Latest Updates
-
രവിപുഷ്യ യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുമോ? തിളക്കം നിലനിർത്താൻ ഈ മുൻകരുതലുകൾ പരീക്ഷിക്കൂ -
സൂര്യ-ശനി നേർക്കുനേർ: ഇന്ന് വൈകുന്നേരം 5:56-ന് ഈ രാശിക്കാർ അതീവ ശ്രദ്ധ പുലർത്തുക -
ശുക്രന്റെ വക്രഗതി 2026: ഈ രാശിക്കാർക്ക് കഷ്ടകാലം, വലിയ തീരുമാനങ്ങൾ എടുക്കും മുൻപ് ശ്രദ്ധിക്കുക! -
ഗജകേസരി രാജയോഗം: ഇന്ന് രാത്രി മുതൽ ഈ രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും ധനനേട്ടത്തിലും വൻ മാറ്റം -
ഗുജറാത്തിലും അസമിലും യുസിസി: ലിവ്-ഇൻ, വിവാഹ രജിസ്ട്രേഷനിൽ മാറ്റം വരുന്നുണ്ടോ? -
ഒക്ടോബർ 4-10: ഈ ആഴ്ച ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ; നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 4 നക്ഷത്രഫലം: പുണർതം നാളിലെ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 ഒക്ടോബർ 3 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ, നേട്ടങ്ങൾ നിങ്ങളെ തേടിയെത്തും! -
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ
ബന്ധങ്ങളില്‍ ആത്മാര്‍ത്ഥത പുലര്‍ത്തുന്നവര്‍ ഈ നക്ഷത്രക്കാര്‍; ഏത് പ്രതിസന്ധിയിലും ഇവരെ വിശ്വസിക്കാം
Astrology: ഓരോ വ്യക്തികള്‍ക്കും ഓരോ പ്രത്യേകതകളാണ് ഉള്ളത്. അവരുടെ നക്ഷത്രങ്ങള്‍ പ്രകാരവും, രാശിപ്രകാരവും, ജനന സമയവും തീയ്യതിയും പ്രകാരവും, ഓരോ വ്യക്തികളുടെയും സ്വഭാവത്തില്‍ വ്യത്യാസം നമുക്ക് ദര്‍ശിക്കാന്‍ സാധിക്കും. വേദജ്യോതിഷപ്രകാരം, ചില നക്ഷത്രങ്ങളില്‍ ജനിച്ചവര്‍ ബന്ധങ്ങളില്‍ ആത്മാര്‍ത്ഥത നിലനിര്‍ത്തുന്നവരായിരിക്കും എന്ന് പറയുന്നുണ്ട്. ഏത് പ്രതിസന്ധിയിലും ഇവര്‍ നിങ്ങളെ വിട്ടുപോവുകയില്ല. പൂര്‍ണ്ണമായും വിശ്വസിക്കാന്‍ സാധിക്കുന്ന ഈ നക്ഷത്രക്കാര്‍ ഏതെല്ലാമെന്ന് നോക്കാം.

മകയിരം
സ്നേഹിക്കുന്നവരെ, അല്ലെങ്കില്‍ സ്വന്തക്കാരെ ആത്മാര്‍ത്ഥതയോടെ നോക്കി കാണുന്ന നക്ഷത്രക്കാരാണ് മകയിരം നക്ഷത്രക്കാര്‍. ഏത് പ്രതിസന്ധി ഘട്ടത്തിലും ഇവര്‍ ഇഷ്ടപ്പെടുന്ന വ്യക്തികളുടെ നേട്ടത്തിനായി പ്രവര്‍ത്തിക്കുന്നതാണ്. സാമ്പത്തിക പരമായി സഹായിക്കാനും ഈ നക്ഷത്രക്കാര്‍ക്ക് യാതൊരു മടിയും ഉണ്ടായിരിക്കുന്നതല്ല. സ്നേഹിച്ചാല്‍ സ്വന്തം ജീവന്‍വരെ പണയപ്പെടുത്തി ഇവര്‍ക്ക് വേണ്ടി നിലകൊള്ളാന്‍ ഇവര്‍ ശ്രിക്കുന്നതാണ്. സ്വന്തം നേട്ടങ്ങള്‍ക്ക് എന്നതുപോലെ തന്നെ, മറ്റുള്ളവരുടെ നേട്ടങ്ങള്‍ക്കായി ഒപ്പം നിന്ന് സഹായിക്കാനും ഇവര്‍ക്ക് മനസ്സ് ഉണ്ടായിരിക്കുന്നതാണ്. ജോലി അന്വേഷിച്ച് കണ്ടെത്തി നല്‍കാനും, കുടുംബ പരമായ ആവശ്യങ്ങള്‍ നിറവേറ്റാനും ഇവര്‍ക്ക് സാധിക്കുന്നതാണ്. എല്ലായ്പ്പോഴും സഹായ മനസ്കതയോടെ നിലകൊള്ളുന്നതിനാല്‍ ദാമ്പത്യത്തിലും ഇവര്‍ക്ക് പ്രശ്നങ്ങള്‍ ഉണ്ടാകുന്നതല്ല. സന്തോഷകരമായ വിവാഹ ജീവിതം നയിക്കാന്‍ ഈ നക്ഷത്രക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. തന്റെ പങ്കാളിയുടെ നേട്ടങ്ങള്‍ക്കും വളര്‍ച്ചയ്ക്കുമായി നിലകൊള്ളാനും ഇവര്‍ക്ക് മടി ഉണ്ടായിരിക്കുന്നതല്ല. ദാമ്പത്യത്തില്‍ മാത്രമല്ല, സുഹൃത്തുക്കള്‍ക്കിടയിലും, ബന്ധുക്കള്‍ക്കിടയിലും, സഹപ്രവര്‍ത്തകര്‍ക്കിടയിലും, പ്രണയത്തിലും ഇവര്‍ ഇതേ രീതിയില്‍ നിലകൊള്ളുന്നതായിരിക്കും.
