Latest Updates
-
സാമ്പത്തിക നേട്ടവും പ്രണയസാഫല്യവും: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യത്തിന്റെ ദിനം, നിങ്ങളുടെ രാശിയുണ്ടോ? -
മെയ് 30 നക്ഷത്രഫലം: സാമ്പത്തിക നേട്ടവും കരിയർ മാറ്റങ്ങളും, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം തെളിയുമോ? -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും പ്രണയത്തിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
കഠിനമായ ചൂടിൽ പുറത്തിറങ്ങി വ്യായാമം ചെയ്യരുത്! വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
സാമ്പത്തിക നേട്ടത്തിന് വഴിതുറക്കുന്നു; ശിവയോഗവും ശുക്ര പ്രദോഷവും ചേരുന്ന ഈ സമയം നിങ്ങൾക്കറിയാമോ? -
49-ാം വയസ്സിലും മല്ലിക ഷെരാവത്തിന്റെ ഈ ഫിറ്റ്നസ് രഹസ്യം; വീഗൻ ഡയറ്റും യോഗയും കൊണ്ട് താരം ഞെട്ടിക്കുന്നത് ഇങ്ങനെ! -
സൺസ്ക്രീൻ ഒഴിവാക്കണോ? സോഷ്യൽ മീഡിയയിലെ ഈ ട്രെൻഡ് ചർമ്മത്തിന് വരുത്തുന്ന അപകടം ചെറുതല്ല, അറിയേണ്ടതെല്ലാം -
വെറും വെള്ളം കുടിച്ചാൽ മതിയോ? കടുത്ത വേനലിൽ ജീവൻ രക്ഷിക്കാൻ ഈ പാനീയങ്ങൾ നിർബന്ധം! -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമാണോ? പേശികളുടെ ആരോഗ്യത്തിനായി ഈ മാറ്റങ്ങൾ അടിയന്തരമായി വരുത്തൂ! -
കടുത്ത ചൂടിൽ ഗർഭിണികൾക്കും പിസിഒഎസ് ഉള്ളവർക്കും എന്ത് സംഭവിക്കും? അറിയേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ!
20 വയസ്സായ ആണ്മക്കളോട് അമ്മ എന്ന നിലയില്‍ നിങ്ങള്‍ ചെയ്യുന്ന തെറ്റ്
മക്കള്‍ വളരും തോറും അമ്മമാര്‍ക്ക് നെഞ്ചില്‍ ആതിയാണ്. കുട്ടികളുടെ ഭാവി എന്താകും? ജോലി കിട്ടുമോ? ദുശ്ശീലങ്ങള്‍ വരുമോ? പ്രണയം ഉണ്ടാകുമോ? എന്നിങ്ങനെ അമ്മമാരുടെ ആതികൾ പലവിധമാണ്.

പലപ്പോഴും അമ്മമാരിലെ ഈ അമിതമായ ടെന്‍ഷന്‍ മൂലം ആണ്മക്കളോട് ചെയ്തു പോകുന്ന ചില തെറ്റുകളുണ്ട്. ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത ചില തെറ്റുകള്‍. അവ ഏതെല്ലാമെന്ന് നോക്കാം.
എത്തിനോട്ടം
മക്കളുടെ സ്വകാര്യ ജീവിതത്തിലേയ്ക്ക് എത്തി നോക്കി അതില്‍ പ്രശ്നങ്ങള്‍ കണ്ടെത്തുന്ന അമ്മമാര്‍ നിരവധിയാണ്. മക്കള്‍ ആരോട് എന്തിന് മിണ്ടുന്നു എന്ന് പലപ്പോഴും മക്കള്‍ പോലും അറിയാതെ, അവരെ നിരീക്ഷിക്കും. അവരുടെ ഫോണ്‍ എടുത്ത് പരിശോധിക്കും. ഇത്തരത്തില്‍ ഒരു വ്യക്തി എന്ന നിലയില്‍ മകന് അുഭവിക്കേണ്ട സ്വതന്ത്രത്തിലേയ്ക്ക് അച്ഛന്മാരേക്കാള് കൂടുതല്‍ അമ്മമാരാണ് എത്തി നോക്കുക. ഇത് നല്ലതല്ല.
ആണ്‍കുട്ടി ആയാലും പെണ്‍കുട്ടി ആയാലും, ഒരു പ്രായം കഴിയുമ്പോള്‍ അവര്‍ക്ക് അവരുടെതായ പ്രൈവസി വേണം എന്ന് ആഗ്രഹിക്കാം. ഇതിനെ തെറ്റായി കണക്കാക്കരുത്. അവർക്കു വേണ്ട, അവര്‍ ആഗ്രഹിക്കുന്ന കൊച്ചു കൊച്ചു സ്വാതന്ത്രങ്ങള്‍ നിങ്ങള്‍ നല്‍കുന്നത് സത്യത്തില്‍ നിങ്ങളോടുള്ള സ്നേഹം വര്‍ദ്ധിക്കുന്നതിന് ഇത് സഹായിക്കും.
