Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
അവള്‍ക്കുണ്ടാകും ഒന്നില്‍ക്കൂടുതല്‍ ഓര്‍ഗാസം......
സ്ത്രീകള്‍ക്കു പെട്ടെന്നു രതിമൂര്‍ഛയുണ്ടാകാന്‍, അവര്‍ക്കു പെട്ടെന്ന് ഓര്‍ഗാസമുണ്ടാകാന്‍
ഒാര്‍ഗാസം അഥവാ രതിമൂര്‍ഛ സ്ത്രീ പുരുഷ സെക്സ് ജീവിതത്തിന്റെ ആസ്വാദനം പൂര്ത്തിയാകുന്നുവെന്നതിന്റെ ഒരു ലക്ഷണമായാണ് പൊതുവേ കരുതപ്പെടുന്നത്. സ്ത്രീയ്ക്കും പുരുഷനും ഒരുപോലെ രതിമൂര്ഛയുണ്ടാകുന്നതാണ് ഏറ്റവും നല്ല സെക്സെന്നാണ് പൊതുവേ പറയപ്പെടുന്നതും.
സാധാരണ ഗതിയില്‍ പുരുഷന്മാര്ക്ക് പെട്ടെന്നു തന്നെ സെക്സില്‍ ക്ലൈമാക്സിലെത്താന്‍ സാധിയ്ക്കും. എന്നാല്‍ സ്ത്രീകളുടെ കാര്യത്തില്‍ ഇത് അത്ര എളുപ്പമല്ല. സ്ത്രീകളില്‍ സെക്സിലൂടെ രതിമൂര്ഛയിലെത്തുന്നവരുടെ എണ്ണം ഏതാണ്ട് 50 ശതമാനത്തില്‍ താഴെയാണെന്നാണ് പഠനങ്ങള്‍ പറയുന്നത്.
പുരുഷന്മാരെ സംബന്ധിച്ചിടത്തോളം സ്ത്രീകള്‍ക്കു രതിമൂര്‍ഛയുണ്ടാകുകയെന്നത് അവര്‍ക്ക് പുരുഷത്വം തെളിയിക്കുകയെന്നതിന്റെ ഒരു അടിസ്ഥാനം കൂടിയാണ്. എന്നാല്‍ പലപ്പോഴും പല കാര്യങ്ങള്‍ കൊണ്ടും സ്ത്രീകള്‍ക്ക് രതിമൂര്‍ഛയുണ്ടാകാന്‍ എളുപ്പവുമല്ല.
സ്ത്രീകള്‍ക്കു പെട്ടെന്നു രതിമൂര്‍ഛയുണ്ടാകാന്‍, അവര്‍ക്കു പെട്ടെന്ന് ഓര്‍ഗാസമുണ്ടാകാന്‍ പുരുഷന്മാര് ശ്രദ്ധിയ്ക്കേണ്ട ചില അടിസ്ഥാന കാര്യങ്ങളുണ്ട്. തങ്ങളുടെ പങ്കാളിയ്ക്ക് എളുപ്പം ഓര്‍ഗാസമുണ്ടാകാന്‍ പുരുഷന്മാരെ സഹായിക്കുന്ന ചില പ്രത്യേക വഴികള്‍.

സെക്സും സ്ട്രെസും
സെക്സും സ്ട്രെസും ഒരുമിച്ചു പോകില്ലെന്ന കാര്യം മനസില്‍ വയ്ക്കുക. അതായത് സെക്സ് സ്ട്രെസുള്ളപ്പോള്‍ സുഖകരമാകില്ലെന്നര്ത്ഥം. ഇത് സ്ത്രീയ്ക്കാണെങ്കിലും പുരുഷനെങ്കിലും രതിമൂര്‍ഛയിലെത്താന്‍ തടസം നില്കുന്ന ഒന്നാണ്. ഇതുകൊണ്ടുതന്നെ നല്ല അന്തരീക്ഷം, അതായത് സെക്സ് മൂഡുണ്ടാക്കുന്ന അന്തരീക്ഷമൊരുക്കാന്‍ പുരുഷന് ശ്രമിയ്ക്കുക. പുരുഷനേക്കാള്‍ സെക്സ് മൂഡിലെത്താന്‍ സ്ത്രീയ്ക്കു സമയം പിടിയ്ക്കും. ഇതിനായുള്ള അവസരം പുരുഷന് ഒരുക്കുക. സെക്സ് മൂഡ് പെട്ടെന്നു തന്നെ ഓര്‍ഗാസം നേടാന്‍ സ്ത്രീയെ സഹായിക്കും.

