Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
എല്ലാ അര്‍ത്ഥത്തിലും ഈ രാശിക്കാരാണ് ദാമ്പത്യത്തിന്റെ നെടുംതൂണ്: നിങ്ങളുണ്ടോ ഇതില്‍?
ദാമ്പത്യ ജീവിതം എന്നത് വളരെയധികം പ്രധാനപ്പെട്ട ഒരു ഉത്തരവാദിത്വം തന്നെയാണ്. പരസ്പരം മനസ്സിലാക്കുകയും പരസ്പരം ക്ഷമിക്കുകയും ബഹുമാനിക്കുകയും എല്ലാം ചെയ്യുന്ന ദാമ്പത്യ ജീവിതമാണ് സന്തോഷത്തോടെ മുന്നോട്ട് പോവുകയുള്ളൂ. രാശിപ്രകാരം പറയുകയാണെങ്കില്‍ പക്ഷേ ചില രാശിക്കാര്‍ക്ക് പങ്കാളിയോട് വളരെയധികം സ്നേഹവും താല്‍പ്പര്യവും ബഹുമാനവും ഉണ്ടായിരിക്കും. ഇവരായിരിക്കും പലപ്പോഴും ആ ദാമ്പത്യത്തിന്റെ നെടും തൂണ്.
മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാരേയും നോക്കുകയാണെങ്കില്‍ പ്രണയത്തിന്റേയും തീവ്രതയുടേയും കാര്യത്തില്‍ മുന്നില്‍ നില്ക്കുന്ന ചില പ്രണയജോഡികളുണ്ട്. അവര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം. ഈ കൂട്ടത്തില്‍ നിങ്ങളുടെ രാശിയുണ്ടോ എന്നും നമുക്കറിയാം. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കൂ.

മേടം, വൃശ്ചികം
മേടം രാശിക്കാരെ ഭരിക്കുന്നത് ചൊവ്വയാണ്. ഇവര്‍ വളരെയധികം ആഴത്തിലാണ് പ്രണയിക്കുന്നത്. അത് ദാമ്പത്യ ജീവിതത്തില്‍ വളരെയധികം സന്തോഷവും സമാധാനവും നിറയ്ക്കുന്നു. ഈ രണ്ട് രാശിക്കാരും ചേരുന്നത് വഴി അത് ജീവിതത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ കൊണ്ട് വരുന്നു. മാത്രമല്ല ഇവര്‍ വളരെയധികം സന്തോഷകരമായ മാറ്റങ്ങളിലേക്ക് ജീവിതത്തെ എത്തിക്കുകയും ചെയ്യുന്നു.
ചിങ്ങം, ധനു
ചിങ്ങം രാശിക്കാര്‍ക്ക് ദാമ്പത്യ ജീവിതത്തില്‍ വളരെയധികം തീവ്രത കൂടുതലായിരിക്കും. ഇതെല്ലാം തന്നെ പ്രണയത്തിലേക്ക് എത്തുകയും അത് ദാമ്പത്യ ബന്ധം ഉഷാറാക്കുകയും ചെയ്യുന്നു. ശ്രദ്ധയും സ്നേഹവും ആഗ്രഹിക്കുന്നതിനാല്‍ ഇവരുടെ പങ്കാളിയും അത്തരത്തിലുള്ളതായിരിക്കും. ഓരോ നിമിഷവും ജീവിതത്തില്‍ അഭിനിവേശം നിറയുന്നു. സ്വാതന്ത്ര്യവും ആവേശവും തന്നെയാണ് ഇവരുടെ മുഖമുദ്ര. ദീര്‍ഘകാലം ഇവര്‍ ഒരുമിച്ച് കഴിയുകയും അതില്‍ സന്തോഷം കണ്ടെത്തുകയും ചെയ്യുന്നു.
