Latest Updates
-
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
കൊൽക്കത്ത ദുർഗ്ഗാ പൂജ ദുരന്തം: 19 മരണം, സിറ്റ് അന്വേഷണം പ്രഖ്യാപിച്ചു; പന്തലുകളിൽ കനത്ത ജാഗ്രത -
ശുക്ര മൗഢ്യം 2026: ഒക്ടോബർ 18 മുതൽ ശുഭകാര്യങ്ങൾ ഒഴിവാക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
രാജയോഗം, ധനയോഗം, ഗജകേസരി യോഗം: നിങ്ങളുടെ ജാതകത്തിൽ ഈ ഭാഗ്യയോഗങ്ങളുണ്ടോ? സ്വയം പരിശോധിക്കാം -
കൊൽക്കത്ത ദുരന്തത്തിന് പിന്നാലെ ജാഗ്രത; പൂജാ പന്തലുകളിൽ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ -
ഒക്ടോബർ 18 നക്ഷത്രഫലം: ഇന്ന് ഭാഗ്യദിനം ആർക്കൊക്കെ? 27 നക്ഷത്രങ്ങളുടെ സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഇന്നത്തെ രാശിഫലം 2026 ഒക്ടോബർ 18: 12 രാശിക്കാർക്കും ഭാഗ്യദിനം, അറിയാം ഇന്നത്തെ പഞ്ചാംഗവും ശുഭസമയങ്ങളും -
ഒക്ടോബർ 18-24: ഈ ആഴ്ച നിങ്ങളുടെ രാശിയിൽ ഭാഗ്യം തെളിയുമോ? അറിയാം സമ്പൂർണ്ണ വാരഫലം -
വിജയദശമിയിൽ സ്വർണം വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പണം നഷ്ടപ്പെടാം!
വിവാഹശേഷം സെക്സിനായി 6 മാസം കാത്തിരിപ്പ്
വിവാഹശേഷം സെക്സിനായി 6 മാസം കാത്തിരിപ്പ്
വിവാഹം പുതു ജീവിതം എന്നാണ് പൊതുവേ പറയുക. വിവാഹ ജീവിതത്തിലേയ്ക്കു കാലെടുത്തു വയ്ക്കുക എന്ന പ്രയോഗവും സാധാരണം.
വിവാഹമെന്നത് ഒരുപാടു സ്വപ്നങ്ങളുടെ, പ്രതീക്ഷങ്ങളുടെ കാത്തിരിപ്പാകും, പലര്ക്കും. ഇതു ചിലര്ക്ക് യാഥാര്ത്ഥ്യവും ചിലര്ക്കു സ്വപ്നവുമായി തുടരുമെങ്കിലും.
വിവാഹ ശേഷം വധുവരന്മാര് കാത്തിരിയ്ക്കുന്ന ഒന്നാണ്
ആദ്യരാത്രി. ചുരുക്കിപ്പറഞ്ഞാല് വിവാഹം സെക്സിന് ഉഭയ കക്ഷി സമ്മതവും സമൂഹ സമ്മതവും നല്കുന്ന ഒരു ചടങ്ങാണ്. ചിലര്ക്ക് ആദ്യരാത്രി തന്നെ സെക്സ് എന്ന കാത്തിരിപ്പു ഫലം കാണാം. ചിലര്ക്ക് അതു കഴിഞ്ഞും. എങ്കിലും കൂടിപ്പോയാല് ദിവസങ്ങളുടെ കണക്കോ അല്ലെങ്കില് മാസക്കണക്കോ പറയാനേ ഉണ്ടാകൂ.
എന്നാല് വിവാഹ ശേഷവും സെക്സിനായി ആറു വര്ഷം കാത്തിരിയ്ക്കേണ്ടി വന്ന ദമ്പതിമാരുടെ കഥയറിയൂ,

ടെക്സാസില്
ടെക്സാസില് നിന്നുള്ള ബെന് കൗസെന്സ് (31), എമിലി (28) എന്നിവര്ക്കാണ് സെക്സിനായി ആറു വര്ഷം കാത്തിരിയ്ക്കേണ്ടി വന്നത്. രണ്ടു വര്ഷത്തെ പ്രണയത്തിനു ശേഷമാണ് ഇവര് വിവാഹം കഴിച്ചത്. ആദ്യ രാത്രിയില് സെക്സിനായി ശ്രമിച്ചെങ്കിലും ഇവര് ഇതില് പരാജയപ്പെടുകയായിരുന്നു.

