Latest Updates
-
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ്
മക്കള്‍ ഈ രാശിക്കാരാണോ? എങ്കില്‍ മാതാപിതാക്കള്‍ കുറച്ചധികം വെള്ളം കുടിക്കും
Parent-Child Conflict: മാതാപിതാക്കള്‍ക്ക് മക്കള്‍ എന്നും പ്രിയപ്പെട്ടതാണ്. എന്നാല്‍, ചില മക്കള്‍ മൂലം മാതാപിതാക്കള്‍ പലപ്പോഴും കഷ്ടപ്പെടാറുണ്ട്. പലവിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ അനുഭവിക്കാം. ചിലപ്പോള്‍ കൈകാര്യം ചെയ്യാനും ഇവര്‍ കഷ്ടപ്പെടാറുണ്ട്. വേദ ജ്യോതിഷപ്രകാരം, താഴെ പറുന്ന 6 രാശിയില്‍ ജനിച്ച കുട്ടികളെ മാതാപിതാക്കളാല്‍ നിയന്ത്രിക്കാന്‍ സാധിക്കുകയില്ല. ഇവര്‍ മൂലം മാതാപിതാക്കള്‍ കുറച്ച് കഷ്ടപ്പെടുന്നതായിരിക്കും. ഈ രാശിക്കാര്‍ ഏതെല്ലാമെന്ന് നോക്കാം.

മേടം
അനവധി ആഗ്രഹങ്ങള്‍ മനസ്സില്‍ പേറി നടക്കുന്ന രാശിക്കാരായിരിക്കും മേടം രാശിയില്‍ ജനിക്കുന്ന കുട്ടികള്‍. സ്വന്തം അഭിപ്രായത്തില്‍ മാത്രം എല്ലായ്പ്പോഴും ഉറച്ച് നില്‍ക്കുന്നവരും, ആര് എന്ത് പറഞ്ഞാലും അവ അനുസരിക്കാന്‍ വിസമ്മതിക്കുന്നവരും കൂടിയാണ് മേടം രാശിക്കാര്‍. അതിനാല്‍, ഈ രാശിയില്‍ ജനിച്ച കുട്ടികളെ വളരെ എളുപ്പത്തില്‍ കൈകാര്യം ചെയ്യാന്‍ സാധിക്കുകയില്ല. എല്ലാം ഇവരുടെ ഇഷ്ടത്തിനനുസരിച്ച് മാത്രം ഓരോ കാര്യങ്ങളും ചെയ്യുക. അതുപോലെ ദേഷ്യവും ഇവര്‍ക്ക് കൂടുതലായിരിക്കും. അതിനാല്‍, ചെറിയ കാര്യങ്ങള്‍ക്ക് പോലും ഇവര്‍ ദേഷ്യപ്പെടുന്നതായിരിക്കും.
ഇടവം
സ്വന്തം സുഖ-സൗകര്യങ്ങള്‍ക്ക് പ്രാധാന്യം നല്കുന്ന രാശിക്കാരാണ് ഇടവം രാശിക്കാര്‍. അതിനാല്‍, ഈ രാശിയില്‍ ജനിച്ച കുട്ടികള്‍ അവരുടെ സുഖത്തിനായുള്ള കാര്യങ്ങള്‍ ലഭിക്കുന്നതിനുവേണ്ടി മാതാപിതാക്കളോട് വാശിപിടിക്കുന്നതായിരിക്കും. പല കാര്യങ്ങളും സ്വന്തം താല്പര്യത്തിനനുസരിച്ച് ചെയ്തെടുക്കാന്‍ ഈ രാശിക്കാര്‍ ശ്രമിക്കുന്നതായിരിക്കും. പലപ്പോഴും മാതാപിതാക്കള്‍ക്ക് ഇഷ്ടപ്പെടാത്ത കാര്യങ്ങളായിരിക്കും ഇവര്‍ക്ക് ഇഷ്ടപ്പെടുക. മാതാപിതാക്കള്‍ക്ക് മക്കളുടെ ഇത്തരം ശീലങ്ങള്‍ പലവിധത്തിലുള്ള ബുദ്ധിമുട്ടുകളും ഉണ്ടാക്കുന്നതായിരിക്കും.
