Latest Updates
-
ശുക്ര മൗഢ്യം 2026: ഒക്ടോബർ 18 മുതൽ ശുഭകാര്യങ്ങൾ ഒഴിവാക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
രാജയോഗം, ധനയോഗം, ഗജകേസരി യോഗം: നിങ്ങളുടെ ജാതകത്തിൽ ഈ ഭാഗ്യയോഗങ്ങളുണ്ടോ? സ്വയം പരിശോധിക്കാം -
കൊൽക്കത്ത ദുരന്തത്തിന് പിന്നാലെ ജാഗ്രത; പൂജാ പന്തലുകളിൽ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ -
ഒക്ടോബർ 18 നക്ഷത്രഫലം: ഇന്ന് ഭാഗ്യദിനം ആർക്കൊക്കെ? 27 നക്ഷത്രങ്ങളുടെ സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഇന്നത്തെ രാശിഫലം 2026 ഒക്ടോബർ 18: 12 രാശിക്കാർക്കും ഭാഗ്യദിനം, അറിയാം ഇന്നത്തെ പഞ്ചാംഗവും ശുഭസമയങ്ങളും -
ഒക്ടോബർ 18-24: ഈ ആഴ്ച നിങ്ങളുടെ രാശിയിൽ ഭാഗ്യം തെളിയുമോ? അറിയാം സമ്പൂർണ്ണ വാരഫലം -
വിജയദശമിയിൽ സ്വർണം വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പണം നഷ്ടപ്പെടാം! -
തുലാം രാശിയില് ബുധാദിത്യ യോഗം: 12 രാശിക്കാര്ക്കും വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? അണുബാധ തടയാൻ ഈ മുൻകരുതലുകൾ നിർബന്ധം -
ആയുധപൂജ 2026: വാഹനപൂജയും വാസ്തുവും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
ഗജകേസരി യോഗമുള്ള നാളുകാരെങ്കിലും വിശ്വാസഞ്ചനയില് കാലിടറും: ആ 5 നക്ഷത്രക്കാരില് നിങ്ങളുണ്ടോ
ബന്ധങ്ങള് എപ്പോഴും സത്യസന്ധതയോടെ മുന്നോട്ട് കൊണ്ട് പോവുന്നതിനാണ് ശ്രദ്ധിക്കേണ്ടത്. എന്തെങ്കിലും തരത്തിലുള്ള വീഴ്ചകള് സംഭവിച്ചാല് അത് നിങ്ങളുടെ ജീവിത്തതിലും വളരെയധികം വെല്ലുവിളികള് സൃഷ്ടിക്കും. പലപ്പോഴും ഒരു ദാമ്പത്യ ജീവിതത്തെ സന്തോഷത്തോടെ മുന്നോട്ട് കൊണ്ട് പോവുന്നത് പരസ്പരമുള്ള വിശ്വാസവും സ്നേഹവുമാണ്. എന്നാല് ചില ജന്മനക്ഷത്രക്കാര്ക്ക് അതിനുള്ള യോഗമില്ല എന്നതാണ് സത്യം. പലപ്പോഴും ഇവര്ക്ക് ബന്ധത്തില് വഞ്ചനയും പ്രതിസന്ധികളും നേരിടേണ്ടി വന്നേക്കാം.
വേദജ്യോതിഷ പ്രകാരം നോക്കുകയാണെങ്കില് ഒരു ദാമ്പത്യത്തില് അല്ലെങ്കില് പ്രണയത്തില് സൗഹൃദത്തില് എല്ലാം വിശ്വാസ വഞ്ചന നേരിടേണ്ടി വരുന്ന ചില നക്ഷത്രക്കാരുണ്ട്. നിലവിലെ ഗ്രഹങ്ങളുടെ സ്ഥാനം അനുസരിച്ച് ശനി, രാഹു, ശുക്രന് എന്നീ ഗ്രഹങ്ങള് 27 നാളുകാരില് 5 നാളുകളില് നല്ല പ്രശ്നങ്ങളാണ് ഉണ്ടാക്കുന്നത്. അതില് വിശ്വാസവഞ്ചനയും ചതിയും നേരിടേണ്ടി വരുന്ന നക്ഷത്രക്കാര് ആരൊക്കെയെന്ന് നോക്കാം.

