For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദാമ്പത്യം അവസാനിക്കാറായോ? പങ്കാളിയുടെ ഈ പെരുമാറ്റം പറയും ഉത്തരം

|

മിക്ക ദാമ്പത്യ ബന്ധങ്ങളിലും ഇണക്കവും പിണക്കവും സാധാരണമാണ്. ജീവിതപങ്കാളികള്‍ അവരുടെ ബന്ധം ശക്തിപ്പെടുത്താന്‍ വിട്ടുവീഴ്ച ചെയ്യുന്നു. എന്നാല്‍ ചില ബന്ധങ്ങളില്‍, പോരാട്ടം അസഹനീയമായിത്തീരുന്നു. നിങ്ങളുടെ പങ്കാളിയോട് അനാദരവ് തോന്നുകയോ അവരില്‍ നിന്ന് അകലംപാലിക്കുകയോ ചെയ്യുന്നത് ദാമ്പത്യത്തില്‍ ഒരു കഠിനമായ സമയമാണ്. ഏറ്റവും സന്തോഷകരമായ ദാമ്പത്യങ്ങളില്‍ പോലും സാധാരണയായ ബന്ധ പ്രശ്‌നങ്ങള്‍ ഉണ്ടാകാറുണ്ട്.

Most read: പങ്കാളിയുമായി എപ്പോഴും വഴക്കാണോ? ദേഷ്യമടക്കാന്‍ ചില വഴികളിതാMost read: പങ്കാളിയുമായി എപ്പോഴും വഴക്കാണോ? ദേഷ്യമടക്കാന്‍ ചില വഴികളിതാ

എന്നാല്‍ നിങ്ങളുടെ ലളിതമായ വിയോജിപ്പുകള്‍ നീരസവും അവജ്ഞയും ആയി മാറിയിട്ടുണ്ടെങ്കില്‍, അത് നിങ്ങളുടെ ദാമ്പത്യം അവസാനിപ്പിക്കാറായി എന്നതിന്റെ സൂചനയായിരിക്കാം. അത്തരം ഘട്ടത്തില്‍ ദമ്പതികള്‍ക്ക് ആ ബന്ധത്തില്‍ ദീര്‍ഘകാലം മുന്നോട്ടുപോകാന്‍ കഴിയില്ല. നിങ്ങളുടെ ദാമ്പത്യ ബന്ധം അവസാനിച്ചോ എന്ന് ഈ ലക്ഷണങ്ങളിലൂടെ നിങ്ങള്‍ക്ക് തിരിച്ചറിയാനാകും.

നിരന്തരം പോരടിക്കുന്നു

നിരന്തരം പോരടിക്കുന്നു

നിങ്ങളുടെ പങ്കാളിയെ എങ്ങനെ ഒഴിവാക്കാമെന്ന് നിങ്ങള്‍ എല്ലായ്‌പ്പോഴും ഒരു അവസരം കണ്ടെത്തുന്നു. ഏറ്റവും ചെറിയ വഴക്ക് പോലും നിങ്ങളുടെ പങ്കാളിയുമായുള്ള വേര്‍പിരിയലിലേക്ക് നിങ്ങളെ നയിച്ചേക്കാം. നിങ്ങള്‍ പിരിഞ്ഞുപോകാന്‍ വേണ്ടി നിരന്തരം പോരാടുന്നതിന് പ്രശ്‌നങ്ങള്‍ കണ്ടെത്തുന്നു.

