For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പുരുഷന്മാര്‍ ഭാര്യമാരില്‍ നിന്ന് മറയ്ക്കുന്ന കാര്യങ്ങള്‍?

വൈവാഹിക ബന്ധത്തില്‍ കരുത്തുറ്റ ഒരു സൌഹൃദം ഉണ്ടാക്കിയെടുക്കുന്നതിനായി ചിലത് പരീക്ഷിക്കാവുന്നതാണ്

By Lekshmi S
|

നിങ്ങള്‍ എത്ര വര്‍ഷമായി ഒരുമിച്ച് താമസിക്കുകയാണെന്ന് പറഞ്ഞിട്ടും കാര്യമില്ല. നിങ്ങളുടെ ഭര്‍ത്താവ് ചില കാര്യങ്ങള്‍ നിങ്ങളില്‍ നിന്ന് മറച്ചുപിടിക്കും. ഇത് പുരുഷന്മാരുടെ സ്വഭാവമാണ്. നിങ്ങള്‍ എത്ര കിണഞ്ഞ് പരിശ്രമിച്ചാലും അവര്‍ അത് പറയുകയോ സമ്മതിക്കുകയോ ചെയ്യണമെന്നില്ല. എങ്കിലും നിങ്ങള്‍ക്ക് അത് അറിയണമെന്നുണ്ടോ? അതെ എന്നാണ് ഉത്തരമെങ്കില്‍ തുടര്‍ന്ന് വായിക്കുക.

lve

വിവാഹത്തിന്റെ പ്രധാന ഘടഘം എന്ന് പറയുന്നത് സുഹൃദ് ബന്ധം.അതുണ്ടെങ്കില്‍ പിന്നെ എന്ത് പ്രശ്നവും നമുക്ക് എളുപ്പത്തില്‍ കൈകാര്യം ചെയ്യാന്‍ പറ്റും. ദാമ്പത്യത്തിന്റെ അടിസ്ഥാന ഘടകം എന്ന് വേണമെങ്കില്‍ സൌഹൃദത്തെ വിശേഷിപ്പിക്കാം. ഭാര്യാ ഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള ഉപാധികള്‍ ഇല്ലാത്ത സൗഹൃദം എല്ലാ തരത്തിലും ദാമ്പത്യ ബന്ധത്തിനു പോഷകമാകുന്ന ഒന്നാണ്.രസ്പരം അറിയാനും കേള്‍ക്കുവാനും പങ്കുവെക്കുവാനുമായി ചില സന്ദര്‍ഭങ്ങള്‍ മാറ്റി വക്കുക. അതിനായി സമയം നിശ്ചയിക്കുക. ഇഷ്ടങ്ങള്‍ അനിഷ്ടങ്ങള്‍ പ്രതീക്ഷകള്‍ എല്ലാം പരസ്പരം തുറന്നു പറയുക.

സുഹൃത്ത് എന്നാല്‍ നിങ്ങളെ നിങ്ങളായിത്തന്നെ അംഗീകരിക്കുകയും നിങ്ങളെ സന്തോഷിപ്പിക്കുകയും ചെയ്യുന്ന വ്യക്തി. ചിന്തിച്ചു നോക്കൂ. നിങ്ങളുടെ ഇണ നിങ്ങള്‍ക്ക് എത്രത്തോളം സുഹൃത്താണ്? നിങ്ങള്‍ നിങ്ങളുടെ ഇണയോട് എത്രകണ്ട് ഒരു സുഹൃത്തിനെപ്പോലെ പ്രവൃത്തിക്കാറുണ്ട്? വളരെ കുറച്ചു മാത്രം. അല്ലെ? പരസ്പരം അംഗീകരിക്കുന്നതിനു പകരം പരസ്പരം മാറ്റിയെടുക്കാനുള്ള ശ്രമത്തിലല്ലേ യഥാര്‍ഥത്തില്‍ നമ്മില്‍ പലരും ഉള്ളത്?അന്യോന്യം അടുപ്പം ഉണ്ടാക്കുന്നതിനു പകരം അകല്‍ച്ച ഉണ്ടാക്കുവാനെ ഇത് ഉപകരിക്കുകയുള്ളൂ.

lve

വൈവാഹിക ബന്ധത്തില്‍ കരുത്തുറ്റ ഒരു സൌഹൃദം ഉണ്ടാക്കിയെടുക്കുന്നതിനായി ചിലത് പരീക്ഷിക്കാവുന്നതാണ്.

