Latest Updates
-
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം -
സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നോ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം -
കാത്തിരുന്ന നക്ഷത്രമാറ്റം: രാജകീയ ജീവിതം നല്കുന്ന കേതു, മകം നക്ഷത്രത്തിലേക്ക് പ്രൗഡിയോടെ ഇവര്‍ -
ശകുനം പറയും കണ്ണ് തുടിക്കുന്നതും ഉള്ളം കൈ ചൊറിയുന്നതും എന്തിനാണെന്ന്: ഭാവിയില്‍ ഇത് സംഭവിക്കാം -
ആരോഗ്യത്തിന്റെ കലവറ ആയുസ്സിന് മുതല്‍ക്കൂട്ട്: പക്ഷേ മാതള നാരങ്ങ ഇവര്‍ കഴിക്കരുത്, കാരണം ഇതാ -
മാര്‍ച്ച് 11-ന് ശനി അസ്തമയം: വിഷുവിന് ശേഷമുള്ള ഒരാഴ്ച വരെ മാറ്റങ്ങള്‍ അതിഗംഭീരം ഈ രാശിക്കാര്‍ക്ക് -
ശനിയുടെ നക്ഷത്രത്തിലേക്ക് ചൊവ്വ: ഉത്രട്ടാതി നാളില്‍ സംഭവിക്കുന്ന മാറ്റം നിസ്സാരമല്ല, ഭാഗ്യം കടാക്ഷിക്കും രാശി -
Rashiphalam: ഇന്ന് നിങ്ങള്‍ക്ക് എങ്ങനെ, അറിയണം 12 രാശിക്കാര്‍ക്കും ഗുണങ്ങളും ദോഷങ്ങളും ഇപ്രകാരമെന്ന് -
നെല്ലിക്ക ജ്യൂസില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയിട്ട് രാവിലെ കുടിക്കാം : ഗുണങ്ങള്‍ ഇതെല്ലാം
അറിയാതെയാകാം, എന്നാല്‍ നിങ്ങള്‍ ചെയ്യുന്ന ഈ കാര്യങ്ങള്‍ പങ്കാളിയെ മുറിവേല്‍പ്പിക്കും, ബന്ധങ്ങളെ ശിഥിലമാക്കും
ഒരു ബന്ധത്തില്‍ തെറ്റ് പറ്റാത്തവര്‍ വിരളമാണ്. അറിഞ്ഞോ അറിയാതെ ചെയ്യുന്ന ചില കാര്യങ്ങള്‍ ബന്ധത്തിന്റെ കെട്ടുറപ്പിനെ ബാധിക്കും. പിന്നീട് അതോര്‍ത്ത് പശ്ചാത്തപിക്കേണ്ടതായും വരും. തെറ്റുകള്‍ ചെയ്തും അവ തിരുത്തിയുമാണ് ഓരോ വ്യക്തിയും വളരുന്നത്. എന്നാല്‍ തെറ്റുകളും അബദ്ധങ്ങളും ആവര്‍ത്തിക്കുന്നത് വീണ്ടുവിചാരമില്ലാത്തത് കൊണ്ടാണ്. ഉദാഹരണത്തിന്, ജോലി കഴിഞ്ഞ് വീട്ടില്‍ വന്നാല്‍ മൊബൈല്‍ ഫോണ്‍ നോക്കി ഇരിക്കുന്നത് ഒരു പക്ഷേ പങ്കാളിക്ക് ഇഷ്ടമായിരിക്കില്ല. പക്ഷേ അത് മനസ്സിലാക്കിയിട്ടും അതില്‍ മാറ്റമില്ലാതെ വീണ്ടും അതാവര്‍ത്തിക്കുന്നത്. അല്ലെങ്കില്‍ പങ്കാളിക്ക് ഇഷ്ടമില്ലെന്ന് അറിഞ്ഞിട്ടും നിരന്തരമായി ഒരേതരം ഭക്ഷണം വീട്ടില്‍ ഉണ്ടാക്കുന്നത്. കേള്‍ക്കുമ്പോള്‍ വളരെ നിസ്സാരമായ കാര്യങ്ങളാണ്. എന്നാല്‍ ക്രമേണ ഇത്തരം പ്രവൃത്തികളും ചിന്തകളും വലിയ തെറ്റിദ്ധാരണയിലേയ്ക്കും വഴക്കിലേയ്ക്കും എത്തിയേക്കും.

