Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
വെട്ടൊന്ന് മുറി രണ്ട്, ഭാര്യയായാലും മക്കളായാലും നോട്ടമില്ല: 5 നാളുകാരുടെ പങ്കാളികള്‍ അറിയാന്‍
ദേഷ്യം എന്നത് വളരെ പക്വതയോടെ തന്മയത്തത്തോടെ കൈകാര്യം ചെയ്യേണ്ട ഒരു വികാരമാണ്. പലപ്പോഴും എന്താണ് എങ്ങനെയാണ് ചെയ്യേണ്ടത് എന്നറിയാത്ത അവസ്ഥയില്‍ പലരും വീണു പോവുന്നു. എല്ലാവരിലും ദേഷ്യം എന്ന വികാരം ഉണ്ടാവും. എന്നാല്‍ അതില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടായിരിക്കും എന്നതാണ് സത്യം. ചിലര്‍ക്ക് മൂക്കിന് തുമ്പത്തായിരിക്കും ദേഷ്യം. എന്നാല്‍ ചിലര്‍ക്കാകട്ടെ എന്തൊക്കെ ചെയ്താലും ദേഷ്യത്തിന്റെ ലാഞ്ജന പോലും ഉണ്ടായിരിക്കുകയില്ല.
പക്ഷേ ഒരു വ്യക്തി വിവാഹ ജീവിതത്തിലേക്ക് കടക്കുമ്പോള്‍ പല കാര്യങ്ങളിലും അല്പം കൂടുതല്‍ ശ്രദ്ധിക്കേണ്ടി വരുന്നു. എന്നാല്‍ ചില ജന്മനക്ഷത്രങ്ങളില്‍ ജനിച്ച വ്യക്തികള്‍ക്ക് എത്രയൊക്കെ ശ്രദ്ധിച്ചാലും അവരുടെ ദേഷ്യത്തെ നിയന്ത്രിക്കാന്‍ സാധിക്കുകയില്ല. ഇത് അവരുടെ ദാമ്പത്യ ജീവിതത്തെ നശിപ്പിക്കുന്നു. പലപ്പോഴും ബന്ധങ്ങളില്‍ അകല്ച്ചയുണ്ടാവുന്നതിന് ഇത് കാരണമാകുന്നു. ഏതൊക്കെ നക്ഷത്രക്കാരാണ് ഇത്തരത്തില്‍ അമിത ദേഷ്യത്തില്‍ ജീവിതത്തില്‍ പ്രശ്നങ്ങള്‍ അനുഭവിക്കേണ്ടി വരുന്നവര്‍ എന്ന് നോക്കാം.

അശ്വതി
അശ്വതി നക്ഷത്രക്കാര്‍ക്ക് അവരുടെ ജീവിതം എപ്പോഴും നല്ല മാറ്റങ്ങള്‍ ആഗ്രഹിക്കുന്നവരാണ്. എന്നാല്‍ ഇവരുടെ അമിത ദേഷ്യം ജീവിതത്തെ പ്രശ്നത്തിലാക്കുന്നു. പലപ്പോഴും അവരെ നിയന്ത്രിക്കുന്നത് ജീവിതത്തില്‍ കൂടുതല്‍ വെല്ലുവിളികള്‍ ഉണ്ടാക്കുന്നു. അത് ശക്തമായി പ്രതിസന്ധികളും ജീവിതത്തില്‍ ഉണ്ടാക്കും. പല വിധത്തിലുള്ള പ്രതിസന്ധികള്‍ പലരും അനുഭവിക്കേണ്ടി വരുകയും ചെയ്യും. ആവേശം അല്പം കൂടുതലായതിനാല്‍ ഇവരുടെ ജീവിതത്തില്‍ അത് കൂടുതല്‍ പ്രശ്നങ്ങളുണ്ടാക്കുന്നു. പലപ്പോഴും ഇവരെ പ്രകോപിപ്പിക്കാതിരിക്കുന്നതാണ് ഏറ്റവും നല്ലത്. പ്രകോപനം ദേഷ്യത്തിലേക്കും അത് പ്രതിസന്ധികളിലേക്കും നിങ്ങളെ എത്തിക്കുന്നു
ഭരണി
ഭരണി നക്ഷത്രക്കാര്‍ക്ക് അവരുടെ ഏത് വികാരവും അതിതീവ്രമായിരിക്കും. അത് ദേഷ്യമാണെങ്കിലും സ്നേഹമാണെങ്കിലും അതിന്റെ അങ്ങേഅറ്റത്തിലാണ് ഇവര്‍ പലപ്പോഴും അതിനെ പ്രകടിപ്പിക്കുന്നത്. അസൂയയും ഇവരില്‍ കൂടുതലായിരിക്കും. ദാമ്പത്യ ബന്ധത്തിലേക്ക് കടക്കുമ്പോള്‍ അത് നിങ്ങളുടെ ജീവിതത്തില്‍ ഇത്തരം സ്വഭാവങ്ങള്‍ ഉണ്ടാക്കുന്ന ആഘാതം അത് നിസ്സാരമല്ല. അമിത ദേഷ്യത്തില്‍ ഇവരുടെ ജീവിതം നശഇക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇവരുടെ ദേഷ്യം വളരെ എളുപ്പത്തില്‍ ശമിക്കുന്നു. എന്നാല്‍ ദേഷ്യപ്പെടുന്ന ആ നിമിഷം എന്താണ് ഇവര്‍ ചെയ്യുന്നതെന്ന് പറയാന്‍ സാധിക്കുകയില്ല. അതുകൊണ്ട് തന്നെ അല്പം ശ്രദ്ധയോടെ വേണം ഇവരോട് ഇടപെടുന്നതിന്.
