Latest Updates
-
ഗണേശ ചതുർത്ഥി 2026: വിഗ്രഹം വീട്ടിൽ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പൂജാ മുഹൂർത്തം അറിയാം -
ഐഫോൺ 18 പ്രോ ഇന്ത്യയിൽ; പ്രീ-ഓർഡർ നാളെ, വിലയും ഓഫറുകളും അറിയാൻ വൈകരുത് -
2026 സെപ്റ്റംബർ 11: ഇന്നത്തെ ഗുളികകാലവും യമകണ്ഡവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ഡൽഹിയിൽ ബ്രിക്സ് ഉച്ചകോടി: ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങനെ; യാത്രക്കാർ അറിയേണ്ട പ്രധാന വിവരങ്ങൾ -
സെപ്റ്റംബർ 14-ന് ആകാശത്ത് വിസ്മയം! ചന്ദ്രനും ശുക്രനും ഒന്നിക്കുന്ന അപൂർവ കാഴ്ച കാണാൻ തയ്യാറാണോ? -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യെല്ലോ അലർട്ട് ജില്ലകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
30 കിലോ കുറച്ചു, ബിഗ് ബോസ് 20-ൽ തരംഗമായി കുശാൽ തൻവർ; ആ രഹസ്യം ഇതാ! -
2026 സെപ്റ്റംബർ 11: ഇന്നത്തെ രാഹുകാലം അറിയാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ! -
ചന്ദ്രദർശനം 2026: ഇന്ന് ആകാശത്ത് അത്ഭുതം കാണാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയക്രമം ഇതാ -
ശുക്രൻ ചോതി നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രത വേണം
ഈ രാശിക്കാരായ സ്ത്രീകള്‍ വാഴുന്നിടം ഐശ്വര്യം: വിവാഹത്തിന് ശേഷം പങ്കാളിച്ച് വെച്ചടി വെച്ചടി കയറ്റം
ജ്യോതിഷ പ്രകാരം വിവാഹത്തിനും പൊരുത്തത്തിനും വളരെയധികം പ്രാധാന്യം ഉണ്ട്. ജീവിതത്തില്‍ എടുക്കുന്ന പ്രധാന തീരുമാനങ്ങള്‍ ആണ് വിവാഹത്തിലേക്ക് എത്തുന്നത്. 12 രാശിക്കാരിലും പല വിധത്തിലുള്ള മാറ്റങ്ങള്‍ വിവാഹത്തിന് ശേഷം സംഭവിക്കുന്നുണ്ട്. ജ്യോതിഷത്തില്‍ 12 രാശിക്കാരിലും വിവാഹ ശേഷം ഐശ്വര്യം നിറയുന്ന ചില രാശിക്കാരുണ്ട്.
ചില പെണ്‍കുട്ടികളെ വിവാഹം കഴിച്ചതിന് ശേഷം പലപ്പോഴും അത് ഭര്‍ത്താവിന്റെ ജീവിതത്തില്‍ ഐശ്വര്യവും സമൃദ്ധിയും സന്തോഷവും നിറയ്ക്കുന്നു. ഇനി പറയുന്ന രാശിക്കാരെ വിവാഹം കഴിച്ചതിന് ശേഷം അത് ജീവിതത്തില്‍ കൂടുതല്‍ മാറ്റങ്ങളുണ്ടാക്കുന്നു. ഈ രാശിക്കാരായ പെണ്‍കുട്ടികള്‍ ഭര്‍ത്താവിനും കുടുംബത്തിനും സന്തോഷവും സമാധാനവും ഐശ്വര്യവും നല്കുന്നു. ജ്യോതിഷപ്രകാരം ഭര്‍ത്താവിന് ഭാഗ്യം കൊണ്ടുവരുന്ന രാശിക്കാരായ പെണ്‍കുട്ടികള്‍ ഇവരാണ്.

ഇടവം
ഇടവം രാശിക്കാരായ പെണ്‍കുട്ടികള്‍ക്ക് അവരുടെ ജീവിതത്തില്‍ ഭര്‍ത്താവിനും കുടുംബത്തിനും ഭാഗ്യം കൊണ്ട് വരുന്നു. മാത്രമല്ല ജീവിതത്തില്‍ സന്തോഷവും സമാധാനവും കൊണ്ട് വരുകയും ചെയ്യുന്നു. പെരുമാറ്റം കൊണ്ട് ജീവിതത്തില്‍ ഉയരത്തിലെത്തുന്ന രാശിക്കാരാണ് ഇവര്‍, കഠിനാധ്വാനികള്‍ ആയതിനാല്‍ തന്നെ എല്ലാ പ്രതിസന്ധികളേയും മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നതിന് ഇവര്‍ക്ക് സാധിക്കുന്നു. മാത്രമല്ല ഇവര്‍ പെട്ടെന്ന് മറ്റുള്ളവരെ സ്വാധീനിക്കുന്നു. ജീവിതത്തില്‍ ഉയരത്തിലെത്തുകയും മാറ്റങ്ങളെ ഉള്‍ക്കൊണ്ട് കൂടെയുള്ളവരെ കൈപിടിച്ച് ഉയര്‍ത്തുകയും ചെയ്യുന്നു.
