Latest Updates
-
നിങ്ങൾ വാങ്ങുന്ന സ്കിൻകെയർ ഉൽപ്പന്നങ്ങൾ വ്യാജമാണോ? എഫ്.ഡി.എയുടെ മുന്നറിയിപ്പും നിങ്ങൾ അറിയേണ്ട 60 സെക്കൻഡ് ചെക്ക്ലിസ്റ്റും -
കടുത്ത ചൂടിലും പവർകട്ടിലും വീട് തണുപ്പിക്കാം; വാസ്തു പറയുന്ന ലളിതമായ വഴികൾ ഇതാ -
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ! -
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? കേരളത്തിലെ ഉയർന്ന UV തോതിനെ നേരിടാൻ ഈ മുൻകരുതലുകൾ മതി -
15 കിലോ കുറച്ച് രജിഷ, 14 കിലോ കൂട്ടി നിമിഷ; താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം ഇതാണ് -
ഭൗമ പ്രദോഷം 2026: ഇന്നത്തെ ശുഭമുഹൂർത്തവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം -
സെപ്റ്റംബർ 9-ന് ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്: ഈ 2 ദിവസം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ഭാഗ്യം കൂടെയുണ്ടാകുമോ? -
2026 സെപ്റ്റംബർ 8: ഗജകേസരി രാജയോഗം; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
ദാമ്പത്യത്തില്‍ ചതി മുന്‍കൂട്ടി ഉറപ്പിക്കാം: ജനനത്തീയ്യതിയിലെ രഹസ്യം
ദാമ്പത്യ ജീവിതം എന്നത് വളരെയധികം പവിത്രമായ ഒരു ബന്ധമാണ്. എന്തുകൊണ്ടും ജീവിതത്തില്‍ സന്തോഷവും സമാധാനവും സ്നേഹവും ആഗ്രഹിച്ച് കൊണ്ടാണ് ഓരോരുത്തരും ദാമ്പത്യ ജീവിതത്തില്‍ മുന്നോട്ട് പോവുന്നത്. എന്നാല്‍ ബന്ധങ്ങളിലെ ചതി പലപ്പോഴും നമ്മുടെ ജീവിതത്തെ തകര്‍ക്കുന്നു. സംഖ്യാശാസ്ത്ര പ്രകാരം ഇത്തരത്തില്‍ ചില കാര്യങ്ങള്‍ നമുക്ക് മുന്‍കൂട്ടി മനസ്സിലാക്കാന്‍ സാധിക്കും.
സംഖ്യാശാസ്ത്രത്തിന് നമുക്കിടയില്‍ വളരെ വലിയ പങ്കാണ് ഉള്ളത്. അതുകൊണ്ട് തന്നെ ഓരോ മാറ്റങ്ങളും എത്രത്തോളം ജീവിതത്തെ സ്വാധീനിക്കുന്നു എന്നത് തിരിച്ചറിയണം. ഒരു വ്യക്തിയുടെ ജീവിതത്തില്‍ സ്വഭാവ സവിശേഷതകള്‍ സംഖ്യാശാസ്ത്രപ്രകാരം മനസ്സിലാക്കാന്‍ സാധിക്കുന്നു. ദാമ്പത്യ ജീവിത്തതിലെ ചതിയും ഇത്തരത്തില്‍ ജനിച്ച തീയ്യതി നോക്കി അറിയാന്‍ സാധിക്കും. എപ്രകാരം എന്ന് നോക്കാം.

നമ്പര്‍ 3 (ഏത് മാസത്തിലും 3, 12, 21, അല്ലെങ്കില്‍ 30 തീയതികളില്‍ ജനിച്ചവര്‍)
നിങ്ങളുടെ അല്ലെങ്കില്‍ പങ്കാളിയുടെ ജന്മസംഖ്യ 3 ആണെങ്കില്‍ ഇവര്‍ക്ക ചതിക്കുന്നതിനുള്ള പ്രവണത കൂടുതലായിരിക്കും. മാത്രമല്ല ഇവര്‍ക്ക് വിവാഹേതര ബന്ധത്തിനുള്ള സാധ്യതയും ഉണ്ട്. കാരണം ആരിലേക്കും പെട്ടെന്ന് ആകര്ഷിക്കപ്പെടുന്നവരായത് കൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്. പലപ്പോഴും മറ്റൊരാളോട് തോന്നുന്ന ആരാധനയാണ് നിങ്ങളില്‍ പങ്കാളിയെ ചതിക്കുന്നതിലേക്ക് എത്തുന്നത്.
