Latest Updates
-
തപ്സി പന്നുവിന്റെ ഫ്ലാറ്റ് ബെല്ലി: സ്പോട്ട് റിഡക്ഷൻ എന്ന മിഥ്യയും നിങ്ങൾ അറിയേണ്ട സത്യങ്ങളും -
സിദ്ധ, സാധ്യ യോഗങ്ങളുടെ അപൂർവ്വ സംഗമം: ഇന്ന് നിങ്ങളുടെ സാമ്പത്തിക നേട്ടങ്ങൾക്കും കരിയർ വളർച്ചയ്ക്കും സുവർണ്ണാവസരം! -
തടി കുറയ്ക്കാൻ ഓടേണ്ട, ഹൃത്വിക് റോഷന്റെ ഈ ഫിറ്റ്നസ് മന്ത്രം മതി; കരുത്ത് കൂടും, മാറ്റം ഉറപ്പ്! -
മഴക്കാലത്ത് ചർമ്മം വില്ലനാകുമോ? അണുബാധയും താരനും തടയാൻ ഈ ലളിതമായ പൊടിക്കൈകൾ പരീക്ഷിച്ചു നോക്കൂ -
മഴക്കാലം എത്തി, പനിയും ജലദോഷവും കൂടെ വരുന്നുണ്ടോ? ഈ വീട്ടുവൈദ്യങ്ങൾ അറിഞ്ഞുവെക്കൂ! -
പ്രോട്ടീൻ പൗഡർ വാങ്ങുന്നവർക്ക് മുന്നറിയിപ്പ്! നിങ്ങളുടെ സപ്ലിമെന്റുകൾ സുരക്ഷിതമാണോ? പുതിയ FSSAI നിയമങ്ങൾ ഇങ്ങനെ -
സ്കൂൾ വിദ്യാർത്ഥിനികൾക്ക് ആർത്തവാവധി: ഈ സർക്കാർ നീക്കം പെൺകുട്ടികളുടെ ആരോഗ്യത്തിന് ആശ്വാസമോ അതോ സ്വകാര്യതയ്ക്ക് ഭീഷണിയോ? -
വയറിലെ കൊഴുപ്പ് ടപ്പേന്ന് കുറയ്ക്കാം; ലോക സൈക്കിൾ ദിനത്തിൽ ഈ സൈക്ലിംഗ് പ്ലാനുകൾ പരീക്ഷിച്ചു നോക്കൂ! -
മഴക്കാലത്ത് ചർമ്മം വഷളാകുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ മതി -
ജിമ്മിൽ പോകേണ്ട, കഠിനമായ വർക്കൗട്ടുകളുമില്ല! 54-ാം വയസ്സിൽ മാധവന്റെ ഈ കിടിലൻ ലുക്കിന് പിന്നിലെ അത്ഭുത രഹസ്യം ഇതാണ്
ബെഡ്റൂമിലെ ആ ചുവന്ന കാര്‍ഡുകള്‍
ബെഡ്റൂമിലെ ആ ചുവന്ന കാര്‍ഡുകള്‍
കിടപ്പറ സംതൃപ്തമാകുന്നത് സ്ത്രീയും പുരുഷനും സെക്സില്‍ സംതൃപ്തി നേടുമ്പോഴാണ്. സെക്സ് സംബന്ധമായ പ്രശ്നങ്ങളായിരിയ്ക്കില്ല, ചിലപ്പോള്‍ കിടപ്പറയിലെ സുഖം കെടുത്തുന്നത്. വേറെ ചില പ്രശ്നങ്ങളാകും. പങ്കാളികളില്‍ നിന്നുള്ള പെരുമാറ്റം കൊണ്ടാകും.
കിടപ്പറയില്‍ ഇരു കൂട്ടര്‍ക്കും ചില പൊതു ഇഷ്ടങ്ങളുണ്ട്. ഇത് സ്ത്രീയുടെ കാര്യത്തിലായാലും പുരുഷന്റെ കാര്യത്തിലായാലും. ഇതില്‍ നിന്നും വേറിട്ടു പോകുമ്പോഴാണ് കിടപ്പറയിലും അസംതൃപ്തിയുണ്ടാകുന്നത്.
പുരുഷന്റെ ചില ശീലങ്ങള്‍ കിടപ്പറയില്‍ സ്ത്രീ വെറുക്കുന്നുണ്ട്. ഇതുപോലെ സ്ത്രീയുടെ ചില സ്വഭാവങ്ങള്‍ പുരുഷനും വെറുത്തു പോകും. ഇത് പങ്കാളികള്‍ക്കിടയിലെ സെക്സ് ജീവിതത്തിലും നിഴലിക്കും. കിടപ്പറയിലെ ചുവപ്പു കാര്‍ഡുകളെന്നു വേണമെങ്കില്‍ പറയാം.