എല്ലാത്തിലും പുതുമയും വ്യത്യസ്തതയും ആഗ്രഹിക്കുന്നവരാണ് നാം മനുഷ്യര്‍, ഭക്ഷണത്തിലാവട്ടെ, വസ്ത്രത്തിലാവട്ടെ, വിനോദത്തിലാവട്ടെ... അതുപോലെത്തന്നെയാണ് ദാമ്പത്യവും. ദാമ്പത്യത്തില്‍, പുതുമകള്‍ , വ്യത്യസ്തതകള്‍ എപ്പോഴും പ്രാധാന്യം അര്‍ഹിക്കുന്നവയാണ്. പലതരം വ്യത്യസ്തവും രസകരവുമായ കാര്യങ്ങള്‍ ദാമ്പത്യത്തില്‍ പരീക്ഷിക്കുന്നത് നന്നായിരിക്കും.

പുരുഷന്മാര്‍ പ്രായം കൂടുന്തോറും സ്വന്തം ഭാര്യ തന്നില്‍ കൂടുതല്‍ ആകര്‍ഷക ആകണം എന്ന് ആഗ്രഹിക്കുന്നവരാണ്. അതുകൊണ്ട് തന്നെ നിങ്ങളുടെ ഭര്‍ത്താവ് നിങ്ങളുടെ ജീവിതത്തില്‍ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന ആള്‍ ആണെന്നും വിവാഹത്തിനു തൊട്ടു ശേഷമുള്ള നാളുകളില്‍ അയാള്‍ നിങ്ങളെ എത്ര മാത്രം മോഹിപ്പിച്ചിരുന്നോ അതെ പുതുമ ഇപ്പോഴും അയാളില്‍ ഉണ്ടെന്നും ഉള്ള ഫീല്‍ അയാള്‍ക്ക്‌ നിങ്ങള്‍ ഉണ്ടാക്കികൊടുക്കണം. അയാളെ അയാളുടെ കഴിവുകളില്‍ അയാളുടെ രൂപത്തില്‍ ഒക്കെ മേന്മകള്‍ കണ്ടെത്തി അവയില്‍ അയാളെ അഭിനന്ദനം അറിയിക്കുക. അയാളെ കഴിവതും സന്തോഷിപ്പിക്കുക.

മോഹങ്ങള്‍

ഭര്‍ത്താവിനു തന്റെ ശ്രദ്ധ മുഴുവനും ലഭിക്കുന്നു എന്നാ ബോധ്യം ഉണ്ടാക്കിക്കൊടുകാന്‍ ചിലത് ചെയ്യാം.

1. നിങ്ങള്‍ രണ്ടുപേരും ഒറ്റയ്ക്കാവുമ്പോള്‍ അയാളുടെ കണ്ണുകളില്‍ ഏറെ നേരം നോക്കിയിരിക്കുക. പ്രണയപൂര്‍വ്വം, അതയാളെ ഒരുപാട് സന്തോഷിപ്പിക്കും.
2. എപ്പോഴും നിറഞ്ഞ സ്നേഹത്തോടെ അയാളോട് പുഞ്ചിരിക്കുക.
3. അയാളെ പ്രശംസിക്കുന്നതില്‍ ഒരു കുറവും വരുത്താതിരിക്കുക.
4. കളികളില്‍ ഏര്‍പ്പെടുകയും അയാലോടോത്തു ശൃംഗരിക്കുകയും ചെയ്യുക.

ഭര്‍ത്താവിനു ഒരു നല്ല സുഹൃത്തായി നിന്ന് കൊണ്ട് കൂടുതല്‍ സ്നേഹിക്കാന്‍ ശ്രമിക്കുമ്പോള്‍ നിങ്ങള്‍ക്കിടയിലെ സ്നേഹബന്ധം നന്നായി വളരുകയും ചെയ്യും

സാധാരണ നിലയില്‍ പുരുഷന്മാര്‍ ഭാര്യമാരില്‍ നിന്ന് ഒളിപ്പിക്കുന്ന ചില കാര്യങ്ങളുണ്ട്.

