Latest Updates
-
9/9 ന്യൂമറോളജി: ജീവിതത്തിൽ മാറ്റം കൊണ്ടുവരാൻ ഈ 9 കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി: സ്വർണം വാങ്ങാൻ തിരക്കിടുമ്പോൾ ഇന്നത്തെ വില അറിയാം; കേരളത്തിലെയും മെട്രോ നഗരങ്ങളിലെയും നിരക്കുകൾ -
സർവാർത്ഥ സിദ്ധി യോഗം അവസാനിച്ചു; വൻ നേട്ടങ്ങൾക്കായി സെപ്റ്റംബർ 13-ലെ ഈ ശുഭമുഹൂർത്തം കാത്തിരിക്കൂ -
ഡെങ്കിപ്പനി കാലം: കൊതുകു കടിയിൽ നിന്ന് രക്ഷനേടാൻ റെപ്പല്ലന്റുകൾ ഉപയോഗിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത് -
ഫ്ലാറ്റിൽ ഇൻഡോർ ചെടികൾ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്നത് കേൾക്കൂ -
വീടിന്റെ പ്രധാന വാതിൽ ഇങ്ങനെയാണോ? അമാവാസിക്കും ഗണേശ ചതുർത്ഥിക്കും മുൻപ് ഈ മാറ്റങ്ങൾ വരുത്തൂ, ഐശ്വര്യം കൂടും -
പിതൃപക്ഷം 2026: വീട്ടിൽ ലളിതമായി ശ്രാദ്ധം ചെയ്യാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഫ്ലാറ്റിൽ ഗണപതിയെ പ്രതിഷ്ഠിക്കുന്നുണ്ടോ? വാസ്തുവും സുരക്ഷയും ശ്രദ്ധിക്കാൻ ഈ കാര്യങ്ങൾ മറക്കരുത്! -
ഭാദ്രപദ അമാവാസി 2026: സമയക്രമം ഇങ്ങനെ, ഈ കാര്യങ്ങളിൽ ജാഗ്രത വേണം! -
ഇന്ന് ഉച്ചയ്ക്ക് വെയിൽ കടുക്കും; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം
വിവാഹം ആരുമായി, എപ്പോള്‍, എങ്ങനെ? പേരിലെ ഈ രഹസ്യം ചില സൂചനകളാണ്, നിങ്ങള്‍ക്കറിയണ്ടേ?
വിവാഹം എന്നത് ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ഒരു കാര്യമാണ്. പ്രണയവും വിവാഹവും കുടുംബവും എല്ലാം അതുകൊണ്ട് തന്നെ മനുഷ്യന്റെ ജീവിതത്തിലെ പൂര്‍ത്തീകരണത്തെ സൂചിപ്പിക്കുന്നു. എന്നാല്‍ സംഖ്യാശാസ്ത്രത്തിനും ജ്യോതിഷത്തിനും വിവാഹത്തിന്റെ കാര്യത്തില്‍ ചിലത് പറയാനുണ്ട്. നിങ്ങളുടെ വിവാഹം എപ്പോള്‍, ആരുമായി, എങ്ങനെ നടക്കും എന്നിങ്ങനെ പല കാര്യങ്ങളും സംഖ്യാശാസ്ത്രം അനുസരിച്ച് നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നു. സംഖ്യാശാസ്ത്രപ്രകാരം പേരിലെ ആദ്യത്തെ അക്ഷരം നോക്കി ഇക്കാര്യങ്ങള്‍ മനസ്സിലാക്കാന്‍ സാധിക്കുന്നു.
സംഖ്യാശാസ്ത്രവും പ്രണയ ജീവിതത്തില്‍ വളരെയധികം മാറ്റങ്ങള്‍ കൊണ്ട് വരുന്ന ഒന്നാണ്. അക്ഷരമാലയിലെ ഓരോ അക്ഷരത്തിനും ഓരോ സംഖ്യകള്‍ ഉണ്ട്. പേരിന്റെ ആദ്യാക്ഷരത്തെ സൂചിപ്പിക്കുന്നത് പോലെ തന്നെ ഒരു വ്യക്തിയുടെ വിവാഹം എപ്രകാരമാണ് നടക്കുന്നത്, എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത്, എപ്പോഴാണ് നടക്കുന്നത് എന്നുള്ളതെല്ലാം സംഖ്യാശാസ്ത്രപ്രകാരം മനസ്സിലാക്കാന്‍ സാധിക്കും. കൂടുതല്‍ അറിയാന്‍ ഈ ലേഖനം നിങ്ങളെ സഹായിക്കും.

സംഖ്യാശാസ്ത്രവും പേരും
സംഖ്യാശാസ്ത്രപ്രകാരം ഓരോ പേരിനും ഓരോ തരത്തിലുള്ള സംഖ്യകള്‍ ആണ് ഉള്ളത്. ഇതിനെക്കുറിച്ച് നമുക്ക് നോക്കാം.