സെക്സിന്
പല സ്ത്രീകളും കരുതുന്നത് സെക്സിന് മുന്‍കയ്യെടുക്കേണ്ടതും സെക്സിന്റെ ഉത്തരവാദിത്വവുമെല്ലാം പുരുഷന്റേതാണെന്നാണ്. യാതൊരു വികാരങ്ങളുമില്ലാതെ മരത്തടി പോലെ പുരുഷന്റെ താല്പര്യങ്ങള്ക്കു വഴങ്ങിക്കൊടുക്കുന്ന സ്ത്രീകളുമുണ്ട്. ഇത്തരം സ്വഭാവം പല സ്ത്രീകള്‍ക്കും പൊതുവേയുള്ളതാണ്. പുരുഷനെ വെറുപ്പിയ്ക്കുന്ന ഒരു ശീലമാണിത്. സെക്സില്‍ ഇരു പങ്കാളികള്‍ക്കും തുല്യ പങ്കാളിത്തം ആവശ്യമാണ്. സ്ത്രീയുടെ ഭാഗത്തു നിന്നുള്ള പൊസറ്റീവായ സമീപനം പുരുഷനും ആഗ്രഹിയ്ക്കും.

പുരുഷന്മാരും
സ്ത്രീ പൊതുവേ സെക്സില്‍ ലാളനകള്‍ ആഗ്രഹിയ്ക്കുന്നവരാണ്. എന്നാല്‍ തിരികെ ഇത് ഇവരില്‍ നിന്നും ചിലപ്പോള്‍ പുരുഷനു ലഭിച്ചുവെന്നു വരില്ല. പുരുഷന്മാരും സ്ത്രീകളില്‍ നിന്നും ലാളനകളും തലോടലുകളുമെല്ലാം താല്പര്യപ്പെടുന്ന കൂട്ടര് തന്നെയാണ്. ഇതില്ലാതാകുന്നത് അവര്‍ക്കും കിടക്കയില്‍ വിരക്തിയുണ്ടാക്കുന്ന ഒന്നുമാണ്.

തങ്ങളുടെ ശരീര സൗന്ദര്യത്തെക്കുറിച്ച്
തങ്ങളുടെ ശരീര സൗന്ദര്യത്തെക്കുറിച്ച് കൂടുതല്‍ അറിയാന്‍ താല്പര്യപ്പെടുന്നവരാണ് സ്ത്രീകള്‍. കിടപ്പറയിലും സെക്സിനിടയിലുമെല്ലാം ഇക്കാര്യത്തില്‍ പുരുഷന്റെ അഭിപ്രായം, അതായത് തടി കൂടിയോ, പ്രായം തോന്നിയ്ക്കുന്നുവോ തുടങ്ങിയ കാര്യങ്ങളില്‍ അഭിപ്രായം തേടുന്ന സ്ത്രീകളുണ്ട്. സെക്സിനിടയില്‍ ഇത്തരം കാര്യങ്ങള്‍ ചോദിയ്ക്കുന്നത് പൊതുവേ പുരുഷന്മാര്ക്കിഷ്ടപ്പെടുകയില്ല.