വിവാഹത്തിന് മുമ്പുള്ള കാര്യങ്ങള്‍

വിവാഹത്തിന് മുമ്പുള്ള കാര്യങ്ങള്‍

വിവാഹത്തിന് മുമ്പുള്ള കാര്യങ്ങളെ കുറിച്ച് ഭാര്യാഭര്‍ത്താക്കന്മാര്‍ മനസ്സുതുറക്കാറുണ്ടെങ്കിലും പുരുഷന്മാര്‍ എല്ലാ കാര്യങ്ങളും തുറന്നുപറയില്ല. പ്രത്യേകിച്ച് ചില ബന്ധങ്ങളെ കുറിച്ച്. നിങ്ങളുടെ മനസ്സില്‍ തെറ്റായ ചിന്ത ഉണ്ടാവാന്‍ പാടില്ലെന്ന് കരുതിയാണ് അവര്‍ ഇത് ചെയ്യുന്നത്. കോളേജ് കാലത്തെ പ്രണയത്തെ കുറിച്ചൊക്കെ പറഞ്ഞെന്നിരിക്കാം, എന്നാല്‍ എല്ലാം പങ്കുവച്ചു എന്ന് കരുതരുത്. പിന്നീട് നിങ്ങള്‍ ഇതൊക്കെ മനസ്സിലാക്കി ചോദിച്ചാല്‍ അവര്‍ സമ്മതിക്കും. നല്ല സൗഹൃദത്തോടെ, അവര്‍ പറയുന്ന കാര്യങ്ങള്‍ നിങ്ങളെ ഒരുവിധത്തിലും ബാധിക്കില്ലെന്ന് ബോധ്യപ്പെടുത്തി മാത്രമേ പുരുഷന്മാരുടെ ഹൃദയരഹസ്യങ്ങള്‍ അറിയാന്‍ കഴിയൂ.

സാമൂഹിക ജീവിതം

സാമൂഹിക ജീവിതം

സാമൂഹിക ജീവിതത്തെ കുറിച്ചും പുരുഷന്മാര്‍ രഹസ്യങ്ങള്‍ സൂക്ഷിക്കും. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള സുഹൃത്തുക്കളുടെ കാര്യം മറച്ചുവയ്ക്കാം. നിങ്ങള്‍ തെറ്റിദ്ധരിക്കുമെന്ന ഭയം കൊണ്ടാകാം സ്ത്രീ സുഹൃത്തുക്കളെ കുറിച്ചുള്ള കാര്യങ്ങള്‍ മറച്ചുവയ്ക്കുന്നത്.

ആണത്തം

ആണത്തം

നിസ്സാരകാര്യം കൊണ്ട് തന്നെ അവര്‍ സങ്കടപ്പെടും. പക്ഷെ ഒരിക്കലും അത് പുറത്തുകാണിക്കുകയുമില്ല, സമ്മതിക്കുകയുമില്ല. അപൂര്‍വ്വം ചിലര്‍ ഇത് തുറന്ന് പറയാറുണ്ട്. ഇക്കാര്യം തുറന്ന് സമ്മതിക്കുന്നതില്‍ നിന്ന് അവരെ വിലക്കുന്നത് ആണത്തം തന്നെയാണ്. പെട്ടെന്ന് മുറിവേക്കുന്ന ഒന്നാണ് ഈ ആണത്തം. നിങ്ങള്‍ സ്‌നേഹിക്കുന്ന ഒരേയൊരു പുരുഷന്‍ താന്‍ ആയിരിക്കണം, ഭാര്യ ഏറ്റവുമധികം സ്‌നേഹിക്കുന്ന പുരുഷനാകണം, ലോകത്തിലെ തന്നെ ഏറ്റവും മികച്ച പുരുഷന്‍ താന്‍ ആണ്- ഇതൊക്കെയാവും അവരുടെ ചിന്തകള്‍. ഇതൊന്നും ഒരിക്കലും പറയില്ല കേട്ടോ.

