Latest Updates
-
അമർനാഥ് യാത്ര: മഴയും തണുപ്പും ചർമ്മത്തെ ബാധിക്കുമോ? പാദങ്ങൾ സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ -
മഴക്കാലത്ത് വയർ വീർക്കുന്നുണ്ടോ? ഇത് കൊഴുപ്പല്ല, നീർക്കെട്ടാണ്; പരിഹാരമിതാ -
മഴക്കാലത്ത് ഡൽഹിയിൽ ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
ചിങ്ങം രാശിയിൽ ശുക്ര-കേതു സംഗമം: ജൂലൈ 11 മുതൽ ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ആകാശത്ത് അപൂർവ്വ വിസ്മയം: ശുക്രനും മകം നക്ഷത്രവും ഒന്നിക്കുന്നു, 3 രാശിക്കാർക്ക് വൻ ധനയോഗം -
2026 ജൂലൈ 9: ചന്ദ്രൻ ഇടവത്തിലേക്ക്; ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
ജൂലൈ 9: കാർത്തിക നക്ഷത്രത്തിന്റെ അപൂർവ്വ സ്വാധീനം; ഈ നക്ഷത്രക്കാർക്ക് ഇന്ന് കരിയറിലും സാമ്പത്തിക നേട്ടങ്ങളിലും ഭാഗ്യദിനം! -
2026 ജൂലൈ 9 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് വൈകുന്നേരം മുതൽ ഭാഗ്യകാലം, ഈ കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്! -
നിങ്ങളുടെ ഫെയർനസ് ക്രീമിൽ വിഷമുണ്ടോ? മഹാരാഷ്ട്രയിലെ നിരോധനത്തിന് പിന്നിലെ ഞെട്ടിക്കുന്ന സത്യം
ജനിച്ച തീയ്യതി തീരുമാനിക്കും പങ്കാളിയുടെ ഭാഗ്യം, നിങ്ങളുടെ പങ്കാളിയുണ്ടോ ഇതില്‍?
സംഖ്യാശാസ്ത്രത്തിന് വളരെയധികം പ്രാധാന്യം നല്‍കുന്നവരാണ് പലരും. ജ്യോതിഷത്തിലെ പ്രധാനപ്പെട്ട ഒരു ശാസ്ത്രശാഖയാണ് സംഖ്യാശാസ്ത്രം അഥവാ ന്യൂമറോളജി. എന്നാല്‍ ഇതില്‍ നമ്മുടെ ഭാവിയും ഭാഗ്യവും കരിയറും വിവാഹവും എല്ലാം മുന്‍കൂട്ടി മനസ്സിലാക്കാന്‍ സാധിക്കും. നിങ്ങളുടെ ജന്മസംഖ്യ നോക്കി പങ്കാളി ഭാഗ്യവാന്മാരാണോ അതോ ഭാഗ്യമില്ലാത്തവരാണോ എന്ന് മനസ്സിലാക്കാന്‍ സാധിക്കുന്നു.
ജീവിതത്തില്‍ പ്രധാനപ്പെട്ട നിര്‍ണായകമായ ഒരു തീരുമാനം തന്നെയാണ് വിവാഹം. പരസ്പരം മനസ്സിലാക്കി മുന്നോട്ട് ജീവിക്കുമ്പോള്‍ അതില്‍ ജാതകവും സംഖ്യാശാസ്ത്രവും ഭാഗ്യവും നിര്‍ഭാഗ്യവും എല്ലാം രണ്ടാമത് തന്നെയാണ്. പരസ്പരമുള്ള സ്നേഹം തന്നെയാണ് ഒരു ബന്ധത്തിന്റെ അടിസ്ഥാനം. എങ്കിലും സംഖ്യാശാസ്ത്രപ്രകാരം നിങ്ങള്‍ മനസ്സിലാക്കിയിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