കര്‍ക്കിടകം, മീനം
വൈകാരികമായി ഇവരില്‍ താല്‍പ്പര്യം വര്‍ദ്ധിക്കുന്നത് ദാമ്പത്യത്തെ കൂടുതല്‍ ശക്തമാക്കുന്നു. ജലരാശിയായതിനാല് മീനം രാശിയിലേക്ക് കൂടുതല്‍ ആകര്‍ഷണം തേടുന്നു. പ്രണയം ഇവരിലുണ്ടാവുമ്പോള് അത് വളരെയധികം ആഴത്തിലുള്ളതായിരിക്കും. ആത്മീയമായും ഇവരുടെ പ്രണയം മികച്ച് നില്ക്കുന്നു. ചെറിയ ഉയര്‍ച്ച താഴ്ചകള്‍ പോലും നിങ്ങളുടെ ജീവിതത്തില്‍ പ്രണയം നിറയ്ക്കുകയും പരസ്പരം ആഴത്തില്‍ വൈകാരിക അടുപ്പം സൃഷ്ടിക്കുകയും ചെയ്യുന്നു. ഇവരുടെ ദാമ്പത്യമാകട്ടെ എപ്പോഴും വളരെയധികം സന്തോഷത്തിന്റേയും പ്രണയത്തിന്റേയും ആയിരിക്കും. പലപ്പോഴും മറ്റുള്ളവര്‍ അസൂയപ്പെടുന്ന തരത്തിലായിരിക്കും ഇവരുട ജീവിതത്തില്‍ മാറ്റങ്ങള്‍ സംഭവിക്കുന്നത്.
ഇടവം, കന്നി
ഇടവം , കന്നി എന്നീ രാശിക്കാര്‍ പരസ്പരം ചേരുന്നത് ജീവിതത്തില്‍ വളരെയധികം ആഴത്തില്‍ ബന്ധപ്പെട്ട് കിടക്കുന്നവരാണ്. തീവ്രമായ അഭിനിവേശം ഇവരുടെ ജീവിതത്തില്‍ ഉണ്ടാവുന്നു. വൈകാരിക ആഴത്തിന്റെ കാര്യത്തില്‍ ഇവര്‍ മികച്ചതായിരിക്കും. അടിസ്ഥാനപരമായി പല കാര്യത്തിലും ഇവര്‍ ആഴത്തില്‍ ഇടപെടുന്നു. ഇവര്‍ തമ്മിലുള്ള ബന്ധം ഓരോ ദിവസവും ആഴത്തിലായി മാറുന്നു. അത് തന്നെയാണ് ഇവരുടെ ജീവിതത്തിലെ വിജയത്തിന് പിന്നിലും. എത്രയൊക്കെ പ്രതിസന്ധികള്‍ ജീവിതത്തിലുണ്ടായാലും ഇവര്‍ മികച്ച രീതിയില്‍ അതിനെയെല്ലാം തരണം ചെയ്ത് മുന്നോട്ട് പോവുന്നു.
മകരം, വൃശ്ചികം
മകരം വൃശ്ചികം രാശിക്കാര്‍ തമ്മില്‍ ചേരുമ്പോള്‍ അത് നിങ്ങളുടെ ജീവിതത്തിലെ പരസ്പരമുള്ള അഭിനിവേശത്തെക്കൂടിയാണ് എടുത്ത് കാണിക്കുന്നത്. പലപ്പോഴും രണ്ട് രാശിക്കാരില്‍ എപ്രകാരം ദാമ്പത്യ ജീവിതത്തില്‍ മുന്നോട്ട് പോവണം എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഈ രാശിക്കാര്‍. അവരുടെ രസതന്ത്രം ശക്തമായ വൈകാരികവും ശാരീരികവുമായ അടുപ്പത്തിലേക്ക് നിങ്ങളെത്തുന്നു. സന്തോഷകരമായ പല മാറ്റങ്ങളും ഇവരുടെ ജീവിതത്തില്‍ ഉണ്ടാവുന്നു എന്നതാണ് മറ്റൊരു കാര്യം. അത് മാത്രമല്ല ജീവിതത്തില്‍ നിങ്ങള്‍ വിജയിക്കുകയും സന്തോഷത്തോടെ മുന്നോട്ട് പോവുകയും ചെയ്യുന്നു.
Disclaimer: ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
