Latest Updates
-
കാലാവസ്ഥ മാറുന്നു, ചർമ്മവും മുടിയും തകരാതിരിക്കാൻ ഈ 48 മണിക്കൂർ പ്ലാൻ പരീക്ഷിച്ചു നോക്കൂ -
വ്യാഴം കർക്കടകത്തിലേക്ക് മാറുന്നു: കരിയറിലും വിവാഹകാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ ഭാഗ്യകാലം നിങ്ങൾ എങ്ങനെ പ്രയോജനപ്പെടുത്തും? -
മെയ് 30-31: ആകാശത്ത് അപൂർവ്വ ബ്ലൂ മൂൺ; കർമ്മദോഷങ്ങൾ അകറ്റാൻ ഈ രാശിക്കാർക്ക് വൻ ഭാഗ്യം, ചെയ്യേണ്ടത് ഇത്രമാത്രം! -
ശിവയോഗം മാറി സിദ്ധയോഗം: ഈ സമയം കൃത്യമായി ഉപയോഗിച്ചാൽ കരിയറിൽ വൻ കുതിച്ചുചാട്ടം, ഭാഗ്യം ഈ രാശിക്കാർക്ക് മാത്രം -
സാമ്പത്തിക നേട്ടവും പ്രണയസാഫല്യവും: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യത്തിന്റെ ദിനം, നിങ്ങളുടെ രാശിയുണ്ടോ? -
മെയ് 30 നക്ഷത്രഫലം: സാമ്പത്തിക നേട്ടവും കരിയർ മാറ്റങ്ങളും, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം തെളിയുമോ? -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും പ്രണയത്തിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
കഠിനമായ ചൂടിൽ പുറത്തിറങ്ങി വ്യായാമം ചെയ്യരുത്! വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
സാമ്പത്തിക നേട്ടത്തിന് വഴിതുറക്കുന്നു; ശിവയോഗവും ശുക്ര പ്രദോഷവും ചേരുന്ന ഈ സമയം നിങ്ങൾക്കറിയാമോ? -
49-ാം വയസ്സിലും മല്ലിക ഷെരാവത്തിന്റെ ഈ ഫിറ്റ്നസ് രഹസ്യം; വീഗൻ ഡയറ്റും യോഗയും കൊണ്ട് താരം ഞെട്ടിക്കുന്നത് ഇങ്ങനെ!
സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട; വിവാഹത്തിനു മുമ്പ് പെണ്ണിനെക്കുറിച്ച് ഈ കാര്യങ്ങള്‍ അറിഞ്ഞിരിക്കണം
വിവാഹം എന്നത് ജീവിതത്തിലെ ഒരു വലിയ തീരുമാനമാണ്. ഇതിനുശേഷം നിങ്ങളുടെ ജീവിതം പൂര്‍ണ്ണമായും മാറുന്നു. വളരെയധികം സ്നേഹിക്കുകയും എല്ലാ ആഗ്രഹങ്ങളും നിറവേറ്റുകയും ചെയ്യുന്ന ഒരു ജീവിത പങ്കാളിയെ എല്ലാവരും ആഗ്രഹിക്കുന്നു. പ്രത്യേകിച്ച് സ്ത്രീകള്‍ അത്തരമൊരു ഭര്‍ത്താവിനെ ആഗ്രഹിക്കുന്നു.
എന്നാല്‍ നിങ്ങളുടെ ജീവിതകാലം മുഴുവന്‍ ചെലവഴിക്കേണ്ട വ്യക്തിയെക്കുറിച്ച് നിങ്ങള്‍ക്ക് ഒന്നും അറിയില്ലെങ്കില്‍, പിന്നീട് നിങ്ങള്‍ക്ക് ജീവിതത്തില്‍ പ്രശ്നങ്ങള്‍ നേരിടേണ്ടിവന്നേക്കാം. അതുകൊണ്ടാണ് ഇന്നത്തെ കാലത്ത് എല്ലാ ആണ്‍കുട്ടികളും പെണ്‍കുട്ടികളും വിവാഹത്തിന് മുമ്പ് പരസ്പരം അറിയാനായി സമയം ചെലവഴിക്കാന്‍ ആഗ്രഹിക്കുന്നത്.

അതുകൊണ്ട് പങ്കാളിയെ മുന്‍കൂട്ടി മനസ്സിലാക്കുകയും അവരുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അറിയുകയും ചെയ്യുക. ബന്ധം വിവാഹമായി മാറുമ്പോള്‍, ജീവിതത്തിന്റെ ഒരു പുതിയ അധ്യായം ആരംഭിക്കുന്നു. വിവാഹിതരാകാന്‍ പോകുന്ന പുരുഷന്മാര് തങ്ങളുടെ പ്രതിശ്രുത വധുവിനെ കുറിച്ച് ചില കാര്യങ്ങള്‍ അറിഞ്ഞിരിക്കണം. അതുവഴി നിങ്ങളുടെ ദാമ്പത്യ ജീവിതം മികച്ചതായി നിലനിര്‍ത്താന്‍ നിങ്ങള്‍ക്ക് സാധിക്കും. വിവാഹത്തിന് മുമ്പ് പുരുഷന്മാര് അവരുടെ ജീവിത പങ്കാളിയെക്കുറിച്ച് എന്തെല്ലാം കാര്യങ്ങള്‍ അറിഞ്ഞിരിക്കണം എന്ന് നമുക്ക് നോക്കാം.