ജന്മസംഖ്യ 1
നിങ്ങളുടെ ജന്മസംഖ്യ 1 വരുന്നതാണെങ്കില്‍ അല്ലെങ്കില്‍ 10, 19, 28 തീയതികളില്‍ ജനിച്ചവരാണെങ്കില്‍ അവരുടെ ജീവിത പങ്കാൡയുടെ ജന്മസംഖ്യ എന്നത് 2, 3, 4 അല്ലെങ്കില്‍ 9 ആയരിക്കണം. ഇത് ഇവരുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും നല്കുന്നു എന്നാണ് സംഖ്യാശാസ്ത്രം പറയുന്നത്.
ജന്മസംഖ്യ 2
നിങ്ങളുടെ ജന്മസംഖ്യ 2, 11, 20 അല്ലെങ്കില്‍ 29 തീയതികളില്‍ ജനിച്ചവരാണെങ്കില്‍, നിങ്ങളുടെ വര്‍ഗ്ഗസംഖ്യ ജന്മസംഖ്യ 2 ആയിരിക്കും. ഇവരുടെ പങ്കാളിക്ക് 1, 7 അല്ലെങ്കില്‍ 3 ആയിരിക്കണം ജന്മസംഖ്യയായി വരേണ്ടത്. എന്നാല്‍ ഇവരുടെ ദാമ്പത്യം ഏറ്റവും മികച്ചതായി എന്നെന്നും നിലനില്ക്കുന്നു.
ജന്മസംഖ്യ 3
നിങ്ങളുടെ ജന്മസംഖ്യ 3 ,12, 21, അല്ലെങ്കില്‍ 30 തീയതികളില്‍ ഏതെങ്കിലും ഒന്ന് ആണെങ്കില്‍ നിങ്ങളുടെ പങ്കാളിയുടെ ജന്മസംഖ്യ എന്ന് പറയുന്നത് 1, 2, 5, അല്ലെങ്കില്‍ 7 ആയിരിക്കും. ഇത് നിങ്ങളുടെ ജീവിതത്തെ മികച്ചതാക്കുനന്ു.
ജന്മസംഖ്യ 4
നിങ്ങളുടെ ജന്മസംഖ്യ 4, 13, 22, അല്ലെങ്കില്‍ 31 തീയതികളില്‍ ഏതെങ്കിലും ആണെങ്കില്‍ അവര്‍ക്ക് ലഭിക്കേണ്ട പങ്കാളിയുടെ ജന്മസംഖ്യ എന്നത് 1, 2, അല്ലെങ്കില്‍ 9 എന്നീ നമ്പറുകളില്‍ ജനിച്ചവരായിരിക്കണം. ഇവരുടെ ജീവിതം ദീര്‍ഘകാലം നിലനില്‍ക്കുന്ന ദാമ്പത്യമായിരിക്കും.

ജന്മസംഖ്യ 5
നിങ്ങളുടെ ജന്മസംഖ്യ 5, 14, അല്ലെങ്കില്‍ 23 തീയതികളില്‍ ജനിച്ചവരാണെങ്കില്‍ ഇവര്‍ക്ക് പങ്കാളിയായി വരുന്ന വ്യക്തിയുടെ ജന്മസംഖ്യ എന്നത് 1, 3, 6, 7, അല്ലെങ്കില്‍ 8 എന്നിവയായിരിക്കണം. ഇവര്‍ക്ക് എല്ലാ തരത്തിലുള്ള സന്തോഷവും നേട്ടങ്ങളും ദാമ്പത്യത്തില്‍ ഉണ്ടാവുന്നു.
ജന്മസംഖ്യ 6
നിങ്ങളുടെ ജന്മസംഖ്യ 6, 15, 24 തീയതികളില്‍ ജനിച്ചവരെങ്കില്‍ അവരുടെ പങ്കാളിയാവുന്ന വ്യക്തിയുടെ ജന്മസംഖ്യ 3, 4, 5 അല്ലെങ്കില്‍ 6 എന്നീ സംഖ്യകളായിരിക്കണം. ഇവരുടെ ദാമ്പത്യം വളരെയധികം പോസിറ്റീവ് മാറ്റങ്ങള്‍ കൊണ്ട് വരുന്ന ഒന്നായിരിക്കും.
ജന്മസംഖ്യ 7
നിങ്ങള്‍ ജനിച്ചത് മാസത്തിലെ 7, 16, 25 തീയതികളില്‍ ആണെങ്കില്‍ ഇവരുടെ ജന്മസംഖ്യ 7 ആണ്. പങ്കാളിയാകട്ടെ 3, 5, 8 എന്നീ തീയ്യതികളില്‍ ജനിച്ചവരായിരിക്കും. ദീര്‍ഘകാലം നീണ്ട് നില്ക്കുന്ന ദാമ്പത്യമായിരിക്കും ഇവര്‍ക്ക്.

ജന്മസംഖ്യ 8
നിങ്ങള്‍ ജനിച്ചത് മാസത്തിലെ 8, 17, 26 തീയതികളില്‍ ആണെങ്കില്‍ ജന്മസംഖ്യയായി വരുന്നത് 8 ആണ്. ഇവര്‍ക്ക് ഏറ്റവും അനുയോജ്യമായ പങ്കാളികള്‍ 2, 4, 7, 9 എന്നീ തീയ്യതികളില്‍ ജനിച്ചവരായിരിക്കും. സുഹൃത്തിന് സമാനമായ പങ്കാളിയായിരിക്കും ഇവര്‍ക്ക് ലഭിക്കുന്നത്.
ജന്മസംഖ്യ 9
നിങ്ങളുടെ ജന്മസംഖ്യ മാസത്തിലെ 9, 18, 27 തീയതികളില്‍ എതെങ്കിലും എങ്കില്‍ നിങ്ങളുടെ ജനനസംഖ്യ എന്ന് പറയുന്നത് 9 ആയിരിക്കും. ഇവരുടെ പങ്കാളിയുടെ ജന്മസംഖ്യ എന്നത് 2, 3, 6, അല്ലെങ്കില്‍ 8 എന്നിങ്ങനെയായിരിക്കണം. ജീവിതം തന്നെ മാറി മറിയുന്ന ഭാഗ്യത്തിലേക്കാണ് ഇവര്‍ എത്തുന്നത്.



Click it and Unblock the Notifications
