Latest Updates
-
ചൂട് കടുക്കുന്നു; വെയിലത്ത് ഇറങ്ങുമ്പോൾ ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കല്ലേ! -
കത്തുന്ന വെയിലിൽ തളരരുത്; സൂര്യാഘാതത്തെ പ്രതിരോധിക്കാൻ വീട്ടിലുണ്ടാക്കാം ഈ അത്ഭുത പാനീയം! -
ഡൽഹിയിൽ 44 ഡിഗ്രി ചൂട്; വ്യായാമം ചെയ്യുന്നവർക്ക് എട്ടിന്റെ പണി കിട്ടാതിരിക്കാൻ ഈ മുൻകരുതലുകൾ വേണം! -
ഉഷ്ണതരംഗം: ഗർഭിണികളും പിസിഒഎസ് ഉള്ളവരും ഈ തെറ്റുകൾ ചെയ്താൽ അപകടം ഉറപ്പ്! -
കടുത്ത ചൂടിലും വയറിലെ കൊഴുപ്പ് കുറയ്ക്കാം; വീട്ടിലിരുന്ന് പരീക്ഷിക്കാവുന്ന ഈ വഴികൾ അറിഞ്ഞോ? -
ഏപ്രിൽ 22 പഞ്ചാംഗം: പുണർതം നക്ഷത്രത്തിന്റെ കരുത്തിൽ ഇന്ന് കൈവെക്കുന്നതെല്ലാം നേട്ടമാകും, രാശിഫലം ഇങ്ങനെ -
ജീവിതം മാറിമറിയാൻ ഇനി മണിക്കൂറുകൾ മാത്രം; 2026-ലെ അപൂർവ്വ രാജയോഗങ്ങൾ ആർക്കൊക്കെ? -
ഏപ്രിൽ 22 രാശിഫലം: പണവും കരിയറും തിളങ്ങും, ഭാഗ്യം തേടിയെത്തുന്ന ആ 4 രാശികൾ ഇവയാണ്! -
2026 ഏപ്രിൽ 22 നക്ഷത്രഫലം: ഗ്രഹനിലയിലെ ഈ മാറ്റം നിങ്ങളുടെ ജീവിതത്തിൽ വലിയ വഴിത്തിരിവാകുമോ? -
രാശിഫലം: ഗ്രഹനില മാറുന്നു, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം; നിങ്ങളുടെ രാശിഫലം അറിയാം
വിവാഹത്തേക്കാള്‍ വിവാഹ മോചനത്തിനെ ഭയപ്പെടും രാശിക്കാര്‍
ചില ബന്ധങ്ങള്‍ ജീവിതകാലം മുഴുവന്‍ നീണ്ടുനില്‍ക്കുമ്പോള്‍, ചില ബന്ധങ്ങള്‍ക്ക് അധികം ആയുസ്സുണ്ടാവില്ല. ഇത്തരത്തില്‍ വെല്ലുവിളികള്‍ ഉണ്ടാക്കുന്ന ഉണ്ടാവുന്ന ബന്ധങ്ങള്‍ നിരവധിയാണ്. എന്തൊക്കെയാണ് ഇതില്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ എന്ന് നമുക്ക് നോക്കാവുന്നതാണ്. ഏതെങ്കിലും കാരണങ്ങളാല്‍ ഒരു ബന്ധം അവസാനിക്കുമ്പോള്‍, അതില്‍ ഉള്‍പ്പെട്ടിരിക്കുന്ന രണ്ടുപേര്‍ക്കും വളരെയധികം വേദന ഉണ്ടാക്കുന്നു.

