Latest Updates
-
ഒക്ടോബർ 5-ന് അപൂർവ്വ 'സർവ്വാർത്ഥ സിദ്ധി യോഗം'; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം! -
രവിപുഷ്യ യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുമോ? തിളക്കം നിലനിർത്താൻ ഈ മുൻകരുതലുകൾ പരീക്ഷിക്കൂ -
സൂര്യ-ശനി നേർക്കുനേർ: ഇന്ന് വൈകുന്നേരം 5:56-ന് ഈ രാശിക്കാർ അതീവ ശ്രദ്ധ പുലർത്തുക -
ശുക്രന്റെ വക്രഗതി 2026: ഈ രാശിക്കാർക്ക് കഷ്ടകാലം, വലിയ തീരുമാനങ്ങൾ എടുക്കും മുൻപ് ശ്രദ്ധിക്കുക! -
ഗജകേസരി രാജയോഗം: ഇന്ന് രാത്രി മുതൽ ഈ രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും ധനനേട്ടത്തിലും വൻ മാറ്റം -
ഗുജറാത്തിലും അസമിലും യുസിസി: ലിവ്-ഇൻ, വിവാഹ രജിസ്ട്രേഷനിൽ മാറ്റം വരുന്നുണ്ടോ? -
ഒക്ടോബർ 4-10: ഈ ആഴ്ച ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ; നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 4 നക്ഷത്രഫലം: പുണർതം നാളിലെ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 ഒക്ടോബർ 3 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ, നേട്ടങ്ങൾ നിങ്ങളെ തേടിയെത്തും!
പങ്കാളിയ്ക്ക് തലവേദനയായി മാറുന്ന സ്ത്രീ നക്ഷത്രങ്ങള്‍
ദാമ്പത്യം മനോഹരമാകണമെങ്കില്‍ ദമ്പതികള്‍ക്കിടയില്‍ ഐക്യം വര്‍ദ്ധിക്കണം. സ്നേഹവും സഹകരണവും വര്‍ദ്ധിക്കണം. എന്നാല്‍, ചില പങ്കാളികള്‍ക്കിടയില്‍ ഈ ഐക്യവും സ്നേഹവും കാണാന്‍ സാധിച്ചെന്ന് വരാറില്ല. അതിനു പിന്നിലെ പ്രധാന കാരണം അവരുടെ നക്ഷത്രങ്ങള്‍ തന്നെയായിരിക്കും. ചില സ്ത്രീ നക്ഷത്രങ്ങള്‍ പുരുഷന്മാര്ക്ക് എല്ലായ്പ്പോഴും തലവേദന ആയിരിക്കും. ഇത്തരം നക്ഷത്രങ്ങള്‍ ഏതെല്ലാമെന്ന് നോക്കാം.

ഉത്രം
വളരെ മുന്കോപികളായിട്ടുള്ള നക്ഷത്രക്കാരാണ് ഉത്രം നക്ഷത്രക്കാര്‍. ഇവരില്‍ ദേഷ്യം അമിതമായതിനാല്‍ തന്നെ, ചെറിയ കാര്യങ്ങള്‍ക്ക് പോലും പ്രശ്നങ്ങള്‍ ഉണ്ടാക്കുന്ന നക്ഷത്രക്കാരാണ് ഉത്രം നക്ഷത്രക്കാര്‍. തങ്ങള്‍ക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങള്‍ മറ്റുള്ളവര്‍ ചെയ്യുന്നതു കണ്ടാല്‍ ഇവര്‍ വേഗത്തില്‍ പ്രകോപിതരാകുന്നതാണ്. സ്വന്തം താല്പര്യങ്ങള്ക്കനുസരിച്ച് മറ്റുള്ളവരെ വരച്ച വരയില്‍ നിര്‍ത്താന്‍ ശ്രമിക്കുന്നവരാണ് ഉത്രം നക്ഷത്രക്കാര്‍. അതിനാല്‍ തന്നെ, ദാമ്പത്യത്തില്‍ പ്രശ്നങ്ങള്‍ ഉടലെടുക്കാനുള്ള സാധ്യതയും കൂടുതലാണ്. പങ്കാളിയുമായി നിരന്തരം പ്രശ്നങ്ങളും, വഴക്കും ഉണ്ടാകാനുള്ള സാധ്യതയും വര്‍ദ്ധിക്കുന്നു. പലപ്പോഴും പങ്കാളിയില്‍ വെറുപ്പ് ഉളവാക്കുന്ന തരത്തിലുള്ള സ്വഭാവം പ്രകടമാക്കുന്ന നക്ഷത്രക്കാര്‍ കൂടിയാണ് ഉത്രം നക്ഷത്രക്കാര്‍.