യഥാര്‍ത്ഥത്തില്‍ ഒരു ബന്ധത്തില്‍ ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് തുടക്കമിടുന്നത് നിസ്സാര പ്രശ്‌നങ്ങളാണ്. നേരത്തെ തന്നെ തിരുത്താമായിരുന്ന അത്തരം നിസ്സാര പ്രശ്‌നങ്ങള്‍ ബന്ധങ്ങളുടെ പരാജയത്തിന് കാരണമാകുന്നത് പുതിയ സംഭവമല്ല. അതുകൊണ്ട് അത്തരം അബദ്ധങ്ങളും തെറ്റുകളും തുടക്കത്തിലേ തന്നെ കണ്ടെത്തി തിരുത്തേണ്ടത് ബന്ധങ്ങളുടെ സുഗമമായ പോക്കിന് അത്യാവശ്യമാണ്.
എപ്പോഴും സംഭവിക്കുന്ന അബദ്ധങ്ങള്‍
തെറ്റുകള്‍ അല്ലെങ്കില്‍ അബദ്ധങ്ങള്‍ മനുഷ്യസഹജമാണ്. തെറ്റുകളൊന്നും സംഭവിക്കാത്ത ഒരു ബന്ധം സ്വപ്‌നങ്ങളില്‍ മാത്രമായിരിക്കും. എന്നാല്‍ ഒരേ തെറ്റ് അല്ലെങ്കില്‍ അബദ്ധം ആവര്‍ത്തിക്കുന്നത് ബന്ധത്തെ സാരമായി ബാധിക്കും.
വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കുക
എറിഞ്ഞ കല്ലും പറഞ്ഞ വാക്കും തിരിച്ചെടുക്കാന്‍ കഴിയില്ലെന്ന് കേട്ടിട്ടില്ലേ. വഴക്കിടുമ്പോള്‍ ദേഷ്യത്തിന്റെ പുറത്ത്, മുന്‍പിന്‍ നോക്കാതെ പറയുന്ന വാക്കുകള്‍ പിന്നീട് തിരുത്താനാകില്ലെന്ന് ഓര്‍ക്കുക. ഏത് സാഹചര്യത്തിലായാലും ശരിയായ വാക്കുകള്‍ തന്നെയാണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പാക്കുക. കോപം കൊണ്ട് വിറയ്ക്കുമ്പോള്‍ മുന്നിലുള്ള ആളെ കടുത്ത വാക്കുകള്‍ പ്രയോഗിച്ച് ദുര്‍ബലരാക്കുന്ന പതിവ് പലര്‍ക്കും ഉണ്ടാകും. പക്ഷേ ആ വാക്കുകള്‍ കൊണ്ട് മറുഭാഗത്ത് നില്‍ക്കുന്നയാള്‍ക്ക് ഉണ്ടാകുന്ന മുറിവ് ഒരിക്കലും ഉണങ്ങിയെന്ന് വരില്ല. അത്തരം വാക്കുകള്‍ ഉപയോഗിക്കാന്‍ നിര്‍ബന്ധിക്കപ്പെടുമ്പോള്‍ ദീര്‍ഘശ്വാസമെടുത്ത് മനസ്സിനെ നിയന്ത്രിക്കുക.
തമാശ അതിരുകടക്കരുത്
വീട്ടുകാരുടെയോ കൂട്ടുകാരുടെയോ മുമ്പില്‍ പങ്കാളിയെ കളിയാക്കുകയും തമാശയാക്കുകയുമൊക്കെ പതിവാണ്. അത് അവരുടെ സാന്നിധ്യത്തിലും അല്ലാതെയും ഒക്കെ ആകാം. എല്ലാവരുടെയും മുമ്പില്‍ അവര്‍ അതില്‍ നീരസം പ്രകടിപ്പിക്കില്ലായിരിക്കാം. എന്നാല്‍ അവര്‍ ഒരിക്കലും മനസ്സ് കൊണ്ട് അത്തരം തമാശകള്‍ അംഗീകരിക്കുകയോ ആസ്വദിക്കുകയോ ചെയ്യുന്നില്ലെന്ന് തിരിച്ചറിയുക. നിരന്തരമായി അത്തരമൊരു കാര്യം ചെയ്യുന്നത് ബന്ധങ്ങളുടെ കെട്ടുറപ്പ് ഇല്ലാതാക്കും. അത് തീര്‍ച്ചയായും മറുഭാഗത്തുള്ളയാളെ അധിക്ഷേപിക്കലാണ്. പ്രത്യേകിച്ച് മറ്റുള്ളവരെ ചിരിപ്പിക്കുക, രസിപ്പിക്കുക എന്നീ ഉദ്ദേശങ്ങളോടെ നിങ്ങള്‍ക്കും പങ്കാളിക്കും ഇടയില്‍ മാത്രമായിട്ടുള്ള കാര്യങ്ങള്‍ തമാശയുടെ മേമ്പൊടി ചാര്‍ത്തി അവതരിപ്പിക്കുമ്പോള്‍ പങ്കാളിക്ക് ബന്ധത്തിലുള്ള ഊഷ്മളത നഷ്ടമാകുകയാണ് ചെയ്യുന്നത്.
