Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
തുടക്കത്തിലെ കല്ലുകടി ഒഴിവാക്കാം, നവവധൂവരന്മാര് അറിഞ്ഞിരിക്കേണ്ട ദാമ്പത്യ രഹസ്യം
Relationship Tips: വിവാഹത്തിന് മുമ്പ് എല്ലാ പെണ്‍കുട്ടികളുടെയും മനസ്സില്‍ പലതരത്തിലുള്ള ചോദ്യങ്ങളുണ്ടാകും. ഭാവി ഭര്‍ത്താവിനൊപ്പം സന്തോഷകരമായ ജീവിതം നയിക്കാന്‍ കഴിയുമോ? കുടുംബാംഗങ്ങള്‍ തന്നെ മനസ്സിലാക്കുമോ ഇല്ലയോ? ഇത്തരം ചോദ്യങ്ങള്‍ പെണ്‍കുട്ടികളെ മാത്രമല്ല ആണ്‍കുട്ടികളെയും വിഷമിപ്പിക്കുന്നു. ഇത്തരം ചോദ്യങ്ങള്‍ മനസ്സിനെ കൂടുതല്‍ അസ്വസ്ഥമാക്കുന്നു. അതിനാല്‍, നവ വധൂവരന്മാര് വിവാഹത്തിന് ശേഷം ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതായുണ്ട്. അതുവഴി നിങ്ങള്‍ക്ക് ഭാവിയില്‍ സന്തോഷകരമായ ദാമ്പത്യ ജീവിതം ആസ്വദിക്കാനാകും.
വിവാഹത്തിന്റെ ആദ്യ നാളുകളില്‍ പരസ്പരം നല്ല മതിപ്പുണ്ടെങ്കില്‍, ജീവിതത്തില്‍ വരും കാലങ്ങളില്‍ ബന്ധം എളുപ്പമായി തോന്നും. അതേസമയം, വിവാഹത്തിന്റെ ആദ്യ നാളുകളില്‍ എന്തെങ്കിലും തെറ്റ് സംഭവിച്ചാല്‍, ജീവിതകാലം മുഴുവന്‍ ബന്ധത്തില്‍ കയ്പ്പ് വര്‍ദ്ധിക്കുന്നു. നവവധൂവരന്മാര് അറിഞ്ഞിരിക്കേണ്ട ചില ദാമ്പത്യ രഹസ്യങ്ങള്‍ ഇതാ.

അമിത പ്രതീക്ഷകള്‍ വച്ചുപുലര്‍ത്തരുത്
ഓരോ ബന്ധങ്ങളും രൂപപ്പെടുന്നത് ഉയര്‍ന്ന പ്രതീക്ഷകള്‍ വച്ചാണ്. പ്രതീക്ഷകള്‍ ഉണ്ടായിരിക്കുന്നതില്‍ തെറ്റില്ല. പക്ഷേ, വളരെയധികം പ്രതീക്ഷിക്കുന്നത് രണ്ട് പങ്കാളികള്‍ക്കും പ്രശ്നമാണ്. ഒരു പുതിയ ദാമ്പത്യബന്ധം തുടങ്ങുമ്പോള്‍ പങ്കാളിക്ക് അമിതമായ പ്രതീക്ഷകള്‍ നല്‍കരുതെന്ന് നിങ്ങള്‍ മനസ്സിലാക്കണം. പ്രതീക്ഷകള്‍ ഉയര്‍ത്തിപ്പിടിക്കുന്നത് പലപ്പോഴും പങ്കാളികള്‍ തമ്മിലുള്ള അഭിപ്രായവ്യത്യാസത്തിലേക്ക് നയിക്കുന്നു. ഇത് ആദ്യ ദിവസങ്ങളില്‍ ദൃശ്യമാകില്ല, പക്ഷേ കാലം കടന്നുപോകുമ്പോള്‍ നിങ്ങളുടെ ബന്ധത്തില്‍ അതിന്റെ പ്രതിഫലനം കാണാനാകും.
വ്യക്തമായി സംസാരിക്കുക
തങ്ങളുടെ ചിന്തകള്‍ പങ്കാളികളുമായി പങ്കുവയ്ക്കാത്തതാണ് പല സ്ത്രീകളുടെയും ഒരു വലിയ പ്രശ്നം. ഒന്നും പറയാതെ അവര്‍ പറയുന്നത് പങ്കാളി മനസ്സിലാക്കണമെന്ന് അവര്‍ ആഗ്രഹിക്കുന്നു. പക്ഷേ, ഒന്നും പറയാതെ ഒരാളുടെ വാക്കുകള്‍ മനസ്സിലാക്കുന്നത് എളുപ്പമമായ കാര്യമല്ലെന്ന് നിങ്ങള്‍ മനസ്സിലാക്കണം. അതിനാല്‍, അത്തരം കാര്യങ്ങള്‍ നിങ്ങളുടെ ദാമ്പത്യജീവിതം നശിപ്പിക്കുന്നതിന് തുല്യമാണ്. നിങ്ങള്‍ പുതുതായി വിവാഹിതരായ ഒരു വ്യക്തിയാണെങ്കില്‍, ആദ്യ ദിവസങ്ങളില്‍ നിങ്ങളുടെ പങ്കാളിയുമായി ആശയവിനിമയം നടത്തുമ്പോള്‍ വ്യക്തമായി സംസാരിക്കുക. മനസ്സിലുള്ളത് തുറന്നു പറയുക. ഇതുവഴി ദാമ്പത്യജീവിതത്തില്‍ ഉണ്ടാകുന്ന പ്രശ്നങ്ങള്‍ താനേ കുറയും.
