For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബീജം കൂട്ടാം, ലൈംഗികാരോഗ്യം വളര്‍ത്താം; അതിനുള്ള വഴിയിത്

|

ദാമ്പത്യജീവിതത്തില്‍ പലരുടെയും ഉറക്കം കെടുത്തുന്ന ഒന്നാണ് വന്ധ്യത. ഇരുപത് വര്‍ഷം മുമ്പുണ്ടായിരുന്നതിനേക്കാള്‍, വന്ധ്യത ഇന്ന് വളരെ സാധാരണമാണ്. നിലവിലെ കണക്കനുസരിച്ച്, 5 ഇന്ത്യന്‍ ദമ്പതികളില്‍ ഒരാള്‍ക്ക് വന്ധ്യതയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ അനുഭവപ്പെടുന്നു എന്നാണ്. ഇതിനു പ്രധാന കാരണമായി പറയുന്നത്, ഫെര്‍ട്ടിലിറ്റി രോഗങ്ങളുടെയും അണുബാധകളുടെയും വര്‍ദ്ധനവാണെന്നാണ്. എന്നാല്‍, അത്തരം രോഗങ്ങളും അണുബാധകളും 20 വര്‍ഷം മുമ്പും നിലനിന്നിരുന്നു എന്നതാണ് സത്യം.

Most read: പങ്കാളിയുമായി എപ്പോഴും വഴക്കാണോ? ദേഷ്യമടക്കാന്‍ ചില വഴികളിതാMost read: പങ്കാളിയുമായി എപ്പോഴും വഴക്കാണോ? ദേഷ്യമടക്കാന്‍ ചില വഴികളിതാ

പുരുഷ വന്ധ്യതയുടെ മിക്ക കേസുകളും കണ്ടെത്തപ്പെടാതെ പോകുന്നു. തിരിച്ചറിയുന്നത് വളരെ വൈകിയായിരിക്കും. അപ്പോള്‍ നമ്മുടെ കാലഘട്ടത്തില്‍ വര്‍ദ്ധിച്ചുവരുന്ന വന്ധ്യതാ കേസുകളുടെ കാരണം എന്താണ്? ഇന്നത്തെ കാലത്ത് പുരുഷന്‍മാരില്‍ ബീജക്കുറവിനും അതുവഴി വന്ധ്യതയ്ക്കും കാരണമാകുന്ന നിരവധി ഘടകങ്ങളുണ്ട്. അതില്‍ പ്രധാനമാണ്, പാരിസ്ഥിതിക ഘടകങ്ങളും ജീവിതശൈലിയുമായി ബന്ധപ്പെട്ട രോഗങ്ങളും.

ബീജക്കുറവിന് കാരണങ്ങള്‍

ബീജക്കുറവിന് കാരണങ്ങള്‍

ഉപാപചയക്കുറവ്, ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍, അസ്ഥികളുടെ ആരോഗ്യക്കുറവ് എന്നിവയെല്ലാം ബീജങ്ങളുടെ കുറഞ്ഞ എണ്ണത്തെ സ്വാധീനിക്കുന്നുവെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. വന്ധ്യതയുള്ള പുരുഷന്മാര്‍ക്ക് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളോ അപകടസാധ്യതകളോ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഒരാളില്‍ അമിതഭാരം, ഉയര്‍ന്ന കൊളസ്‌ട്രോള്‍ അല്ലെങ്കില്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം പോലുള്ള മറ്റ് ആരോഗ്യപരമായ അപകടസാധ്യതകള്‍ കണ്ടെത്തിയാല്‍, പുരുഷ വന്ധ്യതയ്ക്കുള്ള ചികിത്സ ഒരു കുട്ടിയുണ്ടാകുന്നതില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കരുത് എന്നതാണ് ഏറ്റവും പ്രധാന കാര്യം.

