For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്ത്രീയിലെ ഓര്‍ഗാസം നിസാരമല്ല, കാരണം

സ്ത്രീയിലെ ഓര്‍ഗാസം നിസാരമല്ല, കാരണം

|

ഓര്‍ഗാസം അഥവാ രതിമൂര്‍ഛ സ്ത്രീയ്ക്കും പുരുഷനും പൊതുവേ പറയുന്ന ഒന്നാണെങ്കിലും ഇത് പൊതുവേ സ്ത്രീകളുമായി ബന്ധപ്പെടുത്തിയാണ് പറയുകയെന്നതു പ്രധാനമാണ്. സെക്‌സ് സുഖം പൂര്‍ണമായും നേടിക്കഴിഞ്ഞു എന്നതിന്റെ തെളിവാണ് ഓര്‍ഗാസം.

ഒരു സ്ത്രീ പുരുഷ ബന്ധത്തില്‍ പുരുഷനെ സംബന്ധിച്ചിടത്തോളം സ്ത്രീയ്ക്ക് ഓര്‍ഗാസമെങ്കില്‍ ഇത് പുരുഷനിലെ ആത്മവിശ്വാസത്തെ ഉയര്‍ത്തുന്ന ഒന്നു കൂടിയാണ്. അതായത് ഓര്‍ഗാസം വഴി സ്ത്രീയ്ക്കുണ്ടാകുന്ന ഗുണം പുരുഷന് മാനസിക ഗുണമായി പരിണമിയ്ക്കുന്നു എന്നു പറയാം.

സ്ത്രീകളിലെ ഓര്‍ഗാസം വെറും നിസാരമല്ലെന്നാണ് പഠനങ്ങള്‍ കാണിയ്ക്കുന്നത്. ബ്രെയിന്‍ മാറ്റങ്ങള്‍ ഉള്‍പ്പെടെ പല ശരീര മാറ്റങ്ങളും ഓര്‍ഗാസ സമയത്ത് സ്ത്രീ ശരീരത്തില്‍ സംഭവിയ്ക്കുന്നുണ്ട്.

ഓര്‍ഗാസ സമയത്ത് സ്ത്രീ ശരീരത്തില്‍ നടക്കുന്ന, സ്ത്രീയ്ക്ക് ഇതു കൊണ്ടു ലഭിയ്ക്കുന്ന ചില കാര്യങ്ങളെക്കുറിച്ചറിയൂ,

സ്ത്രീയിലെ ഓര്‍ഗാസം നിസാരമല്ല

സ്ത്രീയിലെ ഓര്‍ഗാസം നിസാരമല്ല

സ്ത്രീകളിലെ രതിമൂര്‍ച്ഛയുടെ ജനിതക ബന്ധം സംബന്ധിച്ച ആദ്യ പഠനം അനുസരിച്ച് . ചിലര്‍ക്ക് ഒരിക്കലും സെക്സില്‍ രതിമൂര്‍ച്ഛ ലഭിക്കില്ല. ചിലര്‍ക്ക് സ്വയം ഭോഗത്തിലും അത് ലഭിക്കില്ല. പഠനങ്ങളനുസരിച്ച് ജീനുകള്‍ക്ക് ഇതില്‍ പ്രധാന പങ്കുണ്ട്. ജിനുകളിലെ മാറ്റം മൂലം 15 ശതമാനം സ്ത്രീകള്‍ക്കും രതിമൂര്‍ച്ഛയില്‍ പ്രയാസം നേരിടും

സ്ത്രീയിലെ ഓര്‍ഗാസം നിസാരമല്ല, കാരണം

ഓര്‍ഗാസത്തിലാണ് ജി സ്‌പോട്ട് എന്നതിനു പ്രാധാന്യമേറുന്നത്.2008 ല്‍ ഒരു ഇറ്റാലിയന്‍ ഗവേഷണ ടീം ജി സ്പോട്ട് ഉള്ളതും ഇല്ലാത്തതുമായ സ്ത്രീകളുടെ ശാരീരിക ഘടന സംബന്ധിച്ച വ്യത്യാസം കണ്ടെത്തി. യോനിയിലെ ഒരു ചെറിയ ഭാഗമാണ് ജി സ്പോട്ട്. ഇവിടം ഉത്തേജിപ്പിച്ചാല്‍ കൂടിയ രതിമൂര്‍ച്ഛ ലഭിക്കും. എന്നാല്‍ കാലങ്ങളായി ഇത് കണ്ടെത്തിയിരുന്നില്ല.

വജൈനയുടെ ആകൃതി

വജൈനയുടെ ആകൃതി

സ്ത്രീകളുടെ വജൈനയുടെ ആകൃതിയും ഓര്‍ഗാസവും തമ്മില്‍ ബന്ധമുണ്ടെന്നാണ് പഠനങ്ങള്‍ തെളിയ്ക്കുന്നത്. വജൈനയുടെ പ്രത്യേകതകള്‍ തന്നെയാണ് ചിലരില്‍ പെട്ടെന്നുള്ള ഓര്‍ഗാസത്തിനും ചിലരില്‍ നേരം വൈകിയുള്ള ഓര്‍ഗാസത്തിനും ചിലരില്‍ ഓര്‍ഗാസം തന്നെ അപൂര്‍വമാകാനുള്ള കാരണത്തിനും പുറകില്‍.

