Latest Updates
-
ഗജകേസരി രാജയോഗം: ഇന്ന് മുതൽ നിങ്ങളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന ആ വലിയ മാറ്റം! -
അങ്കാരകി സങ്കഷ്ടി ചതുർത്ഥി: ഗണപതിയുടെ അനുഗ്രഹത്താൽ ഈ രാശിക്കാർക്ക് ഇനി ധനമഴ, കരിയറിൽ വൻ കുതിപ്പ്! -
ചന്ദ്രന്റെ കൂടുമാറ്റം: തൃക്കേട്ടയിൽ നിന്ന് മൂലത്തിലേക്ക് ഗ്രഹങ്ങൾ നീങ്ങുമ്പോൾ, ഈ നക്ഷത്രക്കാർക്ക് തെളിയുന്നത് ഭാഗ്യത്തിന്റെ പുതിയ വാതിലുകൾ! -
ഇന്നത്തെ രാശിഫലം: ചൊവ്വാഴ്ച ഈ രാശിക്കാര്‍ക്ക് ഭാഗ്യോദയം; പണവും പ്രശസ്തിയും തേടിയെത്തും! -
മെയ് 4 രാശിഫലം: തൊഴിൽരംഗത്ത് വൻ മാറ്റങ്ങൾ, ഈ 12 രാശിക്കാർക്കും ഇന്ന് ഭാഗ്യദിനം! -
49-ാം വയസ്സിലും മല്ലിക ഷെരാവത്തിന്റെ ഈ ഫിറ്റ്നസ് രഹസ്യം കണ്ട് അമ്പരന്ന് ആരാധകർ! -
ഡൽഹിയിൽ പൊടിക്കാറ്റ് വരുന്നു; നിങ്ങളുടെ ചർമ്മം സുരക്ഷിതമാണോ? ഈ മുൻകരുതലുകൾ മറക്കരുത്! -
സോഷ്യൽ മീഡിയയിലെ വ്യാജ പ്രചരണങ്ങൾ വേണ്ട; ഈ വേനൽക്കാലത്ത് കുടുംബത്തിന്റെ ആരോഗ്യം കാക്കാൻ ഇതാ ചില വഴികൾ -
ഡൽഹിയിൽ റെഡ് അലർട്ട്: കഠിനമായ ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് ജീവന് ഭീഷണിയോ? -
ഗർഭം തുടരണോ? സ്ത്രീയുടെ തീരുമാനത്തിന് ഇനി സുപ്രീം കോടതിയുടെ പൂർണ്ണ പിന്തുണ
ഭാര്യയുടെ മുന്നില്‍ സല്പേര് നേടാം; വിവാഹത്തിന് മുമ്പ് പുരുഷന് പഠിച്ചിരിക്കേണ്ട 8 കാര്യങ്ങള്‍
വിവാഹം എന്നത് എപ്പോഴും ഒരാളുടെ ജീവിതത്തില്‍ ഒരു പുതിയ അധ്യായമായി കണക്കാക്കപ്പെടുന്നു. കാരണം, ഇതിനുശേഷം അവര്‍ ജീവിതത്തിന്റെ മറ്റൊരു ഭാഗത്തേക്ക് പ്രവേശിക്കുന്നു. അത് തികച്ചും പുതിയതും വ്യത്യസ്തവുമാണ്. വിവാഹത്തിന്റെ തുടക്കം മുതലേ പങ്കാളികള്‍ ഇക്കാര്യത്തില്‍ വളരെയധികം ശ്രദ്ധ ചെലുത്തുന്നു. പങ്കാളികള്‍ പരസ്പരം മനസ്സിലാക്കാന്‍ ശ്രമിക്കുന്നു. അതേ സമയം ശീലങ്ങളില്‍ ചില മാറ്റങ്ങളും കൊണ്ടുവരുന്നു. സന്തുഷ്ടകരമായ ദാമ്പത്യജീവിതത്തിന് പങ്കാളികള്‍ പരസ്പരം ചില വിട്ടുവീഴ്ചകള്‍ ചെയ്യേണ്ടതുണ്ട്.