പുരുഷനു മുന്പില് നിയമങ്ങളും നിയന്ത്രണങ്ങളും
ചിലര്‍ സെക്സില്‍ പുരുഷനു മുന്പില് നിയമങ്ങളും നിയന്ത്രണങ്ങളും കല്പ്പിയ്ക്കും. സ്വന്തം താല്പര്യങ്ങളും താല്പര്യക്കേടുകളും തുറന്നു പറയുന്നത് മോശമായ കാര്യമല്ല. എന്നാല്‍ ഇത് അധികാര രീതിയിലോ പുരുഷന് സെക്സെന്നാല്‍ തങ്ങള്‍ ചെയ്തു കൊടുക്കുന്ന ഒരു സൗജന്യമെന്ന രീതിയിലോ അരുത്. ഇത് കിടപ്പറ സുഖം നശിപ്പിയ്ക്കുന്ന ഒന്നാണ്.

സമയം
ചിലര്‍ സെക്സിനിടയിലും സമയത്തെ കുറിച്ച് ആശങ്കപ്പെടുന്നവരാണ്. പ്രത്യേകിച്ചം സ്ത്രീകള്‍. സമയം വൈകി, നേരം പോയി തുടങ്ങിയ രീതിയിലെ മട്ടുകളും സംസാരങ്ങളും സെക്സ് ജീവിതത്തിന്റെ സുഖം കളയുന്ന ഒന്നാണ്.

കാര്യസാധ്യത്തിനു വേണ്ടിയുള്ള വേളയായി
കാര്യസാധ്യത്തിനു വേണ്ടിയുള്ള വേളയായി സെക്സിനെ ഉപയോഗപ്പെടുത്തുന്നവരുണ്ട്. ഇൗ സമയം തങ്ങളുടെ ആവശ്യങ്ങള്‍ അറിയിക്കാനും നടത്തിയെടുക്കാനുമായി ശ്രമിയ്ക്കുന്ന സ്ത്രീ തന്ത്രം. ഇതു തിരിച്ചറിയാന്‍ പുരുഷന്മാര്ക്കറിയാം. ഇതും ഇവരെ പങ്കാളിയില്‍ നിന്നും അകലാന്‍ പ്രേരിപ്പിയ്ക്കും.തലയിണ മന്ത്രം എന്നൊക്കെ നാട്ടുഭാഷയില്‍ പറയാം. സെക്സിന് പുരുഷനെ അനുവദിച്ച് അവരില്‍ നിന്നും അതിന് കൂലി വാങ്ങുന്ന രീതിയിലായിപ്പോകും ഇത്.

പുരുഷനെ ഇടിച്ചുതാഴ്ത്തുന്ന വിധത്തിലുള്ള സ്ത്രീ സംസാരവും
പുരുഷനെ ഇടിച്ചുതാഴ്ത്തുന്ന വിധത്തിലുള്ള സ്ത്രീ സംസാരവും സെക്സില്‍ നിന്നും മുഖം തിരിയ്ക്കാന്‍, സ്ത്രീയോട് താല്പര്യക്കുറവുണ്ടാകാന് കാരണമാകാറുണ്ട്. പ്രത്യേകിച്ചു പുരുഷന്റെ ശരീരത്തെക്കുറിച്ചും പ്രകടനത്തെക്കുറിച്ചുമുള്ള നെഗറ്റീവ് പരാമര്‍ശങ്ങള്‍. ഇവരുടെ ആത്മവിശ്വാസത്തിനേല്പ്പിയ്ക്കുന്ന വലിയ മുറിവായിരിയ്ക്കും ഇത്.

സെക്സിനിടെ മറ്റു കാര്യങ്ങള്‍
സെക്സിനിടെ മറ്റു കാര്യങ്ങള്‍ സംസാരിയ്ക്കുന്നതും സ്ത്രീയേക്കാള്‍ പുരുഷന് വെറുക്കുന്ന ഒരു ശീലമാണ്. സാമ്പത്തികകാര്യങ്ങളും അയല്വക്ക വിശേഷങ്ങളും പറയാനുള്ള സമയമില്ലിതെന്നോര്ക്കുക. ഇത്തരം അന്യ കാര്യങ്ങള്‍ സെക്സിനിടയില്‍ സംസാരിയ്ക്കുന്നത് നല്ലതുമല്ല. ഇത് സെക്സിന്റെ സുഖം കളയും.



Click it and Unblock the Notifications