Latest Updates
-
മഴക്കാലത്ത് ഹിമാലയൻ യാത്രയാണോ? അട്ട കടിയും ചർമ്മരോഗങ്ങളും ഒഴിവാക്കാൻ ഈ മുൻകരുതലുകൾ മതി -
2026 ജൂലൈ 14 മുതൽ ഗുരു അസ്തമയം: ജീവിതത്തിൽ വലിയ മാറ്റങ്ങൾ, ഈ രാശിക്കാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സൂര്യ-ബുധ കാസിമി: ആശയക്കുഴപ്പങ്ങൾ നീക്കി ജീവിതത്തിൽ വ്യക്തത കൊണ്ടുവരാൻ ഈ സമയം പ്രയോജനപ്പെടുത്തൂ! -
ഇന്ന് ജൂലൈ 12: വൃദ്ധി യോഗത്തിൽ തൊഴിൽ-സാമ്പത്തിക നേട്ടങ്ങൾ കൊയ്യാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
2026 ജൂലൈ 12: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യകാലം, കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
ജൂലൈ 12 ഞായറാഴ്ച: 27 നക്ഷത്രക്കാർക്കും സവിശേഷ മാറ്റങ്ങൾ, രാഹുകാലവും ശുഭമുഹൂർത്തവും അറിയാം! -
ജൂലൈ 12 രാശിഫലം: ഇന്ന് ഭാഗ്യം തെളിയുന്ന രാശിക്കാർ ഇവർ; ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
മഴക്കാലത്ത് ചർമ്മം ചൊറിഞ്ഞു തടിക്കുന്നുണ്ടോ? ഈ ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി! -
വെളുക്കാൻ തേക്കുന്ന ക്രീമുകൾ അപകടമോ? ഈ മൂന്ന് ബ്രാൻഡുകൾ ഉടൻ ഒഴിവാക്കൂ! -
ചന്ദ്രൻ മിഥുനം രാശിയിൽ: ഈ രാശിക്കാർക്ക് ഭാഗ്യം, ഡിജിറ്റൽ ഇടപാടുകളിൽ ശ്രദ്ധ വേണം!
നിശ്ചയിച്ചുറപ്പിച്ച വിവാഹം വരെ വരെ മുടങ്ങും; പെണ്ണിനോട് ഭാവി വരന് ഈ 5 കാര്യം ചെയ്യരുത്
എല്ലാവരുടെയും ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിമിഷമാണ് വിവാഹം. ബന്ധം ദൃഢമാക്കാന്‍, വിവാഹത്തിന് മുമ്പ് മിക്ക ആളുകളും വിവാഹനിശ്ചയം നടത്തുന്നു. അറേഞ്ച്ഡ് മാര്യേജ് ആണെങ്കില്‍ അതിനുശേഷമായിരിക്കും പങ്കാളികള്‍ തമ്മില്‍ പരസ്പരം സംസാരിക്കാന്‍ വരെ തുടങ്ങുന്നത്. പ്രണയവിവാഹം ആണെങ്കില്‍ ആണ്‍കുട്ടിക്കും പെണ്‍കുട്ടിക്കും പരസ്പരം ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും അറിയുന്നതായിരിക്കും.
പക്ഷേ, നിശ്ചയിച്ചുറപ്പിച്ച വിവാഹത്തിന്റെ കാര്യത്തില്‍ രംഗം വ്യത്യസ്തമാണ്. ഇവിടെ പങ്കാളികള്‍ പരസ്പരം നന്നായി അറിയാന്‍ തുടങ്ങുന്നത് വിവാഹനിശ്ചയത്തിന് ശേഷമായിരിക്കും. ഇന്നത്തെക്കാലത്ത് മൊബൈല്‍ ഫോണില്‍ പങ്കാളികള്‍ക്ക് പരസ്പരം ഇടതടവില്ലാതെ സംസാരിക്കാന്‍ അവസരമുണ്ട്. എന്നാല്‍ വിവാഹനിശ്ചയം മുതല്‍ വിവാഹം വരെയുള്ള നിങ്ങളുടെ ഇടപഴകല്‍, നിങ്ങളുടെ വിവാഹ ജീവിതത്തില്‍ സ്വാധീനം ചെലുത്തുന്നു. ഇത് ഭാവി ബന്ധത്തെ നേരിട്ട് ബാധിക്കുന്നു.

അത്തരമൊരു സാഹചര്യത്തില്‍, ആണ്കുട്ടിയായാലും പെണ്‍കുട്ടിയായാലും, പങ്കാളിയുമായി സംസാരിക്കുമ്പോള്‍ ചില കാര്യങ്ങള്‍ മനസ്സില്‍ സൂക്ഷിക്കണം. വാസ്തവത്തില്‍, നിങ്ങളുടെ വാക്കുകളോ പ്രവൃത്തികളോ നിങ്ങളുടെ ബന്ധത്തെ പലപ്പോഴും നശിപ്പിക്കുന്നു. ഇക്കാരണത്താല്‍, വിവാഹ നിശ്ചയത്തിനും വിവാഹത്തിനും ഇടയിലുള്ള സമയത്ത് നിങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. അത് എന്തൊക്കെയാണെന്ന് ഇവിടെ നിങ്ങള്‍ക്ക് വായിച്ചറിയാം.
അധികം സംസാരിക്കരുത്
വിവാഹം ഉറപ്പിച്ച ശേഷം ആണും പെണ്ണും മണിക്കൂറുകളോളം ഫോണിലും വീഡിയോ കോളിലും സംസാരിക്കുന്നത് പലപ്പോഴും കാണാറുണ്ട്. ഇത്തരം സംസാരത്തിനിടയില്‍ ഇരുവരും പരസ്പരം പങ്കാളിയുടെ കാര്യങ്ങള്‍ സൂക്ഷ്മമായി ശ്രദ്ധിക്കുന്നു. ഒരു വ്യക്തി അമിതമായി സംസാരിക്കുന്നത് പലപ്പോഴും തെറ്റിദ്ധരിക്കപ്പെടുന്നു. വായില്‍ നിന്ന് എന്താണോ വരുന്നത് അത് അവരുടെ ഭാവി ബന്ധത്തില്‍ പ്രതിഫലിക്കും. അതുകൊണ്ട് വിവാഹം വരെ, നിങ്ങളുടെ പങ്കാളിയോട് ഒരു പരിധിയിലധികം സംസാരിക്കരുത്. വായില്‍ തോന്നിയത് അവരോട് പറയാതിരിക്കുക.