അങ്ങനെ ആ ബന്ധത്തില്‍ സമാധാനവും സ്നേഹവും ഉണ്ടാകും. വിവാഹത്തിന് മുമ്പ് ആണ്‍കുട്ടികള്‍ ചില കാര്യങ്ങള്‍ അറിഞ്ഞിരിക്കേണ്ടത് വളരെ പ്രധാനമാണ്. വിവാഹത്തിന് മുമ്പ് പുരുഷന് തന്റെ ശീലങ്ങള്‍ ഒന്ന് മാറ്റുകയോ ചിട്ടപ്പെടുത്തുകയോ ചെയ്യേണ്ടതായുണ്ട്. ഇത് നിങ്ങളുടെ ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങള്‍ കുറയ്ക്കും. നിങ്ങളുടെ ദാമ്പത്യ ജീവിതം മെച്ചപ്പെടുത്താന്‍ സഹായിക്കും. അതുകൊണ്ടുതന്നെ, വിവാഹത്തിന് മുമ്പ് ഓരോ പുരുഷനും അറിഞ്ഞിരിക്കേണ്ട അത്തരം ചില കാര്യങ്ങള്‍ ഇതാ.

പാചകം പഠിക്കുക
വിവാഹത്തിന് മുമ്പ് പാചകം പഠിച്ചിരിക്കണം. ഇതിന് രണ്ട് ഗുണങ്ങളുണ്ട്, ആദ്യം ഈ ശീലം നിങ്ങളുടെ ഭാവി ഭാര്യയില്‍ മതിപ്പുളവാക്കും. രണ്ടാമതായി, നിങ്ങളുടെ ഭാര്യ നിങ്ങളുടെ അടുത്തില്ലെങ്കിലോ മറ്റോ നിങ്ങള്‍ക്ക് ഭക്ഷണത്തെക്കുറിച്ച് ആലൊചിച്ച് വിഷമിക്കേണ്ടതില്ല. ഇടയ്ക്കിടെ പാചകം ചെയ്ത് ഭാര്യയെ സന്തോഷിപ്പിക്കാം. ഇത് നിങ്ങളുടെ ദാമ്പത്യ ജീവിതത്തിന് നല്ലൊരു മുതല്‍ക്കൂട്ടാണെന്ന് പിന്നീട് നിങ്ങള്‍ക്ക് മനസിലാകും.
സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുക
വിവാഹത്തിന് മുമ്പ് നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുക. കാരണം വിവാഹശേഷം നിങ്ങള്‍ രണ്ടുപേരായി മാറുന്നു. ഇതുവരെ നിങ്ങളുടെ ചെലവുകള്‍ മാത്രം നോക്കിയാല്‍ മതിയെങ്കില്‍ വിവാഹശേഷം ഭാര്യയുടെ കാര്യങ്ങള്‍ കൂടി നിങ്ങള്‍ ശ്രദ്ധിക്കേണ്ടതായി വന്നേക്കാം. അതുകൊണ്ട് നിങ്ങളുടെ സാമ്പത്തിക സ്ഥിതി ശക്തമാക്കണം. ഇതുകൂടാതെ, നിങ്ങള്‍ക്ക് പണവുമായി ബന്ധപ്പെട്ട ഒരു ബാക്ക്-അപ്പ് പ്ലാനും ഉണ്ടായിരിക്കണം. നിങ്ങള്‍ സാമ്പത്തിക സ്ഥിതി മോശമായാല്‍, അത് നിങ്ങളുടെ ദാമ്പത്യ ജീവിതത്തിലും ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കും.
പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കരുത്
എല്ലാ ചെറിയ കാര്യങ്ങളിലും വാഗ്ദാനങ്ങള്‍ നല്കുന്ന ശീലം നിങ്ങള്‍ക്കുണ്ടെങ്കില്‍, ഈ ശീലം വിവാഹത്തോടെ നിര്‍ത്തുക. നിങ്ങളുടെ ഈ ശീലം വിവാഹശേഷം ഒരു പ്രശ്നമായി മാറിയേക്കാം. എന്തെന്നാല്‍, നിങ്ങള്‍ എന്തെങ്കിലും കാര്യം ചെയ്യാമെന്ന് ഭാര്യക്ക് ഉറപ്പുനല്‍കിയിട്ട് പിന്നീട് ആ കാര്യം ചെയ്തില്ലെങ്കില്‍ അത് നിങ്ങളുടെ ബന്ധത്തില്‍ ഒരു മുഷിച്ചിലുണ്ടാക്കും. അതുകൊണ്ട് ഭാര്യയ്ക്ക് വാഗ്ദാനങ്ങള്‍ കൊടുക്കുമ്പോള്‍ അല്പം ശ്രദ്ധിച്ച് മാത്രം കൊടുക്കുക.

ചെലവ് കുറയ്ക്കാന്‍ പഠിക്കുക
വിവാഹത്തിന് മുമ്പുതന്നെ സാമ്പത്തിക കാര്യത്തില്‍ ചില ചിട്ടകള്‍ വരുത്തുക. വിവാഹത്തിനുമുമ്പ് പണം ചെലവഴിക്കുന്നതില്‍ നിങ്ങള്‍ ചിന്തിച്ചിരുന്നില്ലെങ്കിലും, വിവാഹശേഷം നിങ്ങള്‍ പണം വിവേകത്തോടെ ചെലവഴിക്കേണ്ടിവരും. കാരണം വിവാഹശേഷം ഉത്തരവാദിത്തം വര്‍ദ്ധിക്കുകയും ചെലവുകള്‍ വര്‍ദ്ധിക്കുകയും ചെയ്യും. ഇതുകൂടാതെ, പണം ലാഭിക്കാനുള്ള വഴികളും പഠിക്കുക. ഈ ശീലം നിങ്ങളുടെ ഭാവി സുരക്ഷിതമാക്കും.
വീട്ടില്‍ കൂടുതല്‍ സമയം ചെലവഴിക്കുക
പൊതുവെ പെണ്‍കുട്ടികളേക്കാള്‍ കൂടുതല്‍ സമയം വീടിന് പുറത്ത് ചെലവഴിക്കുന്നത് ആണ്‍കുട്ടികളാണ്. ജോലി കഴിഞ്ഞ് സഹപ്രവര്‍ത്തകരോ സുഹൃത്തുക്കളുമായോ പുറത്ത് പോകുക, വാരാന്ത്യങ്ങളില്‍ പുറത്ത് കറങ്ങാന്‍ പോകുക. തുടങ്ങി ആണുങ്ങളുടെ ജീവിതം വളരെ സജീവമാണ്. ഇതില്‍ തെറ്റൊന്നുമില്ല, പക്ഷേ വിവാഹശേഷം ഈ ശീലം കുറയ്ക്കണം.
ഭാര്യയെ വീട്ടില്‍ തനിച്ചാക്കി നിങ്ങള്‍ പുറത്ത് സുഹൃത്തുക്കള്‍ക്കൊപ്പം കറങ്ങി നടക്കുന്നത് നിങ്ങളുടെ ബന്ധത്തില്‍ വിള്ളലുണ്ടാക്കിയേക്കാം. ഭാര്യക്ക് ഏകാന്തത അനുഭവപ്പെടാന്‍ തുടങ്ങും. അവരോടൊപ്പം സമയം ചിലവഴിക്കാതെ നിങ്ങള്‍ പഴയപോലെ കറങ്ങിനടക്കുന്നത് തുടര്‍ന്നാല്‍ അവരുടെ മനസ്സില്‍ പല മോശം ചിന്തകളും വന്നേക്കാം.
