Latest Updates
-
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സൂര്യൻ അസ്തം നക്ഷത്രത്തിലേക്ക്: ഈ ആഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങളും ലളിതമായ പരിഹാരങ്ങളും -
തുലാം രാശിയിലെ ബുധൻ: ഈ ദിവസങ്ങളിൽ ഒപ്പുവെക്കുമ്പോൾ ശ്രദ്ധിക്കുക, ശുഭമുഹൂർത്തങ്ങൾ അറിയാം -
18 വയസ്സിൽ താഴെയുള്ളവരുടെ വിവാഹം: പോക്സോ നിയമത്തിൽ നിന്ന് രക്ഷയില്ലെന്ന് ഹൈക്കോടതി -
സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 4 വരെ: ഈ 5 രാശിക്കാർക്ക് വൻ ധനയോഗം, കരിയറിൽ വൻ കുതിപ്പ്! -
2026 സെപ്റ്റംബർ 28 നക്ഷത്രഫലം: രേവതിയിൽ നിന്ന് അശ്വതിയിലേക്ക്, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം!
പെണ്ണിന്റെ ഉള്ളിലിരിപ്പറിയാന്‍ ആണറിയേണ്ട 6 കാര്യങ്ങള്‍: ദാമ്പത്യം വിജയകരം
ദാമ്പത്യജീവിതം എന്നത് എപ്പോഴും ചില വിട്ടുവീഴ്ചകളുടെ കൂടി ആകെത്തുകയാണ്. വിവാഹ ശേഷം എങ്ങനെ ഒരു ദാമ്പത്യ ജീവിതം വിജയകരമായി മുന്നോട്ട് കൊണ്ട് പോവാം എന്നതാണ് ഓരോരുത്തരും അറിയേണ്ടത്. പലരും ഇതില്‍ വിജയിക്കുമെങ്കിലും ചിലരെങ്കിലും ഇതില്‍ പരാജയപ്പെട്ട് പോവുകയാണ് ചെയ്യുന്നത്. എന്നാല്‍ ദാമ്പത്യ വിജയത്തിന് വേണ്ടി പലരും പെടാപാടു പെടുന്ന കാഴ്ചയും നമ്മള് കാണുന്നുണ്ട്. ദാമ്പത്യം വിജയകരമായ രീതിയില്‍ മുന്നോട്ട് പോവുക എന്നത് തന്നെയാണ് ശ്രദ്ധേയമായ കാര്യം.

ബന്ധങ്ങള്‍ എപ്പോഴും ആരോഗ്യകരം കൂടിയായിരിക്കണം. അതിലൂടെ മാത്രമേ നമുക്ക് സന്തോഷകരമായ ഒരു ബന്ധത്തിനെ മുന്നോട്ട് കൊണ്ട് പോവുന്നതിന് സാധിക്കുകയുള്ളൂ. പുരുഷന്മാര്ക്ക് അവരുടെ ദാമ്പത്യ ബന്ധം നല്ല രീതിയില്‍ മുന്നോട്ട് കൊണ്ട് പോവുന്നതിന് വേണ്ടി ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. സ്ത്രീകളേക്കാള്‍ കൂടുതലായി പുരുഷന്മാര് ചെയ്യേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. ദാമ്പത്യ ജീവിതം സുഖകരമായി മുന്നോട്ട് കൊണ്ട് പോവുന്നതിന് വേണ്ടി നമുക്ക് ഇനി പറയുന്ന കാര്യങ്ങളില്‍ അല്പം ശ്രദ്ധ നല്‍കാം.