പങ്കാളിയുടെ പ്രിയപ്പെട്ടവരെ അധിക്ഷേപിക്കല്‍
പങ്കാളിയെ മാത്രമല്ല, അവര്‍ക്ക് വേണ്ടപ്പെട്ടവരെയും കളിയാക്കുന്ന സ്വഭാവം മിക്ക ബന്ധങ്ങളിലും കാണാം. എന്തുകാര്യം സംസാരിച്ചാലും അത് മറുഭാഗത്തുള്ളയാളുടെ വീട്ടുകാരെയോ കൂട്ടുകാരെയോ കുറ്റപ്പെടുത്തുന്നതോ കളിയാക്കുന്നതോ ആയ അവസ്ഥയിലേയ്ക്ക് എത്തുന്നത് ഒട്ടും ആരോഗ്യകരമല്ല. അത് പങ്കാളിയെ ആ ബന്ധത്തില്‍ നിന്നും അകറ്റും. ആ സ്വഭാവം തീര്‍ത്തും വര്‍ജ്ജിക്കേണ്ട ഒന്നാണ്. ചിലപ്പോള്‍ നിങ്ങളെ തൃപ്തിപ്പെടുത്താത്തതോ ദേഷ്യപ്പെടുത്തുന്നതോ ആയ എന്തെങ്കിലും കാര്യങ്ങള്‍ പങ്കാളിക്ക് വേണ്ടപ്പെട്ടവരില്‍ ഉണ്ടാകാം. അതില്‍ നിങ്ങള്‍ അസ്വസ്ഥനാകേണ്ട കാര്യമില്ല. അവരെ എതിര്‍ക്കുന്നതിലൂടെ പങ്കാളിയുമായുള്ള ബന്ധമാണ് നിങ്ങള്‍ ദുര്‍ബലമാക്കുന്നത് എന്നോര്‍ക്കുക.
നിര്‍ദ്ദേശങ്ങളും ഉപദേശങ്ങളും ബന്ധങ്ങളെ വിരസമാക്കും
ഒരു വ്യക്തി വളര്‍ന്നുവന്ന സാഹചര്യം, അയാളുടെ ശീലങ്ങള്‍, മുന്‍ഗണനകള്‍ എന്നീ കാര്യങ്ങളിലെല്ലാം തീര്‍ത്തും വ്യത്യസ്തനായ മറ്റൊരു വ്യക്തി ആയിരിക്കും അയാളുടെ പങ്കാളിയായി വരുന്നത്. ആ വ്യത്യസ്തത അംഗീകരിക്കുക. നിങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്കൊത്ത് എപ്പോഴും പങ്കാളിയെ തിരുത്താന്‍ ശ്രമിച്ചാല്‍ അവരുടെ വ്യക്തിത്വത്തെ നിങ്ങള്‍ അംഗീകരിക്കാതിരിക്കാലും അത്. അതുകൊണ്ട് ഓരോ തവണയും അത്തരത്തിലുള്ള ഉപദേശങ്ങളോ നിര്‍ദ്ദേശങ്ങളോ മുന്നോട്ടുവെക്കുമ്പോള്‍ അതിന്റെ ആവശ്യമുണ്ടോ എന്ന് സ്വയം വിലയിരുത്തുക. നിങ്ങളുടെ ശരി മറ്റൊരാള്‍ക്ക് ശരിയായി തോന്നണമെന്നില്ല.
പഴയ കാര്യങ്ങള്‍ വീണ്ടും വലിച്ചിടാതിരിക്കുക
ഇണക്കവും പിണക്കവും ഒരു ബന്ധത്തിന്റെ ഇരുപുറങ്ങളാണ്. ഇണക്കം മാറി പിണക്കം വരാം, വീണ്ടും ഇണങ്ങാം, പിണങ്ങാം. പിണക്കത്തിനിടയില്‍ പഴയ കാര്യങ്ങളും പ്രശ്‌നങ്ങളും വലിച്ചിടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. ഇത് പ്രശ്‌നത്തെ കൂടുതല്‍ വഷളാക്കും. ഒരു പിണക്കം തീരുമ്പോള്‍ അക്കാര്യത്തോട് അവിടെവെച്ച് തന്നെ ബൈബൈ പറയുക. അത് മനസ്സില്‍ കൊണ്ടുനടക്കാതിരിക്കുക. എന്തെങ്കിലും ബാക്കിയുണ്ടെങ്കില്‍ അപ്പോള്‍ തന്നെ പറഞ്ഞുതീര്‍ക്കുക. ഈ നിയമം ആത്മാര്‍ത്ഥമായി പിന്തുടരുമെന്ന് അന്യോന്യം വാക്കു നല്‍കുക, പാലിക്കുക. അങ്ങനെ വന്നാല്‍ പിണക്കങ്ങള്‍ പെട്ടെന്ന് പരിഹരിക്കാനും സന്തോഷത്തിന്റെ നിമിഷങ്ങള്‍ കൂട്ടാനും സാധിക്കും.