ജീവിതശൈലിയിലെ മാറ്റം

ജീവിതശൈലിയിലെ മാറ്റം

നേരത്തെ കണ്ടെത്തിയാല്‍ പുരുഷ വന്ധ്യതയുടെ നല്ലൊരു ഭാഗം തടയാന്‍ കഴിയും. ഗര്‍ഭം ധരിക്കാന്‍ പ്രയാസമുള്ള ദമ്പതികള്‍ ശരിയായി രോഗനിര്‍ണയം നടത്തുകയും അവരുടെ ചികിത്സകള്‍ പിന്തുടരുകയും വേണം. എല്ലാ പുരുഷന്മാരും ശുക്ല പരിശോധനയോ സ്‌ക്രീനിംഗോ ചെയ്യണം. പുരുഷന്റെ പ്രത്യുല്‍പാദനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിലും ലൈംഗിക ആരോഗ്യം നിലനിര്‍ത്തുന്നതിലും ജീവിതശൈലിയും ഭക്ഷണത്തിലുമുള്ള മാറ്റങ്ങളും ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്. ബീജ ഉത്പാദനം മെച്ചപ്പെടുത്തുന്നതിനും ലൈംഗികാരോഗ്യം വളര്‍ത്തുന്നതിനുമുള്ള ചില പ്രതിരോധ നടപടികള്‍ വായിച്ചറിയൂ.

Most read:കോവിഡില്‍ ലൈംഗികത താളംതെറ്റുന്നോ? ഇക്കാര്യം ശ്രദ്ധിച്ചാല്‍ മതിMost read:കോവിഡില്‍ ലൈംഗികത താളംതെറ്റുന്നോ? ഇക്കാര്യം ശ്രദ്ധിച്ചാല്‍ മതി

പുകവലി ഒഴിവാക്കുക

പുകവലി ഒഴിവാക്കുക

പുകയിലയില്‍ റിയാക്ടീവ് ഓക്‌സിജന്‍ സ്പീഷീസ് (ROS) അടങ്ങിയിട്ടുണ്ട്. ഇത് ശുക്ലത്തിന്റെ ചലനവും പ്രവര്‍ത്തനവും കുറയ്ക്കുകയും ശുക്ലത്തെ ഫലഭൂയിഷ്ഠമല്ലാതാക്കുകയും ചെയ്യും. പുകവലി പുരുഷന്റെ പ്രത്യുല്‍പാദനക്ഷമതയെ മാത്രമല്ല, ഡി.എന്‍.എ തകരാറുകള്‍, ഗര്‍ഭച്ഛിദ്രം എന്നിവയ്‌ക്കെല്ലാം കാരണമാകുന്നു. സിഗരറ്റ് വലിക്കുന്നതും പുരുഷന്റെ ഫെര്‍ട്ടിലിറ്റിയും തമ്മിലുള്ള ബന്ധം പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. ഗര്‍ഭം ധരിക്കാന്‍ ശ്രമിക്കുന്ന ദമ്പതികളോട് പുകവലി കുറയ്ക്കുന്നതിനോ നിര്‍ത്തുന്നതിനോ ശുപാര്‍ശ ചെയ്യുന്നു. പുകവലി അവസാനിപ്പിച്ച് 3 മാസത്തിനുശേഷം പ്രയോജനകരമായ ഫലങ്ങള്‍ കാണാന്‍ സാധിക്കും.

മദ്യം ഒഴിവാക്കുക

മദ്യം ഒഴിവാക്കുക

29,914 പുരുഷന്മാരില്‍ നടത്തിയ ഒരു പഠനം കണ്ടെത്തിയത്, മദ്യം കുറഞ്ഞ ബീജത്തിന്റെ അളവിനു കാരണമാകുന്നുവെന്നാണ്. ശുക്ലത്തിന്റെ രൂപത്തെയും ശുക്ല ചലനത്തെയും ഇത് ബാധിക്കുന്നു. മിതമായതും അമിതമായതുമായ മദ്യപാനം ശുക്ല ചലനത്തിനും രൂപത്തിനും ഹാനികരമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ബീജക്കുറവ് പരിഹരിക്കാനായി മദ്യപാനശീലം ഒഴിവാക്കുക.

