Latest Updates
-
Rashiphalam: മാറ്റങ്ങള്‍ക്ക് തുടര്‍ച്ചയായി ഇന്നത്തെ രാശിഫലം: 12 രാശിക്കാര്‍ക്കും സമ്പൂര്‍ണം സമഗ്രം -
വനിതാദിനം 2026: പോരാട്ടങ്ങളുടെ വര്‍ഷങ്ങള്‍, തുല്യതക്ക് വേണ്ടിയുള്ള പോരാട്ടം, ചര്‍ച്ച ചെയ്യപ്പെടേണ്ടത് ഇതെല്ലാം -
40 ദിനത്തോളം ശനി അസ്തമയത്തില്‍: മാര്‍ച്ച് 13 മുതല്‍ മീനം രാശിയിലേക്ക്, അതിഗംഭീര മാറ്റങ്ങള്‍ നല്‍കുന്ന 3 രാശി -
വനിതാ ദിനം 2026: നിസ്സാരമല്ല സ്ത്രീകളുടെ ആരോഗ്യം പ്രത്യേകിച്ച് 30-കളില്‍ ഈ പരിശോധനകള്‍ നിര്‍ബന്ധം -
വനിതാദിനം 2026: പ്രിയപ്പെട്ടവരെ അഭിനന്ദിക്കാം, ആശംസകള്‍ അറിയിക്കാം: വനിതാദിനാശംസകള്‍ -
കാത്തിരിക്കുന്നത് മികച്ച അവസരങ്ങള്‍, മാര്‍ച്ച് രണ്ടാംവാരത്തില്‍ ഇവര്‍ മുന്പില് സമ്പൂര്‍ണ വാരഫലം 12 രാശിക്കും -
'സ്ത്രീഹൃദയ'ത്തെ നിസാരമായിക്കാണരുത്: സ്ത്രീകളിലെ ഹൃദ്രോഗം, ലക്ഷണം, കാരണം, പരിഹാരം -
മേടം, മിഥുനം ഉള്‍പ്പടെ മാര്‍ച്ച് രണ്ടാം വാരത്തിലെ ഭാഗ്യ രാശിക്കാര്‍: കരിയര്‍, ധനം, ജോലി എല്ലാം ഭാഗ്യക്കൊടുമുടി -
Rashiphalam: ആഴ്ചയവസാനത്തില്‍ 12 രാശിക്കാര്‍ക്കും ഫലങ്ങള്‍ ഇപ്രകാരം, സമ്പൂര്‍ണം, സമഗ്രം അറിയാം ഇക്കാര്യങ്ങള്‍ -
Rashiphalam: ഇന്നത്തെ ദിവസം നിങ്ങളാഗ്രഹിക്കുന്നത് പോലെ, അറിയാം 12 രാശിക്കാര്‍ക്കും സമ്പൂര്‍ണഫലം
ജനനത്തീയ്യതിയിലുണ്ട് നിങ്ങളുടെ ദാമ്പത്യത്തെ കുറിച്ചുള്ള ആ വലിയ രഹസ്യം
Marital Harmony and Life Path Number: വിവാഹത്തിന് മുന്നോടിയായി വിവാഹിതര്‍ ആകുന്നവര്‍ക്കിടയിലെ പൊരുത്തം കണ്ടെത്തുന്ന പതിവ് നമ്മുടെ സംസ്‌കാരത്തിലുണ്ട്. കാരണം വിവാഹം ഏറ്റവും പവിത്രമായ ബന്ധമാണ്. ദമ്പതിമാര്‍ക്കിടയില്‍ ഐക്യവും പരസ്പര ധാരണയും ഇല്ലെങ്കില്‍ അത് ആ ബന്ധം വിജയകരമാകില്ല. ആശയവിനിമയം, വിട്ടുവീഴ്ച, പരസ്പര ധാരണ എന്നിവയെല്ലാമാണ് നല്ല ദാമ്പത്യത്തിന്റെ വിജയരഹസ്യങ്ങള്‍.

വേദ ജ്യോതിഷം അനുസരിച്ച് ഒരു വ്യക്തിയുടെ ജാതകം അവരുടെ ദാമ്പത്യജീവിതത്തെ കുറിച്ച് നിരവധി സൂചനകള്‍ നല്‍കുന്നുണ്ട്. വിവാഹത്തിന് മുമ്പ് ജാതകം നോക്കുന്നതും ജാതകപ്പൊരുത്തം നോക്കുന്നതും അതുകൊണ്ടാണ്. വേദ ജ്യോതിഷത്തിന്റെ തന്നെ ഭാഗമായ ന്യൂമറോളജി അഥവാ സംഖ്യാശാസ്ത്രവും വിവാഹജീവിതത്തെ കുറിച്ചുള്ള പ്രവചനങ്ങള്‍ നടത്തുന്നു. വിധിസംഖ്യയും അത് ദാമ്പത്യജീവിതത്തെ കുറിച്ച് അത് വെളിപ്പെടുത്തുന്ന ചില രഹസ്യങ്ങളും മനസ്സിലാക്കാം.