സംസാരിക്കാന്‍ താല്‍പര്യമില്ലായ്മ

സംസാരിക്കാന്‍ താല്‍പര്യമില്ലായ്മ

നിങ്ങളുടെ പങ്കാളിയുമായി നിങ്ങള്‍ സംസാരിക്കാന്‍ കൂട്ടാക്കാതിരിക്കുകയോ സംസാരം പലപ്പോഴും വിരസമായിത്തീരുകയോ ചെയ്യുന്നുവെങ്കില്‍ ആ ബന്ധം പുനപരിശോധിക്കാന്‍ സമയമായി. സന്തുഷ്ടരായ ദമ്പതികള്‍ അവരുടെ ഭാവിയെക്കുറിച്ച് സംസാരിക്കുകയും ജീവിത ലക്ഷ്യങ്ങളെക്കുറിച്ച് സംസാരിക്കുകയും പരസ്പരം പ്രചോദിപ്പിക്കുകയും പരസ്പരം പഠിക്കുകയും ചെയ്യും. നേരെ മറിച്ച്, പൊരുത്തക്കേടുള്ള ഒരു ബന്ധത്തില്‍ പങ്കാളികള്‍ തമ്മിലുള്ള സംഭാഷണങ്ങള്‍ ഹ്രസ്വവും വിരസവുമാകുകയാണെങ്കില്‍, നിങ്ങളുടെ ബന്ധം അവസാനിച്ചതിന്റെ സൂചനകളാണിത്.

Most read:കോവിഡില്‍ ലൈംഗികത താളംതെറ്റുന്നോ? ഇക്കാര്യം ശ്രദ്ധിച്ചാല്‍ മതിMost read:കോവിഡില്‍ ലൈംഗികത താളംതെറ്റുന്നോ? ഇക്കാര്യം ശ്രദ്ധിച്ചാല്‍ മതി

ലൈംഗികതാല്‍പര്യം കുറവ്

ലൈംഗികതാല്‍പര്യം കുറവ്

ഓരോ വിവാഹത്തിലും ലൈംഗികാഭിലാഷം കാലക്രമേണ മാറ്റങ്ങള്‍ക്ക് വിധേയമാണ്. വിവാഹിതരായി ആദ്യകാലങ്ങളില്‍, ശക്തമായ ലൈംഗികാഭിലാഷം ഉണ്ടായേക്കാം. കുട്ടികളുണ്ടായ ശേഷം, സ്ത്രീകളുടെ ആഗ്രഹം പുരുഷന്മാരേക്കാള്‍ ഗണ്യമായി കുറയുന്നു. വൈകാരികമായും ശാരീരികമായും ബന്ധം നിലനിര്‍ത്താന്‍ ദമ്പതികള്‍ക്ക് ഇത്തരത്തിലുള്ള മാറ്റങ്ങളിലൂടെ പ്രവര്‍ത്തിക്കാന്‍ കഴിയണം. ലൈംഗിക അടുപ്പം നിലവിലില്ലാത്തപ്പോള്‍, അത് ദാമ്പത്യത്തില്‍ കുഴപ്പങ്ങളുണ്ടാക്കും. നിങ്ങളുടെ പങ്കാളിയുമായുള്ള ലൈംഗികതയെക്കുറിച്ചുള്ള ചിന്ത നിങ്ങളെ പിന്തിരിപ്പിക്കുകയാണെങ്കില്‍ അല്ലെങ്കില്‍ മറ്റൊരാളുമായി രഹസ്യമായി നിങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റുകയാണെങ്കില്‍, ദാമ്പത്യത്തില്‍ നിങ്ങള്‍ക്ക് ഗുരുതരമായ പ്രശ്‌നങ്ങള്‍ ഉണ്ടാകും.