വജൈനിസ്മസ്
എമിലിയ്ക്കുണ്ടായിരുന്ന വജൈനിസ്മസ് എന്ന അവസ്ഥയാണ് ഇതിനു തടസം നിന്നത്. വജൈനയിലെ മസിലുകള് മുറുകുന്ന ഈ അവസ്ഥ പല സ്ത്രീകള്ക്കുമുണ്ടാകുമെങ്കിലും എമിലിയുടെ കാര്യത്തില് ഇത് അല്പം സീരിയസായിരുന്നു. ബന്ധത്തിനു ശ്രമിച്ചപ്പോഴൊക്കെ കത്തി കുത്തിയിറക്കുന്നതു പോലെയുള്ള വേദനയായിരുന്നു ഇവര്ക്ക്.

പല തവണ
പല തവണ സെക്സിനായി ശ്രമിച്ചുവെങ്കിലും എമിലിയുടെ ഈ വേദന സെക്സിന് തടസമായി നിന്നു. ഡോക്ടറെ കണ്ടെങ്കിലും വജൈന കൂടിയിരുന്നതിനാല് പരിശോധന പോലും സാധ്യമായില്ല. ഡോക്ടര്മാര് ഇത് വജൈനയിലെ വലിപ്പ പ്രശ്നം കാരണമാണെന്ന ചിന്തയില് ഇവര്ക്ക് വൈബ്രേറ്ററുകളും ചെറിയ സിലക്കണ് സ്റ്റിക്കും നല്കിയെങ്കിലും ഇതു പോലും വജൈനയിലേയ്ക്കു കടത്താന് സാധിച്ചതുമില്ല.

വജൈനിസ്മസ്
പിന്നീട് ഡോക്ടര്മാര് നടത്തിയ പരിശോധനയില് വജൈനിസ്മസ് എന്ന അവസ്ഥ അല്പം സീരിയസായാണ് എമിലിയുടെ കാര്യത്തില് ഉള്ളതെന്നു കണ്ടെത്തി. വജൈനല് മസിലുകള് ഏറെ ടൈറ്റായ അവസ്ഥ. ഇതാണ് ലൈംഗിക ബന്ധം അസാധ്യമാക്കിയതും.

ചികിത്സാരീതികള്
ഡോക്ടര്മാര് നിര്ദേശിച്ച ചികിത്സാരീതികള് ഒന്നും ഫലപ്രദമായില്ല. ഹൈമെനോട്ടമി എന്ന ശസ്ത്രക്രിയാ രീതി പോലും പരാജയപ്പെട്ടു. തന്നെ അവസ്ഥയെക്കുറിച്ച് പുറംലോകമറിയുന്നത് എമിലിയ്ക്കു നാണക്കേടായി തോന്നുകയും ചെയ്തു. ഇതോടെ തങ്ങള്ക്കിടയില് സാധാരണ ബന്ധമുണ്ടെന്ന രീതിയില് ഈ ദമ്പതിമാര് ജീവിച്ചു.

അല്പ കാലത്തിനു ശേഷമാണ്
അല്പ കാലത്തിനു ശേഷമാണ് തന്റേതായ അവസ്ഥയുണ്ടായിരുന്ന ഒരു സ്ത്രീയെക്കുറിച്ച് എമിലി അറിയാന് ഇട വന്നത്. ഇവര് ടിവിയില് വന്ന ഇന്റര്വ്യൂവിലൂടെയാണ് ഇക്കാര്യം അറിഞ്ഞത്.

ചികിത്സ
ആ സ്ത്രീ നടത്തിയ ചികിത്സ നടത്താന് ദമ്പതിമാര് തീരുമാനിച്ചു. 8300 ഡോളര് ചിലവില് ഇതു നടത്തുകയും ചെയ്തു. ഇതിനായി ആഴ്ചയില് 1500 മൈല് വീതം രണ്ടു തവണ എമിലിയ്ക്കു വിമാന യാത്ര ചെയ്യേണ്ടി വന്നു.

നീണ്ട ആറു വര്ഷത്തിനു ശേഷം
നീണ്ട ആറു വര്ഷത്തിനു ശേഷം രണ്ടാഴ്ചത്തെ ചികിത്സയ്ക്കു ശേഷം ആദ്യമായി അവര്ക്കു സെക്സിലേര്പ്പെടാന് കഴിഞ്ഞു. അഞ്ചു മാസത്തിനു ശേഷം എമിലി ഗര്ഭിണിയാകുകയും ചെയ്തു. ഇവര്ക്ക് ഇപ്പോള് ഒരു ആണ്കുട്ടിയുമുണ്ട്.



Click it and Unblock the Notifications
