For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഹൃദ്യമായ വൈവാഹിക ബന്ധത്തിന്

|

നമ്മുടെ വിവാഹവും അതിനുശേഷമുള്ള കുടുംബജീവിതവും ഒക്കെ എന്നും സന്തുഷ്ടമായി നിലൽക്കാൻ ആഗ്രഹിക്കുന്നവരാണ് നാമെല്ലാവരും.

f

ഇതിനുവേണ്ട കാര്യങ്ങളെല്ലാം നാം സത്യസന്ധമായും വിശ്വാസപൂർണ്ണമായും ചെയ്യാറുണ്ടോ എന്ന് എപ്പോഴെങ്കിലും ചിന്തിച്ചു നോക്കിയിട്ടുണ്ടോ...? കുടുംബജീവിതബന്ധങ്ങൾ ദൃഢമായും ജീവസുറ്റതുമാക്കി തീർക്കാനായി നിരവധി കാര്യങ്ങൾ ചെയ്യേണ്ടതായുണ്ട്.

ഇരുവരുടേയും ഭാഗത്തു നിന്നുള്ള കടമകൾ

ഇരുവരുടേയും ഭാഗത്തു നിന്നുള്ള കടമകൾ

പങ്കാളിയിൽ നിന്നുള്ള നിരാസനാമനോഭാവവും വിസമത പ്രകടനവുമൊക്കെ ഓരോ ബന്ധങ്ങളെയും ബാധിക്കുന്ന ഒന്നാണ്. ഇക്കാര്യത്തിൽ ഓരോരുത്തരും പലപ്പോഴും കുട്ടികളെ പോലെ പെരുമാറുന്നുത് കണാനാവും. പങ്കാളികൾ ഇരുവരുടേയും ഭാഗത്തു നിന്നുള്ള കടമകൾ കൃത്യമായി ചെയ്താൽ മാത്രമേ വിവാഹ ബന്ധങ്ങൾക്ക് ഉറപ്പുള്ളൂ. അപ്പോൾ മാത്രമേ ഇരുപങ്കാളികളും യുക്തിപൂർവമായി പെരുമാറുന്നുണ്ടെന്ന് കണക്കാക്കാനാവൂ

ബന്ധങ്ങളെ കൂടുതൽ ശക്തിപ്പെടുത്താൻ

ബന്ധങ്ങളെ കൂടുതൽ ശക്തിപ്പെടുത്താൻ

ഗവേഷണങ്ങൾ പറയുന്നത് പങ്കാളികൾ പരസ്പരം തമ്മിലുള്ള സ്പർശനം ശരീരത്തിൽ ഓക്സിറ്റോസിനെ തുറന്നു വിട്ടുകൊണ്ട് ബന്ധങ്ങളെ കൂടുതൽ ശക്തിപ്പെടുത്താൻ സഹായിക്കുന്നു എന്നാണ്.

അതുകൊണ്ട് സാധിക്കുമ്പോഴൊക്കെ പങ്കാളികൾ തമ്മിൽ തങ്ങളുടെ കൈകൾ കോർത്ത് പിടിക്കാം, ചുമലുകളിൽ മസാജ് ചെയ്യാം, കെട്ടിപ്പുണരാം, ചുംബിക്കാം, സന്തോഷം തോന്നുമ്പോൾ കൈകൾ തമ്മിൽ കൂട്ടിയടിക്കാം. നിങ്ങൾ ചുംബനവും അലിംഗനവുമോക്കെ നൽകുമ്പോൾ അവയുടെ സമയം 5 - 10 സെക്കൻഡിൽ കൂടുതൽ ദീർഘിപ്പിക്കാൻ ശ്രമിക്കാം. ഇങ്ങനെയൊക്കെ പ്രവർത്തിച്ചുകൊണ്ട് നിങ്ങൾ തമ്മിലുള്ള കുടുംബജീവിതം വിശേഷ പൂർണ്ണമായി തീർക്കാൻ സാധിക്കും!

യോജിക്കാനും വിയോജിക്കാനും പഠിക്കുക.