സോഷ്യല്‍ മീഡിയ എന്ന വില്ലന്‍
ഇത്രയും നേരം പറഞ്ഞത് പണ്ടുകാലം മുതല്‍ക്കേ പങ്കാളികള്‍ തുടര്‍ന്നുവരുന്ന, ബന്ധങ്ങളെ ശിഥിലമാക്കുന്ന അബദ്ധങ്ങളായിരുന്നുവെങ്കില്‍, ഇനിപ്പറയുന്നത് അടുത്ത കാലത്തായി മാത്രം സമൂഹത്തില്‍ ഉയര്‍ന്നുവന്ന ഒരു പ്രവണതയാണ്. സോഷ്യല്‍ മീഡിയ ഉപയോഗിക്കാത്തവര്‍ വിരളമാണ്. അത്തില്‍ ഭാര്യയെന്നോ ഭര്‍ത്താവെന്നോ ഉള്ള വ്യത്യാസം ഇല്ല. അത് വേണ്ടെന്ന് വെക്കുക അസാധ്യവുമാകാം. എന്നാല്‍ സോഷ്യല്‍ മീഡിയയുമായി ബന്ധപ്പെട്ട അബദ്ധങ്ങള്‍, പ്രത്യേകിച്ച് ബന്ധങ്ങളെ തളര്‍ത്തുന്ന അബദ്ധങ്ങള്‍ പറ്റാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
പലര്‍ക്കും സോഷ്യല്‍മീഡിയയില്‍ സ്വകാര്യ ജീവിതം പങ്കുവെക്കുന്നതിന് യാതൊരു അതിര്‍വരമ്പുകളും ഇല്ല. മാത്രമല്ല, സോഷ്യല്‍ മീഡിയയിലെ നമ്മുടെ താല്‍പ്പര്യങ്ങളും അവിടെ പരിചയപ്പെടുന്ന വ്യക്തികളിലുള്ള താല്‍പ്പര്യങ്ങളും പങ്കാളിയെ അസ്വസ്ഥമാക്കുന്നുണ്ടോ എന്ന് പലരും നോക്കാറില്ല. അത്തരം കാര്യങ്ങളില്‍ പങ്കാളിയുടെ ഇഷ്ടാനിഷ്ടങ്ങളും മനസ്സിലാക്കുകയും പരസ്പരം മനസ്സിലാക്കി കാര്യങ്ങള്‍ ചെയ്യുകയും ചെയ്തില്ലെങ്കില്‍ നിങ്ങളുടെ ബന്ധത്തെ അത് ശിഥിലമാക്കും.
ഒരു ബന്ധത്തില്‍ അബദ്ധങ്ങള്‍ എങ്ങനെ ഒഴിവാക്കാം
പങ്കാളിയുടെ വികാരങ്ങളെയും ആഗ്രഹങ്ങളെയും ബഹുമാനിക്കുകയും അതിനനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്താല്‍ തന്നെ ബന്ധങ്ങളിലുണ്ടാകാന്‍ ഇടയുള്ള അബദ്ധങ്ങള്‍ ഇല്ലാതാക്കാം. മറ്റൊരു കാര്യം, എന്ത് പറയുമ്പോഴും ചെയ്യുമ്പോഴും ഒരു നിമിഷം അതിന്റെ വരുംവരായ്കകളെ കുറിച്ച് പങ്കാളി അത് ഏത് രീതിയില്‍ എടുക്കുമെന്നും ആലോചിക്കുക. പങ്കാളിയെ കുറ്റപ്പെടുത്തുന്ന അവസരങ്ങളില്‍ അവരുടെ സ്ഥാനത്ത് താന്‍ ആണെങ്കില്‍ ഇത്തരം കുറ്റപ്പെടുത്തലുകളെ എങ്ങനെ കൈകാര്യം ചെയ്യുമെന്ന് ചിന്തിക്കുക. അത്തരം ചെറിയ മാറ്റങ്ങളിലൂടെ ഒരു ബന്ധത്തിന്റെ കെട്ടുറപ്പ് ഇല്ലാതാക്കുന്ന അബദ്ധങ്ങള്‍ ഒഴിവാക്കാനാകും.



Click it and Unblock the Notifications