മകം
മകം നക്ഷത്രക്കാര്‍ക്ക് ജീവിതത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികള്‍ അനുഭവിക്കേണ്ടി വരുന്നു. രാജകീയമായ പല ഘട്ടങ്ങളും ഇവരുടെ ജീവിതത്തില്‍ ഉണ്ടാവും. എന്നാല്‍ ഇവര്‍ ബന്ധങ്ങളിലേക്ക് പോവുമ്പോള്‍ അത് പലപ്പോഴും പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. അതിന് കാരണം അവരുടെ ദാമ്പത്യത്തിലുണ്ടാവുന്ന സ്വഭാവ മാറ്റങ്ങള്‍ തന്നെയാണ്. പലപ്പോഴും അവഗണിക്കപ്പെടുകയോ അനാദരവ് ഉണ്ടാവുകയോ ചെയ്യുമ്പോള്‍ ഇവര്‍ക്ക് ദേഷ്യം വരുന്നു. ആ ദേഷ്യത്തെ നിയന്ത്രിക്കാന്‍ ഇവര്‍ ശ്രദ്ധിച്ചാലും പലപ്പോഴും അതിന് സാധിക്കാത്ത അവസ്ഥയാണ് ഉണ്ടാവുന്നത്. അത് അവരുടെ കോപം അതിര് കടക്കുന്നതിന് കാരണമാകുന്നു.
മൂലം
മൂലം നക്ഷത്രക്കാര്‍ക്ക് പല വിധത്തിലുള്ള പ്രതിസന്ധികള്‍ ജീവിതത്തില്‍ ഉണ്ടാവുന്നു. വികാരങ്ങള്‍ അവരുടെ അതിര്‍ത്തി കടക്കുന്ന അവസ്ഥയായിരിക്കും. ദേഷ്യത്തെ നിയന്ത്രിക്കേണ്ടതാണ്. അല്ലാത്ത പക്ഷം ജീവിതം തകരും എന്നതില്‍ സംശയം വേണ്ട. ഇവര്‍ പക്ഷേ ദേഷ്യത്തെ പെട്ടെന്ന് പ്രകടിപ്പിക്കണം എന്നില്ല. അങ്ങനെ ചെയ്യുമ്പോള്‍ അതിതീവ്ര വികാരമായിരിക്കും എന്നതാണ് സത്യം. ഇവര്‍ക്ക് വളരെ പെട്ടെന്നെ ദേഷ്യം വരുകയില്ല. എന്നാല്‍ ദേഷ്യം വന്നാല്‍ അതിനെ നിയന്ത്രിക്കുന്നതിന് ശ്രദ്ധിക്കണം. പലപ്പോഴും കൂടുതല്‍ വെല്ലുവിളികള്‍ ഇവരുടെ ജീവിതത്തില്‍ ഉണ്ടാവുന്നു.
പൂരാടം
പൂരാടം നക്ഷത്രക്കാര്‍ വളരെയധികം സ്വതന്ത്രരും നിര്‍ഭയരുമായിരിക്കും. പലപ്പോഴും അഭിപ്രായപ്രകടനത്തിന്റെ കാര്യത്തില്‍ ഇവര്‍ മികച്ചവരായിരിക്കും. എങ്കിലും അനാവശ്യമായുള്ള അഭിപ്രായ പ്രകടനമാണ് ഇവരുടെ ജീവിത്തതെ പ്രശ്നത്തിലാക്കുന്നത്. പലപ്പോഴും ദാമ്പത്യത്തിലെ ഇത്തരം പ്രതിസന്ധികള്‍ അമിത ദേഷ്യത്തിലേക്കും പ്രശ്നത്തിലേക്കും നിങ്ങളെ എത്തിക്കുന്നു. ആരെങ്കിലും അതിന് ഇവരെ നിയന്ത്രിക്കാന്‍ ശ്രമിച്ചാല്‍ അത് പലപ്പോഴും വളരെയധികം ദേഷ്യത്തോടെയും നിരാശയോടേയുമാണ് ഇവര്‍ പ്രകടിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ അമിത ദേഷ്യം ഇവരുടെ രക്തത്തിലുള്ളതാണ്. ഇവരുടെ ദാമ്പത്യ ജീവിതം അല്പം പ്രയാസം നിറഞ്ഞത് തന്നെയായിരിക്കും.



Click it and Unblock the Notifications
