Latest Updates
-
സർവ്വാർത്ഥ സിദ്ധി യോഗം 2026: ഈ സമയത്ത് എന്ത് ചെയ്യണം? അബദ്ധങ്ങൾ ഒഴിവാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ദീപാവലി മുഹൂർത്ത് ട്രേഡിംഗ്: നഷ്ടം ഒഴിവാക്കാൻ നിക്ഷേപകർ അറിയേണ്ട പ്രധാന കാര്യങ്ങൾ -
ദീപാവലിക്ക് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പ്രകാരം ഐശ്വര്യം വരാൻ ചെയ്യേണ്ടത് ഇതാണ് -
ധൻതേരാസ് 2026: സ്വർണ്ണം വാങ്ങുമ്പോൾ ഈ കാര്യങ്ങൾ മറക്കരുത്, ശുഭമുഹൂർത്തം ഇങ്ങനെ കണ്ടെത്താം -
ബുധമാന്ദ്യം: ദീപാവലി ഷോപ്പിംഗിലും പണമിടപാടുകളിലും ഈ കരുതൽ നടപടികൾ മറക്കരുത് -
നവംബർ 7: ചന്ദ്രൻ തുലാം രാശിയിലേക്ക്; ധൻതേരസ് ഷോപ്പിംഗിന് ഈ സമയം ഏറ്റവും ഉചിതം -
ശുക്രൻ കന്നി രാശിയിൽ വക്രഗതിയിൽ: 12 രാശിക്കാർക്കും നിർണ്ണായക സമയം, ധൻതേരസ് ഷോപ്പിംഗിൽ ഈ തെറ്റുകൾ വരുത്തരുത്! -
കാർത്തിക അമാവാസി 2026: ലക്ഷ്മി പൂജ സമയം കൃത്യമായി അറിയാൻ ഈ വഴികൾ പരീക്ഷിക്കൂ -
നവംബർ 6: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
നവംബർ 6 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് എങ്ങനെ?
ഉറ്റ ചങ്ങാതിയോട് പോലും പറയരുത് ഈ 6 കാര്യങ്ങള്‍; ബന്ധം തല്ലിപ്പിരിയും
എല്ലാവരുടെയും ജീവിതത്തില്‍ ഒരുപാട് ബന്ധങ്ങളുണ്ട്. മാതാപിതാക്കളോ സഹോദരങ്ങളോ മറ്റ് പല ബന്ധങ്ങളും നമ്മുടെ ജീവിതത്തില്‍ പ്രധാനമാണ്. എന്നാല്‍ നിസ്വാര്‍ത്ഥമായി നിലനിര്‍ത്തുന്ന ഒരു ബന്ധമുണ്ട്. ഇത് സൗഹൃദ ബന്ധമാണ്. ഇതില്‍ ആളുകള്‍ക്കിടയില്‍ ഒരു വ്യത്യസ്തമായ ബന്ധമുണ്ട്. നല്ല സമയത്തും ചീത്ത സമയത്തും കൂടെ നില്ക്കുന്നവനാണ് യഥാര്‍ത്ഥ സുഹൃത്ത്. ബന്ധങ്ങളുടെ കെട്ടുറപ്പ് നില്‍ക്കുന്നത് നിങ്ങളുടെ കൈകളിലാണ്.
ഒരിക്കല്‍ തകര്‍ന്നാല്‍ പിന്നെ ജീവിതകാലം മുഴുവന്‍ ഖേദിക്കേണ്ടിവരും. സുഹൃത്ബന്ധവും അത്തരത്തിലുള്ള ഒന്നാണ്. നിങ്ങള്‍ അത് പാലിച്ചില്ലെങ്കില്‍, അത് നശിച്ചുപോയേക്കാം. ഉറ്റസുഹൃത്തുക്കള്‍ ഉള്ളവരില്‍ ഭൂരിഭാഗം പേരും തീര്‍ച്ചയായും അവരുടെ കാര്യങ്ങള്‍ സുഹൃത്തുക്കളോട് പങ്കിടുന്നു. എന്നാല്‍ ചില കാര്യങ്ങള്‍ ഉറ്റസുഹൃത്തുമായി പോലും പങ്കുവെക്കാന്‍ പാടില്ലെന്ന് പറയാറുണ്ട്. എത്ര വലിയ ചങ്ങാതിയാണെങ്കില്‍ പോലും അവരോട് ചില കാര്യങ്ങള്‍ പറയുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണം. അത്തരം ചില കാര്യങ്ങള്‍ ഇതാ.

