Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ഈ 5 നക്ഷത്രക്കാരുടെ ദാമ്പത്യം ദുരിതമായിരിക്കും: പൊരുത്തം പത്തില്‍ പത്തെങ്കിലും കരുതിയിരിക്കണം
ദാമ്പത്യ ജീവിതത്തില്‍ ജ്യോതിഷത്തിന് പ്രാധാന്യം നല്കുന്നവര് ധാരാളമുണ്ട്. വിവാഹത്തിന്റെ കാര്യം തീരുമാനിക്കുമ്പോള്‍ തന്നെ പൊരുത്തവും നാള്ബലവും നോക്കുന്നവര്‍ ഉണ്ട്. വേദജ്യോതിഷപ്രകാരം ഒരു വ്യക്തിയുടെ ബന്ധം, മൊത്തത്തിലുള്ള മാറ്റങ്ങള്‍ ജീവിതം എന്നിവയെല്ലാം മനസ്സിലാക്കുന്നതിന് വേണ്ടി ജ്യോതിഷം സഹായിക്കുന്നു. പലപ്പോഴും പരമ്പരാഗതമായ പല മാറ്റങ്ങളും വിവാഹത്തിന്റെ കാര്യത്തില്‍ ഉണ്ടായിട്ടുണ്ടെങ്കിലും നാള്പ്പൊരുത്തത്തിന്റെ കാര്യത്തില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം.
കാരണം ചില നക്ഷത്രങ്ങള്‍ വിവാഹജീവിതത്തിലെ വെല്ലുവിളികളെ എടുത്ത് കാണിക്കുന്നു. ഈ വെല്ലുവിളികള്‍ വൈകാരിക പോരാട്ടങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നു. ജീവിതത്തിലെ എല്ലാ തരത്തിലുള്ള പ്രതിസന്ധികളും തരണം ചെയ്യുന്നവര്‍ക്ക് പലപ്പോഴും വിവാഹത്തിലെ ചില വെല്ലുവിളികളേയും തടസ്സങ്ങളേയും പ്രതിരോധിക്കാന്‍ സാധിക്കുകയില്ല.

അശ്വതി
അശ്വതി നക്ഷത്രക്കാര്‍ക്ക് പലപ്പോഴും അവരുടെ സ്വാതന്ത്ര്യം ഹനിക്കുന്ന രീതിയിലേക്ക് കാര്യങ്ങള്‍ എത്തുന്നു. കാരണം ഇവര്‍ സ്വാതന്ത്ര്യം വളരെയധികം അര്‍ഹിക്കുന്നവരാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. പ്രതിബദ്ധതയുടെ കാര്യത്തില്‍ ഇവര്‍ മുന്നില്‍ തന്നെയാവാം. വൈകാരികമായ അകലം പലപ്പോഴും ഇണയുമായുള്ള ബന്ധത്തെ പ്രശ്നത്തിലേക്ക് എത്തിക്കുന്നു. സ്ഥിരമായി ജീവിതത്തെക്കുറിച്ച് ചിന്തിച്ച് ആധിപിടിക്കുന്നവരാണ് ഇവര്‍. വൈകാരിക അകലം ഇണയുമായി അകലം സൃഷ്ടിക്കുന്നു.
ഭരണി
ഭരണി നക്ഷത്രക്കാര്‍ക്ക് പലപ്പോഴും ജീവിതത്തിലുണ്ടാവുന്ന മാറ്റങ്ങള്‍ വിവാഹ ജീവിതത്തേയും പ്രതികൂലമായി ബാധിക്കുന്നു. ഉടമസ്ഥതയും അധികാരവും കാണിക്കുന്നത് ദാമ്പത്യത്തില്‍ പ്രതിസന്ധികള്‍ സൃ്ഷ്ടിക്കും. ഇതിനെ അംഗീകരിക്കാന്‍ സാധിക്കാത്ത പങ്കാളിയായത് കൊണ്ട് തന്നെ വ്യക്തിസ്വാതന്ത്ര്യത്തെ ഹനിക്കുന്നത് ദാമ്പത്യം പ്രശ്നത്തിലാക്കും. കൂടാതെ അക്ഷമ ബന്ധത്തിന്റെ യോജിപ്പിനെയും അതോടൊപ്പം തന്നെ പങ്കാളിയുടെ ബലഹീനതകളും തെറ്റുകളും എടുത്ത് പറയുന്ന സാഹചര്യവും വെല്ലുവിളികള്‍ ഉയര്‍ത്തും.