പ്രത്യേകിച്ച് വിവാഹ മോചനത്തിന്റെ കാര്യത്തില്‍ ഓരോ രാശിക്കാരും അതിനെ കൈകാര്യം ചെയ്യുന്ന രീതി വ്യത്യസ്തമാണ്. വിവാഹമോചനത്തില്‍ വിവാഹബന്ധം അവസാനിക്കുമ്പോള്‍ അത് രണ്ട് പേര്‍ക്കും കൂടുതല്‍ ആഘാതകരമാണ്. ബന്ധം വേണ്ടെന്ന് വെക്കുമ്പോള്‍ ഉള്ള അവസ്ഥ പലരിലും വ്യത്യസ്തമായിരിക്കും. ഒത്തുപോവാന്‍ സാധിക്കുന്നില്ല എന്ന് തോന്നിയാല്‍ ഒരുമിച്ച് പോവാതിരിക്കുന്നത് തന്നെയാണ് നല്ലത്. എന്നാല്‍ ഇതിനെ ഓരോരുത്തരും എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നുള്ളത് വെല്ലുവിളി തന്നെയാണ്. ഓരോ രാശിക്കാരും വിവാഹ മോചനത്തെ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്ന് നോക്കാം.

മേടം രാശി
മേടം രാശിക്കാര്‍ അങ്ങേയറ്റം പ്രവചനാതീതമാണ്. ബന്ധം അവസാനിപ്പിക്കാന്‍ അവര്‍ക്ക് മതിയായ കാരണങ്ങളുണ്ടെങ്കില്‍ പോലും പലപ്പോഴും അത് അവരെ അത്രയധികം ബാധിക്കില്ല. എന്നാല്‍ അവരുടെ വിവാഹമോചനത്തെ അവര്‍ ഒരു അവസരമായി ഉപയോഗിച്ച് പലപ്പോഴും പങ്കാളിയെ വേദനിപ്പിക്കുന്ന കാര്യങ്ങള്‍ പറയുകയും ചെയ്യാം

ഇടവം രാശി
വിവാഹമോചനം പോലെയുള്ള കാര്യങ്ങള്‍ പലപ്പോഴും ഇടവം രാശിക്കാരെ അല്പം പ്രതിസന്ധിയില്‍ ആക്കും. ഇത് ജീവിതത്തില്‍ കൂടുതല്‍ വെല്ലുവിളികള്‍ ഉണ്ടാക്കും. ഇവര്‍ ഒരിക്കലും പങ്കാളിയുമായി ചേര്‍ന്ന് പോവുന്നതിന് ശ്രമിക്കുകയില്ല. പലപ്പോഴും സ്വയം തീരുമാനം എടുത്ത് മുന്നോട്ട് പോവുന്നതിനാണ് ഇവര്‍ ശ്രമിക്കുന്നത്.

മിഥുനം രാശി
മിഥുനം രാശിക്കാര്‍ വിവാഹമോചനം നേടുന്നത് തികച്ചും ആശ്ചര്യകരമാണ്, കാരണം അവര്‍ അവരുടെ ബന്ധത്തില്‍ പൂര്‍ണ്ണമായും സന്തുഷ്ടരായിരിക്കും. എന്നിരുന്നാലും, അവര്‍ ഒരേ സമയം വിരസവും അസംതൃപ്തിയും അനുഭവിക്കുന്നവരായിരിക്കും. എന്നാല്‍ അവര്‍ക്ക് ആവശ്യമുള്ളത് ലഭിക്കുന്നുണ്ടെങ്കില്‍ വിവാഹമോചനത്തിലേക്ക് അവര്‍ ഒരിക്കലും എത്തുകയില്ല.

കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് ബന്ധങ്ങള്‍ വളരെ പ്രധാനമാണ്, അവര്‍ പലപ്പോഴും കാര്യങ്ങള്‍ക്ക് ആവശ്യക്കാരായി മാറുന്നു. അവരുടെ പങ്കാളി അവരെ വിവാഹമോചനം ആവശ്യപ്പെട്ടാവും അതുമായി ഒത്തുപോവുന്നതിന് കര്‍ക്കിടകം രാശിക്കാര്‍ക്ക് അല്പം കൂടുതല്‍ സമയം എടുക്കും. ഇവര്‍ അതുമായി അതീവ ദു:ഖത്തോടെയാണ് മുന്നോട്ട് പോവുക.

