Latest Updates
-
2026 ജൂൺ 22: സരസ്വതി യോഗത്തിന്റെ കരുത്തിൽ ഭാഗ്യം തെളിയുന്ന നക്ഷത്രങ്ങൾ; ഇന്നത്തെ രാശിഫലം അറിയാം -
ബുധന്റെ രാശിമാറ്റം: ഈ രാശിക്കാർക്ക് കരിയറിൽ വൻ കുതിപ്പ്, സരസ്വതി യോഗത്തിന്റെ അത്ഭുത ഫലങ്ങൾ അറിയാം! -
ഫാദേഴ്സ് ഡേ ആഘോഷിക്കാം ഫിറ്റ്നസോടെ: അച്ഛന്മാർക്കായി 20 മിനിറ്റ് വർക്കൗട്ടും സ്പെഷ്യൽ ബ്രഞ്ച് ടിപ്സും! -
മഴക്കാലത്ത് മുടി കൊഴിച്ചിലും പരുപരുപ്പും അലട്ടുന്നുണ്ടോ? തിളക്കമുള്ള മുടിക്കായി ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
കേരളത്തിൽ കനത്ത മഴ: ഷിഗെല്ലയും എലിപ്പനിയും പടരുന്നു; ഈ മുൻകരുതലുകൾ എടുത്തില്ലെങ്കിൽ അപകടം ഉറപ്പ്! -
കടുത്ത ചൂടും ഈർപ്പവും ഉറക്കം കെടുത്തുന്നുണ്ടോ? പുരുഷന്മാരുടെ ആരോഗ്യവും ടെസ്റ്റോസ്റ്റിറോൺ അളവും സംരക്ഷിക്കാൻ ഈ രാത്രി ശീലങ്ങൾ പരീക്ഷിക്കൂ -
നീറ്റ് പരീക്ഷാ ഹാളിൽ പിസിഒഎസ് അസ്വസ്ഥതകളാണോ? ആത്മവിശ്വാസത്തോടെ പരീക്ഷ എഴുതാൻ ഈ മുൻകരുതലുകൾ ശ്രദ്ധിക്കൂ -
സമ്മർ സോൾസ്റ്റിസ്: ഈ വർഷത്തെ ഏറ്റവും ദൈർഘ്യമേറിയ പകൽ; വണ്ണം കുറയ്ക്കാൻ ഇന്റർമിറ്റന്റ് ഫാസ്റ്റിംഗ് ഇങ്ങനെ പരീക്ഷിക്കൂ! -
മഴയത്ത് പുറത്തിറങ്ങുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കൂ; ചർമ്മവും കണ്ണും സുരക്ഷിതമാക്കാൻ ഇതാ ചില വഴികൾ -
അന്താരാഷ്ട്ര യോഗാ ദിനം: കരീനയും കീർത്തിയും പിന്തുടരുന്ന ഈ 12 മിനിറ്റ് വർക്കൗട്ട് ശീലമാക്കിയാൽ മാറ്റം ഉറപ്പ്!
തുടക്കത്തിലേ കല്ലുകടി; വിവാഹം കഴിഞ്ഞയുടന്‍ ഭാര്യ ഈ 5 കാര്യങ്ങള്‍ ചെയ്യരുത്
വിവാഹശേഷം പെണ്‍കുട്ടികളുടെ ജീവിതത്തില്‍ പല മാറ്റങ്ങളും ഉണ്ടാകാറുണ്ട്. അത്തരമൊരു സാഹചര്യത്തില്‍, ആ മാറ്റങ്ങള്‍ക്ക് നിങ്ങള്‍ തയ്യാറാകുകയും ആദ്യം മുതല്‍ വിവേകത്തോടെ നിങ്ങളുടെ ഭര്‍ത്താവിന്റെ വീട്ടില്‍ താമസിക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്. നിങ്ങളുടെ ഭര്‍ത്താവിന്റെ വീട് നിങ്ങളുടെ സ്വന്തം വീടായി കണക്കാക്കിയില്ലെങ്കില്‍ ഭാവിയില്‍ നിങ്ങള്‍ക്ക് ബുദ്ധിമുട്ടുകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്.
അതുകൊണ്ട് നിങ്ങളുടെ പെരുമാറ്റവും പ്രവൃത്തികളും വളരെ സന്തുലിതമായിരിക്കണം. വിവാഹം കഴിഞ്ഞയുടനെ ഭാര്യയും ഭര്‍ത്താവും പരസ്പരം ചെയ്യാന്‍ പാടില്ലാത്ത ചില കാര്യങ്ങളുണ്ട്. അത് എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.