നമ്പര്‍ 9 (ഏത് മാസത്തിലും 9, 18, അല്ലെങ്കില്‍ 27 തീയതികളില്‍ ജനിച്ചവര്‍)
ജന്മസംഖ്യ 9 ഉള്ളവരും അല്പം ശ്രദ്ധിക്കണം. കാരണം ഇവര്‍ വളരെയധികം ആദര്‍ശവാദികളായിരിക്കും. അതുകൊണ്ട് തന്നെ ദാമ്പത്യ ജീവിതത്തിലെ ചതിയും വഞ്ചനയും എല്ലാം പലപ്പോഴും ഇവര്‍ സാധാരണമായി മാത്രം എടുക്കുന്നു. വിവാഹേതര ബന്ധത്തിന് നിങ്ങള്‍ പലപ്പോഴും താല്‍പ്പര്യം പ്രകടിപ്പിക്കുന്നു. ഇത്തരം കാര്യങ്ങള്‍ ഒരിക്കലും ഇവരില്‍ കുറ്റബോധമുണ്ടാക്കുന്നുമില്ല.
നമ്പര്‍ 6 (ഏത് മാസത്തിലും 6, 15, അല്ലെങ്കില്‍ 24 തീയതികളില്‍ ജനിച്ചവര്‍)
ജന്മസംഖ്യ 6 ഉള്ളവര്‍ മറ്റുള്ളവരോട് വളരെയധികം ദയയും കരുതലും കാണിക്കുന്നവരായിരിക്കും. എന്നാല്‍ പലപ്പോഴും ഇവര്‍ വിവാഹേതര ബന്ധങ്ങളിലേക്കും പങ്കാളിയെ വഞ്ചിക്കുന്നതിലേക്കും എത്തുന്നു. ഇതെല്ലാം തന്നെ വളരെയധികം ശ്രദ്ധിക്കണം. കാരണം പ്രതിച്ഛായ ഒരിക്കല്‍ നഷ്ടപ്പെട്ടാല്‍ പിന്നീട് അത് തിരിച്ച് പിടിക്കാന്‍ സാധിക്കുകയില്ല.
നമ്പര്‍ 5 (ഏത് മാസത്തിലും 5, 14, അല്ലെങ്കില്‍ 23 തീയതികളില്‍ ജനിച്ചവര്‍)
ജന്മസംഖ്യ 5 ഉള്ളവരാണ് അടുത്തത്. കാരണം ഇവര്‍ സാഹസികത ഇഷ്ടപ്പെടുന്നവരും ആവേശഭരിതരുമായിരിക്കും. ഇത്തരം കാര്യങ്ങള്‍ തന്നെയാണ് പലപ്പോഴും വിവാഹേതര ബന്ധത്തിലേക്ക് എത്തിക്കുന്നതും. ഇവര്‍ക്ക് അലഞ്ഞ് തിരിയുന്ന സ്വഭാവമുള്ളത് കൊണ്ട് തന്നെ പലപ്പോഴും പല പ്രതിബന്ധങ്ങളും ഇവര്‍ ദാമ്പത്യത്തില്‍ നേരിടേണ്ടി വരുന്നു. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം.
നമ്പര്‍ 8 (ഏത് മാസത്തിലും 8, 17, 26 തീയതികളില്‍ ജനിച്ചവര്‍)
ദാമ്പത്യ ജീവിതത്തില്‍ പലപ്പോഴും നമ്പര്‍ 8 ഉള്ളവരെങ്കില്‍ ഇവര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാക്കുന്നു. ഇവരില്‍ പലപ്പോഴും മറ്റൊരു വ്യക്തിയോടുള്ള ഇഷ്ടവും താല്‍പ്പര്യവും തന്നെയാണ ദാമ്പത്യത്തില്‍ പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നത്. മറ്റൊരാളെ ചതിക്കുന്നതിലൂടെ നിങ്ങളെന്ന വ്യക്തിയിലുള്ള വിശ്വാസമാണ് നഷടപ്പെടുന്നതും.



Click it and Unblock the Notifications
