Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
പുരുഷന്മാർ എല്ലാം രഹസ്യമാക്കി വെയ്ക്കുന്നത് ഇക്കാരണത്താൽ
പൊതുവില്‍ സ്ത്രീകളെ അപേക്ഷിച്ച് വിവാകരങ്ങള് വളരെ നിയന്ത്രിതമായി മാത്രം പ്രകടിപ്പിക്കുന്നവരാണ് പുരുഷന്മാര്. മനസ്സിലെ വിഷമങ്ങള്‍ പുറത്തുകാണിക്കാതെ, അല്ലെങ്കില്‍ വികാരങ്ങള്‍ വളരെ വൈകാരികമായി പ്രകടിപ്പിക്കാത്ത പ്രകൃതക്കാരണ് പുരുഷന്മാര്. എന്തുകൊണ്ടിയിരിക്കും സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാര് ഇത്ര വികാരങ്ങള്‍ പ്രകടിപ്പിക്കാത്തത്? സങ്കടം വന്നാല്‍ പോലും എല്ലാം ഉള്ളില്‍ ഒതുക്കുന്നതിനു പിന്നിലെ കാരണങ്ങള്‍ എന്തെല്ലാമായിരിക്കും? കാരണങ്ങള്‍ എന്തെല്ലാമെന്ന് നോക്കാം.

മൂത്തവരെ കണ്ടുപടിക്കുന്നത്
ഒരു ആണ്‍കുട്ടി വളരുമ്പോള്‍, പ്രധാനമായും മാതൃകയാക്കാന്‍ നോക്കുന്നത് ആ കുട്ടിയുടെ അച്ഛനെ അല്ലെങ്കില്‍ മറ്റുള്ളവരെയാണ്. കുട്ടികള്‍ നോക്കുമ്പോള്‍ അച്ഛന് കരയുന്നത് കാണാറില്ലായിരിക്കും. എല്ലാ ബാധ്യതകളും ഒറ്റയ്ക്ക് ഏറ്റെടുത്ത് ചെയ്യുന്ന അച്ഛനെയായിരിക്കും ഇവര്‍ കാണുന്നത്. അച്ഛന് എന്നു മാത്രമല്ല, കുട്ടി ചെറുപ്പത്തില്‍ കാണുന്ന മിക്ക പുരുഷന്മാരും ഇത്തരത്തില്‍ വികാരങ്ങള്‍ അടക്കി വെയ്ക്കുന്നവരും, ഒറ്റയ്ക്ക് തങ്ങളുടെതായ കാര്യങ്ങളില്‍ മുഴുകി ഇരിക്കുന്നവരായിരിക്കും. ഇതേ മാതൃക ആണ്‍കുട്ടികളും പിന്തുടരാന് ശ്രദ്ധിക്കും. അങ്ങനെ ഇരിക്കുന്നതാണ് ശരി എന്ന ചിന്ത കുട്ടികളില്‍ വളരുന്നതിന് കാരണമാകുന്നു.
സമൂഹം
കുട്ടികളുടെ ഉള്ളില്‍ ഓരോ ചിന്തകള്‍ കുത്തിവെയ്ക്കുന്നതില്‍ സമൂഹത്തിന് വലിയ പങ്കുണ്ട്. ചെറുപ്പം മുതല്‍, ആണ്‍കുട്ടികള്‍ ഈ രീതിയില്‍ മാത്രമേ പെരുമാറാവന് പാടുള്ളൂ എന്ന് സമൂഹം ആണ്‍കുട്ടികളെ പഠിപ്പിക്കുന്നു. ഇക്കാരങ്ങള്‍ വലുതായാലും എല്ലാ പുരുഷന്മാരും പിന്തുടരുന്നൂ. പ്രത്യേകിച്ച്, പെണ്ണുങ്ങളെപ്പോലെ കരയല്ലേ! ആണ്‍കുട്ടികള്‍ കരയില്ല, അവര്‍ ദേഷ്യപ്പെടും, അവര്‍ വികാരങ്ങള്‍ മറ്റുള്ളവരോട് തുറന്ന് സംസാരിക്കില്ല എന്നിങ്ങനെ നിരവധി കാര്യങ്ങള്‍ സമൂഹം പഠിപ്പിക്കുന്നു.
അനുഭവം
മനസ്സ് തുറന്ന് സംസാരിച്ച് പണി കിട്ടിയിട്ടുണ്ടെങ്കില്‍, അല്ലെങ്കില്‍ നിരവധി പ്രശ്നങ്ങള്‍ ഇത് മൂലം ഉണ്ടായിട്ടുള്ള അനുഭവം ഉണ്ടെങ്കില്‍ പല പുരുഷന്മാരും പിന്നീട് ഈ തെറ്റ് ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രദ്ധിക്കും. പ്രത്യേകിച്ച്, നല്ലരീതിയില്‍ കളിയാക്കലുകള്‍ കേള്‍ക്കുക, കുടുംബ പ്രശ്നങ്ങള്‍ ഉണ്ടാകുന്ന വിധത്തില്‍ കാര്യങ്ങള്‍ നീങ്ങിയിട്ടുണ്ടെങ്കില്‍ പരമാവധി എല്ലാ കാര്യങ്ങളും രഹസ്യമാക്കി വെയ്ക്കാന്‍ പുരുഷന്മാരെ പ്രേരിപ്പിക്കുന്നു. ഇവര്‍ മനസ്സ് തുറക്കാനും, അവരുടെ ഉള്ളിലെ വികാരങ്ങള്‍ തുറന്ന് പറയാനും ഭയന്നേക്കാം.
ഭയം
മനസ്സ് തുറന്ന് സംസാരിച്ചാല്‍, അല്ലെങ്കില്‍ വൈകാരികമായി കാര്യങ്ങള്‍ പ്രകടിപ്പിച്ചാല്‍ മറ്റുള്ളവര്‍ എന്ത് വിചാരിക്കും എന്ന തോന്നല്‍ പലരിലും ഉണ്ടായേക്കാം. ഈ തോന്നല്‍ മൂലം മനസ്സ് തുറക്കാന്‍ മടിക്കുന്ന പുരുഷന്മാരും ധാരാളമാണ്.
പുരുഷന് എന്ന പ്രശ്നം
സ്ത്രീകളെക്കാള്‍ പുരുഷന് എല്ലായ്പ്പോഴും സ്ട്രോംഗ് ആയി നില്‍ക്കണം എന്ന ചിന്ത മൂലവും മനസ്സിലെ പ്രയാസങ്ങള്‍, വിഷമങ്ങള്‍ എന്നിവ തുറന്ന് സമ്മതിക്കാനും, പറയാനും മടിക്കുന്നവരും കുറവല്ല.
ഇത്തരം പ്രശ്നങ്ങള്‍ നയിക്കുന്നത്
മനസ്സിലെ മാനസിക സംഘര്‍ഷങ്ങള്‍ തുറന്ന് പറയാന്‍ മടിക്കുന്നത് പലവിധത്തിലുള്ള രോഗങ്ങളിലേയ്ക്ക് നയിക്കും. മാനസിക പ്രശ്നങ്ങള്‍ വര്‍ദ്ധിക്കാം. ഉറക്കക്കുറവ് വേട്ടയാടാം. സ്ട്രെസ്സ് വര്‍ദ്ധിക്കാനും, ഇതുമൂലം ഹൃദയസംബന്ധമായ അസുഖങ്ങള്‍ വര്‍ദ്ധിക്കാനും സാധ്യത കൂടുതലാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