കരിയറിനെക്കുറിച്ച്
ഇന്നത്തെ കാലത്ത് സ്ത്രീകള്‍ തങ്ങളുടെ കരിയറിനെ കുറിച്ച് വളരെ ഗൗരവമുള്ളവരാണ്. കല്യാണം കഴിഞ്ഞാലും ജോലി ചെയ്യാന്‍ അവര്‍ ആഗ്രഹിക്കുന്നു. അത്തരമൊരു സാഹചര്യത്തില്‍, പുരുഷന്മാര് അവരുടെ ഭാവി പങ്കാളിയുടെ ഭാവി പദ്ധതികള്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കണം. അവരുടെ കരിയര്‍ പ്ലാനിനെക്കുറിച്ച് അറിയുക. കൂടാതെ, എങ്ങനെ ജോലിയും കുടുംബവും ഒരുമിച്ച് കൈകാര്യം ചെയ്യാന്‍ കഴിയും എന്നൊക്കെ അറിഞ്ഞുവയ്ക്കുക. വിവാഹത്തിന് മുമ്പ് ഇക്കാര്യങ്ങളെല്ലാം വ്യക്തമായാല്‍ സന്തോഷത്തോടെ ദാമ്പത്യ ജീവിതം നയിക്കാനാകും.
സാമ്പത്തികം
നിങ്ങളുടെ ഭാവി ജീവിതപങ്കാളി എത്രത്തോളം സ്വയംപര്യാപ്തരാണ് അല്ലെങ്കില്‍ അവര്‍ എത്രമാത്രം സാമ്പത്തികമായി ശക്തരാണ് എന്നതും അറിഞ്ഞിരിക്കുക. ഉദാഹരണത്തിന്, സ്ത്രീകള്‍ അവരുടെ ജീവിത പങ്കാളിയുടെ സമ്പാദ്യം, അവരുടെ സാമ്പത്തിക ശേഷി എന്നിവയെക്കുറിച്ച് അറിയാന്‍ ആഗ്രഹിക്കുന്നു. അതുപോലെ, പുരുഷന്മാരും തങ്ങളുടെ പ്രതിശ്രുത വധുവിനെ കുറിച്ച് ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം.
നിങ്ങളുടെ ജീവിത പങ്കാളിയുടെ സാമ്പത്തികസ്ഥിതി കൂടി അറിയുന്നതിലൂടെ, നിങ്ങളുടെ ഭാവി പദ്ധതികള്‍ മുന്‍കൂട്ടി തയ്യാറാക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും. ഉദാഹരണത്തിന്, നിങ്ങളുടെ പ്രതിശ്രുതവധു ജോലി ചെയ്യുന്നില്ലെങ്കില്‍, അവളുടെ ചെലവുകളും നിങ്ങളുടെ ഉത്തരവാദിത്തമായിരിക്കും. അതനുസരിച്ച് നിങ്ങളുടെ വരുമാനവും ചെലവും നിങ്ങള്‍ കൈകാര്യം ചെയ്യേണ്ടിവരും.

ഇഷ്ടാനിഷ്ടങ്ങള്‍
ഒരു പെണ്‍കുട്ടി തന്റെ ഭര്‍ത്താവിന്റെ ഇഷ്ടങ്ങളും അനിഷ്ടങ്ങളും ശ്രദ്ധിക്കുന്നതുപോലെ, പുരുഷന്മാരും ഭാര്യയുടെ ഇഷ്ടങ്ങളും അനിഷ്ടങ്ങളും അറിഞ്ഞിരിക്കണം. നിങ്ങളുടെ പ്രതിശ്രുതവധുവിന്റെ ഇഷ്ടങ്ങളും അനിഷ്ടങ്ങളും നിങ്ങള്‍ വിവാഹത്തിനു മുമ്പുതന്നെ അറിഞ്ഞുവയ്ക്കുക. ഭക്ഷണശീലം, ദിനചര്യ, ജീവിതശൈലി തുടങ്ങിയ കാര്യങ്ങള്‍ നേരത്തേ തന്നെ മനസിലാക്കി വയ്ക്കുക.