Most read:നിങ്ങളുടെ പങ്കാളി നിങ്ങള്‍ക്ക് ചേര്‍ന്നതാണോ ? ഈ ലക്ഷണങ്ങള്‍ പറയുംMost read:നിങ്ങളുടെ പങ്കാളി നിങ്ങള്‍ക്ക് ചേര്‍ന്നതാണോ ? ഈ ലക്ഷണങ്ങള്‍ പറയും

വ്യായാമം പതിവാക്കുക

വ്യായാമം പതിവാക്കുക

ആരോഗ്യകരമായ ശരീരത്തിനും ലൈംഗിക ആരോഗ്യം നിലനിര്‍ത്തുന്നതിനുമുള്ള മികച്ച മാര്‍ഗമായി വ്യായാമത്തെ കണക്കാക്കപ്പെടുന്നു, ആരോഗ്യകരമായ ശുക്ല ചലനം നിലനിര്‍ത്തുന്നതിന് ശരിയായ വ്യായാമം ആവശ്യമാണ്. ട്രെഡ്മില്‍ വ്യായാമം (ആഴ്ചയില്‍ 30 മുതല്‍ 45 മിനിറ്റ് വരെയോ ആഴ്ചയില്‍ മൂന്ന് മുതല്‍ ആറ് ദിവസം വരെയോ) ചെയ്യുന്നത് ശുക്ലം, ശുക്ലത്തിന്റെ അളവ്, ചലനശേഷി, ആകൃതിയും വലുപ്പവും എന്നിവയില്‍ മെച്ചപ്പെടുത്തുമെന്ന് കണ്ടെത്തിയിട്ടുണ്ട്. ഫെര്‍ട്ടിലിറ്റി പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍, ഏത് തരത്തിലുള്ള വ്യായാമവും പുരുഷന്മാര്‍ക്ക് മരുന്നാണ്.

അമിതവണ്ണം നിയന്ത്രിക്കുക

അമിതവണ്ണം നിയന്ത്രിക്കുക

അമിതവണ്ണമുള്ളവരില്‍ അമിത കൊഴുപ്പിന്റെ സാന്നിധ്യത്താല്‍ ടെസ്റ്റോസ്റ്റിറോണ്‍ ഈസ്ട്രജന്‍ ആയി പരിവര്‍ത്തനം ചെയ്യുന്നതിന് കാരണമാകുന്നു. ഇത് ഹോര്‍മോണ്‍ ബാലന്‍സില്‍ മാറ്റം വരുത്തുകയും ബീജ ഉല്‍പാദനത്തിന് ദോഷകരമായി മാറുകയും ചെയ്യുന്നു. അതിനാല്‍, അമിതവണ്ണമുള്ളവര്‍ തടി കുറയ്ക്കാനുള്ള വഴികള്‍ സ്വീകരിക്കുന്നതിലൂടെ വന്ധ്യതാ പ്രശ്‌നങ്ങള്‍ മാറ്റാവുന്നതാണ്.

Most read:മെലിഞ്ഞവര്‍ വിഷമിക്കേണ്ട; തടി കൂട്ടാന്‍ വഴിയുണ്ട്Most read:മെലിഞ്ഞവര്‍ വിഷമിക്കേണ്ട; തടി കൂട്ടാന്‍ വഴിയുണ്ട്

മാനസിക സമ്മര്‍ദ്ദം

മാനസിക സമ്മര്‍ദ്ദം

സമ്മര്‍ദ്ദം അതിന്റെ പല രൂപങ്ങളില്‍ ശുക്ല പ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കാം. സമ്മര്‍ദ്ദം അമിതമായാല്‍, നാഡീവ്യവസ്ഥയുടെ പ്രതികരണത്തെ സജീവമാക്കുകയും ഹോര്‍മോണ്‍, ലെഡിഗ് സെല്‍ എന്നിവയില്‍ അസന്തുലിതാവസ്ഥ ഉണ്ടാക്കുകയും ചെയ്യുന്നു. ഇത് പുരുഷന്‍മാരില്‍ ടെസ്റ്റോസ്റ്റിറോണ്‍ കുറയ്ക്കുന്നതിന് കാരണമാവുകയും വന്ധ്യതാ പ്രശ്‌നങ്ങള്‍ വളര്‍ത്തുകയും ചെയ്യുന്നു.

