Latest Updates
-
ബുധൻ മിഥുനത്തിലേക്ക്: ഈ രാശിക്കാർക്ക് ഇനി സുവർണ്ണകാലം, കരിയറിലും സാമ്പത്തിക രംഗത്തും വൻ മാറ്റങ്ങൾ ഉറപ്പ്! -
2026 മെയ് 29: ഗ്രഹനില മാറുന്നു, രാജയോഗത്താൽ ഈ 3 രാശിക്കാർക്ക് ഇനി ധനമഴയും വൻ ഭാഗ്യവും! -
വെള്ളിയാഴ്ചത്തെ ഗ്രഹനില: സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും തേടി വരുന്നു; ഈ 4 രാശിക്കാർക്ക് ഇന്ന് സുവർണ്ണകാലം! -
കരിയറിൽ വൻ കുതിച്ചുചാട്ടം: 2026 മെയ് 29-ലെ നക്ഷത്രഫലം, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
രാശിഫലം 2026: സാമ്പത്തിക നേട്ടവും ഭാഗ്യവും തേടിയെത്തുന്ന രാശിക്കാർ ഇവർ; ഇന്നത്തെ ശുഭസമയങ്ങൾ അറിയാം -
കഠിനമായ ചൂടിൽ വയറിലെ കൊഴുപ്പ് കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും! -
വർഷങ്ങൾക്കിപ്പുറം ഗുരു പ്രദോഷവും വരിയാൻ യോഗവും ഒന്നിക്കുന്നു; ഈ രാശിക്കാർക്ക് ഭാഗ്യം തെളിയുമോ? അറിയാം! -
കത്തുന്ന വെയിലിലും ചർമ്മം വാടാതെയിരിക്കണോ? ഈ ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ വേനൽക്കാലത്തെ സുരക്ഷിതമാക്കാം -
കഠിനമായ ചൂടിൽ തളരാതിരിക്കാം; സൂര്യാഘാതത്തെ പ്രതിരോധിക്കാൻ ഈ നാടൻ വഴികൾ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യം! -
കഠിനമായ ചൂടിൽ ജിമ്മിൽ പോകുന്നുണ്ടോ? നിങ്ങളുടെ ജീവൻ അപകടത്തിലാക്കുന്ന ഈ തെറ്റുകൾ ഒഴിവാക്കൂ!
ഭാവി വരന്റെ ഗുണങ്ങള്‍; സ്ത്രീകളുടെ ചിന്തകള്‍ ഇതൊക്കെയാണ്
വാസ്തവത്തില്‍, ഒരാളും തികഞ്ഞവരല്ല.. നമുക്കെല്ലാവര്‍ക്കും നല്ല ഗുണങ്ങളും മോശം ഗുണങ്ങളും ഉണ്ട്. പക്ഷേ, വിവാഹം കഴിക്കുമ്പോള്‍, പങ്കാളികളില്‍ സ്ത്രീകള്‍ ആഗ്രഹിക്കുന്ന ചില ഗുണങ്ങള്‍ ഉണ്ട്. ഓരോ പെണ്‍കുട്ടിയും അവളുടെ ഭാവി വരനെക്കുറിച്ച് സ്വപ്നം കാണുന്നു. അവരില്‍ ഇന്ന ഇന്ന ഗുണങ്ങള്‍ വേണമെന്ന് അവര്‍ ആഗ്രഹിക്കുന്നു. തുടര്‍ന്നുള്ള ജീവിതത്തില്‍ പരസ്പരം താങ്ങായിരിക്കാന്‍ തന്റെ പങ്കാളിക്ക് സാധിക്കണമെന്ന് ഓരോ സ്ത്രീയും ആഗ്രഹിക്കുന്നു. അത്തരത്തില്‍, ഒരു ദാമ്പത്യജീവിതത്തില്‍ പങ്കാളിക്ക് ചില നല്ല ഗുണങ്ങള്‍ ഉണ്ടായിരിക്കണമെന്ന് സ്ത്രീകള്‍ ആഗ്രഹിക്കുന്നു. ഓരോ സ്ത്രീയും തന്റെ ഭാവി ഭര്‍ത്താവില്‍ വേണമെന്ന് ആഗ്രഹിക്കുന്ന ചില പ്രധാന കാര്യങ്ങള്‍ ഇവയാണ്.