ശരീരസൗന്ദര്യം

ശരീരസൗന്ദര്യം

പുരുഷന്മാര്‍ അവരുടെ ശരീര സൗന്ദര്യത്തെ കുറിച്ച് എപ്പോഴും ആശങ്കാകുലരായിരിക്കും. പക്ഷെ അതേക്കുറിച്ച് തുറന്ന് സംസാരിക്കില്ല. തന്റെ സൗന്ദര്യത്തെയും ആകര്‍ഷണീയതെയും പറ്റി ഭാര്യ പറയുന്നത് കേള്‍ക്കാന്‍ എല്ലാ പുരുഷന്മാരും ആഗ്രഹിക്കുന്നുണ്ട്. നിങ്ങള്‍ ഒന്ന് പറഞ്ഞുനോക്കുക, അത് അവര്‍ക്ക് നല്‍കുന്ന ഊര്‍ജ്ജം നിങ്ങളെ അത്ഭുതപ്പെടുത്തും.

നഷ്ടപ്പെടുമെന്ന ഭയം

നഷ്ടപ്പെടുമെന്ന ഭയം

നഷ്ടപ്പെടുമെന്ന ഭയം പുരുഷന്മാര്‍ ഒരിക്കലും തുറന്ന് പറയില്ല. ഒരു ആണ് ഒരിക്കലും അത് പറയാന്‍ പാടില്ലെന്ന ചിന്തയായിരിക്കും അവരെ നയിക്കുന്നത്. സ്ത്രീകള്‍ ഭര്‍ത്താവിനെ നഷ്ടപ്പെടുമോ എന്ന് ഭയക്കുന്ന അതേ തീവ്രതയില്‍ തന്നെയാണ് ആണിന്റെയും പേടി. വികാരാധീനനാകുന്ന സമയത്ത് മാത്രമേ അവര്‍ ഇത്തരം കാര്യങ്ങള്‍ തുറന്നുപറയൂ.

ആശ്രയത്വം

ആശ്രയത്വം

പുരുഷന്മാര്‍ വല്ലാതെ ആശ്രയത്വം ഉള്ളവരാണ്. എന്നാല്‍ അത് സമ്മതിക്കില്ല. ഭാര്യയെ എല്ലാ കാര്യങ്ങളിലും ആശ്രയിക്കുമെങ്കിലും സംരക്ഷകന്റെ വേഷമായിരിക്കും അവര്‍ എപ്പോഴും അണിയുക. താന്‍ ബലഹീനനാണെന്ന് തോന്നാതിരിക്കാനുള്ള തന്ത്രം കൂടിയാണിത്. ഭാര്യ എന്ന നിലയില്‍ നിങ്ങള്‍ ചെയ്യേണ്ടത് ഒരേ സമയം ഭാര്യയായും കാമുകിയായും സുഹൃത്തായും വേഷപകര്‍ച്ച നടത്തുക. ഭര്‍ത്താവ് നിങ്ങളോട് തുറന്ന് സംസാരിക്കും. വലിയ രഹസ്യങ്ങള്‍ പോലും പങ്കുവച്ചെന്നും വരും.

മോഹങ്ങള്‍

മോഹങ്ങള്‍

ചില മോഹങ്ങള്‍ പുരുഷന്മാര്‍ രഹസ്യമായി സൂക്ഷിക്കും. നിങ്ങള്‍ എന്ത് ചിന്തിക്കും എന്ന ഭയം അവരെ ഇക്കാര്യങ്ങള്‍ പങ്കുവയ്ക്കുന്നതില്‍ നിന്ന് തടയും. ഒരുപാട് രാത്രികളില്‍ ഈ മോഹങ്ങള്‍ സ്വപ്‌നം കണ്ടുറങ്ങിയിട്ടുണ്ടാകും അവര്‍. നിങ്ങളുടെ സ്വകാര്യ നിമിഷങ്ങളില്‍ ഇതേക്കുറിച്ച് ചോദിച്ചാല്‍ പറഞ്ഞെന്നിരിക്കും. അല്ലെങ്കില്‍ ഭര്‍ത്താവിന്റെ ഗൂഢമോഹങ്ങള്‍ നിങ്ങള്‍ ഒരിക്കലും അറിയില്ല.

English summary

What do Men Hide

Hiding things from your spouse is a sign of problems in a marriage. Healthy marriage is one that is built on total openness and honesty. There should be zero secrets
X
Desktop Bottom Promotion