ഡയറ്റ്

ഡയറ്റ്

ശുക്ലത്തിന്റെ ഗുണനിലവാരം ഉയര്‍ത്തുന്നതില്‍ ഭക്ഷണവും പോഷണവും ഒരു പ്രധാന പങ്ക് വഹിക്കുന്നു. ആരോഗ്യകരമായ, സമീകൃതാഹാരം പുരുഷന്മാര്‍ക്കിടയില്‍ ശുക്ലത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തും. ഉദാഹരണത്തിന്, ഒമേഗ -3 ഫാറ്റി ആസിഡുകള്‍, ആന്റിഓക്സിഡന്റുകള്‍, വിറ്റാമിനുകള്‍ എന്നിവ അടങ്ങിയിരിക്കുന്ന മെഡിറ്ററേനിയന്‍ ഡയറ്റ് ബീജങ്ങളുടെ ആരോഗ്യത്തിന് ഏറ്റവും മികച്ച ഭക്ഷണമാണ്. പച്ചക്കറികളും പഴങ്ങളും മത്സ്യവും കോഴിയിറച്ചിയും ധാന്യങ്ങളും കൊഴുപ്പ് കുറഞ്ഞ പാലുല്‍പ്പന്നങ്ങളും ശുക്ലത്തിന്റെ ഗുണനിലവാരവുമായി നല്ല രീതിയില്‍ ബന്ധപ്പെട്ടിരിക്കുന്നു. എന്നിരുന്നാലും സംസ്‌കരിച്ച മാംസം, കൊഴുപ്പ് നിറഞ്ഞ പാലുല്‍പ്പന്നങ്ങള്‍, മദ്യം, കോഫി, പഞ്ചസാര പാനീയങ്ങള്‍ എന്നിവ ഉപേക്ഷിക്കുക.

Most read:കിടപ്പറയില്‍ ആണിനെ ഉണര്‍ത്തും ഹോട്ട് സ്‌പോട്ടുകള്‍Most read:കിടപ്പറയില്‍ ആണിനെ ഉണര്‍ത്തും ഹോട്ട് സ്‌പോട്ടുകള്‍

ശ്രദ്ധിക്കാന്‍

ശ്രദ്ധിക്കാന്‍

നേരത്തെയുള്ള കണ്ടെത്തലാണ് പുരുഷ വന്ധ്യതയെ ചെറുക്കുന്നതിനുള്ള പ്രധാന ഘടകം. പുരുഷന്മാര്‍ ടെസ്റ്റുകള്‍ക്കായി മുന്നോട്ട് വരണം, ഇപ്പോളത് അവരുടെ വീടുകളില്‍ തന്നെ സ്വകാര്യമായി ചെയ്യാന്‍ കഴിയുന്ന നിലയില്‍ ടെക്‌നോളജി വളര്‍ന്നിട്ടുണ്ട്. കൂടാതെ, ശരിയായ ക്ലിനിക്കല്‍ ഉപദേശവും തേടണം. പുരുഷ വന്ധ്യത പരിഹരിക്കാന്‍ സ്വയം ചികിത്സയെന്നോണം അശാസ്ത്രീയമായ മരുന്നുകളെയും സപ്ലിമെന്റുകളെയും ആശ്രയിക്കുന്നതിനുപകരം, ഒരു നല്ല ജീവിതശൈലിയിലൂടെ അത്തരം പ്രശ്‌നങ്ങള്‍ വലിയ അളവില്‍ തടയാന്‍ സഹായിക്കുമെന്ന് മനസിലാക്കുക.

English summary

Lifestyle Tips To Increase Male Fertility Naturally in Malayalam

Some proportion of male infertility can be prevented, especially if detected early. Here are some diet and lifestyle changes men should follow.
Story first published: Friday, July 30, 2021, 11:14 [IST]
X
Desktop Bottom Promotion