നല്ല ശ്രോതാവ്
മിക്ക സ്ത്രീകളും സംസാരിക്കുന്നത് ഇഷ്ടപ്പെടുന്നു എന്നത് അറിയപ്പെടുന്ന ഒരു വസ്തുതയാണ്. അതിനാല്‍ അവരുടെ വാക്കുകള്‍ക്ക് കാതുകൊടുക്കാന് കഴിയുന്ന ആരെയും അവര്‍ ആഗ്രഹിക്കുന്നുവെന്ന് വ്യക്തമാണ്. ഒരു സ്ത്രീ എന്തിനെക്കുറിച്ചാണ് സംസാരിക്കുന്നതെന്നത് പ്രശ്നമല്ല, അവളെ തടസപ്പെടുത്താതെ, ആവശ്യമില്ലാത്ത കാര്യങ്ങളാണ് സംസാരിക്കുന്നത് എന്നു പറയാതെ, നല്ലൊരു ശ്രോതാവാകാന്‍ കഴിയുന്ന ഒരു പുരുഷനെ അവര്‍ ഏറെ ഇഷ്ടപ്പെടുന്നു. അവളുടെ ഒരു ദിവസത്തില്‍ എന്തൊക്കെ നടന്നു, സുഹൃത്തുക്കളുമായി അവള് എന്തൊക്കെ സംസാരിച്ചു തുടങ്ങിയ കാര്യങ്ങള്‍ പങ്കുവയ്ക്കാന്‍ ഒരു നല്ല ഭര്‍ത്താവിനെ ഏതൊരു സ്ത്രീയും ആഗ്രഹിക്കുന്നു. സംസാരിക്കുന്നത് എത്ര നിസ്സാര കാര്യമാണെന്ന് നിങ്ങള്‍ കരുതിയാലും പ്രശ്നമല്ല, ഒരു നല്ല ശ്രോതാവായിരിക്കണമെന്നു മാത്രം.

നല്ല നര്‍മ്മബോധം
അതുപോലെ ഭാവി വരനെക്കുറിച്ച് ഉള്ള ഒരു സ്ത്രീയുടെ സങ്കല്പങ്ങളില് ഒന്നാണ് അവര്‍ വളരെ നര്‍മബോധം ഉള്ളവരായിരിക്കണം എന്നത്. ചിരിപ്പിക്കാന്‍ കഴിയുന്ന പുരുഷന്മാര്ക്കൊപ്പം സമയം ചെലവഴിക്കാന്‍ സ്ത്രീകള്‍ ഇഷ്ടപ്പെടുന്നു. നല്ല നര്‍മ്മബോധം എല്ലായ്പ്പോഴും നിങ്ങളെ പുതുമയോടെ നിനിര്ത്തുന്നു. കാരണം ജോലികള്‍ ചെയ്ത് തളര്‍ന്നിരിക്കുമ്പോള്‍ ഒരു ദിവസത്തെ സായാഹ്നത്തില്‍ നിങ്ങളുടെ കോപത്തെ പുഞ്ചിരിയാക്കി മാറ്റാന്‍ കഴിയുന്ന ഒരു മനുഷ്യന് മാന്ത്രികനു തുല്യമാണ്.

സുരക്ഷിതത്വം നല്കുന്നയാള്
ഓരോ സ്ത്രീയും തന്റെ ഭാവി ഭര്‍ത്താവില്‍ ആഗ്രഹിക്കുന്ന മറ്റൊരു പ്രധാന സവിശേഷത, അയാള്‍ തനിക്ക് സുരക്ഷിതത്വം നല്കുന്ന ആളാവണം എന്നതാണ്. എപ്പോഴെങ്കിലും ഒരു മോശം സാഹചര്യം ജീവിതത്തില്‍ സംഭവിക്കുന്നുവെങ്കില്‍, അത് കൈകാര്യം ചെയ്യാനും അവളെ സുരക്ഷിതയാക്കി നിലനിര്‍ത്താനും കഴിയുന്ന ഒരു പുരുഷനെ ഏതൊരു സ്ത്രീയും ആഗ്രഹിക്കുന്നു. ഏതൊരു കഷ്ടപ്പാടിലും തന്നെ സംരക്ഷിക്കാന്‍ കഴിയുന്നതും തന്റെ അഭിമാനത്തിനു കളങ്കമേല്പ്പിക്കാതെയും നിലകൊള്ളാന്‍ സാധിക്കുന്ന ഒരാളെ സ്ത്രീകള്‍ ഏറെ ഇഷ്ടപ്പെടുന്നു. ഓരോ സ്ത്രീയും അത്തരത്തിലുള്ള ഒരു ഭര്‍ത്താവിനെ ആഗ്രഹിക്കുന്നു.