വിധി സംഖ്യ എങ്ങനെ കണ്ടുപിടിക്കും?
വിവാഹജീവിതത്തില്‍ വിധി സംഖ്യകള്‍ക്കുള്ള പ്രാധാന്യം കണ്ടെത്തുന്നതിന് മുമ്പ് എന്താണ് വിധി സംഖ്യയെന്നും അത് എങ്ങനെയാണ് കണ്ടെത്തുക എന്നും മനസ്സിലാക്കാം. ന്യൂമറോളജി അനുസരിച്ച് വിധിസംഖ്യ നമ്മുടെ ജനനത്തീയ്യതിയില്‍ നിന്നുമാണ് കണ്ടുപിടിക്കുന്നത്. ജീവിതത്തില്‍ നമുക്കായി കരുതിവെച്ചിരിക്കുന്ന വിധിയെ കുറിച്ചും നാം താണ്ടേണ്ട വഴികളെ കുറിച്ചുമെല്ലാം വിധി സംഖ്യ നിരവധി സൂചനകള്‍ നല്‍കുന്നുണ്ട്. ഒരു വ്യക്തിയുടെ സ്വഭാവം , വ്യക്തിത്വം, ശക്തികള്‍, ദൗര്‍ബല്യങ്ങള്‍ എന്നിവയെല്ലാം വിധിസംഖ്യയിലൂടെ അറിയാം.
്ഒറ്റസംഖ്യയാണ് വിധി സംഖ്യ. വിധിസംഖ്യ കണ്ടെത്തുന്നതിന് നിങ്ങളുടെ ജനനത്തീയ്യതിയിലെ എല്ലാ അക്കങ്ങളും ഒറ്റസംഖ്യ ആകുന്നത് വരെ പരസ്പരം കൂട്ടുക. ഉദാഹരണത്തിന് 2025 ജനുവരി 12 ന് ജനിച്ച ആളുടെ വിധി സംഖ്യ, 1+2+0+1+2+0+2+5= 13, 1+3= 4 ആണ്.
ഒന്നുമുതല്‍ 9 വരെയുള്ള വിധി സംഖ്യകളില്‍ നിങ്ങളുടെ വിധി സംഖ്യ ഏതാണെന്ന് കണ്ടെത്തി അത് ദാമ്പത്യത്തെ കുറിച്ച് നല്‍കുന്ന സൂചനകള്‍ മനസ്സിലാക്കാം.
ഒന്ന്
വിധി സംഖ്യ ഒന്ന് ആയിട്ടുള്ളവര്‍ നേതൃഗുണങ്ങള്‍ ഉള്ളവരും സ്വാതന്ത്ര്യം ആഗ്രഹിക്കുന്നവരും ആണ്. വിവാഹത്തില്‍ അവര്‍ തീരുമാനമെടുക്കുന്നവരും പ്രധാനിയും ആയിരിക്കും. ഇത് ഇവരുടെ ശക്തിയായി കാണാമെങ്കിലും പങ്കാളിക്കും തുല്യമായ പ്രാധാന്യവും സ്വാതന്ത്ര്യവും നല്‍കിയെങ്കിലേ ഇവരുടെ ദാമ്പത്യം സന്തുഷ്ടമാകുകയുള്ളു.
രണ്ട്
രണ്ട് വിധി സംഖ്യ ആയിട്ടുള്ള വ്യക്തികള്‍ പരസ്പര സഹകരണത്തിന്റെ വക്താക്കളും നയതന്ത്രജ്ഞരും ആണ്. ഇവര്‍ സമാധാനതല്‍പ്പരരും പ്രശ്‌നങ്ങളില്‍ എപ്പോഴും മധ്യസ്ഥത വഹിക്കുന്നവരും ആണ്. അതുകൊണ്ട് ദാമ്പത്യത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇവര്‍ മിടുക്കരാണ്. പങ്കാളിത്തങ്ങളില്‍ ഇവര്‍ തിളങ്ങും. പ്രത്യേകിച്ച് ദാമ്പത്യത്തില്‍ ഇവര്‍ പങ്കാളിയുടെ ആവശ്യങ്ങളും വികാരങ്ങളും മനസ്സിലാക്കി പെരുമാറും. അതുകൊണ്ട് രണ്ട് വിധി സംഖ്യ ആയിട്ടുള്ളവരുടെ ദാമ്പത്യം ഐക്യപൂര്‍ണ്ണവും സന്തുലിതവുമായിരിക്കും.