ബന്ധുക്കളെ കളിയാക്കരുത്
* വിവാഹത്തിന് ധാരാളം ചിലവുകള്‍ ഉണ്ട്. എന്നാല്‍ എല്ലാ ദിവസവും ഈ കാര്യത്തിന്റെ പേരില്‍ വിവാദങ്ങള്‍ ഉണ്ടാക്കുന്നത് ശരിയല്ല.
* അബദ്ധത്തില്‍ പോലും ഭാര്യയുടെ ബന്ധുക്കളെ കളിയാക്കരുത്. അതുപോലെ പെണ്‍കുട്ടി ആണ്‍കുട്ടിയുടെ വീട്ടുകാരോടും ബന്ധുക്കളോടും ആക്ഷേപകരമായി പെരുമാറരുത്
* ഒരിക്കലും മുന്‍ കാമുകിയുമായുള്ള താരതമ്യം പാടില്ല. നിങ്ങള്‍ ഇപ്പോള്‍ വിവാഹിതനാണ്, നിങ്ങളുടെ ഈ താരതമ്യ മനോഭാവം നിങ്ങളുടെ ദാമ്പത്യ ജീവിതത്തിന് പ്രശ്നങ്ങള്‍ക്ക് കാരണമാകും.

പരസ്പര സഹകരണമില്ലായ്മ
* വിവാഹത്തിന്റെ ഏതെങ്കിലും ഒരു സംഭവത്തെ കുറിച്ച് പറഞ്ഞ് അവന്റെ സുഹൃത്തുക്കളെ മോശമാക്കി സംസാരിക്കരുത്.
* ചിലപ്പോള്‍ പെണ്‍കുട്ടികള്‍ പറയും ഇത് നിങ്ങളുടെ ജോലിയാണ്, അതിനാല്‍ നിങ്ങള്‍ അത് ചെയ്യണം. പക്ഷേ, ഇപ്പോള്‍ നിങ്ങള്‍ രണ്ടുപേരും ഭാര്യാഭര്ത്താക്കന്മാരാണെന്നും ജീവിതകാലം മുഴുവന്‍ ഒരുമിച്ച് ചെലവഴിക്കേണ്ടതാണെന്നുമുള്ള കാര്യം അംഗീകരിക്കണം. പരസ്പര സഹകരണമില്ലാതെ ഒരുമിച്ചു നടക്കാന്‍ വളരെ ബുദ്ധിമുട്ടായിരിക്കും. വിവാഹം എന്നത് രണ്ടു പേരുടെ ഒരു മധുരമായ കൂട്ടായ്മയാണ്. ഈ ചെറിയ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ദാമ്പത്യ ജീവിതം സന്തോഷകരവും ഐശ്വര്യവും നിറഞ്ഞതായിരിക്കും.

അലസത വെടിയുക
നിങ്ങള്‍ ഒരു പുതിയ വീട്ടിലേക്ക് വന്നിരിക്കുന്നു, ഇവിടെ നിങ്ങള്‍ക്ക് എല്ലാം പുതിയതാണ്. നിങ്ങളും എല്ലാവര്ക്കും ഒരു പുതിയ അംഗമാണ്. അത്തരമൊരു സാഹചര്യത്തില്‍, നിങ്ങള്‍ പരസ്പരം മനസ്സിലാക്കാനായി സമയം ചെലവഴിക്കേണ്ടതുണ്ട്. നിങ്ങളുടെ സ്വന്തം വീട്ടിലെ പോലെ അലസമായി കളിച്ചാല്‍ എല്ലാവരുടെയും കണ്ണില്‍ നിങ്ങള്‍ മോശമായി മാറാന്‍ തുടങ്ങും. ഈ മനോഭാവം ആര്‍ക്കും ഇഷ്ടപ്പെടില്ല. അതിനാല്‍ വളരെ വിവേകപൂര്‍ണമായി ചിന്തിച്ച് പെരുമാറുക.

ധൂര്‍ത്ത് പാടില്ല
നിങ്ങളുടെ ഭര്‍ത്താവിന്റെ സാമ്പത്തിക സ്ഥിതിയും ചെലവും വരവുമൊക്കെ നിങ്ങള്‍ ആദ്യം തന്നെ മനസ്സിലാക്കണം. നിങ്ങള്‍ വളരെയേറെ പണം ചിലവഴിക്കുന്ന സ്വഭാവമുള്ളവരും, നിങ്ങളുടെ ഭര്‍ത്താവ് പണത്തിന്റെ കാര്യത്തില്‍ വളരെ ശ്രദ്ധയുള്ളവരുമാണെങ്കില്, നിങ്ങള്‍ നിങ്ങളുടെ സ്വഭാവം മാറ്റണം. കാരണം നിങ്ങള്‍ അനാവശ്യമായി ധാരാളം ഷോപ്പിംഗ് നടത്തിയാല്‍, നിങ്ങള്‍ അവരുടെ മുന്നില്‍ മോശമാകാന്‍ തുടങ്ങും. അതിനാല്‍ ഈ കാര്യം ആദ്യം മുതല്‍ മനസ്സില്‍ വയ്ക്കുക.