പങ്കാളിയെക്കുറിച്ചുള്ള തെറ്റായ കാര്യങ്ങള്‍
ഒരു സൗഹൃദബന്ധത്തില്‍ സുഹൃത്തുക്കള്‍ തമ്മില്‍ എല്ലാ കാര്യങ്ങള്‍ പങ്കുവയ്ക്കണം എന്നുള്ളത് ശരിയാണ്. എന്നാല്‍ നിങ്ങളുടെ പങ്കാളിയുമായി ബന്ധവുമായി എല്ലാ കാര്യങ്ങളും അവരോട് പറയുന്നത് തെറ്റാണ്. ഇത് നിങ്ങളുടെ സുഹൃത്തിനും പങ്കാളിക്കും ഇടയില്‍ ഒരു നെഗറ്റിവിറ്റി സൃഷ്ടിക്കും. ഭാര്യാഭര്ത്താക്കന്മാര് തമ്മിലുള്ള തര്‍ക്കം ഒരിക്കലും മൂന്നാമതൊരാളോട് പറയരുത്. അത് ശ്രദ്ധിക്കാത്തവര്‍ പിന്നീട് പശ്ചാത്തപിക്കും. കാരണം എപ്പോള്‍ വേണമെങ്കിലും അവര്‍ നമ്മുടെ വഴക്ക് മുതലെടുത്തേക്കാം.
മറ്റൊരാളുടെ രഹസ്യം
നിങ്ങള്‍ക്ക് മറ്റൊരാളുടെ രഹസ്യം അറിയാമെങ്കില്‍, നിങ്ങളുടെ സുഹൃത്തിന് അവനുമായി ബന്ധമുണ്ടെങ്കില്‍, ആ രഹസ്യം അബദ്ധവശാല്‍ പോലും അവരോട് വെളിപ്പെടുത്തരുത്. നിങ്ങളുടെ ഈ തെറ്റ് അവരുടെ ബന്ധത്തില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കും. ഒരു സുഹൃത്ത് എത്ര പ്രത്യേക വ്യക്തിയാണെങ്കിലും, ഇത്തരം രഹസ്യം അവരുമായി പങ്കിടരുത്.
സുഹൃത്തിന്റെ കുടുംബത്തെപ്പറ്റി
നിങ്ങളുടെ സുഹൃത്തിന്റെ കുടുംബത്തെക്കുറിച്ച് ഒരിക്കലും മോശമായി സംസാരിക്കരുത്. അവന് തന്റെ കുടുംബത്തെക്കുറിച്ച് എന്തെങ്കിലും പറഞ്ഞാല്‍ പോലും, അവരോട് അവനെ പോസിറ്റീവ് ആക്കാന്‍ ശ്രമിക്കുക. ഇതുകൂടാതെ, കുടുംബാംഗങ്ങളെ കളിയാക്കരുത്, കാരണം ഇതും നിങ്ങളില്‍ നെഗറ്റിവിറ്റി നിറഞ്ഞ ഒരു അന്തരീക്ഷം സൃഷ്ടിക്കും.
മറ്റ് സുഹൃത്തുക്കളെക്കുറിച്ചുള്ള മോശം കാര്യം
നിങ്ങളും നിങ്ങളുടെ സുഹൃത്തും പലപ്പോഴും മറ്റ് സുഹൃത്തുക്കളെക്കുറിച്ച് സംസാരിച്ചേക്കാം. എന്നാല്‍ മറ്റുള്ളവരെ കുറിച്ച് മോശമായി സംസാരിക്കരുത്. നിങ്ങളുടെ മറ്റ് സുഹൃത്തുക്കളെക്കുറിച്ച് ഒരിക്കലും മോശമായി സുഹൃത്തുക്കളോട് സംസാരിക്കരുത്. നിങ്ങള്‍ പറയുന്നതെന്തും നിങ്ങള്‍ക്ക് തന്നെ തിരിച്ചടിയാകുമെന്നും നിങ്ങളുടെ സുഹൃത്തുക്കളുടെ ജീവിതത്തിന്റെ സ്വകാര്യതയെ മാനിക്കേണ്ടതാണെന്നും മനസിലാക്കുക.

അവരുടെ രൂപത്തെ അപമാനിക്കുന്ന കാര്യങ്ങള്‍
ഉറ്റ ചങ്ങാതിമാര്‍ പരസ്പരം കളിയാക്കുന്നത് അസാധാരണമല്ല. എന്നിരുന്നാലും, കാഴ്ചയുടെ കാര്യം വരുമ്പോള്‍, ശ്രദ്ധാപൂര്‍വം പറയുക എന്നത് നിര്‍ണായകമാണ്. നിങ്ങളുടെ സുഹൃത്തിന്റെ രൂപത്തെ ഒരിക്കലും അപമാനിക്കരുത്. അത് എത്ര നിരുപദ്രവകരമാണെന്ന് തോന്നിയാലും, അത് അവരുടെ ആത്മാഭിമാനത്തെ തളര്‍ത്തും. അവരുടെ ബാഹ്യ രൂപത്തെ നിങ്ങള്‍ ഒരിക്കലും കളിയാക്കി സംസാരിക്കരുത്.
ദാനം
രഹസ്യ ദാനത്തിന്റെ പ്രത്യേക പ്രാധാന്യം നമ്മുടെ വേദങ്ങളില്‍ പറഞ്ഞിട്ടുണ്ട്. രഹസ്യമായി ദാനം ചെയ്യുന്നവര്‍ക്ക് അക്ഷയപുണ്യത്തില് ദേവീദേവന്മാരുടെ അനുഗ്രഹം ലഭിക്കുമെന്നാണ് വിശ്വാസം. മറ്റുള്ളവരോട് പറഞ്ഞ് ദാനം ചെയ്താല്‍ അതിന്റെ പൂര്‍ണ്ണഫലം നിങ്ങള്‍ക്ക് കിട്ടില്ല.



Click it and Unblock the Notifications