ചിങ്ങം രാശി
ചിങ്ങം രാശിക്കാരെ വിവാഹമോചനം വളരെയധികം വേദനിപ്പിക്കും, പക്ഷേ അവരുടെ വേദന കാണിക്കാന്‍ ഒരിക്കലും ചിങ്ങം രാശിക്കാര്‍ തയ്യാറാവില്ല. ദുര്‍ബലമായ ഒരു ജീവിതം അവര്‍ക്കുണ്ടെന്ന് പുറമേ കാണിക്കാന്‍ ഇവര്‍ ഒരിക്കലും തയ്യാറാവുകയില്ല. പലപ്പോഴും ഒത്തു പോവുന്ന പങ്കാളിയായിരിക്കില്ല ഇവര്‍ക്കുണ്ടായിരിക്കുന്നത്.

കന്നി രാശി
കന്നി രാശിക്കാര്‍ ഓരോ കാര്യവും വളരെയധികം പ്രായോഗികമായി ചെയ്താണ് മുന്നോട്ട് പോവുക. ഇവര്‍ ദാമ്പത്യ പ്രശ്നങ്ങള്‍ കാണുമ്പോള്‍ തന്നെ അതിനെ പ്രതിരോധിക്കാന്‍ ശ്രമിക്കും. പക്ഷേ ഒരു തരത്തിലും ഒത്തുപോവാന്‍ സാധിക്കില്ല എന്നുണ്ടെങ്കില്‍ വിവാഹ മോചനം എന്ന തീരുമാനം കന്നി രാശിക്കാര്‍ തന്നെ എടുക്കുന്നതാണ്. പ്രധാനമായും കുട്ടികളെ സംരക്ഷിക്കുക എന്നത് തന്നെയാണ് ഇവരുടെ ലക്ഷ്യം.

തുലാം രാശി
തുലാം രാശിക്കാരില്‍ എന്തെങ്കിലും തരത്തിലുള്ള പ്രശ്നം ജീവിതത്തില്‍ ഉണ്ടായാല്‍ അതില്‍ നിന്ന് പോസിറ്റീവ് ഊര്‍ജ്ജം നേടിയെടുക്കുന്നതിനാണ് ഇവര്‍ ശ്രമിക്കുന്നത്. അവര്‍ക്ക് ഇത് സാധ്യമാണെങ്കില്‍, അനുഭവത്തില്‍ നിന്ന് പോസിറ്റീവ് എന്തെങ്കിലും പഠിക്കാന്‍ തന്നെയാണ് ഓരോ തുലാം രാശിക്കാരും ശ്രമിക്കുക. ഒരു നിശ്ചിത കാലയളവില്‍, അവര്‍ സ്വയം മുന്നോട്ട് പോകാന്‍ നിര്‍ബന്ധിക്കപ്പെടുകയും മുന്നോട്ട് പോവുകയും ചെയ്യും.

വൃശ്ചികം രാശി
വികാരാധീനനും തീവ്രമായി ബന്ധങ്ങള്‍ സൂക്ഷിക്കുന്നവരും ആയിരിക്കും വൃശ്ചികം രാശിക്കാര്‍. പലപ്പോഴും വിവാഹമോചനം പോലെയുള്ള കാര്യങ്ങള്‍ ഇവരുടെ ജീവിതത്തില്‍ വളരെയധികം പ്രതികരണങ്ങള്‍ സൃഷ്ടിക്കും. അവര്‍ പരസ്പരം അഗാധമായി സ്നേഹിക്കുന്നതിനാല്‍, അവര്‍ക്ക് വേദനയും ദേഷ്യവും വിവാഹ മോചനത്തിലൂടെ ഉണ്ടാവാം. എങ്കിലും അവരുടെ തീരുമാനമായിരിക്കും എപ്പോഴും നടപ്പിലാക്കാന്‍ ശ്രദ്ധിക്കുക. അതുകൊണ്ട് തന്നെ അവര്‍ എപ്പോഴും യുക്തിസഹമായി പ്രവര്‍ത്തിക്കും.