പങ്കാളിയോടുള്ള ദേഷ്യം

പങ്കാളിയോടുള്ള ദേഷ്യം

നിങ്ങളുടെ ഇണയോട് ഇടയ്ക്കിടെ ദേഷ്യം തോന്നുന്നത് സ്വാഭാവികമാണ്. എന്നിരുന്നാലും, നിങ്ങളുടെ ഇണയോട് നിങ്ങള്‍ക്ക് തുടര്‍ച്ചയായി ദേഷ്യം തോന്നുന്നുണ്ടെങ്കില്‍, അത് നിങ്ങളുടെ ദാമ്പത്യത്തിന് നല്ല സൂചനയല്ല. നിങ്ങളോട് നിരന്തരം ദേഷ്യപ്പെടുന്ന ഒരു ഇണയെ നിങ്ങള്‍ വിവാഹം കഴിച്ചിട്ടുണ്ടെങ്കില്‍ അതും ഒരു പ്രശ്‌നമാണ്. ദാമ്പത്യത്തില്‍ നിലനില്‍ക്കുന്ന കോപം ബാഹ്യമോ ആന്തരികമോ ആയ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടിരിക്കാം. ഇത്തരത്തിലുള്ള കോപം പരിഹരിക്കപ്പെടുന്നില്ലെങ്കില്‍, അത് ദാമ്പത്യത്തെ നശിപ്പിച്ചേക്കാം. നിരന്തരമായ കോപം ശാരീരികമോ വൈകാരികമോ ആയ അധിക്ഷേപമായി മാറുന്ന സാഹചര്യങ്ങളില്‍, നിങ്ങളുടെ ബന്ധം അവസാനിപ്പിക്കേണ്ട സമയമാണിത്. ഗാര്‍ഹിക പീഡനം കാലക്രമേണ കൂടുതല്‍ വഷളാകും.

Most read:നിങ്ങളുടെ പങ്കാളി നിങ്ങള്‍ക്ക് ചേര്‍ന്നതാണോ ? ഈ ലക്ഷണങ്ങള്‍ പറയുംMost read:നിങ്ങളുടെ പങ്കാളി നിങ്ങള്‍ക്ക് ചേര്‍ന്നതാണോ ? ഈ ലക്ഷണങ്ങള്‍ പറയും

ഒറ്റയ്ക്ക് സമയം ചെലവഴിക്കുന്നു

ഒറ്റയ്ക്ക് സമയം ചെലവഴിക്കുന്നു

ദാമ്പത്യത്തിന്റെ തുടക്കത്തില്‍ പങ്കാളികള്‍ പരസ്പരം കഴിയുന്നത്ര സമയം ചെലവഴിക്കാന്‍ ആഗ്രഹിക്കും. എന്നാല്‍, കുറച്ച് കാലം കഴിഞ്ഞാല്‍ തുടക്കത്തില്‍ അനുഭവപ്പെട്ട പുതുമയും ആവേശവും വികാരങ്ങളും പതിയെ കുറയാന്‍ തുടങ്ങും. വിരസത ഒരു പരിധിവരെ സാധാരണമാണെങ്കിലും, നിങ്ങളുടെ ഇണയോടൊപ്പം സമയം ചെലവഴിക്കുന്നില്ലെങ്കില്‍ അത് പ്രശ്‌നമാണ്. ദാമ്പത്യജീവിതത്തില്‍ നിങ്ങളുടെ പങ്കാളിക്കായി നിങ്ങള്‍ സമയം കണ്ടെത്തുന്നില്ലെങ്കില്‍ നിങ്ങളുടെ ബന്ധം ചോദ്യം ചെയ്യപ്പെടുന്നുവെന്ന് മനസിലാക്കാം.

ബഹുമാനക്കുറവ്

ബഹുമാനക്കുറവ്

ഏതൊരു ബന്ധവും നല്ല രീതിയില്‍ മുന്നോട്ടുനീങ്ങാന്‍ പങ്കാളികള്‍ പരസ്പരം ബഹുമാനിക്കണം. നിങ്ങളുടെ ഇണയുമായി നിങ്ങള്‍ എല്ലായ്‌പ്പോഴും യോജിക്കേണ്ടതില്ലെങ്കിലും, നിങ്ങള്‍ അവന്റെ അല്ലെങ്കില്‍ അവളുടെ മൂല്യങ്ങളെയും കഴിവുകളെയും ബഹുമാനിക്കണം. ദാമ്പത്യത്തിന്റെ അടിത്തറയാണ് പരസ്പര ബഹുമാനം. എന്നാല്‍, നിങ്ങളുടെ പങ്കാളിയെ നിങ്ങള്‍ അവഹേളിക്കുകയാണെങ്കില്‍ അല്ലെങ്കില്‍ അവന്റെ അല്ലെങ്കില്‍ അവളുടെ വികാരങ്ങള്‍ തള്ളിക്കളയുകയാണെങ്കില്‍, അത് നിങ്ങളുടെ ദാമ്പത്യത്തെ നശിപ്പിച്ചേക്കാം.