അനാവശ്യ സഹായങ്ങള്‍
പല അമ്മമാര്‍ക്കും ആണ് മക്കളോട് പ്രത്യേക വാത്സല്യം കൂടുതലാണ്. അതിനാല്‍, ആണ്മക്കളുടെ കാര്യങ്ങളെല്ലാം അമ്മമാര്‍ ഒറ്റയ്ക്ക് ഏറ്റെടുത്ത് ചെയ്യും. എന്തിന് 20 വയസ്സെത്തിയ ആണ്മക്കളുടെ അടിവസ്ത്രം പോലും അലക്കിയിട്ട് നല്കുന്ന അമ്മമാര്‍ നമുക്കിടയില്‍ ഉണ്ട്. ഈ ശീലങ്ങള്‍ ഒരിക്കലും നല്ലതല്ല.
ആണായാലും പെണ്ണായാലും സ്വന്തം കാര്യം ഒരു പ്രായം കഴിഞ്ഞാല്‍ തന്നിച്ച് ചെയ്യാന്‍ മക്കളെ പഠിപ്പിക്കുക. പ്രത്യേകിച്ച്, ആഹാരം കഴിച്ച പാത്രം കഴുകി വെയ്ക്കുന്നത്, സ്വന്തം വസ്ത്രങ്ങള്‍ കഴുകിയിടിപ്പിക്കുന്നത് നല്ല കാര്യങ്ങളാണ്. ഇവ അമ്മമാര്‍ സ്വയം ഏറ്റെടുത്ത് ചെയ്യുന്നത് മക്കളെ ദുശ്ശീലം പഠിപ്പിക്കുന്നതിന് തുല്ല്യമാണ്.
കുറ്റപ്പെടുത്തലുകള്‍
ഒരു 20 വയസ്സ് കഴിയുമ്പോള്‍ മുതല്‍ പല ആണ്മക്കള്ക്കും ടെന്‍ഷനാണ്. വേഗം, ജോലി ലഭിക്കണം. നല്ല മാര്‍ക്ക് വാങ്ങണം, വീടിന്റെ ബാധ്യ തീര്‍ക്കണം, എന്നിങ്ങനെ ടെന്‍ഷനുകള്‍ പലവിധമാണ്. ഇതിനിടയില്‍, ഏതൊരു പ്രശ്നം വന്നാലും അതില്‍ ആണ്മക്കളെ കുറ്റം പറയുന്ന അമ്മമാരാണ് നിങ്ങളെങ്കില്‍ ഇത്തരം ശീലം നിര്‍ത്തുക. ഇത് മക്കളില്‍ അമിതമായിട്ടുള്ള സ്ട്രെസ്സ് ഉണ്ടാകുന്നതിന് കാരണമാകുന്നുണ്ട്. ചിലപ്പോള്‍ മാതാപിതാക്കളോട് വെറുപ്പ് വര്‍ദ്ധിക്കാനും ഇത് കാരണമായേക്കാം.
കഥമെനയുക
നിങ്ങളുടെ മനസ്സില്‍ എന്തെങ്കിലും സംശയങ്ങള്‍ ഉണ്ടെങ്കില്‍ അത് മക്കളോട് നേരിട്ട് ചോദിക്കാന്‍ മനസ്സ് കാണിക്കുക. ചിലര്‍ അത് മനസ്സില്‍ വെയ്ക്കും. മറ്റു ചിലര്‍ സ്വയം കഥകള്‍ മെനഞ്ഞ് സമാധാനം കളയും. ചിലപ്പോള്‍ മക്കളോട് ഈ കഥകള്‍ പറഞ്ഞ് വഴക്കിടും. ഇതും മക്കളെ മാനസികമായി അസ്വസ്ഥതപ്പെടുത്തും. അതിനാല്‍, ഇത്തരം തെറ്റുകള്‍ പരമാവധി ചെയ്യാതിരിക്കാന്‍ ശ്രദ്ധിക്കുക. മക്കളോട് എന്തെങ്കിലും പറയാണോ, ചോദിക്കാനോ ഉണ്ടെങ്കില്‍ മനസ്സ് തുറന്ന് ചോദിക്കാം. ഞാന്‍ കാല്‍ക്കുലേറ്റ് ചെയ്യുന്ന എല്ലാ കാര്യങ്ങളും ശരിയായിരിക്കും എന്ന മുന്‍വിധികള്‍ പാടില്ല.
മുടി- താടി വളര്‍ത്തിയാല്‍
ഇന്നത്തെ കാലത്ത് 20 വയസ്സായ ചെറുപ്പക്കാര്‍ക്ക് നല്ല താടിയും മുടിയും വളര്‍ത്താന്‍ ആഗ്രഹം പൊതുവേ കൂടുതലാണ്. എന്നാല്‍, ഇതിന് പ്രധാനമായും തടസ്സമായി നില്‍ക്കുന്നത് അമ്മമാരാണ്. വെല്ലപ്പോഴും, ഇടയ്ക്ക് അവരുടെ ആഗ്രഹത്തിനൊത്ത് താടി വളര്‍ത്തുകയോ, മുടി വളര്‍ത്തുകയോ ചെയ്യട്ടെ! എല്ലാം അമ്മമാരുടെ ഇഷ്ടത്തിനൊത്ത് നടക്കണം എന്ന് വാശിപിടിക്കാതിരിക്കാം.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications