണ്ട്.
ജ്യോതിഷ പ്രകാരം ചില ജന്മനക്ഷത്രങ്ങളില്‍ ജനിച്ചവര്‍ക്ക് അവരുടെ ദാമ്പത്യ ജീവിതം വെല്ലുവിളി ഉള്ളതായി മാറുന്നു. പലപ്പോഴും പ്രണയത്തിനോ സ്നേഹ ബന്ധത്തിനോ അവരുടെ ജീവിത്തതില്‍ യാതൊരു വിലയും ഉണ്ടാവുകയില്ല. കൊടുത്ത സ്നേഹം പോലും പങ്കാളി തിരിച്ച് നല്കുകയില്ല. ഇത് നിങ്ങളുടെ ബന്ധത്തില്‍ വിള്ളലുണ്ടാക്കുകയും പ്രശ്നങ്ങള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്യുന്ന അവസ്ഥയിലേക്കെത്തും. ഏതൊക്കെ നക്ഷത്രക്കാരാണ് ഇത്തരത്തില്‍ ദാമ്പത്യ ജീവിതത്തില്‍ അമ്പേ പരാജയത്തിലേക്കെത്തുന്നത് എന്ന് നോക്കാം.

അശ്വതി
അശ്വതി നക്ഷത്രക്കാര്‍ക്ക് ദാമ്പത്യ ജീവിതം അത്ര സുഖകരമായ അനുഭവങ്ങളല്ല നല്‍കുന്നത്. വൈകാരികമായ മാറ്റങ്ങളെ പോലും മനസ്സിലാക്കാത്ത ഒരു പങ്കാളിയായിരിക്കും ഇവര്‍. മാത്രമല്ല പങ്കാളിയുടെ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന തരത്തിലുള്ള ബന്ധമായിരിക്കും ഇവര്ക്കിടയിലുണ്ടാവുന്നത്. വൈകാരിക ബന്ധങ്ങളെക്കാള്‍ സ്വാതന്ത്ര്യത്തിന് അവര്‍ മുന്‍ഗണന നല്കുന്നതിനാല് പലപ്പോഴും ഇത് അവരുടെ പങ്കാളികളെ അവഗണിക്കുന്നതായി തോന്നിപ്പിക്കും. ഇവര്‍ക്ക് സ്നേഹം പ്രകടിപ്പിക്കുന്നതിനോ അല്ലെങ്കില്‍ അതില്‍ കൃത്യതയോടെ മുന്നോട്ട് പോവുന്നതിനോ സാധിക്കുകയില്ല.
ഭരണി
ഭരണി നക്ഷത്രക്കാര്‍ വളരെയധികം സ്വാര്‍ത്ഥരായിരിക്കും. സ്വന്തം വികാരത്തിന് മാത്രം പ്രാധാന്യം നല്കുന്നവരായിരിക്കും ഇവര്‍. മാത്രമല്ല പങ്കാളിയുടെ വ്യക്തിപരമായ ആഗ്രഹങ്ങളെ പോലും കണക്കാക്കാക്കാത്ത സ്വഭാവക്കാരും ആയിരിക്കും. തുടക്കത്തില്‍ ബന്ധം നല്ല രീതിയില്‍ മുന്നോട്ട് പോവുമെങ്കിലും പിന്നീട് ഇവരുമായുള്ള ബന്ധത്തില്‍ പലപ്പോഴും വിള്ളലുകളുണ്ടാവുന്നു. അത് കൂടുതല്‍ വൈകാരികമായ ബുദ്ധിമുട്ടുകള്‍ നിങ്ങള്‍ക്കുണ്ടാക്കും.
മകം
മകം നക്ഷത്രക്കാര്‍ക്ക് പലപ്പോഴും അഹങ്കാരം അല്പം കൂടുതലായിരിക്കും. അത് പല വിധത്തിലുള്ള നിയന്ത്രണങ്ങള്‍ പങ്കാളിയില്‍ കൊണ്ട് വരുന്നതിന് കാരണമാകുന്നു. പലപ്പോഴും പങ്കാളിയുടെ സ്നേഹത്തില്‍ പോലും ഇവര്‍ വില കല്‍പ്പിക്കുകയില്ല. ആധികാരിക സ്വഭാവം നിങ്ങളുടെ ജീവിതത്തില്‍ വളരെയധികം വെല്ലുവിളികള്‍ സൃഷ്ടിക്കുന്നു. ഇത് വൈകാരിക ആഗ്രഹങ്ങളില്‍ പോലും പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു. കൂടാതെ എത്ര സ്നേഹിച്ചാലും ഇവര്‍ തിരിച്ച് സ്നേഹിക്കാന്‍ വളരെയധികം പിശുക്കും കാണിക്കുന്നു.
അനിഴം
അനിഴം നക്ഷത്രക്കാരുടെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമല്ല. ഇവര്‍ എപ്പോഴും പങ്കാളിയേ ഭരിക്കാന്‍ ഇഷ്ടപ്പെടുന്നവരായിരിക്കും. ഒരിക്കലും അവരുടെ മനസ്സറിഞ്ഞ് സ്നേഹിക്കുകയോ അല്ലെങ്കില്‍ അവരെ ബഹുമാനിക്കുകയോ ചെയ്യുകയില്ല. ആരോഗ്യത്തെ പോലും പലപ്പോഴും കണക്കാക്കാതെയുള്ള നടപടികളായിരിക്കും ഇവര്‍ക്കുണ്ടാവുന്നത്. ഇത് പങ്കാളിയുടെ സ്നേഹത്തെ വിലമതിക്കുക കൂടി ഇല്ല എന്നതാണ് സത്യം. ജീവിതത്തില്‍ സന്തോഷകരമായ പല താല്‍പ്പര്യങ്ങളും നിങ്ങളുടെ ജീവിതത്തില്‍ എത്തുന്നത് വൈകിയായിരിക്കും. ഇത് ദാമ്പത്യ ജീവിതത്തില്‍ പങ്കാളിക്ക് കൂടുതല്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കും, ബന്ധം മടുപ്പിലേക്ക് നീങ്ങുന്ന അവസ്ഥ വരെ ഉണ്ടായേക്കാം.
പൂരുരുട്ടാതി
പൂരുരുട്ടാതി നക്ഷത്രക്കാര്‍ വളരെയധികം ബുദ്ധിശാലികളായിരിക്കും. എന്നാല്‍ ഇവരുടെ വൈകാരികതലം എന്നത് വളരെയധികം കുറവായിരിക്കും. ഒരിക്കലും മറ്റുള്ളവരെ മനസ്സിലാക്കുന്നതിനോ അവര്‍ക്ക് വേണ്ട പ്രാധാന്യം ജീവിതത്തില്‍ കൊടുക്കുന്നതിനോ സാധിക്കുകയില്ല. ഈ വ്യക്തികള്‍ രഹസ്യസ്വഭാവമുള്ളവരായത് കൊണ്ട് തന്നെ ഒരിക്കലും വികാരങ്ങള്‍ തുറന്ന് പറയാന്‍ ഇവര്‍ തയ്യാറാവുകയില്ല. ഇത് പങ്കാളിയോട് ചെയ്യുന്ന ദ്രോഹമായാണ് കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ ജീവിതത്തില്‍ ഉണ്ടാവുന്ന പല പ്രശ്നങ്ങളും ദാമ്പത്യത്തില്‍ ഇവരെ പ്രതിസന്ധിയിലേക്ക് എത്തിക്കുന്ന തരത്തിലുള്ളതായിരിക്കും.



Click it and Unblock the Notifications