പ്രണയാതുരമായ സംഭാഷണങ്ങള്‍
പ്രണയാതുരമായ സംഭാഷണങ്ങള്‍
സ്ത്രീകളെ പെട്ടെന്നു തന്നെ സെക്സ് മൂഡിലെത്തിയ്ക്കുന്നതായി പഠനങ്ങള്‍ പറയുന്നു. സെക്സിനിടയിലും മുന്നോടിയുമായി ഇത്തരം സംഭാഷങ്ങള്‍ സ്ത്രീകള്‍ക്കു മാനസികമായും ശാരീരികമായും സെക്സ് താല്പര്യങ്ങള് വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നാണ്. ഇത് പെട്ടെന്നുള്ള ഓര്ഗാസത്തിലേയ്ക്കുള്ള ഒരു വഴിയാണ്.

ഫോര്‍പ്ലേ
ഫോര്‍പ്ലേ സ്ത്രീകള്‍ക്ക് ഓര്‍ഗാസമുണ്ടാകാനുള്ള എളുപ്പ വഴിയാണ്. നേരിട്ടു സെക്സിലേയ്ക്കു കടക്കുന്നത് സ്ത്രീകളുടെ സെക്സ് താല്പര്യങ്ങള് നിഷേധിയ്ക്കുന്ന ഒന്നാണ്. കാരണം സ്ത്രീകള്‍ ഫോര്പ്ലേയിലൂടെയാണ് സെക്സിനു മാനസികമായും ശാരീരികമായും തയ്യാറാകുക. ലൂബ്രിക്കേഷന് പോലുള്ള കാര്യങ്ങള്‍ക്ക് ഇത് ഏറെ അത്യാവശ്യവുമാണ്. ഫോര്‍പ്ലേയിലൂടെ പെട്ടെന്നു തന്നെ സെക്സ് മൂഡിലെത്തുന്ന സ്ത്രീകള്‍ക്ക് ഓര്‍ഗാസമുണ്ടാകാനും വളരെ എളുപ്പമാണ്.

ലൂബ്രിക്കേഷന്
പല സ്ത്രീകള്‍ക്കും സെക്സ് സുഖം നിഷേധിയ്ക്കുന്നത്, ഓര്‍ഗാസത്തില്‍ എത്താതിരിയ്ക്കുന്നത് സെക്സ് വേദനിപ്പിയ്ക്കുന്ന ഒരു അനുഭവമാകുമ്പോഴാണ്. വജൈനയിലെ ലൂബ്രിക്കേഷന് സ്ത്രീയ്ക്കു മാത്രമല്ല, പുരുഷനും സുഖകരമായ സെക്സിനുള്ള പ്രധാനപ്പെട്ട വഴിയാണ്. ഇല്ലെങ്കില്‍ സ്ത്രീകള്‍ക്ക് സെക്സ് ഒരു പേടി സ്വപ്നമാകും. പല കാരണങ്ങളാലും ലൂബ്രിക്കേഷന് കുറയാം. ഫോര്‍പ്ലേ സ്വാഭാവിക ലൂബ്രിക്കേഷനുള്ള വഴിയാണ്. അല്ലെങ്കി്ല്‍ ആരോഗ്യകരമായ ലൂബ്രിക്കന്റുകള്‍ ഉപയോഗിയ്ക്കുക. ഓര്‍ക്കുക, വേദനിപ്പിയ്ക്കുന്ന സെക്സെങ്കില്‍ സ്ത്രീകള്‍ക്ക് ഓര്ഗാസത്തിലെത്താന് സാധിയ്ക്കില്ല. പിന്നീടവര്‍ സെക്സിനോട് വിമുഖത കാണിച്ചുവെന്നും വരും.