എ, ജെ, എസ് = 1
ബി, കെ, ടി = 2
സി, എല്‍, യു = 3
ഡി, എം, വി = 4
ഇ, എന്‍, ഡബ്ല്യു = 5
എഫ്, ഒ, എക്സ് = 6
ജി, പി, വൈ = 7
എച്ച്, ക്യു, ഇസെഡ് = 8
ഐ, ആര് = 9 എന്നിങ്ങനെയാണ് ഓരോ സംഖ്യകളും വരുന്നത്. ഇതില്‍ നിങ്ങള്‍ ആരെയാണ് വിവാഹം കഴിക്കുന്നത് എപ്പോഴാണ് വിവാഹം കഴിക്കുക എന്നുള്ള കാര്യങ്ങളെല്ലാം മനസ്സിലാക്കാന്‍ സാധിക്കും. അതിനായി നിങ്ങളുടെ പേരിന്റെ ആദ്യ അക്ഷരം J എന്നാണെങ്കില്‍ അവരുടെ സംഖ്യ എന്ന് പറയുന്നത് 1 ആയിരിക്കും. ഇപ്രകാരം നിങ്ങളുടെ ജീവിതത്തില വൈവാഹിക മാറ്റങ്ങളെക്കുറിച്ച് അറിയാം.
എ, ജെ, എസ് (നമ്പര്‍ 1) -
വിവാഹത്തിന്റെ കാര്യത്തെക്കുറിച്ച് നോക്കുകയാണെങ്കില്‍ ഇവര്‍ എപ്പോഴും സ്വതന്ത്രമായി ചിന്തിക്കാന്‍ ആഗ്രഹിക്കുന്നവരായിരിക്കും. കൂടാതെ ഒരു നേതാവാകാനും ഇവര്‍ക്ക് സാധിക്കുന്നു. ആത്മവിശ്വാസത്തോടെ കാര്യങ്ങളെ കൈകാര്യം ചെയ്യാന്‍ ഇവര്‍ക്ക് സാധിക്കുന്നു. അതുകൊണ്ട് തന്നെ ഇതേ സ്വഭാവമുള്ള ഒരു വ്യക്തിയെ ഈ അക്ഷരങ്ങളില്‍ വരുന്നവരെയാണ് നിങ്ങള്‍ വിവാഹം കഴിക്കുക. 28-32 വയസ്സിനിടയില്‍ ഇവരുടെ വിവാഹം കഴിയും.
ബി, കെ, ടി (നമ്പര്‍ 2) -
നിങ്ങളുടെ പേരിന്റെ അക്ഷരം ഇവയില്‍ ഏതെങ്കിലും ആണെങ്കില്‍ നിങ്ങളുടം സംഖ്യ 2 ആയിരിക്കും. ഇവരുടെ പങ്കാളി നയതന്ത്രജ്ഞനും, വളരെയധികം ക്ഷമയും കരുതലുള്ളവനുമായിരിക്കും. കൂടാതെ ബുദ്ധിപരമായ കാര്യങ്ങളെക്കുറിച്ച് അവര്‍ ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. അതോടൊപ്പം തന്നെ ഏത് പ്രയാസകരമായ സാഹചര്യങ്ങളിലും ഇവര്‍ പങ്കാളിക്കൊപ്പം നില്ക്കുന്നു. 20-കളുടെ അവസാനത്തിലോ 30-കളുടെ തുടക്കത്തിലോ വിവാഹം ഇവര്‍ക്ക് നടക്കാം.
സി, എല്‍, യു (നമ്പര്‍ 3) -
നിങ്ങളുടെ പേര് 'സി,' 'എല്‍,' അല്ലെങ്കില്‍ 'യു' എന്നിവയില്‍ ആരംഭിക്കുന്നതാണെങ്കില്‍ ഇവരുടെ പങ്കാളി വളരെയധികം മികച്ച രീതിയില്‍ ആശയവിനിമയം മനടത്തുന്ന വ്യക്തിയും കൂടാതെ സന്തോഷകരമായ ദാമ്പത്യത്തിലേക്ക് നിങ്ങളെ എത്തിക്കുന്ന ഒരാളും ആയിരിക്കും. കൂടാതെ അവര്‍ക്ക് നര്‍മ്മബോധവും വളരെ കൂടുതലായിരിക്കും. 25 നും 30 നും ഇടയില്‍ നിങ്ങള്‍ക്ക് പ്രണയം കണ്ടെത്താനും വിവാഹം കഴിക്കാനും യോഗം കാണുന്നു.

ഡി, എം, വി (നമ്പര്‍ 4) -
മുകളില്‍ പറഞ്ഞ അക്ഷരങ്ങളിലാണ് നിങ്ങളുടെ പേര് ആരംഭിക്കുന്നതെങ്കില്‍ നിങ്ങളുടെ പങ്കാളി പ്രായോഗികമായി കാര്യങ്ങളെ കൈകാര്യം ചെയ്യുന്ന വ്യക്തിയായിരിക്കും. കൂടാതെ കഠിനാധ്വാനം ചെയ്യുന്നതിനും ഇവര്‍ ശ്രമിക്കുന്നു. എപ്പോഴും വിശ്വസ്തരും സ്ഥിരതയുള്ള വ്യക്തിയും ആയിരിക്കും. നിങ്ങളുടെ 30 കളുടെ തുടക്കത്തില്‍ നിങ്ങള്‍ വിവാഹം കഴിച്ചേക്കാം.