കന്നി
തങ്ങള്‍ക്ക് ഇഷ്ടപ്പെടാത്ത കാര്യങ്ങള്‍ കണ്ടാല്‍ മുഖത്ത് നോക്കി വിമര്‍ശിക്കുന്നവരാണ് കന്നി രാശിക്കാര്‍. മറ്റുള്ളവരെ വിമര്‍ശിക്കുകയും, എന്നാല്‍ സ്വന്തമായി വിമര്‍ശനങ്ങള്‍ നേരിടാന്‍ തയ്യാറാവാത്തവരുമാണ് കന്നി രാശിക്കാര്‍. അതിനാല്‍, കന്നിരാശിക്കാരെ നിയന്ത്രിക്കുക എന്നത് കുറച്ചധികം പ്രയാസമേറിയ കാര്യമായിരിക്കും. പലപ്പോഴും മാതാപിതാക്കളുടെ പ്രവര്‍ത്തികളെ വിമര്‍ശിക്കാനും ഇവര്‍ മടിക്കുകയില്ല. ചിലപ്പോള്‍ പൊതു ഇടങ്ങളില്‍ പോലും വിമര്‍ശിക്കുകയും ദേഷ്യപ്പെടുകയും ചെയ്യാം.
വൃശ്ചികം
മറ്റൊരാളെ സഹിക്കുക എന്നത് ഒരിക്കലും ഇവരെകൊണ്ട് സാധിക്കുകയില്ല. അതിനാല്‍, പരമാവധി ഉപദ്രവിക്കാന്‍ ഇവര്‍ ശ്രമിക്കും. ചിലപ്പോള്‍ സ്വന്തം നേട്ടങ്ങള്‍ക്കായി മാത്രം മറ്റുള്ളവരെ ഉപയോഗിക്കുകയും, ആവശ്യം കഴിയുമ്പോള്‍ ഒഴിവാക്കാനും ഇവര്‍ ശ്രമിക്കുകയും ചെയ്യുന്നതാണ്. അതിനാല്‍, മാതാപിതാക്കള്‍ക്ക് ഈ രാശിയില്‍ ജനിച്ച മക്കളെ നിയന്ത്രിക്കാനും വളര്‍ത്താനും ബുദ്ധിമുട്ട് അനുഭവപ്പെടുന്നതാണ്. പ്രത്യേകിച്ച്, ഇവര്‍ മറ്റുള്ളവരെ എല്ലായ്പ്പോഴും ഉപദ്രവിക്കാന്‍ ശ്രമിക്കുന്നതായിരിക്കും.
കുംഭം
സ്വന്തം സ്വാതന്ത്രത്തിന് അമിതമായി പ്രാധാന്യം കല്‍പ്പിക്കുന്നവരാണ് കുംഭം രാശിക്കാര്‍. അതിനാല്‍, കുംഭത്തില്‍ ജനിച്ച മക്കളെ സ്വന്തം താല്പര്യങ്ങള്ക്കനുസരിച്ച് വളര്‍ത്തുക എന്നത് കുറച്ച് പ്രധാസമേറിയ കാര്യമാണ്. കാരണം, ഒരിക്കലും ഇവര്‍ സ്വന്തം താല്പര്യങ്ങള് വിട്ട് മറ്റുള്ളവര്‍ക്ക് വേണ്ടി ജീവിക്കുന്നതായിരിക്കുകയില്ല. മാതാപിതാക്കള്‍ ഈ രാശിക്കാരായ മക്കളെ നിയന്ത്രിക്കുന്നതിന് അനുസരിച്ച്, മാതാപിതാക്കളോട് വെറുപ്പ് വര്‍ദ്ധിക്കാനും സാധ്യത. അതുപോലെ, സ്വന്തം താല്പര്യങ്ങള്ക്ക് എതിരായി ആര് എന്ത് പ്രവര്‍ത്തിച്ചാലും അംഗീകരിക്കാനും ഈ രാശിക്കാര്‍ക്ക് ബുദ്ധിമുട്ടായിരിക്കും. അതിനാല്‍, ഇത്തരം കുട്ടികള്‍ മൂലവും മാതാപിതാക്കള്‍ വിഷമിക്കുന്നതായിരിക്കും.



Click it and Unblock the Notifications
