Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
ഈ നാല് സത്യങ്ങളറിഞ്ഞാല്‍ ദാമ്പത്യത്തിലെ ഏത് പ്രതിസന്ധിയെയും നിസ്സാരമായി നേരിടാം
ജനനം മുതല്‍ ബന്ധങ്ങളിലൂടെ ജീവിതം തുന്നിച്ചേര്‍ക്കുന്നവരാണ് നമ്മള്. പങ്കാളിത്തങ്ങളും സ്നേഹവും കൊണ്ട് ഇഴചേര്‍ത്ത് അടുപ്പിക്കുന്ന എത്രയോ ബന്ധങ്ങളിലാണ് ഓരോരുത്തരുടെയും നിലനില്‍പ്പ്. സ്നേഹം, മമത, കരുതല്‍ എന്നിവയാണ് നാം ചുറ്റുമുള്ളവരില്‍ നിന്നും ആഗ്രഹിക്കുന്നത്. പക്ഷേ ബന്ധങ്ങള്‍ എല്ലായ്പ്പോഴും അങ്ങനെയാകണമെന്നില്ല. ബന്ധങ്ങള്‍ ചിലപ്പോള്‍ സങ്കീര്‍ണ്ണതകളുടെയും വെല്ലുവിളികളുടെയും കുരുക്കില്‍ പെട്ട് വലയും. ബന്ധങ്ങളുടെ ഘടന അങ്ങനെയാണ്.

ബന്ധങ്ങളിലെ വെല്ലുവിളികളും പ്രതിസന്ധികളും സ്വാഭാവികമാണ്. പ്രപഞ്ചം നമുക്ക് നല്കുന്ന പരീക്ഷകളാണവ. ഓരോ പരീക്ഷകളിലും വിജയിക്കുമ്പോള്‍ ബന്ധങ്ങള്‍ കൂടുതല്‍ പക്വതയും ദൃഢതയും ഉള്ളതായി മാറും. അതില്‍ ഉള്‍പ്പെട്ട വ്യക്തികള്‍ കൂടുതലായി തമ്മിലടുക്കും. മനുഷ്യബന്ധങ്ങളെ കുറിച്ചുള്ള, പ്രത്യേകിച്ച് ദാമ്പത്യ ബന്ധങ്ങളെ കുറിച്ചുള്ള ചില സത്യങ്ങളും വസ്തുതകളും മനസ്സിലാക്കുകയും അവ മനസ്സില്‍ ഉറപ്പിക്കുകയും ചെയ്താല്‍ പ്രതിസന്ധിഘട്ടങ്ങളെ എളുപ്പത്തില്‍ തരണം ചെയ്യാന്‍ ആളുകള്‍ക്ക് കഴിയും.സ്നേഹത്തെ കുറിച്ചും പങ്കാളിത്തത്തെ കുറിച്ചും വിവാഹത്തെ കുറിച്ചുമുള്ള അത്തരം ചില സത്യങ്ങളാണ് ഇനി പറയാന്‍ പോതുന്നത്.
പ്രണയം ഒരു കടങ്കഥയാണ്
അതെ പ്രണയം ഒരു കടങ്കഥ പോലെയാണ്. രണ്ട് വ്യക്തികളെ തമ്മില്‍ ചേര്‍ത്തുനിര്‍ത്തുന്ന അപാരമായ ശക്തിയാണത്. പ്രണയത്തിലാകുമ്പോള്‍ ആളുകള്‍ക്ക് വീട്ടിലെന്ന പോലെ കൂടുതല്‍ സുരക്ഷിതത്വം അനുഭവപ്പെടുന്നു. സ്നേഹത്തിന്റെ എല്ലാ ആവശ്യങ്ങളും പ്രണയം പൂര്‍ത്തീകരിക്കുന്നു.
പൊരുത്തമില്ലായ്മ പങ്കാളിത്തത്തിന്റെ അടിത്തറ
രണ്ട് വ്യക്തികളിലെ പൊരുത്തമില്ലായ്മ യഥാര്‍ത്ഥത്തില്‍ അവരൊന്നിച്ചുള്ള യാത്രയ്ക്കുള്ള ഇന്ധനമാണ്. കാരണം പരസ്പരം മനസ്സിലാക്കാനും സഹാനുഭൂതി ഉണ്ടാകാനും ബന്ധത്തില്‍ ഒന്നിച്ച് വളരാനും സഹായിക്കുന്നത് അവര്‍ക്കിടയിലെ പൊരുത്തക്കേടുകളും വ്യത്യസ്ത അഭിപ്രായങ്ങളുമാണ്.
പ്രശ്നങ്ങള്‍ വളര്‍ച്ചയ്ക്ക് മുന്നോടിയാണ്
ദാമ്പത്യപ്രശ്നങ്ങള്‍ക്ക് വില്ലന്‍ പരിവേഷമാണ് നമ്മള് നല്‍കാറ്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ദാമ്പത്യത്തിലെ പ്രശ്നങ്ങളും സംഘര്‍ഷങ്ങളും ആരോഗ്യകരമായ ബന്ധത്തിന്റെ ലക്ഷണം തന്നെയാണ്. മറുഭാഗത്തുള്ളയാളുടെ മാറ്റങ്ങളും സമീപനങ്ങളും മനസ്സിലാക്കുന്നതിനുള്ള അവസരങ്ങളാണ് അവ.
പരസ്പരം തുണയായി മാറുന്നത് ഭൂതകാല വേദനകള്‍ ഇല്ലാതാക്കും
പങ്കാളികള്‍ പരസ്പരം തുണയായി മാറിയാല്‍ പുതിയ ഓര്‍മ്മകള്‍ സൃഷ്ടിക്കപ്പെടുകയും ഭൂതകാലത്തെ മോശം അനുഭവങ്ങളും ട്രോമകളും മറക്കാന്‍ സാധിക്കുകയും ചെയ്യും. അവര്‍ അറിയാതെ തന്നെ ഉള്ളിലുള്ള മുറിവുകള്‍ ഉണങ്ങുന്ന ഒരു അവസ്ഥ ഇതിലൂടെ സംജാതമാകും. അങ്ങനെ ബന്ധത്തില്‍ ഉള്‍പ്പെട്ട വ്യക്തികള്‍ അവരുടെ കൂടുതല്‍ മെച്ചപ്പെട്ട പതിപ്പുകളായി മാറും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