വജൈനയും ക്ലിറ്റോറിസും

വജൈനയും ക്ലിറ്റോറിസും

വജൈനയും ക്ലിറ്റോറിസും തമ്മിലുള്ള ദൈര്‍ഘ്യം 2.5വോ അല്ലെങ്കില്‍ ഇതില്‍ കുറവോ ആണെങ്കില്‍ സെക്‌സിലൂടെ തന്നെ ഓര്‍ഗാസത്തിനുള്ള സാധ്യത കൂടുതലാണ്.ഈ ദൈര്‍ഘ്യം കൂടുതലുള്ള സ്ത്രീകള്‍ക്ക് ഓര്‍ഗാസമുണ്ടാകാനും സാധ്യത കുറവാണ്. ഇതിനായി സെക്‌സല്ലാതെയുള്ള ഉത്തേജിമാര്‍ഗങ്ങള്‍ വേണ്ടി വന്നേക്കാം. ഈ ഭാഗത്തു നേരിട്ടുള്ള ഉത്തേജനം വേണ്ടിവരും.

ഓരോ സ്ത്രീകളിലും

ഓരോ സ്ത്രീകളിലും

ഓരോ സ്ത്രീകളിലും വജൈനയും ക്ലിറ്റോറിസും തമ്മിലുള്ള ദൈര്‍ഘ്യം വ്യത്യസ്തമായിരിയ്ക്കും. ഇതിനു പുറമേ ഓര്‍ഗാസത്തിന് പല സ്ത്രീകളിലും വ്യത്യസ്ത സമയക്രമങ്ങളും രീതികളുമായിരിയ്ക്കും. ചിലര്‍ക്ക് സെക്‌സിലൂടെ ഒരിക്കലും രതിമൂര്‍ഛ ലഭിയ്ക്കില്ല. ചിലര്‍ക്കാവട്ടെ, നേരെ മറിച്ചും.

രതിമൂര്‍ച്ഛ

രതിമൂര്‍ച്ഛ

ഇവൊലൂഷണറി ബയോളജിസ്റ്റുകളെ സംബന്ധിച്ച് സ്ത്രീകളിലെ രതിമൂര്‍ച്ഛ ഒരു പ്രഹേളികയാണ്. എന്തുകൊണ്ടാണ് ചില സ്ത്രീകള്‍ക്ക് രതിമൂര്‍ച്ഛ ലഭിക്കാത്തത് എന്നത് അവ്യക്തമാണ്. ലൈംഗിക ബന്ധത്തില്‍ ലഭിക്കാത്ത രതിമൂര്‍ച്ഛ സ്വയംഭോഗത്തില്‍ ലഭിക്കുന്നതെങ്ങനെയന്നതും കുഴപ്പിക്കുന്ന കാര്യമാണ്. പല സ്ത്രീകളിലും പല തരമാണ് ഇത്തരം വ്യത്യാസങ്ങള്‍

ബ്രെയിന്‍ സ്കാനിങ്ങ്

ബ്രെയിന്‍ സ്കാനിങ്ങ്

ബ്രെയിന്‍ സ്കാനിങ്ങ് വഴി നടത്തിയ പഠനത്തില്‍ രതിമൂര്‍ച്ഛാ വേളയില്‍ സ്ത്രീകളുടെ തലച്ചോറിന്‍റെ പല ഭാഗങ്ങളും നിശ്ചേതനമാകുന്നതായി കണ്ടെത്തി.മനസില്‍ സെക്സുള്ളപ്പോള്‍ ആളുകള്‍ക്ക് നേരെ ചിന്തിക്കാനാവില്ല വിശ്വാസത്തെ ശക്തിപ്പെടുത്തുന്നതാണ് ഇത്.

പല സ്ത്രീകളും

പല സ്ത്രീകളും

പല സ്ത്രീകളും വ്യാജ രതിമൂര്‍ഛയഭിനയിക്കുകയാണെന്നും പഠനങ്ങള്‍ കാണിയ്ക്കുന്നു. ഇതിന് പങ്കാളിയെ തൃപ്തിപ്പെടുത്തുകയുള്‍പ്പെടെയുള്ള കാരണങ്ങളുണ്ട്. ചിലര്‍ പെട്ടെന്ന് സെക്‌സ് അവസാനിപ്പിയ്ക്കാനും മറ്റു ചിലര്‍ വേദന കൊണ്ടും താല്‍പര്യക്കുറവു കൊണ്ടും ഇത്തരത്തില്‍ ഫേക്ക് ഓര്‍ഗാസം അഭിനയിക്കുന്നു.

Read more about: relationship ബന്ധം
English summary

Some Important Facts About Woman Orgasm Revealed

Some Important Facts About Woman Orgasm Revealed, Read more to know about,
Story first published: Friday, October 12, 2018, 14:33 [IST]
X
Desktop Bottom Promotion