മകം
മകം നക്ഷത്രക്കാര്‍ക്ക് ജീവിതത്തില്‍ വിവാഹം എന്നത് വളരെയധികം പ്രതിസന്ധികളിലേക്ക് എത്തുന്നു. അത് മാത്രമല്ല ജീവിതത്തിലെ എല്ലാ തരത്തിലുള്ള പ്രതിസന്ധികള്‍ക്കും പലപ്പോഴും വിവാഹം തന്നെയായിരിക്കും ഏറ്റവും വലിയ കാരണവും. പരസ്പര അംഗീകാരവും ബഹുമാനവും ആണ് എല്ലാവരും ആഗ്രഹിക്കുന്നത്. എന്നാല്‍ ദാമ്പത്യത്തില്‍ അത് എത്രത്തോളം പ്രാവര്‍ത്തികമാക്കുന്നു എന്നതിനെക്കുറിച്ച് ഇവര്‍ക്ക് സംശയമുണ്ടാവുന്നു. വൈകാരികമായ ഒറ്റപ്പെടല്‍ വിവാഹ ശേഷവും ഇവര്‍ അനുഭവിക്കുന്നു. അധികാര മനോഭാവത്തോടെയാണ് ഇവര്‍ പങ്കാളിയോട് പെരുമാറുന്നത്.
മൂലം
മൂലം നക്ഷത്രക്കാര്‍ക്ക് പല വിധത്തിലുള്ള പ്രതിസന്ധികള്‍ വിവാഹ ജീവിതത്തില്‍ ഉണ്ടാവുന്നു. ആത്മീയമായ പല കാര്യങ്ങളിലും ഇവര്‍ക്ക് പലപ്പോഴും താല്‍പ്പര്യം കൂടുതലായിരിക്കും. എന്നാല്‍ പങ്കാളിയുടെ കാര്യത്തില്‍ ഇത്തരം മാറ്റങ്ങള്‍ പലപ്പോഴും അംഗീകരിക്കപ്പെടുന്നതായിരിക്കില്ല. അതുകൊണ്ട് തന്നെ തെറ്റിദ്ധാരണകളും ഇവര്‍ അനുഭവിക്കേണ്ടി വരുന്നു. മാത്രമല്ല വ്യക്തിഗത ഇടം ഇവര്‍ക്ക് ലഭിക്കാത്തത് പലപ്പോഴും ദാമ്പത്യത്തില്‍ അകലം സൃഷ്ടിച്ചേക്കാം. സ്വാതന്ത്ര്യമില്ലായ്മ ഇവരുടെ ജീവിതത്തെ പ്രശ്നത്തിലാക്കുന്നു.
പൂരുരുട്ടാതി
പൂരുരുട്ടാതി നക്ഷത്രത്തില്‍ ജനിച്ചവരെങ്കില്‍ അവര്‍ മനോഹാരികതയും ബുദ്ധിശക്തിയും ഒത്തുചേര്‍ന്നവരായിരിക്കും. സ്വഭാവത്തിലെ ഏറ്റക്കുറച്ചിലുകള്‍ ജീവിതത്തിലും വെല്ലുവിളി ഉയര്‍ത്തുന്നു. യാഥാര്‍ത്ഥ്യബോധത്തോടെ അല്ലാതെ പലപ്പോഴും പങ്കാളിയുടെ പെരുമാറ്റം നിങ്ങളുടെ ജീവിതത്തില്‍ വെല്ലുവിളികള്‍ ഉണ്ടാക്കുന്നു. പങ്കാളിയുടെ കുറവുകള്‍ മാത്രം നിങ്ങള്‍ അന്വേഷിക്കുന്നു. അതിന്റെ ഫലമായി ദാമ്പത്യത്തില്‍ കൂടുതല്‍ വെല്ലുവിളികള്‍ നിങ്ങള്‍ക്കുണ്ടാവും. ദാമ്പത്യം എപ്പോഴും പൂര്‍ണമായിരിക്കണം എന്ന ധാരണ ഇവര്‍ക്കുണ്ടാവും. എന്നാല്‍ അതിന് അനുയോജ്യമായ ഒരു പങ്കാളിയിയാരിക്കില്ല ഇവര്‍ക്കുണ്ടാവുന്നു. ഇത് ദാമ്പത്യത്തില്‍ നിരന്തരമായ അതൃപ്തി സൃഷ്ടിക്കുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്



Click it and Unblock the Notifications
