Latest Updates
-
ഫോട്ടോയിൽ തിളങ്ങാൻ ആഗ്രഹമുണ്ടോ? കേരളത്തിലെ ഈർപ്പമുള്ള കാലാവസ്ഥയിലും മേക്കപ്പ് കേടാകാതിരിക്കാൻ ഈ ടിപ്സ് പരീക്ഷിക്കൂ -
ഓണം 2026: ഈ 6 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം; തിരുവോണ വാരഫലം അറിയാം! -
ഓണം 2026: ഈ 5 രാശിക്കാർക്ക് വൻ ഭാഗ്യം; പണവും ജോലിയും തേടിയെത്തും! -
2026 ഓഗസ്റ്റ് 19: അപൂർവ്വ ഗജകേസരി യോഗം; സാമ്പത്തിക നേട്ടത്തിനും കരിയർ വിജയത്തിനും ഇന്ന് സുവർണ്ണാവസരം! -
ഓഗസ്റ്റ് 19: ഗ്രഹനിലയിൽ നിർണായക മാറ്റം, ഈ രാശിക്കാർക്ക് ഇന്ന് ജാഗ്രതയും നേട്ടവും! -
ബുധൻ ചിങ്ങം രാശിയിലേക്ക്: ഈ മാറ്റം നിങ്ങളുടെ ജീവിതത്തിൽ വലിയ നേട്ടങ്ങൾ കൊണ്ടുവരുമോ? -
ബുധൻ ചിങ്ങം രാശിയിലേക്ക്: സാമ്പത്തിക ഇടപാടുകളിൽ ജാഗ്രത വേണം, ഈ തെറ്റുകൾ ഒഴിവാക്കാം -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: കരിയറിലും ബിസിനസ്സിലും വൻ നേട്ടം കൊയ്യാൻ ഈ സമയം ശ്രദ്ധിക്കൂ! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് ഈ 5 രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങി ഭാഗ്യം വരും -
ഓഗസ്റ്റ് 19: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം!
കുട്ടികളല്ല മാറേണ്ടത്,രക്ഷിതാക്കളാണ്: രക്ഷിതാക്കളുടെ സ്ട്രെസ് കുട്ടികളുടെ മാനസികാരോഗ്യം തകര്‍ക്കും
തിരക്കുപിടിച്ച ജീവിതവും ഉത്തരവാദിത്തങ്ങളും ബാധ്യതകളും ഒരു വ്യക്തിയുടെ മനസമാധാനം തകര്‍ത്തുകളയും. പ്രത്യേകിച്ച്, കുടംബജീവിതത്തില്‍ പ്രവേശിക്കുന്നതോടെ സ്ത്രീകളും പുരുഷന്മാരും പല കാരണങ്ങള്‍ കൊണ്ട് ഒരുപോലെ സമ്മര്‍ദ്ദത്തിലാകും. മാനസികമായി സമ്മര്‍ദ്ദങ്ങള്‍ നേരിടുന്ന ഒരു വ്യക്തിക്ക് കുട്ടികള്‍ ഉയര്‍ത്തുന്ന പിരിമുറുക്കങ്ങളും വെല്ലുവിളികളും കുസൃതികളും സഹിക്കാന്‍ കഴിഞ്ഞെന്ന് വരില്ല. അത്തരം സാഹചര്യങ്ങളില്‍ മാതാപിതാക്കള്‍ നിയന്ത്രണം വിട്ട് പൊട്ടിത്തെറിക്കുക പല വീടുകളിലും പതിവാണ്.

കുട്ടിയുടെ വളര്‍ച്ചയിലും വികാസത്തിലും മാനസികാരോഗ്യത്തിലും സ്വഭാവത്തിലുമെല്ലാം മാതാപിതാക്കളുടെ പങ്ക് ചെറുതല്ല. മാതാപിതാക്കളുടെ സ്വഭാവവും അവര്‍ നല്കുന്ന സ്നേഹവും വാത്സല്യവും ശിക്ഷകളുമെല്ലാം കുട്ടികളുടെ വളര്‍ച്ചയില്‍ നിര്‍ണ്ണായകമാണ്. സ്വന്തം മാനസികാവസ്ഥകള്‍ കൈകാര്യം ചെയ്യാന്‍ കഴിയാത്ത ഒരു രക്ഷിതാവിന് കുട്ടികളുടെ കുസൃതിയും വഴക്കുമൊന്നും കൈകാര്യം ചെയ്യാനാകില്ല.
മാതാപിതാക്കളാണ് മാറേണ്ടത്
മാതാപിതാക്കള്‍ മാനസിക സമ്മര്‍ദ്ദത്തിലാകുകയും അത് കുടുംബാന്തരീക്ഷത്തില്‍ പ്രതിഫലിക്കുകയും ചെയ്യുമ്പോള്‍ കുട്ടികള്‍ അനുചിതമായി പെരുമാറാന്‍ തുടങ്ങും. കുട്ടികളോട് പുറമേ വളരെ പരുഷമായി പെരുമാറുന്ന ഒരു രക്ഷിതാവിന് ഉള്ളില്‍ അവരോട് വളരെ സ്നേഹമായിരിക്കാം. പക്ഷേ കുട്ടികള്‍ക്ക് വേണ്ടുന്ന രീതിയിലുള്ള, അവരുടെ സ്വഭാവത്തെ നല്ല രീതിയില്‍ സ്വാധീനിക്കുന്ന തരത്തിലുളള ഒരു പെരുമാറ്റ രീതി പ്രകടിപ്പിക്കാന്‍ അവരുടെ മാനസിക നില സമ്മതിച്ചെന്ന് വരില്ല.