യോജിക്കാനും വിയോജിക്കാനും പഠിക്കുക.

രണ്ട് വ്യത്യസ്ത വ്യക്തികൾ എല്ലാ കാര്യത്തിലും ഒരുപോലെ ആയിരിക്കണമെന്നില്ല. എങ്കിലും ഇരുവരും തമ്മിൽ ഒത്തുചേർന്ന് തങ്ങളുടെ വ്യത്യസ്തതകളെ പരിഗണിക്കാൻ പഠിക്കേണ്ടതുണ്ട്

തുറന്നുപറയാൻ ശ്രമിക്കുക.

തുറന്നുപറയാൻ ശ്രമിക്കുക.

നിങ്ങൾ നൽകുന്ന വിലമതിക്കുന്ന സമ്മാനങ്ങളൊന്നും ആയിരിക്കില്ല അവർക്ക് പലപ്പോഴും ആവശ്യമുള്ളത്. അത് ചെയ്യാൻ നിങ്ങളെ പ്രേരിപ്പിക്കുന്ന നിങ്ങളുടെ മനസ്സാണ് അവർക്ക് വേണ്ടിയിരുന്നതെന്ന് മനസ്സിലാക്കുക

ഒരാൾക്ക് മറ്റൊരാളിൽ കൂടുതൽ ഇഷ്ടമുള്ള കാര്യങ്ങളെ തുറന്നുപറയാൻ ശ്രമിക്കുക. അവ പ്രോത്സാഹിപ്പിക്കാൻ മുൻകൈ എടുക്കുക. തങ്ങളുടെ പേഴ്സിലും ബ്രീഫ്കേസിലുമൊക്കെ പങ്കാളിയുടെ ഫോട്ടോ കൂടി എടുത്തു വയ്ക്കുക. എപ്പോഴെങ്കിലും അവർ നമ്മുടെ പേഴ്സ് എടുത്തു നോക്കുമ്പോൾ അവളുടെ/ അവൻറെ മുഖം പ്രകാശിച്ചു കൊണ്ട് അവരുടെ അന്നത്തെ ദിവസം മനോഹരപൂർണ്ണം ആവട്ടെ

ആഗ്രഹങ്ങൾ വിട്ടു കൊടുക്കുക

ആഗ്രഹങ്ങൾ വിട്ടു കൊടുക്കുക

പുരുഷന്മാരുടെ കാര്യമെടുക്കുകയാണെങ്കിൽ അവർ മനസ്സിലാക്കേണ്ട ഒരു പ്രധാനപ്പെട്ട കാര്യം ഓരോ സ്ത്രീയും ആഗ്രഹിക്കുന്നത് തങ്ങളുടെ വിഷമങ്ങളും പോരായ്മകളും കേട്ടു മനസ്സിലാക്കിക്കൊണ്ട് കൂടെ നിൽക്കുന്ന ഒരാളെയാണ്.

പുരുഷന്മാർ തന്നെ എല്ലാ കാര്യങ്ങൾക്കും പരിഹാരം കണ്ടെത്തേണ്ടതിന്റെയും തീർപ്പ് കൽപ്പിക്കേണ്ടതിന്റെയും ആവശ്യമില്ല. ഓരോ സ്ത്രീകൾക്കും അവരുടേതായ കഴിവുകളും സാധ്യതകളും ഉണ്ടെന്ന കാര്യം മറക്കാൻ പാടില്ല. ആവശ്യമില്ലാതെ അവരുടെ എല്ലാ കാര്യങ്ങളിലും കയറി ഇടപെടുന്നത് വഴി അവരിൽ അസന്തുഷ്ടത ഉള്ളവാകാൻ കാരണമാകും. അവരുടെ ആഗ്രഹങ്ങൾ കുറച്ചൊക്കെ അവരുടെ വഴിക്ക് തന്നെ വിട്ടു കൊടുക്കുക

പ്രശ്നങ്ങൾ

പ്രശ്നങ്ങൾ

ഒരു വിവാഹ ബന്ധത്തിൽ നാം കാണിക്കുന്ന ഏറ്റവും വലിയ മണ്ടത്തരം തങ്ങളുടെ പങ്കാളിയുടെ വ്യക്തിത്വത്തെ മാറ്റിയെടുക്കാൻ ശ്രമിക്കുക എന്നതാണ്.