തുറന്ന ആശയവിനിമയം
ഏത് കാര്യവും തുറന്ന് സംസാരിക്കുക എന്നത് തന്നെയാണ് പ്രധാനപ്പെട്ട കാര്യം. ഇത് വിവാഹത്തിന്റെ കാര്യത്തിലും കൃത്യമാണ്. കാരണം എന്താണ് തന്റെ ആശയങ്ങള്‍, ചിന്തകള്‍,, പ്രതീക്ഷകള്‍ എന്നിവയെക്കുറിച്ച് പങ്കാളിയുമായി തുറന്ന് സംസാരിക്കുന്നത് എന്തുകൊണ്ടും നിങ്ങളുടെ ബന്ധത്തിലും മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നു. പലപ്പോഴും തെറ്റിദ്ധാരണകള്‍ ഇല്ലാതാക്കുന്നതിനും ജീവിതത്തില്‍ വിജയം കണ്ടെത്തുന്നതിനും ജീവിതം സന്തോഷത്തോടെ മുന്നോട്ട് പോവുന്നതിനും എല്ലാം നിങ്ങള്‍ക്ക് തുറന്ന മനസ്സോടെ സംസാരിക്കുന്നത് നല്ലതാണ്. ഇതിലൂടെ പരസ്പര വിശ്വാസത്തിന്റെ അടിത്തറ ഉണ്ടാക്കിയെടുക്കാന്‍ സാധിക്കുന്നു. ഇതിന് പലപ്പോഴും മുന്‍ കൈ എടുക്കേണ്ടത് സ്ത്രീ പങ്കാളികളേക്കാള്‍ പുരുഷന്മാരാണ് എന്നതാണ്.

വാത്സല്യവും അഭിനന്ദനവും
പങ്കാളിയോട് വാത്സല്യം തോന്നുക എന്നത് ഒരിക്കലും ഒരു തെറ്റായ കാര്യമ്ലല. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിറക്കുന്നതിന് നിങ്ങളെ സഹായിക്കുന്നത് തന്നെയാണ് വാത്സല്യവും അഭിനന്ദനവും. പ്രത്യേകിച്ച് തന്റെ പങ്കാളിയോടുള്ള വിലമതിപ്പ് പ്രകടിപ്പിക്കാന്‍ പുരുഷന്മാര് ശ്രദ്ധിക്കുകയും അതിന് വേണ്ടി ശ്രമിക്കുകയും വേണം. അവരെ സന്തോഷിപ്പിക്കുന്ന കാര്യങ്ങള്‍ ചെയ്യുന്നതോടൊപ്പം തന്നെ അവരോട് സ്നേഹവും വാത്സല്യവും കാണിക്കുന്നതിനും നിങ്ങള്‍ സമയം കണ്ടെത്തണം. ഇത് ബന്ധത്തില്‍ പോസിറ്റീവിറ്റിയും സ്നേഹവും ഊര്‍ജ്ജവും സന്തോഷവും എല്ലാം നിറക്കുന്നു. ഇത് നിങ്ങളുടെ പങ്കാളിയില്‍ തന്നെ ഒരു സന്തോഷവും നിങ്ങളെക്കുറിച്ചുള്ള സ്നേഹവും നിറക്കുന്നതിന് സഹായിക്കുന്നു.

നല്ല ശ്രോതാവായിരിക്കുക
പങ്കാളി പറയുന്ന കാര്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കുകയും അവരെ കേള്‍ക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുകയും ചെയ്യുക. എപ്പോഴും നല്ല ശ്രോതാവായിരിക്കുന്നതിന് ശ്രദ്ധിക്കണം. അവരുടെ കാഴ്ചപ്പാടും ആഗ്രഹങ്ങളും എന്താണെന്ന് മനസ്സിലാക്കുന്നിടത്താണ് നല്ലൊരു ദാമ്പത്യ ബന്ധം തുടങ്ങുന്നത് തന്നെ. ഇത് എല്ലാ വിധത്തിലുള്ള തെറ്റിദ്ധാരണകള്‍ ഇല്ലാതാക്കുന്നതിനും ജീവിതത്തില്‍ സന്തോഷവും സനേഹവും നിറക്കുന്നതിനും നിങ്ങളെ സഹായിക്കുന്നു. പറയുന്ന കാര്യങ്ങളെല്ലാം തന്നെ കൃത്യമായി ശ്രദ്ധയോടെ കേള്‍ക്കുന്നതിനും മനസ്സിലാക്കുന്നതിനു് ശ്രദ്ധിക്കണം. ആവശ്യമെങ്കില്‍ അങ്ങോട്ട് ചോദ്യം ചോദിച്ച് കാര്യങ്ങള്‍ വ്യക്തമാക്കുന്നതിനും ശ്രദ്ധിക്കണം.