കുട്ടികള്‍ വികൃതി കാണിക്കുമ്പോഴും വാശി പിടിക്കുമ്പോഴും മറ്റുള്ളവരോട് അനുചിതമായി പെരുമാറുമ്പോഴും വിഷാദ രോഗമുള്ള മാതാപിതാക്കള്‍ ചിന്തിക്കുന്നത് കുട്ടികള്‍ക്ക് കാര്യമായ പെരുമാറ്റ വൈകല്യങ്ങളോ പ്രശ്നങ്ങളോ ഉണ്ടെന്നാണ്. യഥാര്‍ത്ഥത്തില്‍ അവരുടെ കുട്ടിയെയോ കുട്ടിയുടെ പ്രശ്നങ്ങളെയോ കൈകാര്യം ചെയ്യാനുള്ള ഊര്‍ജ്ജം അത്തരം മാതാപിതാക്കള്‍ക്ക് ഇല്ലെന്നുള്ളതാണ് സത്യം. മോശമായി പെരുമാറുകയും നിയന്ത്രണാതീതമായ സാഹചര്യങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുമ്പോള്‍ അത് കൈകാര്യം ചെയ്യാന്‍ മാതാപിതാക്കള്‍ക്ക് ക്ഷമയോ സഹനശക്തിയോ ഉണ്ടാകുന്നില്ല.
കുട്ടികളുടെ മാനസികാരോഗ്യം തകര്‍ക്കുന്ന വളര്ത്തുശൈലികള്
അതോറിറ്റേറിയന്‍ പാരന്റിംഗ്
ഇന്ത്യയില്‍ ഏതാണ്ട് 62 ശതമാനം കുടുംബങ്ങളിലും അതോറിറ്റേറിയന്‍ പാരന്റിംഗ് രീതിയാണ് ഉള്ളത്. കര്‍ശനമായ നിയമങ്ങള്‍, ഉയര്‍ന്ന പ്രതീക്ഷകള്‍, സ്നേഹപ്രകടനം തീരെ കുറവ് എന്നിവയെല്ലാമാണ് ഈ തരത്തിലുള്ള വളര്ത്തുരീതിയുടെ പ്രത്യേകതകള്‍. ഇങ്ങനെയുള്ള മാതാപിതാക്കള്‍ വളര്‍ത്തുന്ന കുട്ടികള്‍ വളരെ അനുസരണാശീലമുള്ളവരും മര്യാദയോടുകൂടിയ പെരുമാറ്റരീതി ഉള്ളവരും അക്കാദമിക രംഗത്ത് നല്ല വിജയം നേടിയെടുക്കുന്നവരും സമൂഹത്തില്‍ നല്ല നടപ്പ് ഉള്ളവരും ആയിരിക്കും. പക്ഷേ ഇവര്‍ എല്ലാ കാര്യങ്ങളിലും മാതാപിതാക്കളുടെ തീരുമാനം അനുസരിച്ച് പ്രവര്‍ത്തിക്കുന്നവരായിരിക്കും. തീരുമാനമെടുക്കാനും സ്വതന്ത്രമായി ചിന്തിക്കാനും അവര്‍ക്ക് കഴിവ് കുറയും.
പെര്‍മിസ്സീവ് പാരന്റിംഗ്
ഇന്ത്യയിലെ 17 ശതമാനം വരുന്ന മാതാപിതാക്കള്‍ മാത്രമേ ഈ രീതിയില്‍ മക്കളെ വളര്ത്തുന്നുള്ളു. കുട്ടികള്‍ക്ക് മതിയായ സ്നേഹം നല്‍കുക, നിയന്ത്രണങ്ങളൊന്നും അവരില്‍ അടിച്ചേല്‍പ്പിക്കാതിരിക്കുക, കൂടുതല്‍ സ്വാതന്ത്ര്യം നല്‍കുക എന്നിവയെല്ലാമാണ് ഇവരുടെ പ്രത്യേകത. ഇവര്‍ വളര്‍ത്തുന്ന കുട്ടികള്‍ വളരെ സന്തോഷമുള്ളവരും ഭാവനാസമ്പന്നരും ആയിരിക്കും. പക്ഷേ അച്ചടക്കമില്ലായ്മ നിമിത്തം സ്വയം നിയന്ത്രിക്കാനുള്ള കഴിവ് ഇവരില്‍ കുറവായിരിക്കും.