നിങ്ങൾക്കും നിങ്ങളുടെ ജീവിതപങ്കാളിക്കുമിടയിൽ പ്രശ്നങ്ങൾ കടന്നുവരുമ്പോൾ ആദ്യമേ നിങ്ങൾ മനസ്സിലാക്കേണ്ട കാര്യം നിങ്ങൾക്കുൾക്കൊള്ളാൻ കഴിയാത്ത എന്തെങ്കിലും ഒരു പ്രവർത്തി അവർ ചെയ്യുമ്പോൾ അത് നിങ്ങളെ പ്രകോപിപ്പിക്കുന്നു എന്നതാണ്. അതൊരിക്കലും അവരുടെ കുറ്റമായി കണക്കാക്കാനാകില്ല.. മാറേണ്ടത് ഒരുപക്ഷെ നിങ്ങളുടെ പ്രകൃതവും ചിന്താഗതിയുമായിരിക്കാം.. ഇത് ബന്ധങ്ങളിൽ വിള്ളലും പങ്കാളികൾക്കിടയിൽ അകൽച്ചയും ഉണ്ടാക്കാൻ കാരണമാവുന്നു.. അത്തരത്തിലൊരു ബന്ധത്തിലായിരിക്കാൻ ആരും ഇഷ്ടപ്പെടുന്നില്ല. അതുകൊണ്ട് അവരെ മാറ്റിയെടുക്കാൻ ശ്രമിക്കുന്നതിനുമുമ്പ് സ്വയമൊന്ന് ചിന്തിക്കാൻ ശ്രമിക്കുക.

 പ്രശ്നങ്ങളെ തിരിച്ചറിയുക -

പ്രശ്നങ്ങളെ തിരിച്ചറിയുക -

കിടപ്പറയിലെ മുഷിപ്പും , സംഭാഷണങ്ങളുടെ അഭാവവും, വിദ്വേഷവുമൊക്കെ, സാധാരണ രോഗലക്ഷണങ്ങൾ പോലെ കണക്കാക്കുന്നത് വഴി ഒരിക്കലും സ്വസ്ഥത കൈവരിക്കാൻ സാധിക്കാതെ വരുന്നു.

നിങ്ങളാൽ കഴിയുന്ന രക്ഷാമാർഗങ്ങൾ കൊണ്ട് അവയെയൊക്കെ തട്ടിയകറ്റാൻ ശ്രമിക്കുക. തീരുമാനങ്ങളൊക്കെ തന്നെ എത്രയധികം വ്യത്യസ്തമായിരുന്നാലും ശരി, അവസരങ്ങൾ കണ്ടെത്തി അവയൊക്കെ പരിഹരിക്കാൻ ശ്രമിക്കുക. ഇങ്ങനെ ചെയ്യുന്നത് വഴി നിങ്ങളുടെ വിവാഹ ബന്ധം കൂടുതൽ ദൃഢമാകുന്നത് തിരിച്ചറിയാനാകും.

നിങ്ങളുടെ വാഗ്വാദങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കുക.

നിങ്ങളുടെ വാഗ്വാദങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കുക.

നിങ്ങളുടെ വിവാഹജീവിതത്തെ ബലപ്പെടുത്താനായി ഓരോ വാദപ്രതിവാദങ്ങളുടെയും ശരിതെറ്റുകൾ കണക്കിലെടുത്തുകൊണ്ട് തുല്യമായ ഉത്തരവാദിത്വത്തോടെ മുന്നോട്ടുപോവേണ്ടതാണ്.

English summary

tips-for-a-better-husband-and-wife-relationship

There are a number of things that need to be done to make family life strong and firm.
Story first published: Thursday, August 2, 2018, 13:22 [IST]
X
Desktop Bottom Promotion