ഭരണി
ഭരണി നക്ഷത്രക്കാര് വളരെയധികം വൈകാരിക ഇടപെടലുകള് ജീവിതത്തില് നടത്തുന്നവരാണ്. അതുകൊണ്ട് തന്നെ ജീവിതത്തിലെ എല്ലാ വിധത്തിലുള്ള മാറ്റങ്ങളും ഇവരുടെ സ്വാധീനവും മികച്ചതായിരിക്കും. പലപ്പോഴും ഇവരോട് പലരും വിശ്വാസ വഞ്ചന കാണിച്ചേക്കാം എന്നതാണ് മറ്റൊരു കാര്യം. ആഴത്തില് ഒരു വ്യക്തിയുമായി ഇടപെടുന്നതിന് മുന്പ് ഇത്തരം കാര്യങ്ങള് ശ്രദ്ധിക്കണം. ഇവര് ഏത് തരക്കാരാണ് എപ്രകാരമാണ് ബന്ധത്തെ സ്വാധീനിക്കുന്നത് എന്ന് നമുക്ക് നോക്കാം.
മകം
മകം നക്ഷത്രക്കാര്ക്ക് പലപ്പോഴും ഏത് ബന്ധത്തേയും അല്പം നിരാശയോടെ നോക്കിക്കാണുന്നവരായിരിക്കും. പ്രത്യേകിച്ച് നിങ്ങളെ ആദരവോടെ കാണുന്ന ഒരു വ്യക്തിയില് നിന്നുള്ള വിശ്വാസ വഞ്ചന നിങ്ങളുടെ ജീവിതത്തിന്റെ താളം തെറ്റിക്കുന്നു. മാത്രമല്ല ഇവര്ക്ക് പലപ്പോഴും വിജയകരമായ രീതിയില് കാര്യങ്ങള് മുന്നോട്ട് കൊണ്ട് പോവാന് സാധിക്കണം എന്നില്ല. അന്ധമായി ഒരു വ്യക്തിയേയും വിശ്വസിക്കരുത് എന്ന കാര്യം നിങ്ങള് ഓര്ത്തിരിക്കേണ്ടതാണ് നിങ്ങളുടെ ജീവിതത്തില്.
വിശാഖം
വിശാഖം നക്ഷത്രത്തില് ജനിച്ച വ്യക്തികളെങ്കില് ഇവര് വളരെയധികം ആകര്ഷണീയരായിരിക്കും. പക്ഷേ ഇവര് പലപ്പോഴും വഴിതെറ്റിക്കപ്പെടുന്നതിനും ഉപയോഗിക്കപ്പെടുന്നതിനും ഉള്ള സാധ്യതയുണ്ട്. ജീവിതത്തില് വളരെയധികം പ്രതിസന്ധികള് ഇവര്ക്ക് ദാമ്പത്യത്തില് നേരിടേണ്ടി വരും. അത് നിങ്ങളുടെ ജീവിതത്തെ കൂടുതല് ഇരുട്ടിലേക്ക് തള്ളിവിടുകയാണ് ചെയ്യുന്നത്. സാമ്പത്തികമായി പോലും വിശ്വാസവഞ്ചന നേരിടേണ്ടി വരുന്ന അവസ്ഥ പങ്കാളിയില് നിന്ന് ഉണ്ടാവാം. ഇതാവട്ടെ ഈ നക്ഷത്രക്കാര്ക്ക് സഹിക്കാവുന്നതിലും അപ്പുറമായിരിക്കും.
പൂരുരുട്ടാതി
പൂരുരുട്ടാതി നക്ഷത്രക്കാര്ക്ക് പലപ്പോഴും ഒരു ബന്ധം എന്ന് പറയുന്നത് എല്ലാം വെളിപ്പെടുത്തുന്നതിനുള്ള ഒരു കാര്യമായി മാറാം. എന്നാല് ഇതിന്റെ ഫലമായി പല വിധത്തിലുള്ള രഹസ്യങ്ങളും പുറത്തേക്ക് വരും. ഇത് നിങ്ങളുടെ ജീവിതത്തില് ഭീഷണിയായേക്കാവുന്ന പല രഹസ്യങ്ങളും ആയിരിക്കാം. പലപ്പോഴും പങ്കാളി ഇത്തരം കാര്യങ്ങളില് നിങ്ങളോട് വിശ്വാസവഞ്ചന ചെയ്തേക്കാം. അത് ജീവിതത്തില് കൂടുതല് പ്രശ്നങ്ങള് ഉണ്ടാക്കുന്നു. മാത്രമല്ല ഇവര് പലരേയും കണ്ണടച്ച് വിശ്വസിക്കുന്നതിനാല് കൂടുതല് വിഷമങ്ങള് ജീവിതത്തിലുണ്ടാവുന്നു.



Click it and Unblock the Notifications