ഉത്തരവാദിത്വം ഏറ്റെടുക്കുക
ചില ഭര്ത്താക്കന്മാര് അവരുടെ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞ് മാറുന്നു. എല്ലാ ഉത്തരവാദിത്വങ്ങളും ഭാര്യയുടെ ചുമലിലിട്ട് അവര്‍ മാറുന്നു. എന്നാല്‍ ഇത്തരം കാര്യങ്ങള്‍ അത്ര നല്ല പ്രവണതയല്ല ദാമ്പത്യ ജീവിതത്തില്‍ മുന്നോട്ട് വെക്കുന്നത്. അതുകൊണ്ട് തന്നെപുരുഷന്മാര് ഉത്തരവാദിത്തം ഏറ്റെടുക്കുകയും ബന്ധത്തില്‍ ഇരുകൂട്ടര്‍ക്കും തുല്യ ഉത്തരവാദിത്വമാണെന്ന് പങ്കാളിയെ ബോധിപ്പിക്കുകയും വേണം. സംഭവിച്ച തെറ്റുകള്‍ അംഗീകരിക്കുന്നതും തിരുത്താനുള്ള നടപടികള്‍ കൈക്കൊള്ളുന്നതും ഇതില്‍ ഉള്‍പ്പെടുന്നു.

പ്രശ്നങ്ങള്‍ പരിഹരിക്കുക
ദാമ്പത്യ ജീവിതത്തില്‍ എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടായാല്‍ ഉടന്‍ തന്നെ പരിഹരിക്കുന്നതിന് വേണ്ടി ശ്രദ്ധിക്കണം. ഒരിക്കലും പരസ്പരം മിണ്ടാതിരുന്ന് പ്രശ്നങ്ങള്‍ വഷളാക്കുന്നതിന് ശ്രമിക്കരുത്. തങ്ങളുടെ ദാമ്പത്യത്തിലെ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിലും പരിഹരിക്കുന്നതിലും പുരുഷന്മാര് എപ്പോഴും മുന്‍കൈ എടുക്കുന്നത് പ്രശ്നങ്ങള്‍ വഷളാവാതിരിക്കുന്നതിന് സഹായിക്കുന്നു. സാധ്യമായ പ്രശ്നങ്ങള്‍ തിരിച്ചറിയുന്നതിലും അവ രൂക്ഷമാകുന്നതിന് മുമ്പ് പരിഹാരിക്കുന്നതിലൂടേയും ദാമ്പത്യ ജീവിതത്തില്‍ സന്തോഷം നിലനില്ക്കുന്നു. ജീവിതം സന്തോഷത്തോടെ മുന്നോട്ട് പോവുന്നതിന് ഇത് സഹായിക്കുന്നു.

വിട്ടുവീഴ്ച ചെയ്യുക
പുരുഷനായാലും സ്ത്രീ ആയാലും വിട്ടുവീഴ്ച ചെയ്യുന്നത് എന്തുകൊണ്ടും നല്ലതാണ്. ഏതൊരു പൊരുത്തക്കേടും പരിഹരിക്കുന്നതിന് വേണ്ട പുരുഷന്മാര് വിട്ടുവീഴ്ച ചെയ്യേണ്ടതാണ്. പ്രശ്നങ്ങള്‍ വഷളാവാതെ നോക്കുന്നതിന് എപ്പോഴും ശ്രദ്ധിക്കേണ്ടത് ഇവര്‍ തന്നെയാണ്. ബന്ധത്തില്‍ പോസിറ്റീവും ക്രിയാത്മകവുമായ അന്തരീക്ഷം സൃഷ്ടിക്കാന്‍ പുരുഷന്മാരുടെ ഇടപെടല്‍ സഹായിക്കുന്നു. ഇത് പങ്കാളികള്‍ക്കിടയിലുള്ള സ്നേഹവും ബഹുമാനവും നിലനിര്‍ത്തുന്നതിന് സഹായിക്കുന്നു.



Click it and Unblock the Notifications
