Latest Updates
-
ഫ്ലാറ്റിൽ ഇൻഡോർ ചെടികൾ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്നത് കേൾക്കൂ -
വീടിന്റെ പ്രധാന വാതിൽ ഇങ്ങനെയാണോ? അമാവാസിക്കും ഗണേശ ചതുർത്ഥിക്കും മുൻപ് ഈ മാറ്റങ്ങൾ വരുത്തൂ, ഐശ്വര്യം കൂടും -
പിതൃപക്ഷം 2026: വീട്ടിൽ ലളിതമായി ശ്രാദ്ധം ചെയ്യാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഫ്ലാറ്റിൽ ഗണപതിയെ പ്രതിഷ്ഠിക്കുന്നുണ്ടോ? വാസ്തുവും സുരക്ഷയും ശ്രദ്ധിക്കാൻ ഈ കാര്യങ്ങൾ മറക്കരുത്! -
ഭാദ്രപദ അമാവാസി 2026: സമയക്രമം ഇങ്ങനെ, ഈ കാര്യങ്ങളിൽ ജാഗ്രത വേണം! -
ഇന്ന് ഉച്ചയ്ക്ക് വെയിൽ കടുക്കും; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം -
നിമിഷ സജയന്റെയും രജിഷയുടെയും ബോഡി ട്രാൻസ്ഫോർമേഷൻ; ആരോഗ്യത്തോടെ ഭാരം കുറയ്ക്കാൻ താരങ്ങൾ പിന്തുടരുന്ന ആ രഹസ്യം ഇതാണ്! -
സെപ്റ്റംബർ 9: ചന്ദ്രന്റെ രാശിമാറ്റം, പണമിടപാടുകളിൽ അതീവ ജാഗ്രത; ഇന്ന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സെപ്റ്റംബർ 9-15: ഈ 4 രാശിക്കാർക്ക് വൻ ഭാഗ്യം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
സെപ്റ്റംബർ 9 നക്ഷത്രഫലം: ആയില്യം മാറി മകം ഉദിക്കുന്നു, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം!
ആയുസ്സ് തീരും വരെ കൂടെയുണ്ടാവും: കെട്ടുന്നത് ഈ നക്ഷത്രക്കാരിയെങ്കില് ദാമ്പത്യം കേമം
ഒരു ബന്ധം നിലനില്ക്കുക ജീവിതകാലം മുഴുവന്‍ എന്നത് അല്പം ശ്രദ്ധിക്കേണ്ട കാര്യമാണ്. കാരണം പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഓരോ സമയത്തും ജീവിതത്തില്‍ അനുഭവിക്കേണ്ടി വരും. .അതിനെയെല്ലാം അതിജീവിച്ച് വിശ്വസിച്ച് മനസ്സിലാക്കി കൂടെ നില്ക്കുക എന്നത് വളരെയധികം ശ്രദ്ധിക്കേണ്ട കാര്യം തന്നെയാണ്. ചിലരാകട്ടെ പല കാരണങ്ങള്‍ കൊണ്ട് തന്നെ പലപ്പോഴും ദാമ്പത്യത്തില്‍ പകുതി വഴിക്ക് ഇറങ്ങിപ്പോവുന്നു.
എന്നാല്‍ പരസ്പരം മനസ്സിലാക്കാതേയും സ്നേഹിക്കാതേയും മുന്നോട്ട് പോവുന്നതിനേക്കാള്‍ നല്ലത് എപ്പോഴും രണ്ടായി പിരിയുന്നത് തന്നെയാണ്. എന്നാല്‍ ജ്യോതിഷ പ്രകാരം നോക്കുകയാണെങ്കില്‍ ചില നക്ഷത്രക്കാര്‍ക്ക് അവരുടെ പങ്കാളിയുടെ പിന്തുണ ഏത് കാര്യത്തിനും ഉണ്ടാവും. എന്ന് മാത്രമല്ല ആ ബന്ധം നല്ല രീതിയില്‍ പോവുന്നതിന് എല്ലാ വിധ പിന്തുണയും ഉണ്ടാവുകയും ചെയ്യുന്നു. അത്തരത്തില്‍ ചില ജന്മനക്ഷത്രക്കാര്‍ ഉണ്ട്. അവര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം.

രോഹിണി
രോഹിണി നക്ഷത്രക്കാരെങ്കില് ഇവരെ ഏത് ഘട്ടത്തിലും വിശ്വസിക്കാം എന്ന് മാത്രമല്ല. പങ്കാളികളോട് വാത്സല്യവും സ്നേഹവും കൂടുതലാണ് എന്ന കാര്യത്തിലും സംശയം വേണ്ട. വൈകാരിക ബന്ധത്തിന് ഇവര്‍ക്ക് വളരെയധികം താല്‍പ്പര്യമുണ്ടായിരിക്കും. അതുകൊണ്ട് തന്നെ സ്നേഹം, പിന്തുണ, ആശ്വാസം എന്നിവയ്ക്കെല്ലാം ഇവര്‍ പങ്കാളിക്കൊപ്പം തന്നെ ഉണ്ടായിരിക്കും. മാത്രമല്ല മനസ്സിനിണങ്ങിയ പങ്കാളികളായിരിക്കും ഇവര്‍ക്ക് ലഭിക്കുന്നത്.