നല്ല ശീലം വളര്‍ത്തുക
ഇന്നും വിവാഹിതരായ മിക്ക സ്ത്രീകളും തങ്ങളുടെ ഭര്‍ത്താവിനെക്കുറിച്ചാണ് ഏറ്റവും കൂടുതല്‍ ആകുലപ്പെടുന്നത് എന്താണെന്ന് നിങ്ങള്‍ക്കറിയാമോ? അത് അവരുടെ ജീവിതരീതിയുമായി ബന്ധപ്പെട്ട ചില ശീലങ്ങളിലാണ്. ഷൂസ് അഴിച്ച് സോക്സുകള്‍ എവിടെയെങ്കിലും എറിയുക, നനഞ്ഞ ടവ്വലുകള്‍ കട്ടിലില്‍ എറിയുക, സാധനങ്ങള്‍ വലിച്ചുവാരിയിടുക, വൃത്തിയില്ലാതെ നടക്കുക തുടങ്ങിയ ചെറിയ കാര്യങ്ങള്‍ ഭാര്യയെ പ്രകോപിപ്പിക്കും. നിങ്ങള്‍ അമ്മയ്ക്കൊപ്പം ജീവിച്ചു ശീലിച്ച കാര്യങ്ങള്‍ പങ്കാളിക്കൊപ്പവും ശീലിക്കരുത്. വിവാഹശേഷം ചില നല്ല ശീലങ്ങള്‍ നിങ്ങള്‍ വളര്‍ത്താന്‍ ശ്രമിക്കുക.

തീരുമാനങ്ങള്‍ ഒറ്റയ്ക്ക് എടുക്കാതിരിക്കുക
വിവാഹത്തിനു മുമ്പ് നിങ്ങള്‍ സ്വതന്ത്രനാണ്. നിങ്ങളുടെ സ്വന്തം തീരുമാനങ്ങള്‍ നിങ്ങള്‍ക്ക് തന്നെ എടുക്കാന്‍ കഴിയും. എന്നാല്‍ വിവാഹശേഷം നിങ്ങളുടെ തീരുമാനങ്ങള്‍, നിങ്ങളുടെ പങ്കാളിയെയും ദാമ്പത്യ ജീവിതത്തെയും ബാധിക്കുമെന്ന് മറക്കരുത്. പുതിയ കാര്‍ വാങ്ങുന്നതിനോ ജോലി മാറുന്നതിനോ ഉള്ള പ്ലാന്‍ ആണെങ്കിലും, തീര്‍ച്ചയായും അത് നിങ്ങളുടെ പങ്കാളിയുമായി കൂടി ചര്‍ച്ച ചെയ്യുക.
എല്ലാ കാര്യവും ഭാര്യയുടെ അഭിപ്രായം കൂടി അറിഞ്ഞശേഷം തീരുമാനിക്കുക. നല്ലതാണെങ്കില്‍ ഉള്‍ക്കൊള്ളുക അല്ലെങ്കില്‍ തള്ളിക്കളയുക. ഒരു കാര്യത്തില്‍ ഭാര്യയുടെ അഭിപ്രായം കൂടി ചോദിക്കുന്നത് നിങ്ങള്‍ തമ്മിലുള്ള പരസ്പര ധാരണ മികച്ചതും ശക്തവുമാക്കാന്‍ സഹായിക്കും.
അതിരുകള്‍ നിശ്ചയിക്കുക
വിവാഹത്തിന് മുമ്പ് നിങ്ങള്‍ സുഹൃത്തുക്കളുമായി രാത്രി ഏറെ വൈകി വരെ സമയം ചെലവഴിച്ചിരിക്കാം. എന്നാല്‍ വിവാഹശേഷം നിങ്ങളുടെ സൃഹൃത്ബന്ധത്തില് അല്പം അതിരുകള്‍ വയ്ക്കുക. ഭാര്യക്കൊപ്പം സമയം ചെലവഴിക്കാന്‍ ശീലിക്കുക. സുഹൃത്തുക്കള്‍ക്കൊപ്പം ചെലവഴിക്കാനായി നിങ്ങളുടെ സമയം ഷെഡ്യൂള്‍ ചെയ്ത് വയ്ക്കുക. പെണ്‍സുഹൃത്തുക്കളുമായി അടുപ്പമുണ്ടായിരുന്നുവെങ്കില്‍ അതൊക്കെ വിവാഹശേഷം ഒഴിവാക്കുക. ഇക്കാര്യങ്ങളെല്ലാം നിങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍, അത് ഭാര്യയുടെ മനസ്സില്‍ അരക്ഷിതാവസ്ഥയോ സംശയമോ ഉണ്ടാക്കും.



Click it and Unblock the Notifications