ഇ, എന്‍, ഡബ്ല്യു (നമ്പര്‍ 5) -
നിങ്ങളുടെ പേര് ആരംഭിക്കുന്നത് ഈ അക്ഷരങ്ങളിലാണോ? എന്നാല്‍ നിങ്ങളുടെ ഭാവി പങ്കാളി സാഹസികത ഇഷ്ടപ്പെടുന്ന വ്യക്തിയായിരിക്കും. മാത്രമല്ല സ്വതന്ത്രമായി കാര്യങ്ങളെ മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നതിന് ഇവര്‍ക്ക് സാധിക്കുന്നു. യാത്രകളും ജീവിതത്തില്‍ മാറ്റങ്ങളും ഇവര്‍ ഇഷ്ടപ്പെടുന്നു. 28 നും 35 നും ഇടയില്‍ നിങ്ങള്‍ വിവാഹം കഴിക്കുന്നതിനുള്ള യോഗം കാണുന്നു.
എഫ്, ഒ, എക്സ്(നമ്പര്‍ 6) -
നിങ്ങളുടെ പേര് ആരംഭിക്കുന്നത് ഈ അക്ഷരത്തിലാണെങ്കില് പങ്കാളി വളരെയധികം ആദര്ശസ്വഭാവക്കാരായിരിക്കും. കൂടാതെ കുടുംബത്തിനോടുള്ള ഉത്തരവാദിത്വങ്ങള്‍ എല്ലാം തന്നെ കൃത്യമായി പൂര്‍ത്തിയാക്കുന്നതിനും ഇവര്‍ക്ക് സാധിക്കുന്നു. കൂടാതെ വീടിന്റെ എല്ലാ കാര്യങ്ങളും ഇവര്‍ കൃത്യമായി നിര്‍വ്വഹിക്കും. 20 കളുടെ അവസാനത്തിലോ 30 കളുടെ തുടക്കത്തിലോ നിങ്ങള്‍ വിവാഹം കഴിക്കാന്‍ സാധ്യത കാണുന്നു.
ജി പി വൈ (നമ്പര്‍ 7) -
നിങ്ങളുടെ പേര് ആരംഭിക്കുന്നത് ഈ അക്ഷരങ്ങളിലാണെങ്കില് ഇവര്‍ ബുദ്ധിജീവികളായിരിക്കും. മാത്രമല്ല ഏത് കാര്യത്തിലും ആത്മപരിശോധന നടത്തുന്നതിനും ഇവര്‍ എപ്പോഴും തയ്യാറാവുന്നു. കൂടാതെ വ്യക്തിപരമായ വളര്‍ച്ചയെ ആഗ്രഹിക്കുന്നവരായിരിക്കും ഇവര്‍. മാനസികാരോഗ്യം തന്നെയാണ് ഇവരുടെ സമ്പത്ത്. 30-കളുടെ തുടക്കത്തില്‍ വിവാഹയോഗം നിങ്ങള്‍ക്കുണ്ടാവുന്നു.
എച്ച്, ക്യു, സെഡ് (നമ്പര്‍ 8) -
നിങ്ങളുടെ പേര് ആരംഭിക്കുന്നത് ഈ അക്ഷരത്തിലാണോ? എന്നാല്‍ അത് സൂചിപ്പിക്കുന്നത് നിങ്ങള്‍ ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കുന്ന വ്യക്തിയും സാമ്പത്തികമായി സമര്‍ത്ഥനുമായിരിക്കും എന്നതാണ്. കൂടാതെ ശക്തമായ മാറ്റങ്ങളെ ഉള്‍ക്കൊള്ളുന്നവരും ആയിരിക്കും. 30-കളുടെ തുടക്കത്തില്‍ നിങ്ങളുടെ വിവാഹയോഗം തെളിയുന്നു.
ഐ ആര് (നമ്പര്‍ 9) -
നിങ്ങളുടെ പേര് ആരംഭിക്കുന്നത് ഈ അക്ഷരങ്ങളിലാണോ? എന്നാല്‍ നിങ്ങളുടെ പങ്കാളി ആദര്‍ശധീരരും അനുകമ്പയുള്ളവനുമായിരിക്കും. കൂടാതെ മനുഷ്യത്വവും ഇവരില്‍ ആവോളം ഉണ്ടായിരിക്കും. കൂടാതെ ഏത് പ്രതിസന്ധികളേയും ഇവര്‍ തരണം ചെയ്യുകയും കുടുംബത്തിന് വേണ്ടി ജീവിക്കുകയും ചെയ്യുന്നു. നിങ്ങളുടെ 20-കളുടെ അവസാനത്തിലോ 30-കളുടെ തുടക്കത്തിലോ നിങ്ങള്‍ വിവാഹം കഴിച്ചേക്കാം.



Click it and Unblock the Notifications