ആത്മവിശ്വാസം
പല സ്ത്രീകള്‍ക്കും സെക്സില്‍ ആത്മവിശ്വാസക്കുറവുണ്ടാകാം. പലപ്പോഴും പങ്കാളികളുടെ കുറ്റപ്പെടുത്തലുകളോ അവര്‍ തൃപ്തിക്കുറവു കാണിയ്ക്കുന്നതോ ആകാം, കാരണങ്ങള്‍. ഇതിനു പകരം നിങ്ങളുടെ പങ്കാളിയെ പ്രോത്സാഹിപ്പിയ്ക്കുക. ആത്മവിശ്വാസം കൊടുക്കുക. ഇത്തരം കാര്യങ്ങള്‍ സ്ത്രീയ്ക്കു സെക്സില്‍ താല്പര്യമുണ്ടാകാനും ഇതുവഴി ഓര്ഗാസത്തിലെത്താനും വഴിയൊരുക്കുകയും ചെയ്യും.

ആവര്‍ത്തനം
എന്തിനുമെന്ന പോലെ ആവര്‍ത്തനം സെക്സിലും മുഷിപ്പുണ്ടാക്കും. പ്രത്യേകിച്ചും സ്ത്രീകളില്‍ ഇത് ഓര്ഗാസത്തിലെത്താതിരിയ്ക്കാനുള്ള കാരണവുമാകാറുണ്ട്. ഇതുകൊണ്ടുതന്നെ ആരോഗ്യകരമായ, പങ്കാളിയ്ക്കു കൂടി താല്പര്യമുള്ള സെക്സ് പരീക്ഷണങ്ങളാകാം. സെക്സ് പൊസിഷനുകള്‍ മാറി പരീക്ഷിയ്ക്കുന്നതു പോലുള്ള ചിലത്. പ്രത്യേകിച്ചും സ്ത്രീ മുകളില്‍ വരുന്ന രീതിയിലെ സെക്സ് പൊസിഷനുകള്‍ പെട്ടെന്നു തന്നെ ഓര്‍ഗാസം നേടാന്‍ സ്ത്രീകളെ സഹായിക്കുന്നുവെന്നു പഠനങ്ങള്‍ പറയുന്നു.

സെക്സില്‍
സെക്സില്‍ പൊതുവെ പുരുഷന്മാരാണ് മുന്‍കയ്യെടുക്കുക. സ്ത്രീകള്‍ക്ക് ഇതിനുള്ള അവസരം കൊടുക്കുന്നത് പെട്ടെന്നു തന്നെ ഓര്‍ഗാസം നേടാനുളള ഒരു വഴിയാണ്. സ്ത്രീകള്‍ക്ക് താല്പര്യമുള്ള സെക്സ് രീതികള്‍ പെട്ടെന്നു തന്നെ ഓര്‍ഗാസം നേടാന്‍ അവരെ സഹായിക്കുന്ന ഒന്നാണ്. സ്ത്രീകള്‍ക്ക് അവസരം നല്‍കുക. ഇതിനായി അവരെ പ്രോത്സാഹിപ്പിയ്ക്കുകയും ചെയ്യുക. ഇതും പെട്ടെന്നു തന്നെ സ്ത്രീകള്‍ക്ക് ഓര്‍ഗാസമുണ്ടാകാന്‍ സഹായിക്കും.

മാനസികപ്പൊരുത്തം
ഏതു കാര്യത്തിലുമെന്ന പോലെ മാനസികപ്പൊരുത്തം പുരുഷനാണെങ്കിലും സ്ത്രീയെക്കെങ്കിലും രതിമൂര്‍ഛയ്ക്കു പ്രധാനമാണെന്നോര്‍ക്കുക. പരസ്പര പൊരുത്തം ആരോഗ്യകരവും സന്തോഷകരവും സുഖകരവുമായ സെക്സ് ജീവിതത്തിനും ഏറെ പ്രധാനപ്പെട്ട ഒന്നാണ്.



Click it and Unblock the Notifications