വൃശ്ചികം
ജ്യോതിഷ പ്രകാരം വൃശ്ചിക രാശിയിലുള്ള പെണ്‍കുട്ടികള്‍ അവരുടെ ഭര്‍ത്താവിനും കുടുംബത്തിനും ഭാഗ്യം കൊണ്ട് വരുന്നു. ഇവര്‍ കാലെടുത്ത് വെയ്ക്കുന്നതിലൂടെ ജീവിതത്തില്‍ ഐശ്വര്യവും സമാധാനവും സന്തോഷവും നിറയുന്നു. സന്തോഷകരമായ പല മാറ്റങ്ങളും സാമ്പത്തിക നേട്ടങ്ങളും കുടുംബത്തില്‍ വന്നു ചേരുന്നു. ഭര്‍ത്താവിന്റെ വീട്ടുകാരുടെ സ്നേഹം നിങ്ങളെ കൂടെയുണ്ടാവുന്നു. ഭര്‍ത്താവിനേയും കുടുംബത്തിനേയും ഉയരത്തിലെത്തിക്കുക എന്നതായിരിക്കും ഇവരുടെ ലക്ഷ്യം. എപ്രകാരം ഭര്‍ത്താവിന്റെ ഹൃദയം കീഴടക്കണം എന്ന് ഇവര്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നു. ദീര്‍ഘവീക്ഷണത്തോടെ എല്ലാ കാര്യവും കൈകാര്യം ചെയ്യുന്നതിന് ഇവര്‍ക്ക് സാധിക്കുന്നു. ഗുണങ്ങളെല്ലാം തന്നെ മികച്ച രീതിയില്‍ നിങ്ങളെ സ്വാധീനിക്കുന്നു.
ധനു
ധനു രാശിക്കാരായ പെണ്‍കുട്ടികള്‍ വിവാഹത്തിന് ശേഷം വളരെയധികം സന്തോഷവതികളായിരിക്കും. മാത്രമല്ല ഇവരുടെ ജീവിതത്തില്‍ അത് വളരെയധികം മാറ്റങ്ങളും കൊണ്ട് വരുന്നു. വിവാഹത്തിന് ശേഷം പങ്കാളിയുടെ ഉയര്‍ച്ചക്കും ഐശ്വര്യത്തിനും ഇവര്‍ കാരണമാകുന്നു. സാമ്പത്തിക പ്രതിസന്ധികള്‍ എല്ലാം തന്നെ ഇല്ലതാവുകയും ജീവിതത്തില്‍ നേട്ടങ്ങള്‍ തേടി എത്തുകയും ചെയ്യുന്നു. ആരോഗ്യത്തിന്റെയും ഐശ്വര്യത്തിന്റേയും കാര്യത്തില്‍ ഇവര്‍ മുന്നില്‍ തന്നെയായിരിക്കും. സാമ്പത്തിക നേട്ടങ്ങളില്‍ ഇവരെ വെല്ലാന്‍ ആര്‍ക്കും സാധിക്കുകയില്ല എന്നതാണ് സത്യം. സാമ്പത്തിക സ്ഥിതി വളരെയധികം മികച്ചതായിരിക്കും കുടുംബത്തിന്റേത്.
മകരം
മകരം രാശിക്കാരായ പെണ്കുട്ടികളെങ്കില് ഇവര്‍ വിവാഹത്തിന് ശേഷം ഭര്‍ത്താവിനും ഐശ്വര്യത്തിനും പാത്രമാകുന്നു. കൂടാതെ ഇവര്‍ എല്ലാവരിലേക്കും ആകര്‍ഷിക്കപ്പെടുന്നു. ഭര്‍ത്താവിനും കുടുംബത്തിനും വിവാഹത്തിന് ശേഷം വെച്ചടി വെച്ചടി കയറ്റമായിരിക്കും. സന്തോഷവും സമൃദ്ധിയും കുടുംബത്തില്‍ നിറയുന്നു. കുടുംബത്തെക്കുറിച്ചും ഭാവിയെക്കുറിച്ചും ഇവര്‍ ചിന്തിക്കുന്നു. കൂടാതെ ഭര്‍ത്താവിന്റെ ക്ഷേമം തന്നെയായിരിക്കും ഇവര്‍ എപ്പോഴും ആഗ്രഹിക്കുന്നത്. വിവാഹ ശേഷം ശുക്രനുദിച്ചു എന്ന് തന്നെ പറയാവുന്ന മാറ്റങ്ങളാണ് ഉണ്ടാവുന്നത്. അത് മാത്രമല്ല ഇവരുടെ ജീവിതം മാറി മറിയുന്ന തരത്തിലുള്ള ഭാഗ്യം നിങ്ങളെ തേടി എത്തുന്നു വിവാഹ ശേഷം
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