അണ്ഇന്വോള്വ്ഡ് പാരന്റിംഗ്
ഇന്ത്യയില്‍ വളരെ കുറവുള്ള പാരന്റിംഗ് ശൈലിയാണിത്.ഇവിടെ സ്നേഹപ്രകടനവും നിയന്ത്രണവും കുറവായിരിക്കും. ഇവരുടെ കുട്ടികള്‍ സ്വാശ്രയരായിരിക്കും. എല്ലാ കാര്യങ്ങളും സ്വന്തമായി ചെയ്യാനുള്ള ശേഷി ഇവര്‍ക്കുണ്ടായിരിക്കും. പക്ഷേ ഇവര്‍ വൈകാരികമായി ഏറെ പിന്നോട്ടായിരിക്കും.
കുട്ടികളെ വളര്‍ത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
- കുട്ടികളെ വളര്‍ത്തുന്നതിന് ഒരു ശൈലി തിരഞ്ഞെടുക്കുന്നതിന് മുമ്പ് അവരുടെ തനതായ സ്വഭാവസവിശേഷതകള്‍ മനസ്സിലാക്കുക
- കുട്ടികളില്‍ അമിത പ്രതീക്ഷകള്‍ വച്ചുപുലര്‍ത്താതെ, അവരെ കൊണ്ട് സാധിക്കുന്ന തരത്തിലുള്ള പ്രതീക്ഷകള്‍ വളര്‍ത്തുക.
- മാനസികമായ ഉത്കണ്ഠയോ വിഷാദരോഗമോ ഉണ്ടെങ്കില്‍ വൈദ്യസഹായം തേടുക
- സ്നേഹവും പരിലാളനയും നല്കി കുട്ടികളില്‍ ആത്മാഭിമാനം വളര്‍ത്തിയെടുക്കുക
- നിങ്ങളുടെ കുട്ടിയെ അംഗീകരിക്കുക, അവരില്‍ മതിപ്പ് പ്രകടിപ്പിക്കുക, അവരുടെ വ്യക്തിത്വത്തെ ബഹുമാനിക്കുക
- അച്ചടക്കത്തില്‍ ശൈലികളില്‍ ഉറച്ചുനില്ക്കുക.
- കുട്ടികളുടെ കാര്യത്തില്‍ വീട്ടിലുള്ള എല്ലാവരും ഒരേ സമീപനം പുലര്‍ത്താന്‍ ശ്രമിക്കുക.
- കുട്ടികളുടെ വികാര പ്രകടനങ്ങള്‍ അടിച്ചമര്‍ത്താതിരിക്കുക.
നിങ്ങളുടെ കുട്ടികളുടെ മാനസികാരോഗ്യത്തിന് ചില നിര്‍ദ്ദേശങ്ങള്‍
- കുട്ടികള്‍ക്ക് ഇടയ്ക്ക് എഴുതി തയ്യാറാക്കിയ അനുമോദനങ്ങള്‍ നല്‍കുക. അത്മാര്ത്ഥതയോടുകൂടി അവരെ അനുമോദിക്കുക.അവരതിന് ഏറെ മൂല്യം കല്‍പ്പിക്കും. അനുമോദിക്കുമ്പോള്‍ അവരെ പുണരുകയോ തലോടുകയോ ചെയ്യുന്നത് കുട്ടികള്‍ക്ക് കൂടുതല്‍ സന്തോഷമേകും.
- കുട്ടികളെ ഒരുപാട് കുറ്റപ്പെടുത്താതിരിക്കുക, പ്രത്യേകിച്ച് മറ്റുള്ളവരുടെ മുമ്പില്‍ വെച്ച്.
- അവരുടെ നല്ല സ്വഭാവങ്ങളെ അപ്പോള്‍ തന്നെ അനുമോദിക്കുക. വീണ്ടും അത്തരം ശീലങ്ങള്‍ ആവര്‍ത്തിക്കാന്‍ അത് സഹായിക്കും.
- കുട്ടികളിലെ നല്ല സ്വഭാവത്തിന് ചെറിയ സമ്മാനങ്ങള്‍ നല്‍കുക. അതേസമയം അവരിലെ മോശം സ്വഭാവത്തെ ഇല്ലാതാക്കുന്നതിന് ഒരിക്കലും സമ്മാനങ്ങള്‍ നല്‍കാതിരിക്കുക.
- മാനസിക പിരിമുറുക്കം നേരിടുമ്പോള്‍ മാതാപിതാക്കള്‍ ദീര്‍ഘശ്വാസം പോലുള്ള ശ്വാസോച്ഛാസ മുറകള്‍ ചെയ്യുക.
- മറ്റുള്ളവരുടെ മുമ്പില്‍ വെച്ച് കുട്ടികള്‍ വഴക്ക് കാണിക്കുമ്പോള്‍ അവരെ ശാരീരികമായി ഉപദ്രവിക്കാതിരിക്കുക.
- മാനസിക പിരിമുറുക്കം അനുഭവപ്പെടുമ്പോള്‍ സ്വസ്ഥത വീണ്ടെടുക്കുന്നത് വരെ കുട്ടികളോട് ഒറ്റയ്ക്ക് സമയം ആവശ്യപ്പെടുക.



Click it and Unblock the Notifications