പിന്തുണ നല്കുന്നയാള്
തന്റെ സ്വപ്നങ്ങള്‍ക്ക് അകമറിഞ്ഞ് പിന്തുണ നല്കാന് കഴിയുന്ന ഒരു പുരുഷനെ ഏതൊരു സ്ത്രീയും ആഗ്രഹിക്കുന്നു. അവര്‍ക്ക് ഏറ്റവും ആവശ്യമുള്ള ഘട്ടത്തില്‍ കൂടെനില്ക്കാന് കഴിയുന്ന ഒരാള്‍, അവരുടെ ജീവിതത്തില്‍ മറ്റാരെക്കാളും കൂടുതലായി വിശ്വസിക്കാവുന്ന ഒരാള്‍. അത്തരം ഗുണങ്ങള്‍ തന്റെ ഭാവി ഭര്‍ത്താവില്‍ ഏതൊരു സ്ത്രീയും ആഗ്രഹിക്കുന്നു.

വാഗ്ദാനങ്ങള്‍ നിറവേറ്റുന്നവര്‍
ഒരു ബന്ധത്തിന്റെ തുടക്കത്തില്‍ പുരുഷന്മാര് സ്ത്രീകള്‍ക്കായി വളരെയധികം വാഗ്ദാനങ്ങള്‍ നല്കുന്നു. എന്നാല്‍ പല ബന്ധങ്ങളും വെറും വാഗ്ദാനങ്ങളായിത്തീര്ന്ന് അവസാനിക്കുന്നു. വാക്ക് പാലിക്കാത്ത പുരുഷന്മാരെ സ്ത്രീകള്‍ വെറുക്കുന്നു. അതിനാല്‍, മിക്ക സ്ത്രീകളും അവരുടെ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ കഴിവുള്ള ഒരു പുരുഷനെയാണ് ഇഷ്ടപ്പെടുന്നത്. ഇത് തീര്‍ച്ചയായും മിക്ക സ്ത്രീകളും അവരുടെ ഭാവി ഭര്‍ത്താവില്‍ ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്ന ഒരു ഗുണമാണ്.

സത്യസന്ധര്‍
സത്യസന്ധതയാണ് എല്ലാ ബന്ധങ്ങളുടെയും അടിസ്ഥാനം, അതിനാല്‍ നിങ്ങളുടെ പങ്കാളിയോട് വിശ്വസ്തത പുലര്‍ത്തേണ്ടത് വളരെ പ്രധാനമാണ്. ഭാവി ഭര്‍ത്താവിനെ തിരഞ്ഞെടുക്കുമ്പോള്‍, സ്ത്രീകള്‍ അവരില്‍ ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്ന ഒരു ഗുണമാണ് അവര്‍ സത്യസന്ധരായിരിക്കണം എന്നത്. അവരെ വിശ്വസിക്കാനും ആശ്രയിക്കാനും കഴിയുന്നവരായിരിക്കണമെന്നും സ്ത്രീകള്‍ ആഗ്രഹിക്കുന്നു.

ലക്ഷ്യബോധമുള്ളവര്‍
ജീവിതത്തില്‍ ഒരു ലക്ഷ്യവുമില്ലാതെ നടക്കുന്ന പുരുഷന്മാരെ സ്ത്രീകള്‍ വെറുക്കുന്നു. മടിയന്മാരായ പുരുഷന്മാരെ സ്ത്രീകള്‍ ഇഷ്ടപ്പെടുന്നില്ല. പകരം, സ്വയം പ്രചോദിതരും അവരുടെ സ്വപ്നങ്ങള്‍ നേടാന്‍ പരിശ്രമിക്കുന്നതുമായ പുരുഷന്മാരെ സ്ത്രീകള്‍ ഇഷ്ടപ്പെടുന്നു. അതിനാല്‍, ലക്ഷ്യബോധമുള്ള ഒരു പുരുഷനെ ഭര്‍ത്താവാക്കാന്‍ ഏതൊരു സ്ത്രീയും ആഗ്രഹിക്കുന്നു.



Click it and Unblock the Notifications