Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
6 പുരുഷ നക്ഷത്രങ്ങള്‍: വിവാഹത്തോടെ തെളിയുന്ന സൗഭാഗ്യങ്ങള്‍: ധനവും ഐശ്വര്യവും പടികടന്ന് വരും
വിവാഹം എന്നത് ഒരു വ്യക്തിയുടെ ജീവിതത്തില്‍ വളരെയധികം ആലോചനകള്‍ക്ക് ശേഷം എടുക്കുന്ന പ്രധാനപ്പെട്ട ഒരു തീരുമാനമാണ്. പലപ്പോഴും ജീവിതത്തില്‍ ഉണ്ടാവുന്ന പല പ്രതിസന്ധികളും മറികടക്കാന്‍ പലരും കണ്ടെത്തുന്ന ഒരു മാര്‍ഗ്ഗം കൂടിയാണ് പലപ്പോഴും വിവാഹം. എന്നാല്‍ വിവാഹത്തിനെക്കുറിച്ച് ചിന്തിക്കുമ്പോള്‍ പലരും ഇന്നും ചര്‍ച്ച ചെയ്യുന്ന ഒന്നാണ് നാള്പ്പൊരുത്തങ്ങള്. പത്തില്‍ പത്ത് പൊരുത്തമെങ്കിലും ചില നക്ഷത്രക്കാര്‍ എത്രയൊക്കെ ശ്രദ്ധിച്ചാലും നല്ല രീതിയില്‍ മുന്നോട്ട് പോവാന്‍ സാധിക്കണം എന്നില്ല. എന്നാല്‍ പൊരുത്തത്തില്‍ ചേര്‍ച്ചയില്ലെങ്കിലും മനസ്സ് കൊണ്ടുള്ള ചേര്‍ച്ചയില്‍ മുന്നോട്ട് പോവുന്നവരുണ്ട്.
ഈ ലേഖനത്തില്‍ പറയുന്ന ചില നക്ഷത്രക്കാര്‍ അവരുടെ ജീവിതത്തില്‍ വളരെയധികം സവിശേഷ ഗുണങ്ങളുള്ളവരാണ്. ചിലരെങ്കിലും പലപ്പോഴും ജന്മനക്ഷത്രപ്രകാരം മാത്രം കാര്യങ്ങളെ കൈകാര്യം ചെയ്യുന്നവരുമായിരിക്കും. എന്നാല്‍ വിവാഹ ജീവിതത്തില്‍ സന്തോഷവും സമാധാനവും സമ്പത്തും നിലനില്‍ക്കുന്ന ചില നക്ഷത്രക്കാരുണ്ട്. പ്രത്യേകിച്ച് ചില പുരുഷ നക്ഷത്രക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു. അവര്‍ ആരൊക്കെയെന്ന് നോക്കാം.

രോഹിണി നക്ഷത്രക്കാര്‍ എപ്പോഴും സമ്പത്തും സമൃദ്ധിയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ നക്ഷത്രത്തില്‍ ജനിച്ചവര്‍ക്ക് സമൃദ്ധമായ ദാമ്പത്യജീവിതമായിരിക്കും എന്നാണ് ജ്യോതിഷം പറയുന്നത്. മാത്രമല്ല ഇവര്‍ വളരെയധികം ആകര്‍ഷണീയത ഉള്ളവരും യോജിപ്പുള്ള ബന്ധം മാത്രം നോക്കി തിരഞ്ഞെടുക്കുന്നവരും ആയിരിക്കും. ജീവിതത്തിലെ എല്ലാ പ്രതിസന്ധിയും ഇവരുടെ വിവാഹ ശേഷം ഇല്ലാതാവുന്നു.