മൂന്ന്
മൂന്ന് വിധി സംഖ്യ ആയിട്ടുള്ളവര്‍ ക്രിയേറ്റിവിറ്റി ഉള്ളവരും ഉള്ളിലുള്ളത് പ്രകടിപ്പിക്കാന്‍ മിടുക്കരും ആയിരിക്കും. ഈ സംഖ്യ വിധി സംഖ്യ ആയിട്ടുള്ളവര്‍ എപ്പോഴും ഊര്‍ജ്ജസ്വലരും ജീവിതത്തോട് ആവേശവും ഉത്സാഹവും ഉള്ളവരും ആയിരിക്കും. ദാമ്പത്യത്തില്‍ ഇവര്‍ സന്തോഷവും ഉല്ലാസവും കൊണ്ടുവരും. ഇവരുടെ ബന്ധങ്ങള്‍ ഒരിക്കലും മടുപ്പില്ലാതെ മുന്നേറും. എങ്കിലും ഇവര്‍ ദാമ്പത്യത്തില്‍ തുറന്ന് സംസാരിച്ച് തെറ്റിദ്ധാരണകള്‍ ഉണ്ടാകുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ടതാണ്.
നാല്
വിധി സംഖ്യ നാല് ആയിട്ടുള്ളവര്‍ പ്രായോഗികതയില്‍ വിശ്വസിക്കുന്നവരും ആശ്രയിക്കാനും വിശ്വസിക്കാനും കഴിയുന്നവരുമാണ്. ദാമ്പത്യത്തില്‍ ഇവര്‍ സ്ഥിരതയെയും അച്ചടക്കത്തെയും മാനിക്കുന്നു. ഇവരുടെ സംഘടിത സമീപനം ദാമ്പത്യത്തിന്റെ ശക്തി വര്‍ധിപ്പിക്കും. അതേസമയം വളരെ കര്‍ക്കശസ്വഭാവക്കാരാകാതിരിക്കാന്‍ ഇവര്‍ ശ്രമിക്കേണ്ടതുണ്ട്. കാരണം സ്വാതന്ത്ര്യവും വഴക്കമുള്ളതുമായ അന്തരീക്ഷത്തിലേ പങ്കാളിത്തങ്ങള്‍ വിജയിക്കുകയുള്ളു.
അഞ്ച്
വിധി സംഖ്യ അഞ്ച് ആണെങ്കില്‍ അവര്‍ സ്വാതന്ത്ര്യവും സാഹസിതകയും ഇഷ്ടപ്പെടുന്നവരാണ്. ഇവര്‍ ദാമ്പത്യത്തില്‍ ആവേശവും മാറ്റങ്ങളും ഇഷ്ടപ്പെടുന്നു. ഇത് ബന്ധത്തെ മടുപ്പില്ലാതെ കൊണ്ടുപോകുമെങ്കിലും പങ്കാളിയുടെ അനുഭവങ്ങളും അഭിപ്രായങ്ങളും ഇവര്‍ മാനിക്കേണ്ടതുണ്ട്. ആവേശവും പുതിയ അനുഭവങ്ങളും സുരക്ഷിതത്വവും തമ്മിലുള്ള ബാലന്‍സ് ആണ് അഞ്ച് വിധിസംഖ്യ ആയിട്ടുള്ളവരുടെ ദാമ്പത്യവിജയത്തിന്റെ രഹസ്യം.
ആറ്
ആറ് വിധിസംഖ്യ ആയിട്ടുള്ളവര്‍ ഉത്തരവാദിത്തമുള്ളവരും ദാമ്പത്യത്തില്‍ കരുതല്‍ ഉള്ളവരും ആയിരിക്കും. ഈ സംഖ്യ വിധി സംഖ്യ ആയിട്ടുള്ളവര്‍ നല്ല രക്ഷിതാവും കരുതലുള്ള പങ്കാളിയും ആയിരിക്കും. ദാമ്പത്യത്തില്‍ ഇവര്‍ പങ്കാളിക്ക് സദാ പിന്തുണ നല്‍കുന്നവരും കരുതലുള്ളവരും ആയിരിക്കും. കുടുംബത്തിന്റെയും പങ്കാളിയുടെയും ക്ഷേമത്തിന് ഇവര്‍ വലിയ വില കല്‍പ്പിക്കും. അതേസമയം അവരെ അമിതമായി നിയന്ത്രിക്കാന്‍ ശ്രമിക്കരുത്, പങ്കാളിയുടെ വളര്‍ച്ചയ്ക്ക് ഇടമൊരുക്കണം.