സംസാരത്തില്‍ മാന്യത പുലര്‍ത്തുക
നിങ്ങളുടെ സംസാരത്തിലെ ഭാഷ ശ്രദ്ധിക്കുക. അതുപോലെ സംസാരിക്കുമ്പോള്‍ പങ്കാളിക്ക് പൂര്‍ണ്ണമായ ബഹുമാനം നല്‍കുക. വിവാഹശേഷം, പരസ്പര വിശ്വാസവും ബഹുമാനവും ഈ ബന്ധത്തെ മധുരമായി നിലനിര്‍ത്തുന്നു. അതുകൊണ്ട് വിവാഹനിശ്ചയം കഴിഞ്ഞ സമയത്ത് ഒരിക്കലും പങ്കാളിയോട് അപമര്യാദയായി പെരുമാറരുത്.
പൊങ്ങച്ചം പറയരുത്
ചില ആളുകള്‍ അവരുടെ പങ്കാളിയില്‍ വളരെയേറെ ആധിപത്യം പുലര്‍ത്തുന്നത് നാം കാണാറുണ്ട്. എന്നാല്‍ ദാമ്പത്യ ജീവിതത്തില്‍ ഇരുവരുടെയും പദവി തുല്യമാണെന്ന് മനസിലാക്കുക. അത്തരമൊരു ബന്ധം മാത്രമേ ദീര്‍ഘകാലം നിലനില്ക്കുകയുള്ളൂ. ഒരു സാഹചര്യത്തിലും നിങ്ങളുടെ പങ്കാളിയെ അടിച്ചമര്‍ത്താന്‍ ശ്രമിക്കരുത്. നിങ്ങളുടെ അഹന്ത നിങ്ങളുടെ ബന്ധത്തില്‍ വിള്ളലുണ്ടാക്കും. പരസ്പരം ഇഷ്ടങ്ങള്‍ മാനിക്കുകയും പങ്കാളിയെ മനസ്സിലാക്കാന്‍ ശ്രമിക്കുകയും ചെയ്യുക. പങ്കാളിയോട് പൊങ്ങച്ചം പറയുന്ന ശീലം ഒരു ബന്ധത്തില്‍ അത്ര നല്ലതല്ല.

കുടുംബത്തെക്കുറിച്ച് മോശമായി പറയരുത്
ആണ്കുട്ടിയായാലും പെണ്‍കുട്ടിയായാലും, പങ്കാളി തങ്ങളുടെ കുടുംബാംഗങ്ങളെ ബഹുമാനിക്കണമെന്ന് ഇരുവരും പ്രതീക്ഷിക്കുന്നു. അതുകൊണ്ട് ഒരിക്കലും കുടുംബത്തെക്കുറിച്ച് പരസ്പരം മോശമായി പറയരുത്. സ്വന്തം കുടുംബത്തെക്കുറിച്ച് മോശമായി കേള്‍ക്കുന്നത് പങ്കാളിക്ക് സഹിക്കാനായേക്കില്ല. അത്തരമൊരു സാഹചര്യത്തില്‍, നിങ്ങളുടെ ബന്ധം വിവാഹത്തിനു മുന്നേതന്നെ തകര്‍ന്നേക്കാം. ഇത്തരം കാര്യങ്ങള്‍ ഭാവിയില്‍, നിങ്ങളുടെ ജീവിതത്തില്‍ പ്രശ്നങ്ങള്‍ക്ക് വഴിയൊരുക്കും.
ദേഷ്യപ്പെടരുത്
അബദ്ധത്തില്‍ പോലും പങ്കാളിയോട് നിങ്ങള്‍ ദേഷ്യം കാണിക്കരുത്. നിങ്ങളുടെ പങ്കാളിയെക്കുറിച്ച് നിങ്ങള്‍ക്ക് എന്തെങ്കിലും കാര്യം ഇഷ്ടമല്ലെങ്കിലും, അത് അവരോട് സ്നേഹത്തോടെ വിശദീകരിക്കുക. ദേഷ്യം കാണിക്കുന്നതിലൂടെ, നിങ്ങളുടെ സ്വന്തം പ്രതിച്ഛായയെ തന്നെയായിരിക്കും നിങ്ങള്‍ നശിപ്പിക്കുന്നത്. ഇത് നിങ്ങളുടെ വിവാഹജീവിതത്തില്‍ പിന്നീട് പ്രശ്നത്തിന് കാരണമായേക്കാം.



Click it and Unblock the Notifications