തിരുവാതിര
വിശ്വസിച്ചാല്‍ ചങ്ക് പറിച്ച് കൊടുക്കുന്ന വിധത്തില്‍ സ്നേഹിക്കുന്നവരാണ് തിരുവാതിര നക്ഷത്രക്കാര്‍. ആത്മാര്‍ത്ഥതയോടെ ഇവര്‍ക്കുവേണ്ടി ഓരോ കാര്യങ്ങള്‍ ചെയ്യാന്‍ തിരുവാതിര നക്ഷത്രക്കാര്‍ പരിശ്രമിക്കുന്നതാണ്. സാമ്പത്തിക പരമായും സഹായിക്കാന്‍ ഇവര്‍ തയ്യാറാകുന്നതാണ്. കയ്യില്‍ പൈസ ഇല്ലെങ്കില്‍ സ്നേഹിക്കുന്നവര്‍ക്കുവേണ്ടി പണം കണ്ടെത്താന്‍ ഇവര്‍ പരിശ്രമിക്കുന്നതാണ്. എല്ലാ കുടുംബ ബന്ധങ്ങളും ഒരുപോലെ കൊണ്ടുനടക്കാന്‍ പരിശ്രമിക്കുന്നവര്‍ കൂടിയാണ് തിരുവാതിര നക്ഷത്രക്കാര്‍. ആര്‍ക്ക് എന്ത് സഹായം വേണമെങ്കിലും ഇവരെ വിളിച്ചാല്‍ ഓടി എത്തുന്നതായിരിക്കും. കൊടുക്കുന്ന സ്നേഹത്തിന് കണക്ക് വെയ്ക്കാത്തവര്‍ കൂടിയാണ് തിരുവാതിര നക്ഷത്രക്കാര്‍. എല്ലാം നല്ലതിന് എന്ന് ചിന്തിക്കുന്നവരും, ജീവിതത്തില്‍ എല്ലാവരും ഒപ്പം വേണം എന്നാഗ്രഹിക്കുന്നവരും കൂടിയാണ് തിരുവാതിര നക്ഷത്രക്കാര്‍.
ഉത്രാടം
ഇഷ്ടപ്പെടുന്നവര്‍ക്കുവേണ്ടി അനവധി കാര്യങ്ങള്‍ ചെയ്യാന്‍ തയ്യാറായിട്ടുള്ളവരാണ് ഉത്രാടം നക്ഷത്രക്കാര്‍. പൊതുവേ ശാന്ത സ്വഭാവക്കാരും, സമൂഹത്തില്‍ ആക്ടീവായി ഇരിക്കുന്നവരും ആയിരിക്കും. സ്വന്തക്കാര്‍ക്ക്, അല്ലെങ്കില്‍ ഇവര്‍ക്ക് വേണ്ടപ്പെട്ടവര്‍ക്കുവേണ്ടി എത്ര കഠിനമായ ജോലിയും ചെയ്യാന്‍ ഇവര്‍ തയ്യാറായിരിക്കും. സഹായിക്കാന്‍ എല്ലായ്പ്പോഴും മനസ്സ് കാണിക്കുന്ന നക്ഷത്രക്കാര്‍ കൂടിയാണ് ഉത്രാടം നക്ഷത്രക്കാര്‍. മറ്റുള്ളവരെ വഞ്ചിക്കാന്‍ അറിയാത്തവരും, സ്നേഹം പ്രതീക്ഷിക്കുന്നവരുമായിരിക്കും ഉത്രാടം നക്ഷത്രക്കാര്‍. പങ്കാളിയോടും, വീട്ടുകാരോടും സുഹൃത്തുക്കളോടും ഒരുപോലെ സന്തോഷത്തില്‍ പെരുമാറുന്നവരാണ് ഇവര്‍. മനസ്സില്‍ വിഷമം തോന്നിയാല്‍ പ്രിയപ്പെട്ടവരോട് തുറന്ന് സംസാരിക്കുകയും, അതുപോലെ, മറ്റുള്ളവരുടെ വിഷമങ്ങള്‍ കേള്‍ക്കാന്‍ മനസ്സുള്ളവരുമായിരിക്കും ഉത്രാടം നക്ഷത്രക്കാര്‍. അതിനാല്‍, ഇവര്‍ക്ക് എന്തെങ്കിലും ആപത്ത് വന്നാല്‍, ഒപ്പമുള്ളവര്‍ ഓടി എത്തുന്നതായിരിക്കും.



Click it and Unblock the Notifications