ലൈംഗികതയെക്കുറിച്ച്
ഏതൊരു ദാമ്പത്യത്തിന്റെയും പ്രധാന ഭാഗമാണ് ശാരീരിക ബന്ധം. ചിലര്‍ വൈകാരിക അടുപ്പത്തിന് പ്രാധാന്യം കൊടുക്കുമ്പോള്‍ ചിലര്‍ ശാരീരികമായ അടുപ്പത്തിന് അത്യധികം പ്രാധാന്യം നല്കുന്നു. വിവാഹത്തിന് മുമ്പ്, നിങ്ങളുടെ ജീവിത പങ്കാളിയില്‍ നിന്ന് നിങ്ങളുടെ ആവശ്യങ്ങളും പരിമിതികളും പങ്കാളി മനസ്സിലാക്കുന്നുണ്ടോ ഇല്ലയോ എന്ന് നിങ്ങള്‍ അറിഞ്ഞിരിക്കണം.
ശീലങ്ങള്‍
ഓരോ വ്യക്തിക്കും നല്ലതും ചീത്തയുമായ ശീലങ്ങളുണ്ട്. വിവാഹം കഴിയുന്നതുവരെ ഈ ശീലങ്ങള്‍ ശരിയാണ്. വിവാഹശേഷം, നിങ്ങളുടെ പങ്കാളിയോടും നിങ്ങള്‍ക്ക് ഉത്തരവാദിത്തമുണ്ട്. അത്തരമൊരു സാഹചര്യത്തില്‍, വിവാഹത്തിന് മുമ്പ് നിങ്ങളുടെ ജീവിത പങ്കാളിയുടെ ശീലങ്ങളെക്കുറിച്ച് നിങ്ങള്‍ അറിഞ്ഞിരിക്കണം. നിങ്ങളുടെ ജീവിതം നന്നായി മുന്നോട്ട് കൊണ്ടുപോകാന്‍ ഇത് സഹായിക്കും.

സ്വഭാവം
വിവാഹത്തിന് മുമ്പ് നിങ്ങളുടെ ഭാവി വധുവിന്റെ സ്വഭാവം നിങ്ങള്‍ അറിഞ്ഞിരിക്കണം. ഏത് സ്വഭാവമാണ് പരിധിക്കപ്പുറമുള്ളതെന്നും ഏതാണ് ശരിയെന്നും അറിഞ്ഞിരിക്കണം. പങ്കാളിയുടെ സ്വഭാവം നേരത്തേ മനസിലാക്കുന്നതിലൂടെ നിങ്ങളുടെ ബന്ധം മധുരമായി നിലനിര്‍ത്താന്‍ സാധിക്കും.
കുടുംബാസൂത്രണം
നിങ്ങള്‍ക്കും നിങ്ങളുടെ പങ്കാളിക്കും വ്യത്യസ്ത ചിന്താഗതിയുണ്ടെങ്കില്‍, നിങ്ങള്‍ രണ്ടുപേരും ജീവിതത്തെയും കരിയറിനേയും വ്യത്യസ്തമായി കാണുന്നുവെങ്കില്‍, ഭാവിയില്‍ ഒരുമിച്ച് ജീവിക്കുന്നതില്‍ നിങ്ങള്‍ക്ക് ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നേക്കാം. അതുകൊണ്ട് അതിനെക്കുറിച്ച് മുന്‍കൂട്ടി ചിന്തിക്കേണ്ടത് വളരെ പ്രധാനമാണ്. കൂടാതെ, കുടുംബാസൂത്രണത്തെക്കുറിച്ച് മുന്‍കൂട്ടി ചര്‍ച്ച ചെയ്യേണ്ടത് പ്രധാനമാണ്. പിന്നീട് അതിനെക്കുറിച്ച് ടെന്‍ഷനോ അഭിപ്രായവ്യത്യാസമോ ഉണ്ടാകരുത്.
മുന്‍കാല ബന്ധങ്ങള്‍
വിവാഹത്തിനു മുമ്പായി പങ്കാളിയുടെ മുന്‍കാല ബന്ധങ്ങളെക്കുറിച്ച് അറിയേണ്ടതും പ്രധാനമാണ്. പലപ്പോഴും, സ്ത്രീകളും പുരുഷന്മാരും പരസ്പരം തങ്ങളുടെ മുന്‍കാല ബന്ധങ്ങളെക്കുറിച്ച് ആദ്യം പറയില്ല. എന്നാല്‍ പിന്നീട് അത് വെളിവാകുമ്പോള്‍, അത് അവരുടെ ബന്ധത്തെ ബാധിക്കുന്നു. അതുകൊണ്ട് നിങ്ങളുടെ മുന്‍കാല ബന്ധത്തെക്കുറിച്ച് പരസ്പരം തുറന്ന് സംസാരിക്കുക. ഇങ്ങനെയാണ് നിങ്ങള്‍ക്കിടയില്‍ വിശ്വാസം സ്ഥാപിക്കുന്നത്.



Click it and Unblock the Notifications