മകയിരം
ഏത് കാര്യത്തിലും ജിജ്ഞാസ ഈ നക്ഷത്രക്കാര്ക്കുണ്ടായിരിക്കും. പലപ്പോഴും പൊരുത്തപ്പെട്ട് ജീവിക്കുന്നതിനും ഇവര്‍ക്ക് സാധിക്കുന്നു. സ്വഭാവ സവിശേഷതകള്‍ എപ്പോഴും മറ്റുള്ളവരെ ആകര്‍ഷിക്കുന്നു. അതുമാത്രമല്ല ആശയവിനിമയം കൃത്യമായി നടത്തുന്നതിനും ജീവിതത്തില്‍ നേട്ടങ്ങള്‍ കരസ്ഥമാക്കുന്നതിനും വിവാഹത്തിന് ശേഷം ഭാഗ്യമുള്ള നക്ഷത്രക്കാരാണ് ഇവര്‍.
മകം
മകം നക്ഷത്രക്കാരായ പുരുഷന്മാര് എപ്പോഴും അധികാരത്തോടെ പെരുമാറുന്നവരായിരിക്കും. എന്നാല്‍ വിവാഹ ശേഷം ഇതില്‍ മാറ്റം വരുകയും ദാമ്പത്യത്തില്‍ സന്തോഷവും സമൃദ്ധിയും നിറക്കാന്‍ എപ്പോഴും ശ്രമിക്കുകയും ചെയ്യുന്നു. ഏത് ഉത്തരവാദിത്വത്തേയും കൃത്യമായി നിറവേറ്റാന്‍ ഇവര്‍ക്ക് സാധിക്കുന്നു. കൂടാതെ ജീവിതം എന്നാല്‍ പരസ്പര പങ്കാളിത്തമാണ് എന്ന് അവര്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കുകയും ചെയ്യും.
ഉത്രം
ഉത്രം നക്ഷത്രക്കാരായ പുരുഷന്മാര് വളരെയധികം ഉദാരമതികളായിരിക്കും. മാത്രമല്ല അവര്‍ക്ക് അനുയോജ്യരായവരെ മാത്രമേ ഇവര്‍ പങ്കാളികളാക്കുകയുള്ളൂ. അതുകൊണ്ട് തന്നെ സ്നേഹ നിര്‍ഭരമായ പല മാറ്റങ്ങളും ഇവരുടെ ജീവിതത്തില്‍ ഉണ്ടാവുകയും അതില്‍ സന്തോഷം കണ്ടെത്തുകയും ചെയ്യുന്നു. ദാമ്പത്യ ജീവിതത്തില്‍ അവര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങളും ഉണ്ടാവുന്നു.
അനിഴം
അനിഴം നക്ഷത്രക്കാരായ പുരുഷന്മാര് പങ്കാളിയോട് വളരെയധികം കടപ്പെട്ടിരിക്കുന്നു. കൂടാതെ വിശ്വസ്തതയോടെ എല്ലാ കാര്യവും കൈകാര്യം ചെയ്യുന്നതിനും ഇവര്‍ക്ക് സാധിക്കുന്നു. ഈ നക്ഷത്രത്തില്‍ ജനിച്ച പുരുഷന്മാര്ക്ക് വിവാഹത്തോടെ അവരുടെ സാമ്പത്തിക സ്ഥിരതയും ഉറപ്പിക്കാന്‍ സാധിക്കുന്നു. കൂടാതെ ദീര്‍ഘകാലവും സന്തുഷ്ടവുമായ ദാമ്പത്യം ഉറപ്പാക്കുന്നു.
പുണര്‍തം
പുണര്‍തം നക്ഷത്രക്കാര്‍ ശുഭാപ്തിവിശ്വാസത്തോടെ മുന്നോട്ട് പോവുന്നവരായിരിക്കും. ഇവര്‍ ദാമ്പത്യത്തിലെ എല്ലാ വെല്ലുവിളികളേയും പ്രതിരോധിക്കാന്‍ വേണ്ടി ശ്രമിക്കുന്നു. സ്ഥിരമായ സന്തോഷത്തിനും നേട്ടത്തിനും പുണര്‍തം നക്ഷത്രക്കാര്‍ക്ക് സാധിക്കുന്നു എന്നതാണ് സത്യം. ജീവിതം തന്നെ ഇവരെ സന്തോഷത്തിലാറാടിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്



Click it and Unblock the Notifications