വിശാഖം
സ്വന്തം താല്പര്യങ്ങള് സംരക്ഷിക്കാന്‍ മറ്റുള്ളവരെ ചെറുതാക്കി കാണിക്കുന്ന സ്വഭാവക്കാരാണ് വിശാഖം നക്ഷത്രക്കാര്‍. അമിതമായി ദേഷ്യമുള്ള നക്ഷത്രക്കാര്‍ കൂടിയാണ് വിശാഖം നക്ഷത്രക്കാര്‍. ചെറിയ കാര്യത്തിന് പോലും മറ്റുള്ളുവരോട് വെറും വൈരാഗ്യവും സൂക്ഷിക്കുന്ന നക്ഷത്രക്കാര്‍ കൂടിയാണ് ഇവര്‍. ജോലി സ്ഥലത്തും വീട്ടിലും പ്രശ്നങ്ങള്‍ പതിവായിരിക്കും. പങ്കാളിയോട് മോശമായി പെരുമാറുന്ന നക്ഷത്രക്കാരാണ് ഇവര്‍. പരസ്യമായി പങ്കാളിയെ ആക്ഷേപിക്കുന്നതും, ദേഷ്യപ്പെടുന്നതും ഇവരില്‍ പതിവായിരിക്കും. പങ്കാളിയില്‍ മനംമടുപ്പ് ഉണ്ടാക്കുന്ന വിധത്തിലുള്ള സ്വഭാവമാണ് ഇവര്‍ പ്രകടമാക്കുന്നത്.
ചതയം
ചതയം നക്ഷത്രത്തിലുള്ള സ്ത്രീകളും മുന്‍കോപികളാണ്. അതുപോലെ, അസൂയ അമിതമായിട്ടുള്ള നക്ഷത്രക്കാരാണ് ചതയം നക്ഷത്രക്കാര്‍. ഇവരിലെ അസൂയ കുടുംബ പ്രശ്നങ്ങളിലേയ്ക്ക് നയിക്കുന്നു. ഇത് ദാമ്പത്യത്തില്‍ വിള്ളലുകള്‍ സംഭവിക്കുന്നതിന് കാരണമാകുന്നുണ്ട്. ചെറിയ സാമ്പത്തിക പ്രശ്നങ്ങള്‍ പോലും താങ്ങാന്‍ ശേഷിയില്ലാത്ത നക്ഷത്രക്കാരാണ് ഇവര്‍. അതിനാല്‍ തന്നെ, പണത്തിന്റെ പേരില്‍ ദാമ്പത്യ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കാനുള്ള സാധ്യതയും വളരെയധികമാണ്. ജോലിയ്ക്ക് പോകാന്‍ താല്പര്യം കുറവുള്ള നക്ഷത്രക്കാരാണ് ചതയം നക്ഷത്രക്കാര്‍. പൊതുവില്‍ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാന്‍ ഇവര്‍ക്ക് താല്പര്യക്കുറവ് ഉണ്ടായിരിക്കും. ഇതെല്ലാം പങ്കാളിയില്‍ അതൃപ്തി ഉണ്ടാക്കിയെക്കാം. പങ്കാളിയുമായി പതിവായി പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുന്നതിനും ഇത് കാരണമാകുന്നു.
ഭരണി
അമിതമായി അസൂയ ഉള്ളില്‍ കൊണ്ടുനടക്കുന്ന നക്ഷത്രക്കാരാണ് ഭരണി നക്ഷത്രക്കാര്‍. തങ്ങളെക്കാള്‍ നല്ലരീതിയില്‍ മറ്റുള്ളവര്‍ വളരുന്നതും, ഓരോ കാര്യങ്ങള്‍ ചെയ്യുന്നതും താല്പര്യം ഇല്ലാത്ത നക്ഷത്രക്കാര്‍ കൂടിയാണ് ഭരണിനക്ഷത്രക്കാര്‍. അതിനാല്‍, ഈ നക്ഷത്രക്കാരുടെ ചുറ്റുമുള്ളവരുമായി പലവിധത്തിലുള്ള പ്രശ്നങ്ങള്‍ ഉടലെടുക്കുന്നതിന് ഇത് കാരണമാകുന്നുണ്ട്. പങ്കാളിയുമായും പ്രശ്നങ്ങള്‍ പതിവായിരിക്കും. ഇതെല്ലാം ദാമ്പത്യ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുന്നതിന് കാരണമാകുന്നു. പങ്കാളിയുമായി അകല്‍ച്ച ഉണ്ടാകാനും സാധ്യത കൂടുതല്‍.



Click it and Unblock the Notifications