Most read:കിടപ്പറയില്‍ ആണിനെ ഉണര്‍ത്തും ഹോട്ട് സ്‌പോട്ടുകള്‍Most read:കിടപ്പറയില്‍ ആണിനെ ഉണര്‍ത്തും ഹോട്ട് സ്‌പോട്ടുകള്‍

വിശ്വാസക്കുറവ്

വിശ്വാസക്കുറവ്

ബഹുമാനം പോലെ തന്നെ വിശ്വാസവും ഒരു നല്ല ബന്ധത്തിന്റെ അടിത്തറയാണ്. ഇണകള്‍ പരസ്പരം വിശ്വസിക്കാത്തപ്പോള്‍, അവരുടെ വിവാഹജീവിതം പ്രശ്‌നത്തിലായേക്കാം. നിങ്ങളുടെ പങ്കാളി നിങ്ങളെ സദാസമയം അവിശ്വസിക്കുന്നുവെങ്കില്‍ നിങ്ങളുടെ ദാമ്പത്യം തകരാറിലാകും.

പങ്കാളിയോടുള്ള ഇഷ്ടക്കുറവ്

പങ്കാളിയോടുള്ള ഇഷ്ടക്കുറവ്

നിങ്ങളുടെ ഇണയെ നിങ്ങള്‍ ഇഷ്ടപ്പെടുന്നില്ലെങ്കില്‍ അല്ലെങ്കില്‍ അവരുടെ കമ്പനി ആസ്വദിക്കുന്നില്ലെങ്കില്‍ നിങ്ങളുടെ ദാമ്പത്യം കുഴപ്പത്തിലാകും. നിങ്ങളുടെ ജീവിതപങ്കാളിയുടെ നല്ല ഗുണങ്ങള്‍ തിരിച്ചറിയാന്‍ കഴിയുന്നില്ലെങ്കില്‍ നിങ്ങളുടെ പങ്കാളിയുടെ കൂടെനില്‍ക്കാന്‍ കഴിയുന്നില്ലെങ്കില്‍ പരസ്പര ഏകോപനം വഷളായേക്കാം. നിങ്ങള്‍ പരസ്പരം കൂടുതല്‍ സമയം ചെലവഴിക്കുന്നില്ല. നിങ്ങള്‍ പരസ്പരം അകലെയാണെങ്കിലും നിങ്ങള്‍ക്ക് വൈകാരികതയോ സങ്കടമോ തോന്നുന്നില്ല. പരസ്പരം കണ്ടുമുട്ടാന്‍ ഒരു ശ്രമവും നടത്തുന്നില്ല. ഇതെല്ലാം നിങ്ങളുടെ ബന്ധം അവസാനിച്ചതിന്റെ സൂചനകളാണ്.

Most read:നിങ്ങളുടെ ബോയ്ഫ്രണ്ട് പെര്‍ഫക്ട് ആണ്; സ്വഭാവം ഇതെങ്കില്‍Most read:നിങ്ങളുടെ ബോയ്ഫ്രണ്ട് പെര്‍ഫക്ട് ആണ്; സ്വഭാവം ഇതെങ്കില്‍

English summary

Signs Your Marriage May Be Over And It’s Time To Move On in Malayalam

Has your marriage turned into a toxic relationship? Here are some signs your marriage may be over.
Story first published: Tuesday, August 10, 2021, 12:50 [IST]
X
Desktop Bottom Promotion