പങ്കാളിയെ ശ്രദ്ധിക്കുക
ഒരു പങ്കാളി മറ്റേ പങ്കാളിയുടെ മേല്‍ വളരെ ആധിപത്യം പുലര്‍ത്തുന്നത് പല ബന്ധങ്ങളിലും സംഭവിക്കാറുണ്ട്. ഒരു പങ്കാളി തന്റെ മനസ്സിലുള്ളത് മറ്റേ പങ്കാളിയുമായി പങ്കിടുന്നു. പക്ഷേ, മറ്റേ പങ്കാളിക്ക് ഒന്നും പറയാന്‍ കഴിയുന്നില്ല. നിങ്ങള്‍ അങ്ങനെ ആകണമെന്നില്ല. എന്നാല്‍ നിങ്ങളുടെ അഭിപ്രായം പറയുമ്പോള്‍ നിങ്ങള്‍ പങ്കാളിയെ ശ്രദ്ധിക്കണം. അവര്‍ എന്താണ് പറയാന്‍ ശ്രമിക്കുന്നതെന്ന് മനസ്സിലാക്കുക.
പ്രശ്നങ്ങള്‍ പരിഹരിക്കുക
നിങ്ങള്‍ പുതിയൊരു ജീവതത്തിലേക്ക് കടന്ന് ഒരാളുമായി ജീവിക്കുമ്പോള്‍, ഏതെങ്കിലും വിഷയത്തില്‍ അല്ലെങ്കില്‍ എന്തെങ്കിലും കാര്യങ്ങളില്‍ നിങ്ങള്‍ക്കിടയില്‍ അഭിപ്രായവ്യത്യാസങ്ങള്‍ സംഭവിക്കും. ചിലപ്പോള്‍ അഭിപ്രായവ്യത്യാസങ്ങള്‍ പരസ്പര വിയോജിപ്പിന് കാരണമാകുന്നു. ചിലപ്പോള്‍ ഒരു ചെറിയ കാര്യം പോലും വലിയ പ്രശ്നമായി മാറുന്നു. അത്തരം ഘട്ടത്തില്‍ നിങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാതെ വിടരുത്. ഏത് പ്രശ്നമായാലും അത് ചര്‍ച്ച ചെയ്ത് പ്രശ്നത്തിന് പരിഹാരം കണ്ടെത്തുക. നിങ്ങളുടെ പ്രശ്നം പരിഹരിക്കപ്പെടാതെ വച്ചാല്‍ കാലം കഴിയുന്തോറും അത് വഷളായിക്കൊണ്ടിരിക്കും.
പരസ്പരം സംസാരിക്കുക
ഏതൊരു ബന്ധത്തിലും വിള്ളലിനോ അകല്‍ച്ചക്കോ ഉള്ള ഒരു കാരണം തുറന്ന ആശയവിനിമയത്തിന്റെ അഭാവമാണ്. ഒരു പുരുഷനും സ്ത്രീയും വിവാഹിതരാകുമ്പോള്‍, അവര്‍ പരസ്പരം അത്ര പരിചിതരായിരിക്കില്ല. പലപ്പോഴും നിശ്ചയിച്ചുറപ്പിച്ച വിവാഹങ്ങളില്‍ വധൂവരന്മാര്ക്ക് പരസ്പരം നന്നായി അറിയില്ല. അതിനാല്‍, ഇരുവരും പരസ്പരം തുറന്ന് സംസാരിക്കേണ്ടതുണ്ട്. അതുവഴി പരസ്പരം ശീലങ്ങളും ഇഷ്ടങ്ങളും ഇഷ്ടക്കേടുകളും മനസ്സിലാക്കാന്‍ കഴിയും. തങ്ങളുടെ വികാരങ്ങള്‍ പരസ്പരം പങ്കുവെക്കുമ്പോള്‍, നിങ്ങള്‍ക്കിടയില്‍ പല തെറ്റിദ്ധാരണകളും പരിഹരിക്കപ്പെടും.
സ്വാതന്ത്ര്യം തടയരുത്
വിവാഹത്തിന് മുമ്പ്, ആണും പെണ്ണും അവരുടെ ഇഷ്ടപ്രകാരം മാത്രം ജീവിതം നയിക്കുന്നു. എന്നാല്‍ വിവാഹശേഷം ഇരുവരുടെയും ജീവിതം മാറിമറിയുന്നു. അത്തരമൊരു സാഹചര്യത്തില്‍, ഇരുവര്‍ക്കും പുതിയ ജീവിതവുമായി പൊരുത്തപ്പെടാന്‍ സമയം ആവശ്യമാണ്. അതിനായി നിങ്ങള്‍ പരസ്പരം ഇടം കൊടുക്കണം. നിങ്ങളുടെ പങ്കാളിയെ അധികം നിയന്ത്രിക്കരുത്. അങ്ങനെ ചെയ്യുന്നതിലൂടെ നിങ്ങളുടെ പങ്കാളി നിങ്ങളില്‍ നിന്ന് അകന്നേക്കാം.



Click it and Unblock the Notifications