ധനു രാശി
അവര്‍ സ്വതന്ത്രാരായി ജീവിക്കാന്‍ ആഗ്രഹിക്കുന്നവരാണ്. അതിനാല്‍ വിവാഹമോചനത്തിന്റെ എല്ലാ വിശദാംശങ്ങളും പരിശോധിക്കുന്നത് അവര്‍ക്ക് ജീവിതത്തില്‍ വളരെയധികം വെല്ലുവിളിയാകും. കാരണം ഒറ്റക്ക് ജീവിക്കുക എന്നുള്ളത് ആഗ്രഹിക്കുന്നവരായിരിക്കും ധനു രാശിക്കാര്‍.

മകരം രാശി
ഒരു ബന്ധം അവസാനിക്കുന്നതിനെക്കുറിച്ച് മകരം രാശിക്കാര്‍ക്ക് ചിന്തിക്കാന്‍ സാധിക്കുകയില്ല. എന്നിരുന്നാലും, അവരുടെ പങ്കാളി വിവാഹമോചനം ആഗ്രഹിക്കുന്നുവെങ്കില്‍, അവരും വൈകാരികമായി ഇതിലേക്ക് എത്തിപ്പെടുന്നു. കാലക്രമേണ അവര്‍ അതിനെ അംഗീകരിക്കുകയും പങ്കാളിയുടെ തീരുമാനത്തിന് ഒപ്പം നില്‍ക്കുകയും ചെയ്യും.

കുംഭം രാശി
അവരുടെ ബന്ധം ശരിയായില്ലെങ്കില്‍, കുംഭം രാശിക്കാര്‍ പരമാവധി ഈ സാഹചര്യം കൈകാര്യം ചെയ്യാന്‍ ശ്രമിച്ചേക്കാം. കാരണം എങ്ങനെയെങ്കിലും അഡ്ജസ്റ്റ് ചെയ്ത്ത പോയാല്‍ മതി എന്ന് ചിന്തിക്കുന്നവരായിരിക്കും ഈ രാശിക്കാര്‍. എന്നാല്‍ പങ്കാളിക്കുള്ള അതൃപ്തിയിലൂടെ വിവാഹമോചനത്തിന് തുടക്കം കുറിക്കേണ്ടത് തങ്ങളുടെ ഉത്തരവാദിത്തമാണെന്ന് പങ്കാളിക്ക് തോന്നുന്നു. കൂടാതെ, സുഹൃത്തുക്കളുമായി സംസാരിച്ച് വിവാഹമോചനത്തിലേക്ക് ഇവര്‍ എത്തുന്നു.

മീനം രാശി
അവരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നിടത്തോളം കാലം അവര്‍ ഒരു ബന്ധത്തില്‍ ഏര്‍പ്പെടും. എന്നാല്‍ ലക്ഷ്യം നേടിയെടുത്താല്‍ പലപ്പോഴും മുന്നോട്ട് പോവുന്നതിലൂടെ അവര്‍ അല്പം കഷ്ടപ്പെടും. ഒരിക്കലും ഇഷ്ടമില്ലാത്ത ബന്ധത്തില്‍ അവര്‍ നിലനില്ക്കുകയില്ല. ഇത്തരംബന്ധങ്ങള് അവര്‍ക്ക് സമ്മാനിക്കുന്നത് പലപ്പോഴും വിഷാദവും സമ്മര്‍ദ്ദവും മാത്രമായിരിക്കും. തങ്ങളെ പിന്തുണയ്ക്കുന്ന ആളുകളുമായി തീരുമാനിച്ച് പലപ്പോഴും ഇവര്‍ വിവാഹ മോചനത്തിലേക്ക് എത്തുന്നു.



Click it and Unblock the Notifications