പരാതി പാടില്ല
കഴിഞ്ഞ കുറേ വര്‍ഷങ്ങളായി നിങ്ങള്‍ നിങ്ങളുടെ വീട്ടില്‍ താമസിച്ചുവരുന്നു. അതിനാല്‍ നിങ്ങള്‍ ശീലിച്ചത് അവിടത്തെ കാര്യങ്ങളാണ്. പക്ഷേ നിങ്ങളുടെ ഭര്‍ത്താവിന്റെ വീട്ടില്‍ എല്ലാം പുതിയതായിരിക്കും. അത്തരമൊരു സാഹചര്യത്തില്‍, എല്ലാം നിങ്ങള്‍ക്ക് സാധാരണമാകുമെന്ന് നിങ്ങള്‍ സ്വയം അംഗീകരിക്കണം. ഈ സാഹചര്യത്തില്‍ ഇത് സമയമെടുക്കും. അതിനാല്‍ എന്തെങ്കിലും കാര്യം മനസ്സിലാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍, അത് തല്ക്കാലം അവഗണിക്കുക. ഓരോ കാര്യത്തിലും പരാതിപ്പെടുന്ന സ്വഭാവം ഒഴിവാക്കുക.

ഇക്കാര്യങ്ങള്‍ ചെയ്യുക- ഭര്‍ത്താവിനെ നന്നായി അറിയുക
നിങ്ങളുടെ പ്രതിശ്രുത വരനുവേണ്ടി കുറച്ച് സമയം മാറ്റിവെക്കാന്‍ മറക്കരുത്. ബന്ധം, ഇഷ്ടങ്ങള്‍, അനിഷ്ടങ്ങള്‍, അഭിലാഷങ്ങള്‍ എന്നിവയും അവന്റെ പ്രതീക്ഷകളെക്കുറിച്ചും മനസിലാക്കുക.
എല്ലാ റൊമാന്റിക് കാര്യങ്ങളെക്കുറിച്ചും അവനോട് സംസാരിക്കുക. ഇത് നിങ്ങളുടെ ബന്ധം ശക്തിപ്പെടുത്താന്‍ സഹായിക്കുന്നു. കൂടാതെ, അവന്റെ കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുന്നതും നല്ലതാണ്. കാരണം, നിങ്ങള്‍ താമസിക്കുന്ന സ്ഥലത്തെ ആളുകളുമായി പരിചയപ്പെടുക എന്നത് ഒരു പ്രധാന കാര്യമാണ്. കൂടാതെ, ഭര്‍ത്താവിന്റെ സുഹൃത്തുക്കളെക്കുറിച്ചും അറിഞ്ഞിരിക്കുക.

ഭക്ഷണം പാകം ചെയ്യാന്‍ പഠിക്കുക
നിങ്ങള്‍ക്ക് പാചകം ചെയ്യാന്‍ അറിയാമെങ്കില്‍ അത് നല്ലതാണ്. എന്നാല്‍ നിങ്ങള്‍ക്ക് പാചകം അറിയില്ലെങ്കില്‍ മൂന്ന് നേരം ഭക്ഷണം പാകം ചെയ്യുന്നത് എങ്ങനെയെന്ന് പഠിക്കുക. ഭര്‍ത്താവിന്റെ ഹൃദയത്തിലേക്കുള്ള വഴി അവന്റെ വയറാണ്. അതിനാല്‍ അവര്‍ക്ക് ഇഷ്ടമുള്ള ഭക്ഷണം ഏതൊക്കെയെന്ന് മനസിലാക്കി അത് പാകം ചെയ്ത് കൊടുക്കാന്‍ ശ്രദ്ധിക്കുക.

ലൈംഗികതയെക്കുറിച്ച് കൂടുതല്‍ അറിയുക
വിവാഹശേഷം ലൈംഗികതയെക്കുറിച്ചുള്ള എല്ലാ കാര്യങ്ങളും വായിക്കുക, ചര്‍ച്ച ചെയ്യുക, പഠിക്കുക. കാമസൂത്രം ഒരു വലിയ സഹായമാണ്. കാമസൂത്ര വളരെ സങ്കീര്‍ണ്ണമാണെന്ന് നിങ്ങള്‍ കണ്ടെത്തിയാല്‍, രസകരമായ ചില സെക്സ് പൊസിഷനുകള്‍ ഗൂഗിള്‍ ചെയ്യാന്‍ മറക്കരുത്. വിവാഹശേഷം വിവിധ ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങളെ കുറിച്ച് ഗൂഗിള്‍ ചെയ്ത് വിവരങ്ങള്‍ നേടുക.



Click it and Unblock the Notifications
