Latest Updates
-
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
14 കിലോ കൂട്ടി, 15 കിലോ കുറച്ചു; നിമിഷ സജയന്റെയും രജിഷയുടെയും ഫിറ്റ്നസ് രഹസ്യം ഇതാ -
കന്നിരാശിയിലെ ചന്ദ്ര-ബുധ സംയോഗം: ഈ സമയം ജോലികൾ വേഗത്തിൽ തീർക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
ഈ 5 നാളുകാരെ ഭരിക്കുന്നത് ഭാര്യ; നിങ്ങളുടെ നക്ഷത്രം ഇതിലുണ്ടോ?
വിവാഹം എന്നത് പരസ്പരം മനസ്സിലാക്കുന്നതിനും അംഗീകരിക്കുന്നതിനും സ്നേഹിക്കുന്നതിനും എല്ലാം വേണ്ടിയുള്ളതാണ്. എന്നാല്‍ ചിലകാര്യങ്ങളില്‍ നാം അറിയാതെ പോലും മാറ്റങ്ങള്‍ കൊണ്ട് വരുന്നത് പങ്കാളിക്ക് ഇഷ്ടപ്പെടണം എന്നില്ല. പലപ്പോഴും ദാമ്പത്യ ജീവിതം എന്നത് പരസ്പരം ഭരിക്കുന്നതിനുള്ള ഒരു കാര്യമായി കണക്കാക്കരുത്. ഒരു വ്യക്തി ഒരിക്കലും മറ്റൊരു വ്യക്തിയുടെ മുകളിലല്ല എന്ന ചിന്ത തന്നെയായിരിക്കണം വേണ്ടത്. എന്നാല്‍ ചില അവസ്ഥകളില്‍ അതില്‍ മാറ്റം വരുന്നു. പരസ്പരം ഭരിക്കുന്നതിനും അധികാരം ഉറപ്പിക്കുന്നതിനും പല പങ്കാളികളും ശ്രമിക്കുന്നു. അതില്‍ ഭാര്യയും ഭര്‍ത്താവും മാറ്റമില്ലാതെ തുടരുന്നു.
ജ്യോതിഷ പ്രകാരം നോക്കുകയാണെങ്കില്‍ ഗ്രഹങ്ങളുടെയും നക്ഷത്രങ്ങളുടെയും സ്വാധീനം ആണ് ഒരു വ്യക്തിയുടെ സ്വഭാവത്തേയും ജീവിതത്തേയും രൂപപ്പെടുത്തുന്നത്. പലപ്പോഴും ഇത് ദാമ്പത്യ ജീവിതത്തില്‍ വളരെ വലിയ പങ്ക് വഹിക്കുന്നു. ചില നക്ഷത്രക്കാര്‍ക്ക് തീരുമാനമെടുക്കുന്നതിനും കാര്യങ്ങള്‍ കൃത്യമായി കൈകാര്യം ചെയ്യുന്നതിനും സാധിക്കണം എന്നില്ല. ഇത് പലപ്പോഴും ഭാര്യ ഏറ്റെടുക്കുന്നു. ഭാര്യയുടെ കൃത്യമായ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് ഭാര്യയുടെ തീരുമാനപ്രകാരം മുന്നോട്ട് പോവുന്ന ചില നക്ഷത്രക്കാരുണ്ട്. അവര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം.

ആയില്യം
ആയില്യം നക്ഷത്രത്തില്‍ ജനിച്ച പുരുഷന്മാരെങ്കില് ഇവര്‍ പൊതുവേ ശാന്ത സ്വഭാവക്കാരായിരിക്കും. മാത്രമല്ല വൈകാരികമായി ഇവര്‍ വളരെയധികം ചിന്തിച്ച് പ്രവര്‍ത്തിക്കകുയും ചെയ്യുന്നു. വളരെ പെട്ടെന്നാണ് ഇവര്‍ സ്ത്രീകളിലേക്ക് അടുക്കുന്നതും. എന്നാല്‍ ഇവര്‍ പലപ്പോഴും പങ്കാളിയുടെ താല്‍പ്പര്യങ്ങള്‍ക്കും ചിന്തകള്‍ക്കും പ്രാധാന്യം നല്കുന്നു. മാത്രമല്ല പല സാഹചര്യങ്ങളിലും ഭാര്യയുടെ നിര്‍ദ്ദേശം അനുസരിക്കുന്നവരുമായിരിക്കും. ഇത്തരം കാര്യങ്ങള്‍ വളരെയധികം മാറ്റം നിങ്ങളുടെ ദാമ്പത്യ ജീവിതത്തിലും കൊണ്ട് വരുന്നു.