മകയിരം
മകയിരം നക്ഷത്രക്കാര്‍ക്ക് അവരുടെ പങ്കാളിയോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുന്നതിന് സാധിക്കുന്നു. അതുതന്നെയാണ് അവരുടെ പൊരുത്തും നിശ്ചയിക്കുന്നതും. ഇവര്‍ വളരെയധികം സംവേദനക്ഷമതയുള്ളവരായിരിക്കും. ഇവര്‍ മികച്ച ശ്രോതാക്കളായിരിക്കും എന്ന് മാത്രമല്ല ബന്ധങ്ങളില്‍ എപ്പോഴും ഐക്യം കാത്തു സൂക്ഷിക്കുന്ന വ്യക്തിയുമായിരിക്കും. കൂടാതെ പ്രശ്നങ്ങള്‍ക്കെല്ലാം തന്നെ പരിഹാരം കാണുന്നതിന് ഇവര്‍ക്ക് സാധിക്കുന്നു. പങ്കാളികള്‍ ഒരിക്കലും ഒറ്റക്കാവരുത് എന്നതാണ് ഇവര്‍ ആഗ്രഹിക്കുന്നത്. അത് മാത്രമല്ല ജീവിതത്തില്‍ സന്തോഷത്തോടെ മുന്നോട്ട് പോവുന്നതിനും ഇവര്‍ക്ക് സാധിക്കുന്നു.
അനിഴം
അനിഴം നക്ഷത്രക്കാര്‍ക്ക് പങ്കാളി എപ്പോഴും ദൈവതുല്യരായിരിക്കും. പങ്കാളികളോടൊപ്പം എല്ലാ തരത്തിലുള്ള കാര്യങ്ങള്‍ക്കും ഇവര്‍ മുന്നിലായിരിക്കും. കൂടാതെ പരസ്പര ബഹുമാനവും വിശ്വാസവും ഇവരുടെ ബന്ധത്തെ ശക്തമാക്കുന്നു. വൈകാരികമായ വെല്ലുവിളികള്‍ വരെ പങ്കാളിയുടെ പിന്തുണയുണ്ടെങ്കില്‍ മറികടക്കാന്‍ സാധിക്കുന്നു. കൂടാതെ ഏത് ബന്ധത്തിലും ഇവര്‍ വളരെയധികം സന്തോഷവാന്മാരായിരിക്കും. ജീവിതത്തില്‍ സന്തോഷത്തോടെ മുന്നോട്ട് പോവുന്നതിന് ഇവര്‍ക്ക് പങ്കാളിയുടെ പിന്തുണ സഹായിക്കും.
ഉത്രം
ഉത്രം നക്ഷത്രക്കാര്‍ പലപ്പോഴും ദീര്‍ഘകാല പ്രതിബദ്ധതയില്‍ വിശ്വസിക്കുന്നവരാണ്. അത്കൊണ്ട് തന്നെ ഇവരുടെ ജീവിതം മികച്ച രീതിയില്‍ മുന്നോട്ട് പോവുകയും ചെയ്യുന്നു. എല്ലാ അര്‍ത്ഥത്തിലും ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനിര്‍ത്തുന്നതിന് സാധിക്കുന്നവരാണ് ഇവര്‍. ദാമ്പത്യത്തില്‍ ശക്തമായ അടിത്തറ ഉണ്ടാക്കിയെടുക്കുന്നതിന് ഇവര്‍ക്ക് സാധിക്കുന്നു. അത് വഴി ബന്ധങ്ങള്‍ സന്തുലിതമാവുകയും ആരോഗ്യകരമായ ബന്ധവും ദാമ്പത്യവും സൃഷ്ടിക്കുന്നതിനും സാധിക്കും.
രേവതി
രേവതി നക്ഷത്രക്കാര്‍ വളരെയധികം ദയയും അനുകമ്പയും സ്നേഹവും ഉള്ളവരായിരിക്കും. ആഴത്തിലുള്ള സഹാനുഭൂതി തന്നെയാണ് ഇവരുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ കൊണ്ട് വരുന്നത്. പങ്കാളിയുടെ ഏത് കാര്യത്തിനും പൂര്‍ണ പിന്തുണ ഇവര്‍ നല്കുന്നു. അത് മാത്രമല്ല പങ്കാളിയുടെ സന്തോഷത്തിനാണ് ഇവര്‍ മുന്‍ഗണന നല്‍കുന്നതും. സ്നേഹവും ഐക്യവും നിലനിര്‍ത്തുക എന്നതാണ് നിങ്ങള്‍ ആഗ്രഹിക്കുന്നതെങ്കില്‍ അതിന് രേവതി നക്ഷത്രക്കാരെ കഴിഞ്ഞേ ആളുള്ളൂ എന്ന് പറയാം. കാരണം അത്രയധികം പിന്തുണയും സ്നേഹവുമാണ് പങ്കാളികള്‍ക്ക് ഇവര്‍ നല്‍കുന്നത്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