ഏഴ്
ഏഴ് വിധി സംഖ്യ ആയിട്ടുള്ള വ്യക്തികള്‍ ആത്മീയ വ്യക്തിത്വങ്ങള്‍ ആയിരിക്കും. ഇവര്‍ എപ്പോഴും ആത്മവിശകലനം നടത്തുകയും വ്യക്തിപരമായി വളരാന്‍ ശ്രമിക്കുകയും ചെയ്യും. ദാമ്പത്യത്തെ ഇവര്‍ വിവേകപൂര്‍ണ്ണവും അര്‍ത്ഥവത്തും ആക്കും. അതേസമയം കൂടുതല്‍ തന്നിലേക്ക് ഉള്‍വലിയുന്നവര്‍ ആകാതിരിക്കാനും പങ്കാളിയുടെ വൈകാരിക ആവശ്യങ്ങളെ കണ്ടില്ലെന്ന് നടിക്കാതിരിക്കാനും ഇവര്‍ ശ്രമിക്കണം.
എട്ട്
വിധിസംഖ്യ എട്ട് ആയിട്ടുള്ളവര്‍ ലക്ഷ്യത്തെയും വിജയത്തെയും സൂചിപ്പിക്കുന്നു. ഇവര്‍ ലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍ ഉത്സാഹിക്കും. ഇത് ഇവരുടെ ദാമ്പത്യത്തിന് സാമ്പത്തികസ്ഥിരതയും സുഖസൗകര്യങ്ങള്‍ നിറഞ്ഞ ജീവിതശൈലിയും ഉറപ്പാക്കും. എങ്കിലും എപ്പോഴും ഭൗതിക സുഖങ്ങളും സൗകര്യങ്ങളും നേടുന്നതിനും വൈകാരിക ക്ഷേമം നേടുന്നതിനും ഇവര്‍ അമിത പ്രാധാന്യം നല്‍കരുത്.
ഒമ്പത്
ഒമ്പത് വിധി സംഖ്യ ആയിട്ടുള്ള വ്യക്തികള്‍ മനുഷ്യസ്‌നേഹികളും സഹാനുഭൂതി ഉള്ളവരും ആയിരിക്കും. ദാമ്പത്യത്തില്‍ ഇവര്‍ മാതൃകാപങ്കാളി ആയിരിക്കും. ലോകോപകാരപ്രദമായ ജീവിതമായിരിക്കും ഇവരുടേത്. അത്യാഗ്രഹമില്ലാതെ നിസ്വാര്‍ത്ഥജീവിതം നയിക്കുന്ന ഇവര്‍ മറ്റുള്ളവര്‍ക്ക് എന്തുസഹായം ചെയ്യാനും മടിക്കില്ല.
Disclaimer: ഈ ലേഖനത്തിലെ വിവരങ്ങളും ജ്യോതിഷപരമായ കാര്യങ്ങളും വെറും അറിവിന് വേണ്ടി മാത്രമുള്ളതാണ്. ഈ ലേഖനത്തെ അടിസ്ഥാനമാക്കി സംഭവിക്കുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് ബോള്‍ഡ്‌സ്‌കൈ ബാധ്യസ്ഥരായിരിക്കുകയില്ല. ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതിന് മുന്‍പ് വിദഗ്ധരുമായി ആലോചിക്കാന്‍ നിര്‍ദ്ദേശിക്കുന്നു.
ജനനത്തീയ്യതിയുടെ ആകെത്തുകയാണ് വിധി സംഖ്യ. ഉദാഹരണം - 2025 ജനുവരി 12 ന് ജനിച്ച ആളുടെ വിധി സംഖ്യ, 1+2+0+1+2+0+2+5= 13, 1+3= 4 ആണ്.
ന്യൂമറോളജി അഥവാ സംഖ്യാശാസ്ത്രം അനുസരിച്ച്, ഒരു വ്യക്തിയുടെ ജീവിതവിധിയെ കുറിച്ച് നിര്‍ണ്ണായക വിവരങ്ങളും സൂചനകളും നല്‍കുന്ന അവരുടെ വ്യക്തിത്വം, സ്വഭാവം, ദാമ്പത്യം എന്നിവയെ കുറിച്ച് പ്രവചനങ്ങള്‍ നടത്തുന്ന സംഖ്യയാണ് വിധി സംഖ്യ



Click it and Unblock the Notifications