ചിത്തിര
ചിത്തിര നക്ഷത്രക്കാരായ പുരുഷന്മാരും എപ്പോഴും ഒരുമിച്ച് പോവാന്‍ താല്‍പ്പര്യപ്പെടുന്നവരാണ്. പരമാവധി സംഘര്‍ഷം ഒഴിവാക്കുന്നതിനാണ് ഇവര്‍ ശ്രമിക്കുന്നത്. അത് പലപ്പോഴും നിങ്ങളുടെ ജീവിതത്തില്‍ ആധിപത്യം ഉറപ്പിക്കുന്നവരെ പോലും നോവിക്കാതെ മുന്നോട്ട് പോവുന്നു. സമാധാനം ഇഷ്ടപ്പെടുന്നതിനാല് ഭാര്യയെ അനുസരിക്കുന്നതിനും താല്‍പ്പര്യത്തിന് പ്രാധാന്യം നല്‍കുന്നതിനും ഇവര്‍ ശ്രമിക്കുന്നു. എല്ലാ കാര്യങ്ങളും പക്ഷേ ഉത്തരവാദിത്വത്തോടെയും ആത്മവിശ്വാസത്തോടേയും കൈകാര്യം ചെയ്യുന്നതിന് ഇവര്‍ക്ക് സാധിക്കുന്നു.
പൂരം
പൂരം നക്ഷത്രക്കാരുടെ കാര്യവും വിഭിന്നമല്ല. ഇവര്‍ വളരെയധികം ആകര്‍ഷണീയരും കാര്യങ്ങള്‍ അതിന്റേതായ രീതിയില്‍ കൈകാര്യം ചെയ്യാന്‍ താല്‍പ്പര്യപ്പെടുന്നവരും ആയിരിക്കും. അതുകൊണ്ട് തന്നെ ജീവിതത്തില്‍ പല കാര്യങ്ങളും ഇവര്‍ മാറ്റി വെക്കുന്നു. എപ്പോഴും ഭാര്യയുടെ താല്‍പ്പര്യങ്ങള്‍ക്ക് അനുസരിച്ച് മുന്നോട്ട് പോവുന്നതിനാണ് ഇവര്‍ ആഗ്രഹിക്കുന്നതും. അതുകൊണ്ട് തന്നെ ഇവരുടെ ജീവിതത്തിലും അതിന്റേതായ മാറ്റങ്ങളുണ്ടാവുന്നു.

ഉത്രട്ടാതി
ഉത്രട്ടാതി നക്ഷത്രക്കാര്‍ ക്ഷയും ശാന്തസ്വഭാവവും ഉള്ളവരായിരിക്കും. ആത്മീയമായി പല കാര്യങ്ങളും ഇവര്‍ ആഗ്രഹിക്കുന്നു. പലപ്പോഴും അതുകൊണ്ട് തന്നെ ഭാര്യയുടെ രീതിയും സംസാരവും താല്‍പ്പര്യവും തന്നെയായിരിക്കും ഇവര്‍ എപ്പോഴും ആഗ്രഹിക്കുന്നതും. ജീവിതത്തില്‍ ഇവര്‍ കുടുംബം, സാമ്പത്തികം, സാമൂഹിക കാര്യങ്ങള്‍ എന്നിവക്ക് പ്രാധാന്യം നല്കുന്നു. എപ്പോഴും ഭാര്യയുടെ തണലില്‍ കഴിയാന്‍ ആഗ്രഹിക്കുന്ന ഒരു വ്യക്തിയായിരിക്കും ഇവര്‍.
ചോതി
ചോതി നക്ഷത്രക്കാര്‍ സ്വാതന്ത്ര്യവും സമാധാനവും ഇഷ്ടപ്പെടുന്നവരായിരിക്കും. അതുകൊണ്ട് തന്നെ ജീവിതത്തില്‍ വളരെയധികം മാറ്റങ്ങള്‍ ഇവര്‍ ആഗ്രഹിക്കുവന്നു. പങ്കാളിയുടെ കാര്യത്തില്‍ നിയന്ത്രണം ആഗ്രഹിക്കുന്നവരല്ല ഈ നക്ഷത്രക്കാര്‍. മാത്രമല്ല കാലെടുത്ത് വെയ്ക്കുന്ന ഓരോ കാര്യത്തെക്കുറിച്ചും കൃത്യമായ ബോധവും വ്യക്തതയും ഉണ്ടായിരിക്കും. ഭാര്യയുടെ താല്‍പ്പര്യത്തിന് അനുസരിച്ച് പ്രവര്‍ത്തിക്കുന്നതിനായിരിക്കും ഇവര്‍ കൂടുതല്‍ ശ്രദ്ധിക്കുന്നതും.
Disclaimer: ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
